കൊല്ലം: കൊല്ലം മലനട ദുര്യോദന ക്ഷേത്രത്തിലാണ് ഇന്നലെ രാത്രി മത്സക്കമ്പം അരങ്ങേറിയത്. കലക്ടറുടെ നിരോധന ഉത്തരവ് ലംഘിച്ചാണ് കമ്പം നടത്തിയത്. പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തം നടന്ന് ഒരു വര്‍ഷം തികയുമ്പോഴാണ് തൊട്ടടുത്തുള്ള മലനടയില്‍ വന്‍ വെടിക്കെട്ട് നടത്തിയത്. സംഭവം നടക്കുമ്പോള്‍ പോലീസ് സ്ഥലത്തുണ്ടായിരുന്നെങ്കിലും തടയാന്‍ ശ്രമിച്ചില്ലെന്ന് പരാതിയുണ്ട്. ഇതുമായി ബന്ധപ്പെട്ട് 22 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
മരുന്ന് രഹിത ചികിത്സാ സമ്പ്രദായം; സുജോക്ക്
മനുഷ്യ ശരീരത്തെ ഉള്ളം കൈയിലേക്ക് കേന്ദ്രീകരിച്ച് ചികില്സിക്കുന്ന മരുന്ന് രഹിത ചികിത്സാ സമ്പ്രദായമാണ് സുജോക്ക്. ഇതിന്റെ ഉപജ്ഞാതാവായ കൊറിയൻ സ്വദേശി പ്രൊഫസർ പാർക്ക് ജെവുവിന്റെ ഏഴാം ചരമ വാർഷികമാണിന്ന്. ഏതൊരു വേദന മാറാനും ഈചികിത്സയിലുടെ കഴിയും. ഈ ചികിത്സാ രീതിയ്ക് കേരളത്തിലും വൻ പ്രചാരമാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.
സൂചി ഉപയോഗിച്ചുള്ള ചികിത്സാ രീതിയാണിത്. സുജോക്ക് എന്ന വാക്കിനർത്ഥം കൈകാലുകൾ എന്നാണ്. സു എന്നാൽ കൈ എന്നും ജോക്ക് എന്നാൽ കാലുകൾ എന്നും. തള്ള വിരൽ തലയുടെയും ചുണ്ടു വിരലും ചെറു വിരലും കൈകളുടെയും നട് വിരലും മോതിര വിരലും കാലുകളുടെയും പ്രതി രൂപമാണ്. ശരീരത്തിന്റെ മുൻഭാഗം കൈവെള്ളയെയും പിന് ഭാഗം കൈയുടെ പുറകു വശത്തേയും പ്രതിനിധീകരിക്കുന്നു. വിരലുകളിലും കൈവെള്ളകളിലും കൈയുടെ പുറംഭാഗത്തും ശരീരത്തിന്റെ മുഴുവൻ ഭാഗങ്ങളും പ്രതിനിധീകരിക്കുന്നതിനാൽ ആ ഭാഗത്തു സൂചി ഉപയോഗിച്ച് അമർത്തുകയോ മസ്സാജ് ചെയ്യുകയോ ചെയ്‌താൽ വേദന പൂർണ്ണമായും മാറും. ഇതാണ് സുജോക്ക് ചികിത്സാ രീതി.
ഇന്ന് രാത്രി വിളക്കുകൾ അണയ്ക്കൂ…
തിരുവനന്തപുരം: ഉർജ്ജസംരക്ഷണത്തിനായി ലോകമെങ്ങും ഇന്ന് ഭൗമ മണിക്കൂർ ആചരിക്കും. രാത്രി 8:30 മുതൽ 9:30 വരെ ആണ് ഏർത് അവർ ആചരിക്കുന്നത്. ഭൂമിയെ സംരക്ഷിക്കുക, മലിനീകരണ നിയന്ത്രണത്തെ പിന്തുണയ്ക്കുക, നാളേക്കായി ഊർജം സംരക്ഷിക്കുക എന്നതാണ് സന്ദേശം. ഇന്ന് ഭൗമ മണിക്കൂറിന്റെ പത്താമത് വാർഷികം കൂടിയാണ്. ഭൗമ മണിക്കൂറിൽ പങ്കു ചേരാൻ ഗവർണർ പി സദാശിവം ആഹ്വാനം ചെയ്തിട്ടുണ്ട്.
വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ ആണ് ഭൗമ മണിക്കൂർ സങ്കടിപ്പിക്കുന്നത്. വൈകുനേരങ്ങളിൽ 60 മിനിറ്റു വിളക്കുകൾ അണച്ച് കൊണ്ടുള്ള ഈ പരിപാടി ഓസ്‌ട്രേലിയൻ നഗരമായ സിഡ്‌നിയിലാണ് ആദ്യം ആചരിക്കപ്പെട്ടത്.
വിരമിക്കാൻ ഒരാഴ്ച ബാക്കിനിൽക്കേ പിതാവ് ജീവനൊടുക്കി
ചെന്നൈ: വെല്ലൂർ ജില്ലയിലെ കാട്പാടി ബ്ലോക്ക് ഡവലപ്മെന്റ് ഓഫിസിലെ പ്യൂൺ മഹാലിംഗം (58) ആണു ആശ്രിത നിയമനം വഴി മകനു സർക്കാർ ജോലി ലഭിക്കാനായി, വിരമിക്കാൻ ഒരാഴ്ച ബാക്കിനിൽക്കേ ജീവനൊടുക്കിയ പിതാവ്. കടുത്ത നിരാശയിലാണു താനെന്നു കാണിച്ചു മഹാലിംഗം എഴുതിയ ആത്മഹത്യാക്കുറിപ്പ് പോക്കറ്റിൽനിന്നു കണ്ടെത്തി. എന്നാൽ മകനു ജോലി ഇല്ലാത്തതിലുള്ള വിഷമമാണു ജീവനൊടുക്കാൻ മഹാലിംഗത്തെ പ്രേരിപ്പിച്ചതെന്നു പൊലീസ് സംശയിക്കുന്നു. ഇന്നലെ രാവിലെ ഓഫിസ് പരിസരത്താണു അദ്ദേഹം ആത്മഹത്യ ചെയ്തത്.
ചെളിവെള്ളത്തിലൂടെ നടക്കാൻ വിസമ്മതിച്ച ഐഎഎസ് ഉദ്യോഗസ്ഥനെ ഗ്രാമവാസികൾ കൈകളിലേറ്റി
ബെംഗളൂരു : സർക്കാർ പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ടു കുർമ റാവു ബുർദിപാദ ഗ്രാമത്തിലെത്തിയ ഐഎഎസ് ഉദ്യോഗസ്ഥനെ ചെളി വെള്ളത്തിലൂടെ നടക്കാൻ വിസമ്മതിച്ചതിനെ പേരിൽ ഗ്രാമവാസികൾ കൈകളിലേറ്റി കൊണ്ടുപോകുന്ന വിഡിയോ വിവാദമായി. സമൂഹ മാധ്യമങ്ങളിലൂടെ ഇത് പ്രചരിച്ചതോടെ ഉദ്യോഗസ്ഥനെതിരെ പ്രതിഷേധമുയർന്നു. ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.
എന്നാൽ ഒരു കിലോമീറ്ററിലേറെ നടന്നശേഷമാണ് ചെളിവെള്ളം നിറഞ്ഞ സ്ഥലത്തെത്തിയതെന്നും താൻ വിലക്കിയിട്ടും ഗ്രാമീണർ നിർബന്ധപൂർവം കൈകളിലേറ്റുകയായിരുന്നുവെന്നുമാണ് ഉദ്യോഗസ്ഥന്റെ വിശദീകരണം.
സംസ്ഥാനത്ത് മാർച്ച് 30ന് 24 മണിക്കൂർ വാഹനപണിമുടക്ക്
തിരുവനന്തപുരം: മോട്ടോർ വാഹനങ്ങളുടെ തേർഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം അൻപത് ശതമാനം വരെ വർധിപ്പിക്കാനുള്ള കേന്ദ്രസർക്കാർ നിർദേശത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് മാർച്ച് 30ന് 24 മണിക്കൂർ വാഹനപണിമുടക്ക്. വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്. പ്രീമിയം അന്‍പത് ശതമാനം വർധിപ്പിച്ചാൽ പുതിയ വാഹനം വാങ്ങുന്നവരെയും നിലവിലെ ഇന്‍ഷുറന്‍സ് പുതുക്കുന്നവരെയും കാര്യമായി ബാധിക്കും.
ചൈനയിൽ സ്വർണഖനി അപകടം; പത്തുപേർ മരിച്ചു
ബെയ്‌ജിങ്: ചൈനയിലെ രണ്ടു സ്വർണ ഖനികളിലുണ്ടായ അപകടത്തിൽ പത്തുപേർ മരിച്ചു. ഖനികളിൽ നിന്ന് ക്രമാതീതമായി പുക ഉയർന്നതാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോർട്ടുകൾ. അപകടത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ബന്ധു നിയമന വിവാദത്തിൽ യു ഡി എഫ് നേതാക്കൾ നിരപരാധികൾ
കൊച്ചി : ബന്ധു നിയമന വിവാദത്തിൽ യു ഡി എഫ് നേതാക്കൾക്കെതിരായ പരാതിയിൽ കഴമ്പില്ലെന്ന് വിജിലെൻസ് റിപ്പോർട്ട്. പ്രാഥമിക അന്വേഷണത്തിലാണ് ഈ കണ്ടെത്തൽ. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർക്കെതിരെയായിരുന്നു ആരോപണം ഉയർന്നിരുന്നത്. റിപ്പോർട്ട് വിജിലൻസ് കോടതിയിൽ സമർപ്പിക്കും.
ട്രെയിനിനു മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവിനു ദാരുണാന്ത്യം
കോട്ടയം: റയില്‍വേ സ്‌റ്റേഷനില്‍ ട്രെയിന്‍ എന്‍ജിന്‍ മാറ്റിയിടുന്നതിനിടെ ട്രെയിനിനു മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവിനു ദാരുണാന്ത്യം. 36 കാരനായ അന്യ സംസ്ഥാന തൊഴിലാളിയാണ് മരിച്ചതെന്ന് സംശയിക്കുന്നു. ലൈനില്‍ നിന്നു ഷോക്കേറ്റ യുവാവ് ട്രെയിനിനു മുകളില്‍ കത്തിക്കരിഞ്ഞു വീഴുകയായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെ സ്‌റ്റേഷനുള്ളിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിനു സമീപമായിരുന്നു സംഭവം. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍.
നിര്‍മലഗിരി കോളേജില്‍ 2017-18 ജൂലായ് ബാച്ചിലേക്കുള്ള ഇഗ്നോ പ്രവേശനം തുടങ്ങി
കൂത്തുപറമ്പ്: നിര്‍മലഗിരി കോളേജിലെ ഇഗ്നോ സ്റ്റഡിസെന്ററില്‍ 2017-18 ജൂലായ് ബാച്ചിലേക്കുള്ള പ്രവേശനം തുടങ്ങി. പ്രവേശനം ഓൺലൈനാണ്. ബിരുദ കോഴ്‌സുകളായ ഹിസ്റ്ററി, ഇക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, ഇംഗ്ലീഷ്, ടൂറിസം, സോഷ്യോളജി, സോഷ്യല്‍വര്‍ക്ക്, ബി.കോം., ലൈബ്രറി സയന്‍സ് എന്നിവയും ഇവയുടെ ബിരുദാനന്തര കോഴ്‌സുകളും ഫങ്ഷണല്‍ ഇംഗ്ലീഷ്, ഫുഡ് ആന്‍ഡ് കൗണ്‍സലിങ്, ബിസിനസ് സ്‌കില്‍സ് എന്നീ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും പ്ലസ്ടു തത്തുല്യ കോഴ്‌സായ ബി.പി.പി., ഡിപ്ലോമ കോഴ്‌സായ പി.ജി.ഡി.ഐ.ബി. എന്നിവയിലാണ് പ്രവേശനം തുടങ്ങിയത്. അപേക്ഷിക്കേണ്ട അവസാന തീയതി മാര്‍ച്ച് 31. ഫോണ്‍: 9656709654, 04902366620