News Desk

സംസ്ഥാനത്ത് ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ പ്രവര്‍ത്തന സമയം കൂട്ടി

keralanews beverages outlets working time extended

തിരുവനന്തപുരം: സംസ്ഥാനത്ത് ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ പ്രവര്‍ത്തന സമയം കൂട്ടി. നിലവിലുള്ളതിനേക്കാള്‍ ഒരു മണിക്കൂറാണ് പ്രവര്‍ത്തി സമയത്തില്‍ വരുത്തിയിരിക്കുന്ന വര്‍ധന. ഇനി മുതല്‍ രാവിലെ 9.30 മുതൽ  രാത്രി 9.30 വരെയാവും ബിവറേജസുകളുടെ പ്രവര്‍ത്തന സമയം.

ദേശീയ പാതയോരത്തു നിന്നും 500 മീറ്റര്‍ ചുറ്റളവിലുള്ള മദ്യശാലകള്‍ മാറ്റി സ്ഥാപിക്കാനുള്ള സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് നൂറുകണക്കിന് മദ്യാശാലകള്‍ക്കാണ് കഴിഞ്ഞ ദിവസത്തോടെ പൂട്ടുവീണത്. ഇതോടെ നിയമം ബാധകമാവാത്ത മദ്യശാലകളില്‍ തിരക്ക് വര്‍ധിക്കുകയും  ചെയ്തു. തിരക്കേറിയത് ബെവ്‌കോ ജീവനക്കാരേയും ഏറെ വലച്ചു. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാറിന്റെ പുതിയ തീരുമാനം.

ചരക്കു ലോറിസമരം : സമരക്കാരുമായി ഇന്ന് ചര്‍ച്ച

keralanews goods vehicle strike

ദില്ലി : കേരളമടക്കമുള്ള സംസ്ഥാനങ്ങളെ വലച്ച ചരക്കു ലോറിസമരം അവസാനിപ്പിക്കുന്നതിനായി സമരക്കാരുമായി ഇന്ന് ചര്‍ച്ച നടക്കും. ഹൈദരാബാദില്‍ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ നേതൃത്വത്തിലാണ് അനുരഞ്ജന ചര്‍ച്ച നടക്കുന്നത്.  ചര്‍ച്ച പരാജയപ്പെട്ടാല്‍ ചൊവ്വാഴ്ച മുതല്‍ അവശ്യസാധനങ്ങളുടെ നീക്കം നിര്‍ത്തിവെക്കുമെന്ന് സ്റ്റേറ്റ് ലോറി ഓണേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്.

ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധനക്കെതിരെയാണ് ലോറിയുടമകള്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്. സമരം നാലുദിവസം പിന്നിട്ടതോടെ സംസ്ഥാനങ്ങളിലെ ചരക്കുനീക്കം പ്രതിസന്ധിയിലായിരുന്നു. ചര്‍ച്ചയുടെ പുരോഗതിക്കനുസരിച്ചായിരിക്കും സമരത്തിന്റെ ഭാവിയെന്ന് ലോറിയുടമകള്‍ വ്യക്തമാക്കി.

സർക്കാർ ബദൽ മാർഗങ്ങൾ തേടും

keralanews minister kadakampalli surendran responses

തിരുനനന്തപുരം: മദ്യശാലകൾ പൂട്ടിയ സംഭവത്തിൽ സർക്കാർ ബദൽ മാർഗങ്ങൾ തേടും. മദ്യശാലകൾ പൂട്ടിയത് ടുറിസം മേഖലയ്ക് വൻ തിരിച്ചടിയായെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. സംസ്ഥാന പാതകൾ ഡീനോട്ടിഫൈ  ചെയുന്ന കാര്യം തീരുമാനിച്ചില്ല. വിഷയത്തെ നിയമപരമായി തന്നെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ്സ് നേതാവിന്റെ വീടിന്റെ നേരെ ബോംബാക്രമണം നടത്തിയത് കോൺഗ്രസ്സുകാർ തന്നെ

keralanews alappuzha bombing case

ആലപ്പുഴ : കാട്ടണത് യൂത്ത് കോൺഗ്രസ്സ് നേതാവിന്റെ വീടിനു നേരെ നടന്ന ബോംബ് ആക്രമണം കോൺഗ്രസ്സുകാർ തന്നെ ആസൂത്രണം ചെയ്തതെന്ന് തെളിഞ്ഞു. യൂത്ത് കോൺഗ്രസ്സ് നേതാക്കൾ തമ്മിൽ നടത്തിയ ഫേസ്ബുക് ചാറ്റിങ്ങിലാണ് ഇത് സംബന്ധിച്ച വിവരം പുറത്തായത്.

2016 ഡിസംബർ 14നു പുലർച്ചെ 2:30നാണ് യൂത്ത് കോൺഗ്രസ്  ഭരണിക്കാവ് മണ്ഡലം പ്രസിഡന്റ് സൽമാന്റെ വീട്ടിൽ സ്ഫോടനം ഉണ്ടായത്. ഡി വൈ എഫ് ഐ പ്രവർത്തകരാണ് ഇതിന്റെ പിന്നിൽ എന്ന നിലയിലാണ് വ്യാപക പ്രചാരണം നടന്നു വന്നത്. എന്നാൽ ഇത് തങ്ങൾ ചെയ്തതാണെന്നാണ് യൂത്ത് കോൺഗ്രസ് നേതാക്കൾ ചാറ്റിങ്ങിലൂടെ സമ്മതിച്ചത്.

സംസ്ഥാനത്ത് കുട്ടികൾക്ക് മാത്രമായി ഒരു തിയേറ്റർ

keralanews students theatre

കോട്ടയം: സംസ്ഥാനത്തു കുട്ടികൾക്ക് മാത്രമായി ഒരു തിയേറ്റർ ഒരുങ്ങുന്നു. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി ഗവണ്മെന്റ് ഹൈ സ്കൂളിനോട് ചേർന്നാണ് തിയേറ്റർ ഒരുങ്ങുന്നത്. കേവലം സിനിമ പ്രദർശനത്തിൽ മാത്രം ഒതുങ്ങാതെ സിനിമ നിർമാണം, സംവിധാനം, ഛായാഗ്രഹണം, അഭിനയം എന്നിവ പഠിപ്പിക്കുന്നതിനുള്ള അവസരവും ഇവിടെ  ഉണ്ട്. സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികൾ വിനോദ യാത്രയ്ക്ക് പോകുമ്പോൾ അവർക്ക് സിനിമകൾ കാണുന്നതിനുള്ള ഒരു വേദിയായി ഈ തീയേറ്റർ മാറ്റി എടുക്കാനും പദ്ധതിയുണ്ട്.

സമരത്തിന് നേതൃത്വം നൽകിയത് മാനേജ്‌മന്റ് ശത്രുതയ്ക്ക് കാരണം

keralanews jishnu pranoy case

കൊച്ചി :പാമ്പാടി നെഹ്‌റു  കോളജ് വിദ്യാർത്ഥി ജിഷ്ണു പ്രണോയിയുടെ വാട്സാപ്പ് സന്ദേശങ്ങൾ പോലീസിന് ലഭിച്ചു. മരണവുമായി ബന്ധപ്പെട്ട നിർണായക തെളിവുകളാണ് ഈ സന്ദേശങ്ങൾ . സാങ്കേതിക സർവകലാശാലയുടെ പരീക്ഷ മാറ്റിവെക്കണമെന്നാവശ്യപ്പെട്ടുള്ള സമരത്തിന് ജിഷ്ണു നേതൃത്വം നൽകിയെന്ന് തെളിയിക്കുന്ന രേഖകളാണ് പോലീസിന് കിട്ടിയത്.

സഖാവ് റോഡ്ഷോ അല്പസമയത്തിനുള്ളിൽ തലശ്ശേരിയിൽ

keralanews saghavu film road show

തലശ്ശേരി : സിദ്ധാർഥ് ശിവ രചനയും സംവിധാനവും നിർവഹിച്ച സഖാവ് സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായുള്ള റോഡ്ഷോ അല്പസമയത്തിനുള്ളിൽ തലശ്ശേരിയിൽ ആരംഭിക്കും. തലശ്ശേരിയിൽ നിന്ന് വടകര വരെയാണ് റോഡ്ഷോ സംഘടിപ്പിക്കുന്നത്.

ഇതര സംസ്ഥാന തൊഴിലാളികളെ പ്രതികളാക്കാന്‍ ശ്രമം : കാനം രാജേന്ദ്രൻ

keralanews police accuses migrant work men

കോട്ടയം: പല കുറ്റകൃത്യങ്ങളിലും പ്രതികളെ കിട്ടാതെ വരുമ്പോള്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ മേല്‍ ബോധപൂര്‍വം കുറ്റംചാര്‍ത്തി പ്രതിയാക്കുന്നത് സംസ്ഥാനത്തെ പോലിസിന്റെ ക്രൂരവിനോദമായി മാറിയിട്ടുണ്ടെന്ന് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്‍. കേരള മൈഗ്രന്റ് വര്‍ക്കേഴ്‌സ് യൂനിയന്‍ എഐടിയുസി പ്രഥമ സംസ്ഥാന സമ്മേളനം കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴില്‍ മേഖലയിലെ നിരവധി പദ്ധതികളും സാമൂഹികക്ഷേമ പദ്ധതികളും ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് അന്യമാണ്. ഇവര്‍ക്കും റേഷന്‍ സമ്പ്രദായം ഏര്‍പ്പെടുത്തണമെന്ന് ഇടതുമുന്നണി കേന്ദ്രസര്‍ക്കാരിനോടാവശ്യപ്പെട്ടിരുന്നു. എന്നാല്‍, കേന്ദ്രം ഇതിന് പരിഗണന നല്‍കിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.സംഘടനയുടെ സംസ്ഥാന ഭാരവാഹികളായി വാഴൂര്‍ സോമന്‍ (പ്രസിഡന്റ്), ബിനു ബോസ് (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

ഫോൺ ചോർത്തുമെന്ന പേടിവേണ്ട; ഏൻഡ് ടു ഏൻഡ് എൻക്രിപ്ഷൻ

keralanews end to end encryption technology

സുരക്ഷിതമായ വോയിസ് കോൾ ഓപ്ഷനുമായി പ്രമുഖ മെസ്സേജിങ് ആപ്പ്ളിക്കേഷനായ. ടെലഗ്രാം. ഏൻഡ് ടു ഏൻഡ് എൻക്രിപ്ഷൻ സാങ്കേതിക വിദ്യയുടെ ആണ് ടെലഗ്രാം കോളിംഗ് സംവിധാനത്തിലേക്ക് വരുന്നത്. ക്വാളിറ്റി, സ്പീഡ്, സെക്യൂരിറ്റി തുടങ്ങിയവയാണ് ഇതിന്റെ ഗുണവശങ്ങൾ.

കോൾ ചെയ്യുന്ന മൊബൈലിലും കോൾ ലഭിക്കുന്ന മൊബൈലിലും 4 ഇമോജിസ് ഒത്തുനോക്കി ഏൻഡ് ടു ഏൻഡ് എൻക്രിപ്ഷനിലൂടെ കോൾ  സുരക്ഷിതമാക്കാവുന്നതാണ്. ടെലഗ്രാം ആണ് ആദ്യമായി സുരക്ഷിതമായ ഏൻഡ് ടു ഏൻഡ് എൻക്രിപ്ഷൻ മെസ്സെഞ്ചറുകളിൽ അവതരിപ്പിക്കുന്നത്

തലശ്ശേരിയില്‍ ജലക്ഷാമം രൂക്ഷം

keralanews hot summer

തലശ്ശേരി: വേനല്‍ച്ചൂട് മുമ്പെങ്ങുമില്ലാത്തവിധം കനത്തോടെ തലശ്ശേരിയിൽ ജലക്ഷാമം രൂക്ഷമായി. നേരത്തെ കുടിവെള്ളമെത്തിക്കാനായി ആസൂത്രണം ചെയ്ത പദ്ധതികളെല്ലാം പ്രഹസനമായി മാറി. നഗരസഭയിലെ 52 വാര്‍ഡുകളിലും ശുദ്ധജലം എത്തിക്കുന്നതിന് കിയോസ്‌കുകള്‍ ആരംഭിക്കാന്‍ പദ്ധതി തയ്യാറായെങ്കിലും 19 കിയോസ്‌കുകള്‍ മാത്രമാണ് സ്ഥാപിച്ചത്. വര്‍ഷങ്ങളായി നഗരസഭാ പരിധിയില്‍ കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്നു. ഭൂഗര്‍ഭ ജലവിതാനം അനിയന്ത്രിതമായി താഴുന്നതാണ് ഇതിനുകാരണമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. മുന്‍കാലങ്ങളില്‍ നഗരസഭ കുടിവെള്ളം ടാങ്കര്‍ ലോറികളിലാണ് എത്തിച്ചിരുന്നത്. ഇത്തവണ വേനലില്‍ കിണറുകളും കുളങ്ങളും വരണ്ടതോടെ ലോറികളില്‍ ശേഖരിക്കാന്‍ പോലും ശുദ്ധമില്ല. അതിനാല്‍ ഉടന്‍ ശുദ്ധജലമെത്തിക്കാനുള്ള ബദല്‍ സംവിധാനങ്ങള്‍ ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.