News Desk

കണ്ണൂര്‍ ഇനി പ്ലാസ്റ്റിക് മാലിന്യമുക്ത ജില്ല

keralanews kannur to be made-plastic-free-district

കണ്ണൂര്‍:  കണ്ണൂരിനെ പ്ലാസ്റ്റിക് കാരിബാഗ്- ഡിസ്‌പോസിബി ള്‍ വിമുക്ത ജില്ലയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പി കെ ശ്രീമതി എംപിയാണ് പ്രഖ്യാപനം നടത്തിയത്. തദ്ദേശഭരണ സ്ഥാപനങ്ങളും ജില്ലാ ഭരണകൂടവും പോലിസും ഉള്‍പ്പെടെ ഔദ്യോഗിക സ്ഥാപനങ്ങളും ഒരുമിച്ചുള്ള കൂട്ടായ്മയിലൂടെ പ്ലാസ്റ്റിക് മാലിന്യമുക്ത യത്‌നത്തിലേര്‍പ്പെടുന്ന രാജ്യത്തെ ആദ്യ ജില്ലയാണ് കണ്ണൂരെന്ന് ചടങ്ങില്‍ സംബന്ധിച്ച മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

പ്ലാസ്റ്റിക് കാരി ബാഗുകള്‍ക്ക് പകരം തുണി സഞ്ചികള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി കുടുംബശ്രീയുടെ സഹകരണത്തോടെ ജില്ലാതലത്തിലും പ്രാദേശിക തലത്തിലും തുണി സഞ്ചി മേളകള്‍ നടത്തിവരികയാണ്. ഹരിത കേരള മിഷന്റെ ഭാഗമായി ജില്ലാതലത്തി ല്‍ മൂന്നുദിവസം നടത്തിയ തുണി സഞ്ചി മേളയില്‍ ഒരു ലക്ഷത്തിലധികം സഞ്ചികള്‍ വില്‍പന നടത്താന്‍ കഴിഞ്ഞതും പ്ലാസ്റ്റിക് വിമുക്ത പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. പൊതുചടങ്ങുകളിലും ആഘോഷങ്ങളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പില്‍ വരുത്തി. ഇതുമായി ബന്ധപ്പെട്ട് ആവിഷ്‌കരിച്ച മാലിന്യമില്ലാത്ത മംഗല്യ എന്ന പരിപാടിക്ക് വന്‍ പിന്തുണയാണ് ലഭിക്കുന്നത്. വിദ്യാര്‍ഥികളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി ആവിഷ്‌കരിച്ച കലക്ടേഴ്‌സ് അറ്റ് സ്‌കൂള്‍ എന്ന പ്ലാസ്റ്റിക് നിര്‍മാര്‍ജന പദ്ധതിയും വിജയമായി.

ഉത്തര കൊറിയക്കും ചൈനയ്ക്കും ട്രംപിന്റെ മുന്നറിയിപ്പ്

keralanews will act on north korea with or without chinas help says president trump

വാഷിംഗ്ടൺ : ഉത്തര കൊറിയ നടപ്പിലാക്കുന്ന ആണവപദ്ധതികൾക്കെതിരെ ഒറ്റയ്ക്കു പോരാടുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചൈന സഹായിച്ചാലും ഇല്ലെങ്കിലും അമേരിക്കയ്ക്ക് അതിനു കഴിയുമെന്ന് ട്രംപ് തുറന്നടിച്ചു. ചൈനയ്ക്ക് ഉത്തര കൊറിയയുമായി നല്ല ബന്ധമുണ്ട്. ഉത്തര കൊറിയയ്ക്കുമേലുള്ള സ്വാധീനം ക്രിയാത്മകമായി ഉപയോഗിക്കാന്‍ ചൈന തയാറായാല്‍ അവര്‍ക്ക് നല്ലത്. ഇല്ലെങ്കില്‍ കാര്യങ്ങള്‍ ആര്‍ക്കും ഗുണകരമായിരിക്കില്ല. ചൈനയുടെ സഹായമില്ലെങ്കിലും  ഉത്തരകൊറിയയുമായുള്ള പ്രശ്നങ്ങൾ യുഎസ് കൈകാര്യം ചെയ്യും – ട്രംപ് പറഞ്ഞു.

ബാറുകൾക്ക് പകരം ദേശീയപാതകൾ റദ്ദാക്കാൻ ഒരുങ്ങി വിവിധ സംസ്ഥാനങ്ങൾ

keralanews denotification of state highways

ന്യൂഡൽഹി: ദേശീയപാതയോരത്തെ ബാറുകൾ പൂട്ടാനുള്ള സുപ്രീം കോടതിയുടെ വിധിയെ തുടർന്ന് വിവിധ സംസ്ഥാനങ്ങൾ ദേശീയപാതകൾ ‘റദ്ദാക്കാൻ’ നടപടി തുടങ്ങി. കോടതിയുടെ വിധിക്ക് ഒരു ബദൽ മാർഗം എന്ന നിലയിലാണ് ഈ നടപടി. തുടക്കത്തിൽ പ്രധാന നഗരങ്ങളിലെ സംസ്ഥാനപാതകളാണു റദ്ദാക്കാൻ ഉദ്ദേശിക്കുന്നത്.  കേരളത്തിൽ 72 സംസ്ഥാനപാതകളുണ്ട്. സംസ്ഥാനപാതകൾ റദ്ദാക്കിയാൽ റോഡുകൾ അനാഥമാകും. അവയെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കു കീഴിലാക്കുകയാണ് ഒരു പരിഹാരം. ഒട്ടനവധി ആളുകൾക്ക് തൊഴിലും നഷ്ടമാവും. ഈ സാഹചര്യത്തിൽ സർക്കാരുമായി ഒരു പുനരാലോചന ഉണ്ടായേക്കും.

ഇന്ത്യന്‍ ഓപ്പണ്‍ കിരീടം സിന്ധുവിന്

keralanews indian open super series pv sindhu

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടം പി.വി. സിന്ധു നേടി. ഒളിമ്പിക് ഫൈനലില്‍ മരിനോട് തോറ്റ സിന്ധുവിന്റെ മധുരപ്രതികാരം കൂടിയായി ഇന്ത്യന്‍ ഓപ്പണ്‍ കിരീടം. 47 മിനിറ്റ് നീണ്ട പോരാട്ടത്തിലാണ് സിന്ധു ഒന്നാം നമ്പര്‍ താരത്തെ നിഷ്പ്രഭയാക്കിയത്. സിന്ധുവിന്റെ ആദ്യ ഇന്ത്യന്‍ ഓപ്പണ്‍ കിരീടമാണിത്. രണ്ടാമത്തെ സൂപ്പര്‍ സീരീസ് കിരീടവും.

കലാഭവന്‍ മണിയുടെ മരണം സിബിഐ അന്വേഷിക്കണം

keralanews kalabhavan mani s death

ആലുവ: നടന്‍ കലാഭവന്‍ മണിയുടെ മരണത്തിൽ സി ബി ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന് നിവേദനം നല്‍കി. ആലുവ പാലസില്‍ എത്തിയാണ് രാമകൃഷ്ണന്‍ രാജ്‌നാഥ് സിങിനെ കണ്ടത്. കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും സിബിഐ അന്വേഷിക്കണമെന്നും കുടുംബം നേരത്തേ ആവശ്യമുന്നയിച്ചിരുന്നെങ്കിലും കേസ് ഏറ്റെടുക്കാനാവില്ലെന്ന നിലപാടാണ് സിബിഐ സ്വീകരിച്ചിരുന്നത്.

വിവരാവകാശ നിയമങ്ങളില്‍ കേന്ദ്രം മാറ്റങ്ങള്‍ വരുത്താനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്

keralanews right to information act central government

ന്യൂഡൽഹി: വിവരാവകാശ നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുത്താനൊരുങ്ങുന്നതായി കേന്ദ്ര റിപ്പോര്‍ട്ട്. അപേക്ഷ 500 വാക്കുകളിലൊതുക്കണം എന്നതാണ് ഉണ്ടാവുന്ന പ്രധാന മാറ്റം. കൂടാതെ അപേക്ഷ അയയ്ക്കുന്നയാള്‍ തന്നെ മറുപടി ലഭിക്കുന്നതിനുള്ള തപാല്‍ ഫീസ് അടച്ചിരിക്കണം. ഇതിന് പുറമെ അപേക്ഷകള്‍ ഓണ്‍ലൈനാക്കാനും സര്‍ക്കാരിന് ഉദ്ദേശമുണ്ട്. അതേസമയം സര്‍ക്കാര്‍ നീക്കത്തിനെതിരെ വിവരാവകാശ പ്രവര്‍ത്തകര്‍ രംഗത്തെത്തി.

ആളും ആരവവും ഒഴിഞ്ഞ് മാഹി ടൗൺ

keralanews mahi news (2)

മാഹി: ദേശീയ-സംസ്ഥാന പാതയോരത്തു നിന്നും 500 മീറ്റർ ചുറ്റളവിലെ മദ്യശാലകൾ പൂട്ടണമെന്ന സുപ്രീം കോടതി വിധി നടപ്പിൽ വന്നതോടെ മാഹി ടൗണിൽ മാത്രം 32 മദ്യശാലകൾക്കാണ് പുട്ടു വീണത്. 19 മൊത്തവ്യാപാര സ്ഥാപനങ്ങൾ ഉൾപ്പെടെ ആണ് ഇന്നലെ അടച്ചു പൂട്ടിയത്.അറുനൂറോളം തൊഴിലാളികൾക്ക് ജോലി നഷ്ടമാവുകയും ചെയ്തു.

അതേസമയം ടൗണിലെ മദ്യശാലകൾ അടക്കുന്നതോടെ ഉൾപ്രദേശത്തെ മദ്യ ശാലകളിൽ തിരക്ക് വർധിക്കും. നാട്ടിൻപുറങ്ങളിൽ മദ്യപന്മാരുടെ ശല്യം വർധിക്കുമെന്ന് ആശങ്കയും ഉയർന്നു അന്നിട്ടുണ്ട്. മദ്യശാലകൾക്ക് താഴുവീണതോടെ മാഹിയിൽ ഹർത്താൽ പ്രതീതിയെന്നാണ് നാട്ടുകാർ പറഞ്ഞത്.

ഡാം പൊട്ടുമെന്ന പ്രചാരണം; കമ്പനിയുമായി ധാരണയായ ശേഷം

keralanews mullaperiyar dam pc george

കോഴിക്കോട്: മന്ത്രി പി.ജെ. ജോസഫിനെതിരെ  പി.സി. ജോർജ് എംഎൽഎ. മുല്ലപ്പെരിയാറിൽ 1000 കോടിയുടെ പുതിയ ഡാം പണിയാൻ സ്വിസ് കമ്പനിയുമായി ധാരണയാക്കിയിട്ടാണ് ഡാം പൊട്ടുമെന്ന് അന്നത്തെ മന്ത്രി പി.ജെ. ജോസഫ് പ്രചരിപ്പിച്ചതെന്നു പി.സി. ജോർജ് എംഎൽഎ. പദ്ധതിയിലൂടെ പണം തട്ടാനുള്ള ശ്രമമായിരുന്നു. പുതിയ ഡാമിന്റെ പേരിൽ തമിഴ്നാട്ടിലെയും കേരളത്തിലെയും ജനങ്ങളുടെ ഇടയിൽ ശത്രുതയുണ്ടാക്കി. എന്നാൽ ഡാം ഇതുവരെ പൊട്ടിയതുമില്ല. സ്വതന്ത്ര ബസ് തൊഴിലാളി യൂണിയൻ കൺവൻഷനും സമരപ്രഖ്യാപനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പുള്ളിപ്പുലി റോഡരികില്‍ ചത്തനിലയില്‍

keralanews dead body of leopard (2)

പേരാവൂര്‍: നിടുമ്പൊയിലിനു സമീപം 29-ാം മൈല്‍ റോഡരികില്‍ ശനിയാഴ്ച വൈകുന്നേരം പുള്ളിപ്പുലിയെ ചത്തനിലയില്‍ കണ്ടെത്തി. കാലില്‍ മുറിവേറ്റിട്ടുണ്ട് ജഡത്തിന് രണ്ടുദിവസം പഴക്കമുണ്ടെന്ന് വനപാലകര്‍ പറഞ്ഞു. കൊട്ടിയൂര്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ വി.രതീശന്‍, ഫ്‌ളയിങ് സ്‌ക്വാഡ് റേഞ്ചര്‍ രാമചന്ദ്രന്‍ മുട്ടില്‍, തോലമ്പ്ര സെക്ഷന്‍ ഫോറസ്റ്റര്‍ കെ.വി.ആനന്ദന്‍എന്നിവര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി.

മോദിക്കു ജയ് വിളിച്ചാൽ വിശപ്പു മാറുമോ?

keralanews men chant for modiat kejriwals rally delhi cm ignores

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കേജ്‍രിവാൾ പങ്കെടുത്ത റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അനുകൂലമായി മുദ്രാവാക്യം വിളി. പ്രസംഗത്തിനിടെ ‘മോദി, മോദി’ എന്നുള്ള ആളുകളുടെ ആർപ്പുവിളി കേട്ട് ഒരുനിമിഷം  നിശബ്ദനായി കെജ്‌രിവാൾ പെട്ടെന്ന് തന്നെ  തിരിച്ചടിച്ചു. മോദിക്കു ജയ് വിളിച്ചാൽ അദ്ദേഹം വൈദ്യുതി നിരക്ക് കുറയ്ക്കുമോ? വീട്ടു നികുതി ഇല്ലാതാക്കുമോ? അങ്ങനെയെങ്കിൽ അദ്ദേഹത്തിനു മുദ്രാവാക്യം വിളിക്കാൻ ഞാനും കൂടാം – കേജ്‍രിവാൾ പറഞ്ഞു.

ഏപ്രിൽ 23നാണ് ഡൽഹി മുനിസിപ്പൽ തിരഞ്ഞെടുപ്പ്. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തിയ എഎപിയെ സംബന്ധിച്ചിടത്തോളെ ഏറെ നിർണായകമായ തിരഞ്ഞെടുപ്പാണിത്.