ചെന്നൈ ∙ മുൻ മുഖ്യമന്ത്രി ജയലളിതയുടെയും തെലുങ്കുനടൻ ശോഭൻ ബാബുവിന്റെയും ‘മകൻ’ എന്ന് അവകാശപ്പെട്ടെത്തിയ യുവാവിനെ അറസ്റ് ചെയ്യാൻ മദ്രാസ് ഹൈക്പടതിയുടെ ഉത്തരവ്. കോടതിയെ കബളിപ്പിക്കുകയും വ്യാജ രേഖകൾ ചമയ്ക്കുകയും ചെയ്ത ഇയാൾക്കെതിരെ ഉചിതമായ നിയമ നടപടി സ്വീകരിക്കാനാണ് പൊലീസിന് നൽകിയ നിർദേശം. കേസ് ഏപ്രിൽ 10ന് വീണ്ടും പരിഗണിക്കും.
ജനാരോഗ്യ സംരക്ഷണസമിതിയുടെ നിരാഹാരം അഞ്ചാം ദിവസത്തിലേക്ക്
പയ്യന്നൂർ: രാമന്തളി ജനവാസകേന്ദ്രത്തിലെ നാവിക അക്കാദമിയുടെ മാലിന്യ പ്ലാന്റ് അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് ജനാരോഗ്യ സംരക്ഷണ സമിതി നടത്തിവരുന്ന നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു. സമരത്തിന് അഭിവാദ്യം അർപ്പിക്കുവാനായി വിവിധ സംഘടനകൾ സമരപന്തലിൽ സന്ദർശനം നടത്തുന്നുണ്ട്. ജില്ലാ പ്രസിഡന്റ് ദാമോദരൻ മാസ്റ്റർ, ടി സി മാധവൻ നമ്പൂതിരി, നാരായണൻ നമ്പുതിരി എന്നിവർ സംസാരിച്ചു.
നിയമം എല്ലാവർക്കും ഒരുപോലെ; ഗയ്ക്‌വാദിനെതിരെ കേന്ദ്രസർക്കാർ
ന്യൂഡൽഹി: എയർ ഇന്ത്യ ജീവനക്കാരനെ ചെരിപ്പൂരി അടിച്ച ശിവസേന എംപി രവീന്ദ്ര ഗയ്ക്‌വാദിന് വിലക്കേർപ്പെടുത്തിയ വിമാനക്കമ്പനികളുടെ തീരുമാനത്തെ പരോക്ഷമായി പിന്തുണച്ച് കേന്ദ്രസർക്കാർ. നിയമം എല്ലാവർക്കും ഒരുപോലെയാണെന്നു പറഞ്ഞ കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജു വിമാനത്തിനുള്ളിൽ അക്രമം കാണിക്കുന്നത് ശരിയല്ലെന്നും വ്യക്തമാക്കി. മർദനമേറ്റ സുകുമാർ മലയാളിയാണ്. 25 തവണ അയാളെ ചെരിപ്പുകൊണ്ട് അടിച്ചുവെന്നു ഗയ്‌ക്‌വാദ് തന്നെ അവകാശപ്പെടുകയും ചെയ്തു. ഇതേതുടർന്ന് മിക്ക വിമാനക്കമ്പനികളും രവീന്ദ്ര ഗയ്ക്‌വാദിന് വിമാന യാത്ര നിഷേധിച്ചിരുന്നു.
വേനൽ കടുത്തതോടെ ജില്ലയിൽ പാൽ ക്ഷാമം രൂക്ഷമായി
കണ്ണൂർ: വേനൽ കടുത്തതോടെ ജില്ലയിൽ പായൽ ക്ഷാമം രൂക്ഷമായി. കനത്ത ചൂടും വൈക്കോൽ ക്ഷാമവുമാണ് ഇതിനു കാരണം. കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ കന്നുകാലികളെ വളർത്തൽ കൂടുതൽ പ്രയാസമായെന്നാണ് കർഷകരുടെ പരാതി. വരൾച്ച തീറ്റപ്പുൽ കൃഷിയെയും സാരമായി ബാധിച്ചിട്ടുണ്ട്.
മോഹന്‍ ഭാഗവതിനെ രാഷ്ട്രപതി ആക്കണമെന്ന അഭിപ്രായവുമായി ശിവസേന
മുംബൈ: ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതിനെ രാഷ്ട്രപതിയാക്കിയാൽ ഹിന്ദുരാഷ്ട്രം എന്ന സ്വപ്‌നം സഫലമാവുമെന്നു മുതിര്‍ന്ന നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് റാവത്ത്. ബിജെപി ഇതിനകം തന്നെ രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ തന്ത്രങ്ങള്‍ മെനയാൻ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമെന്നോണം ശിവസേന പ്രസിഡന്റ് ഉദ്ധവ് താക്കറെയെ പ്രധാനമന്ത്രി അത്താഴ വിരുന്നിന് ക്ഷണിച്ചതായി ബിജെപി വൃത്തങ്ങള്‍ അറിയിച്ചു.
എന്നാൽ തങ്ങള്‍ക്ക് അത്തരത്തിലുള്ള ക്ഷണം പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നോ ബിജെപിയുടെ ഭാഗത്തുനിന്നോ ലഭിച്ചില്ലെന്നും അത്തരത്തിലുണ്ടായാല്‍ ഭാവി പദ്ധതികള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും റാവത്ത് പറഞ്ഞു.
ശശീന്ദ്രന് പകരം പുതിയ മന്ത്രി
തിരുവനന്തപുരം: ടെലിഫോൺ സംഭാഷണ കുരുക്കിൽപെട്ട്ട് രാജിവെച്ച എ കെ ശശീന്ദ്രന്റെ ഒഴിവിൽ പുതിയ മന്ത്രി എത്തും. ആരാണെന്ന കാര്യത്തിൽ തീരുമാനമായില്ല. ഇ പി ജയരാജൻ മന്ത്രിയായി തിരിച്ചെത്തുമെന്നാണ് വിശ്വസനീയ കേന്ദ്രങ്ങൾ നൽകുന്ന വിവരം.
വിദ്യാര്‍ഥികൂട്ടായ്മയില്‍ അര്‍ബുദരോഗികള്‍ക്ക് ഒരുലക്ഷം രൂപ നല്‍കി
തലശ്ശേരി: വിദ്യാര്‍ഥികളുടെ കൂട്ടായ സഹകരണത്തോടെ ഒരുലക്ഷം രൂപ അര്‍ബുദരോഗികള്‍ക്കായി സമാഹരിച്ചുനല്‍കി. അസോസിയേഷന്‍ ഓഫ് മെഡിക്കല്‍ മൈക്രോബയോളജി ബയോകെമിസ്ട്രി സ്റ്റുഡന്റ്‌സ് ആന്‍ഡ് ഗ്രാജ്വേറ്റ്‌സ് സംസ്ഥാനതല വാര്‍ഷികസമ്മേളനത്തിന്റെ ഭാഗമായിട്ടായിരുന്നു തുക സമാഹരിച്ചത്..ഡോ. പിയൂഷ് നമ്പൂതിരി സംഘടനയുടെ വെബ് സൈറ്റ് സ്വിച്ച് ഓണ്‍ ചെയ്തു. ജിജു ജനാര്‍ദനന്‍, സജി ആന്റണി, സൈറ മുഹമ്മദ്, ദിലീപ്കുമാര്‍, വിപിന്‍ദാസ് എന്നിവര്‍ പങ്കെടുത്തു.
അന്തരീക്ഷത്തില്‍ നിന്ന് ശുദ്ധജലമുണ്ടാക്കുന്ന സാങ്കേതികവിദ്യയുമായി വിദ്യാര്‍ഥികള്‍
പയ്യന്നൂര്‍: അന്തരീക്ഷത്തില്‍ നിന്ന് ശുദ്ധജലമുണ്ടാക്കുന്ന പുതിയ കണ്ടുപിടിത്തവുമായി കോറോം എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥികള്‍. മെക്കാനിക്കല്‍ എന്‍ജിനീയറിങ് നാലാം വര്‍ഷ വിദ്യാർത്ഥികളാണ് കണ്ടുപിടിത്തത്തിന് പിന്നിൽ. കാത്സ്യം ക്ലോറൈഡിന്റെ സഹായത്തോടെ അന്തരീക്ഷ ബാഷ്പം ആഗിരണം ചെയ്ത് അതില്‍ നിന്നാണ് വെള്ളം വേര്‍തിരിച്ചെടുക്കുന്നത്. ആറ് മണിക്കൂര്‍ തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിച്ചാല്‍ നാല് ലിറ്ററോളം ശുദ്ധജലം ഉണ്ടാക്കാന്‍ സാധിക്കും. ചെലവ് കുറഞ്ഞതും പ്രവര്‍ത്തനക്ഷമതയുള്ളതുമായ സാങ്കേതികവിദ്യയാണ് ഇതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.
ലഖ്‌നൗവില്‍ ഇറച്ചിക്കടക്കാര്‍ അനിശ്ചിതകാല സമരത്തിലേക്ക്
ലഖ്‌നൗ: അറവുശാലകള്‍ക്കെതിരെയുള്ള യു.പി.സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ലഖ്‌നൗവില്‍ തിങ്കളാഴ്ച മുതല്‍ മാട്-കോഴി ഇറച്ചിവില്‍പ്പനശാലകളെല്ലാം അനിശ്ചിതകാലത്തേക്ക് അടച്ചിടും. മീന്‍ വില്‍പ്പനക്കാരും പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ഇറച്ചിവില്‍പ്പനക്കാരെ മാത്രമല്ല ഹോട്ടല്‍ വ്യവസായത്തെയും ബാധിക്കുന്ന രീതിയിലാണ് സർക്കാരിന്റെ ഈ നടപടി.
അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്ത് അറവുശാലകള്‍ അടച്ചുപൂട്ടുമെന്നും പശുക്കടത്ത് അവസാനിപ്പിക്കുമെന്നും തിരഞ്ഞെടുപ്പു സമയത്ത് ബി.ജെ.പി.വാഗ്ദാനം നൽകിയിരുന്നു. അനധികൃത അറവുശാലകള്‍ക്കെതിരെയാണ് നടപടിയെന്ന് അധികൃതർ പറഞ്ഞു. ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഇതേ തുടർന്ന് യാതൊരു ഭീഷണിയും ഉണ്ടാവുകയില്ല. സമരത്തില്‍നിന്ന് പിന്മാറണമെന്ന് ബി.ജെ.പി.നേതാവ് മസ്ഹര്‍ അബ്ബാസ് കച്ചവടക്കാരോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
ജല അതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനീയറെ ഉപരോധിച്ചു
തളിപ്പറമ്പ്: തളിപ്പറമ്പ് ബസ്സ്റ്റാന്‍ഡ് പരിസരത്ത് ജപ്പാന്‍ കുടിവെള്ളം കിട്ടുന്നില്ലെന്നാരോപിച്ച് നാട്ടുകാര്‍ ജല അതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനീയറെ ഉപരോധിച്ചു. പരാതിയുള്ള പ്രദേശങ്ങളില്‍ 350-ഓളം കുടിവെള്ള കണക്ഷനുകളുണ്ട്. എന്നാൽ സമീപ പ്രദേശങ്ങളിൽ എല്ലാ ദിവസവും വെള്ളം ലഭിക്കുമ്പോള്‍ ഇവിടെമാത്രം വെളളം ലഭിക്കാത്തതില്‍ ദുരൂഹതയുണ്ടന്ന് നാട്ടുകാര്‍ പറയുന്നു. പകല്‍സമയത്ത് താഴ്ന്നസ്ഥലങ്ങളിലെ ഉപഭോഗം കൂടുന്നതിനാലാണ് ഉയര്‍ന്നസ്ഥലങ്ങളില്‍ വെള്ളം ലഭിക്കാത്തതെന്നും പത്തുദിവസത്തിനുള്ളില്‍ പരിഹാരമുണ്ടാക്കുമെന്നും എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ പറഞ്ഞു. പ്രതിഷേധസമരത്തിന് കെ.രമേശന്‍, പി.ഗംഗാധരന്‍, നിഷ, എം.ബാലകൃഷ്ണന്‍, ലക്ഷ്മണന്‍, എം.വിജയന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.