News Desk

ജിഷ്ണുവിന്റെ ബന്ധുക്കള്‍ക്കു നേരെ പൊലീസിന്റെ ബലപ്രയോഗം, അമ്മയെ വലിച്ചിഴച്ചു

keralanews pampadi nehru college case

തിരുവനന്തപുരം: പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ പൊലീസ് അന്വേഷണം അട്ടിമറിച്ചുവെന്നാരോപിച്ച് ജിഷ്ണുവിന്റെ ബന്ധുക്കള്‍ നടത്തുന്ന അനിശ്ചിതകാല സമരം പൊലീസ് തടഞ്ഞു. കയറുകെട്ടിയാണ് ജിഷ്ണുവിന്റെ ബന്ധുക്കളെ പൊലീസ് തടഞ്ഞത്. പ്രതിഷേധത്തിനിടെ തളര്‍ന്നു വീണ ജിഷ്ണുവിന്റെ അമ്മയെ പൊലീസ് നിലത്തുകൂടി ബലം പ്രയോഗിച്ച് വലിച്ചഴച്ചു.

ഡിജിപി ഓഫീസിന് മുന്നില്‍ സമരം അനുവദിക്കില്ലെന്നും ആവശ്യമെങ്കില്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം നടത്തിക്കോളൂ എന്ന നിലപാടിലാണ് പൊലീസ് അവരെ അറസ്റ്റ് ചെയ്തത്. അട്ടിമറിനടത്തിയവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയെങ്കിലും നടപടി ഉണ്ടായിട്ടില്ല. ഇതിനെ തുടര്‍ന്നാണ് പലതവണ പ്രഖ്യാപിച്ച് മാറ്റിവെച്ച സമരം ആരംഭിക്കാന്‍ ജിഷ്ണുവിന്റെ മാതാപിതാക്കള്‍ തീരുമാനിച്ചത്. കേസിലെ ഒന്നാം പ്രതിയായ നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ചോദ്യം ചെയ്ത ശേഷം വിട്ടയിക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത് നീക്കിയ ജിഷ്ണുവിന്റെ ബന്ധുക്കളെ തിരുവനന്തപുരം എആര്‍ ക്യാംപിലേക്ക് മാറ്റി. ശാരീരിക അസ്വസ്ഥകളെ തുടര്‍ന്ന്  അമ്മ മഹിജയെ പേരൂര്‍ക്കട ആശുപത്രിയിലേക്ക് മാറ്റി.

കശുമാവ് കര്‍ഷകര്‍ക്ക് സ്ബ്സിഡി വിതരണം ചെയ്തു

keralanews cashew nut development agency

ഇരിട്ടി :  സംസ്ഥാന കശുമാവ് കൃഷി വികസന ഏജന്‍സിയുടെ പ്രോത്സാഹന പദ്ധതി സബ്സിഡി വിതരണം മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ ഇരിട്ടി ഫാല്‍ക്കണ്‍ പ്ളാസ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു. തൈ ഒന്നിന് 30 രൂപ നിരക്കില്‍ നല്‍കുന്ന ധനസഹായം വരും വര്‍ഷം മുതല്‍ ഇരട്ടിയാക്കും. ഒന്നാം വിള മുതല്‍ മഴക്കാലം വരെയുള്ള കശുവണ്ടി ഒരേ വിലയില്‍ സര്‍ക്കാര്‍ ഏറ്റെടുക്കും. സണ്ണിജോസഫ് എംഎല്‍എ അധ്യക്ഷനായി. ഇരിട്ടി നഗരസഭ, കൊട്ടിയൂര്‍, പായം, മുഴക്കുന്ന് പഞ്ചായത്തുകളിലെ 613 കൃഷിക്കാര്‍ക്ക് 13,73,970 രൂപയാണ് മന്ത്രി നല്‍കിയത്.

കേരളത്തില്‍ ബീഫ് നിരോധിച്ചിട്ടില്ലെന്നും,ബീഫ് കഴിക്കുന്നതിന് പാര്‍ട്ടി എതിരല്ലെന്നും ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ്

keralanews no prohibition for beaf in kerala

തൃശൂര്‍ : തൃശൂരില്‍ ഇറച്ചി വ്യാപാരികള്‍ക്കായി ബിജെപിയുടെ നേതൃത്വത്തില്‍ സഹകരണ സംഘം രൂപീകരിച്ചു. ജില്ലാ അധ്യക്ഷന്‍ എ. നാഗേഷിനെ പ്രസിഡന്റാക്കിയാണ് മാംസ വിപണന സഹകരണ സംഘം രൂപീകരിച്ചത്. മലപ്പുറം ഉപതെഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ നല്ല ബീഫ് ലഭ്യമാക്കുമെന്ന ബിജെപി സ്ഥാനാര്‍ത്ഥി എന്‍ ശ്രീപ്രകാശിന്റെ പ്രസ്താവന വിവാദമായതിന് പിന്നാലെയാണ് ബിജെപിയുടെ നേതൃത്വത്തില്‍ തൃശൂരില്‍ ഇറച്ചി വ്യാപാരികള്‍ക്കായി സഹകരണ സംഘം രൂപീകരിച്ചിരിക്കുന്നത്. കേരളത്തില്‍ നിരോധിക്കപ്പെടാത്ത ബീഫ് കഴിക്കുന്നതിന് ബിജെപി എതിരല്ലെന്ന് നാഗേഷ് പറഞ്ഞു.

ഐപിഎല്‍ 10ന് ഇന്നു തുടക്കം

keralanews ipl 10

ഹൈദരാബാദ് : ഐപിഎല്‍ ക്രിക്കറ്റിന്റെ 10-ാം പതിപ്പിന് ഇന്ന് തുടക്കം. രാത്രി എട്ടിന് ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തിലാണ് മത്സരം. നിലവിലെ ചാമ്പ്യന്‍മാരായ സണ്‍റൈസേഴ്സ് ഹൈദരാബാദും ബാംഗ്ളൂര്‍ റോയല്‍ ചലഞ്ചേഴ്സും തമ്മിലാണ് ആദ്യ കളി. ആകെ എട്ട് ടീമുകളാണ് ഇക്കുറി. 10 വേദികള്‍. 47 ദിവസങ്ങളിലായി ആകെ 60 മത്സരങ്ങള്‍. മേയ് 21നാണ് ഫൈനല്‍. ഹൈദരാബാദില്‍തന്നെയാണ് കിരീടപോരാട്ടം.

കണ്ണൂരില്‍ പിക്കപ്പ് വാന്‍ മതിലിലിടിച്ച് എറണാകുളം സ്വദേശി മരിച്ചു

keralanews kannur pickup van accident
തളിപ്പറമ്പ്: ദേശിയപാതയില്‍ മാങ്ങാട്ടുപറമ്പ് കെൽട്രോണിന് മുന്നില്‍ ബുധനാഴ്ച പുലര്‍ച്ചെ നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ മതിലിലിടിച്ച് എറണാകുളം സ്വദേശി മരിച്ചു. എറണാകുളം കാഞ്ഞിരമറ്റത്തെ മാങ്കുഴിയില്‍ വീട്ടില്‍ ചന്ദ്രന്‍ (50) ആണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ മൂന്നു പേരുടെ നില ഗുരുതരം. പരിക്കേറ്റവർ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍  ചികില്‍സയിലാണ്. എറണാകുളത്തു നിന്നും കാസര്‍കോട്ടേക്ക്  പോകുന്ന സ്വകാര്യ മണ്ണ് പരിശോധനാ ഏജന്‍സിയുടെ അശോക് ലൈലാന്‍ഡ് ഡോസിയര്‍ പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് കെ ടിഡിസി ടാമ്റിന്റ് ഹോട്ടലിന്റെ  മതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ചന്ദ്രന്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു.

മദ്യശാല നിരോധനം: രാഷ്ട്രപതിയുടെ റഫറന്‍സിന് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു

keralanews bar ban centre for presidential reference

ന്യൂഡല്‍ഹി: പാതയോരത്തെ മദ്യ ശാല നിരോധനത്തിനെതിരെ രാഷ്ട്രപതിയുടെ റഫറന്‍സിന് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. രാഷ്ട്രപതിയുടെ റഫറന്‍സ് മാത്രമാണ് സുപ്രീം കോടതി വിധിക്കെതിരെ നിയമപരമായി അവശേഷിക്കുന്ന നടപടി . പൊതുപ്രാധാന്യമുള്ള വിഷയത്തില്‍ രാഷ്ട്രപതി സുപ്രീംകോടതിയോട് ആവശ്യപ്പെട്ടാല്‍ കോടതി മൂന്നംഗ ബെഞ്ചോ അഞ്ചംഗ ബെഞ്ചോ രൂപവത്കരിച്ച് വിഷയം വീണ്ടും പരിശോധിക്കും. ഭരണ ഘടനയുടെ 143 അനുച്ഛേദപ്രകാരമാണ് രാഷ്ടപതിയുടെ റഫറന്‍സിന് കേന്ദ്രം നടപടി എടുക്കുന്നത്. സാധാരണഗതിയില്‍ കോടതി രാഷ്ട്രപതിയുടെ റഫറന്‍സ് പരിഗണിക്കുമെങ്കിലും അഭിപ്രായം പറയാതെ തിരിച്ചയച്ച സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്.

ശബരിമല വിമാനത്താവളത്തിന് സ്ഥലം കണ്ടെത്താന്‍ സമിതിയെ നിയോഗിച്ചു

keralanews sabarimala airport

തിരുവനന്തപുരം: ശബരമിലയിലെ നിര്‍ദ്ദിഷ്ട വിമാനത്താവളത്തിന് സ്ഥലം കണ്ടെത്താന്‍ സര്‍ക്കാര്‍ പ്രത്യേക സമിതിയെ നിയോഗിച്ചു. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം സമര്‍പ്പിക്കാന്‍ സമിതിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്ഥലം തീരുമാനിച്ച് കഴിഞ്ഞാല്‍ പ്രവര്‍ത്തന പദ്ധതി തയ്യാറാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി പിഎച്ച് കുര്യന്‍, കെഎസ്‌ഐഡിസി എംഡി എം ബീന, പത്തനംതിട്ട ജില്ലാകളക്ടര്‍ ആര്‍ ഗിരിജ എന്നിവരടങ്ങിയ സമിതിയെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്.

ആറളം ഫാമില്‍ ആശുപത്രി കെട്ടിടം പൂര്‍ത്തിയാകുന്നു

keralanews aralam farm hospital

ഇരിട്ടി : ആറളം ഫാം പുനരധിവാസമേഖലയില്‍ ഏഴാം ബ്ളോക്കില്‍ അരക്കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ആശുപത്രി കെട്ടിടം പണി പൂര്‍ത്തിയാവുന്നു. ആരോഗ്യവകുപ്പ് ഫണ്ട് ഉപയോഗിച്ചാണ് പണി. ഒപി, ഡോക്ടര്‍മാരുടെ മുറികള്‍, ക്ളിനിക്ക് സൌകര്യങ്ങള്‍ എന്നിവ അടങ്ങുന്നതാണ് കെട്ടിടം. ഫാം പിഎച്ച്സി പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ കെട്ടിടത്തില്‍ സൗകര്യമുണ്ട്. ഫാമിലെ ആയിരത്തിലധികം കുടുംബങ്ങള്‍ക്ക് പ്രയോജനപ്പെടുന്നതാവും പുതിയ ആശുപത്രി കെട്ടിടം.

ദക്ഷിണേന്ത്യന്‍ ബാലോത്സവം നാളെ കുളപ്പുറത്ത് തുടങ്ങും

keralanews kids fest

പിലാത്തറ : കണ്ണൂരില്‍ 28 മുതല്‍ 30 വരെ നടക്കുന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള ദക്ഷിണേന്ത്യന്‍ ബാലോത്സവം ബുധനാഴ്ച കുളപ്പുറത്ത് തുടങ്ങും. വൈകിട്ട് അഞ്ചിന് കലക്ടര്‍ മീര്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്യും. അക്ഷരക്കൂടിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷും അക്ഷരമുറ്റത്തിന്റെ ഉദ്ഘാടനം സിനിമ- ടിവി ബാലതാരം അക്ഷര കിഷോറും നിര്‍വഹിക്കും. തുടര്‍ന്ന് കേരള ഫോക്ലോര്‍ അക്കാദമിയുടെ ടി ജെ സുകുമാരനും സംഘവും അവതരിപ്പിക്കുന്ന കുമ്മാട്ടിക്കളി അരങ്ങേറും. തുടര്‍ന്ന് പിലാത്തറ ലാസ്യ കോളേജ്  അവതരിപ്പിക്കുന്ന ക്ളാസിക്കല്‍ നൃത്താവിഷ്കാരം രാമരസം അരങ്ങേറും. ഏഴിന് ഏഴിമല, മാടായിപ്പാറ, കണ്ണൂര്‍കോട്ട, പയ്യാമ്പലം എന്നിവിടങ്ങളില്‍ സന്ദര്‍ശനം. വൈകിട്ട് അഞ്ചിന് കണ്ണൂര്‍ പരിഷത്ത് ഭവനില്‍ സമാപിക്കും.

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ബാലോത്സവത്തില്‍ കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, പോണ്ടിച്ചേരി, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെയും സമീപ ജില്ലകളിലെയും കുട്ടികളടക്കം 150 ഓളം പേര്‍ പങ്കെടുക്കും

സംസ്ഥാനത്തെ ചരക്ക് ലോറി സമരം പിന്‍വലിച്ചു

keralanews kerala lorry strike

പാലക്കാട്: മോട്ടോര്‍വാഹന ഇന്‍ഷുറന്‍സ് വര്‍ധന ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് ചരക്ക് വാഹന ഉടമകള്‍ നടത്തുന്ന അനിശ്ചിത കാല സമരം പിൻവലിച്ചു. ഇന്നുച്ചയ്ക്ക് ഒരു മണി മുതല്‍ ലോറികള്‍ ഓടിത്തുടങ്ങുമെന്ന് സ്റ്റേറ്റ് ലോറി ഓണേഴ്സ് ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.