News Desk

കുല്‍ഭൂഷണ്‍ യാദവിന്റെ വധശിക്ഷ; പാക് നടപടിക്കെതിരെ രാജ്യം ഒന്നിക്കുന്നു

keralanews kulbhushan yadavu case

ദില്ലി: ചാരനെന്ന് ആരോപിച്ച് ഇന്ത്യന്‍ നാവികസേന മുന്‍ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ യാദവിന് വധശിക്ഷ വിധിച്ച പാകിസ്താന്‍ നടപടിക്കെതിരെ പ്രസ്താവന തയ്യാറാക്കുന്നതിന് കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ സഹായം തേടി വിദേശകാര്യ മന്ത്രി സുഷ്മ സ്വരാജ്. ഇന്ത്യയിലെ മുഴുവന്‍ പേരെയും ബാധിക്കുന്ന വിഷയമാണിതെന്ന് ശശി തരൂര്‍ പ്രതികരിച്ചു.

ഇന്ത്യയിലെ എല്ലാ പാര്‍ട്ടികളും ഒന്നിച്ചുനില്‍ക്കണമെന്നും വിഷയം ഐക്യരാഷ്ട്രസഭയില്‍ ഉന്നയിക്കണമെന്നും ബിജെഡി എം പി ജെ പാണ്ഡെ ആവശ്യപ്പെട്ടു. കുല്‍ഭൂഷണ്‍ യാദവിനെ രക്ഷിക്കേണ്ടത് നമ്മുടെ കൂട്ടായ ഉത്തരവാദിത്തമാണെന്നാണ് ഹൈദരാബാദില്‍ നിന്നുള്ള എം പിയായ അസദുദ്ദീന്‍ ഒവൈസി പറഞ്ഞു. പാകിസ്താന്‍ നടപടിയില്‍ എംപിമാര്‍ ഒന്നടങ്കം പാര്‍ലമെന്റില്‍ പ്രതിഷേധമറിയിച്ചു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് 46 കാരനായ മുന്‍ നാവികസേന ഉദ്യോഗസ്ഥാന്‍ കുല്‍ഭൂഷണ്‍ യാദവ് ചാരപ്രവര്‍ത്തി ആരോപിക്കപ്പെട്ട് പാകിസ്താനില്‍ പിടിയിലായത്. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ ഉദ്യോഗസ്ഥനാണ് കുല്‍ഭൂഷണ്‍ എന്നാണ് പാകിസ്താന്‍ ആരോപണം

മാലിന്യം കത്തിക്കൽ: വാർത്ത തെറ്റാണെന്നു കന്റോൺമെന്റ് ബോർഡ്

keralanews contonment board

കണ്ണൂർ: മാലിന്യം തള്ളുന്ന ട്രഞ്ചിങ് ഗ്രൗണ്ടിൽ മാലിന്യത്തിനു തീയിട്ടു കന്റോൺമെന്റ് ബോർഡ് ജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന തരത്തിലുള്ള പ്രചാരണം ശരിയല്ല. ആക്രിസാധനങ്ങൾ പെറുക്കാനെത്തുന്നവരാണു പലപ്പോഴും മാലിന്യങ്ങൾക്കു തീയിടുന്നത്. ഇതു സമീപത്തുള്ള കന്റോൺമെന്റ് ജീവനക്കാരുടെ ക്വാർട്ടേഴ്സിലുള്ളവർ കയ്യോടെ പിടികൂടിയിട്ടുള്ളതാണ്. കന്റോൺമെന്റ് മേഖലയെ മാലിന്യമുക്തമാക്കുന്നതിനു വീടുകളിൽ നിന്നു നേരിട്ടു മാലിന്യം സംഭരിച്ചു സംസ്കരിക്കുകയാണ്. ശുചിത്വം ഉറപ്പാക്കാൻ ഒട്ടേറെ പരിപാടികൾ കന്റോൺമെന്റ് ബോർഡ് മുൻകൈയെടുത്തു സംഘടിപ്പിക്കുന്നുണ്ട്.

വിഷു അടുത്തതോടെ നഗരത്തില്‍ വൻ തിരക്ക്

keralanews traffic jam in thalassery

തലശ്ശേരി: വിഷു അടുത്തതോടെ തലശ്ശേരി നഗരത്തില്‍ വൻ തിരക്ക്. രാവിലെയും വൈകുന്നേരവുമാണ് തിരക്കേറുന്നത്. പാര്‍ക്കിങ് സംവിധാനം ക്രമീകരിച്ചില്ലെങ്കില്‍ നഗരത്തിൽ വാഹന കുരുക്കേറും. നഗരസഭയുടെ അഖിലേന്ത്യാ പ്രദര്‍ശനം, പുഷ്‌പോത്സവം എന്നിവ നടക്കുന്നതിനാല്‍ ജനത്തിരക്ക് കൂടുകയാണ്. വാഹനങ്ങളുമായി സാധനങ്ങള്‍ വാങ്ങാനെത്തുന്നതാണ് നഗരത്തിലെ ഗതാഗതക്കുരുക്കിന് കാരണമാകുന്നത്. കഴിഞ്ഞവര്‍ഷം പോലീസ് പാര്‍ക്കിങ് ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നു. ഇത്തരത്തില്‍ പാര്‍ക്കിങ് ക്രമീകരണം നടപ്പാക്കണമെന്ന ആവശ്യം ജനങ്ങളില്‍നിന്ന് ഉയര്‍ന്നുകഴിഞ്ഞു.

ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്ക് മുഖ്യമന്ത്രിയെ കാണാന്‍ അനുമതി

keralanews jishnu case (3)

തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്ക് ഈ മാസം 15ന് മുഖ്യമന്ത്രിയെ കാണാന്‍ അനുമതി. മുഖ്യമന്ത്രിയെ കാണുന്നതിന് ജിഷ്ണുവിന്റെ അമ്മ പലതവണ ആവശ്യമുന്നയിച്ചിരുന്നെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. ജിഷ്ണുവിന്റെ ബന്ധുക്കളുമായുണ്ടാക്കിയ ഒത്തുതീര്‍പ്പ് കരാറിന്റെ പകര്‍പ്പ് മഹിജയ്ക്ക് കൈമാറിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

എസ്ബിഐ ഓഫിസുകളിലേക്ക് ഡിവൈഎഫ്ഐ മാര്‍ച്ച്

keralanews dyfi march to sbi offices

കണ്ണൂർ: അന്യായമായ സേവന നിരക്കുകള്‍ പിൻവലിക്കുക, ജനകീയ ബാങ്കിങ് സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി ജില്ലയിലെ 18 ബ്ലോക്ക് കേന്ദ്രങ്ങളിൽ ഡിവൈഎഫ്ഐ യുടെ നേതൃത്വത്തിൽ എസ്ബിഐ ഓഫിസ് മാർച്ച് നടത്തി. കണ്ണൂരിൽ ജില്ലാ സെക്രട്ടറി വി.കെ.സനോജ് ഉദ്‌ഘാടനം ചെയ്‌തു.

പേരാവൂരിൽ ജില്ലാ ട്രഷറർ എൻ.അനൂപും ഇരിട്ടിയിൽ സംസ്ഥാന കമ്മറ്റി അംഗം ഒ.കെ.വിനീഷും പെരിങ്ങോത്ത് സംസ്ഥാന കമ്മിറ്റി അംഗം എം.വി.രാജീവനും ഉദ്‌ഘാടനം ചെയ്‌തു. പയ്യന്നൂരിൽ സരിൻ ശശി ഉദ്‌ഘാടനം ചെയ്‌തു.തളിപ്പറമ്പിൽ എ.രാജേഷും ശ്രീകണ്‌ഠപുരത്ത് എം.രാഘവനും മയ്യിലിൽ എം.ദാമോദരനും ഉദ്‌ഘാടനം ചെയ്‌തു. പാപ്പിനിശ്ശേരിയിൽ പി.ചന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു.എടക്കാട് കെ.വി.കുമാരൻ ഉദ്‌ഘാടനം ചെയ്‌തു. അഞ്ചരക്കണ്ടിയിൽ കെ.വി.ജിജിൽ ഉദ്‌ഘാടനം ചെയ്‌തു. പിണറായിയിൽ സക്കീർ ഹുസൈനും തലശ്ശേരിയിൽ മനു തോമസും ഉദ്‌ഘാടനം ചെയ്തു. പാനൂരിൽ എം.ഉദയകുമാർ ഉദ്‌ഘാടനം ചെയ്‌തു. മട്ടന്നൂരിൽ പി.ഷിനോജ് ഉദ്‌ഘാടനം ചെയ്‌തു.

നന്ദൻകോഡ് സംഭവം: കേഡല്‍ നടത്തിയത് ‘ആസ്ട്രല്‍ പ്രൊജക്ഷന്‍’

keralanews nandankode case

തിരുവനന്തപുരം: നന്തന്‍കോട്ട് ഡോക്ടറേയും കുടുംബത്തേയും കൊലപ്പെടുത്തിയ കേസിൽ പിടിയിലായ കേഡല്‍ ജിന്‍സണ്‍ താന്‍ നടത്തിയത് ‘ആസ്ട്രല്‍ പ്രൊജക്ഷന്‍’ എന്ന പരീക്ഷണ കൊലയാണെന്ന് കേഡല്‍ പോലീസിനോട് പറഞ്ഞു. ശരീരത്തില്‍ നിന്ന് മനസിനെ മറ്റൊരു ലോകത്തെത്തിക്കാനുള്ള പരീക്ഷണമാണിതെന്നും കേഡല്‍ വെളിപ്പെടുത്തി.

കൊലപാതകം നടത്തിയതെന്തിന് എന്ന ചോദ്യത്തിന് പരസ്പര വിരുദ്ധമായ ഉത്തരങ്ങളാണ് കേഡല്‍ പറയുന്നത്. അതുകൊണ്ടുതന്നെ കേഡലിനെ ചോദ്യം ചെയ്യുന്ന സംഘത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മനോരോഗ വിദഗ്ധന്‍ മോഹന്‍ റോയിയെ കൂടി സംഘത്തിൽ ഉൾപ്പെടുത്തി. കൊലപാതകങ്ങള്‍ നടത്തിയത് ഒരേ ദിവസമാണെന്നാണ് കേഡല്‍ മൊഴി നല്‍കിയിരിക്കുന്നത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ കമ്പ്യൂട്ടര്‍ പഠനം പൂര്‍ത്തിയാക്കിയ കേഡലിന് യുദ്ധരംഗങ്ങള്‍ അടിസ്ഥാനമാക്കിയുള്ള വീഡിയോ ഗെയിമുകള്‍ രൂപപ്പെടുത്തുന്നതിലായിരുന്നു താല്‍പ്പര്യം. ഇതും അന്വേഷണസംഘം പരിശോധിക്കും.

താണ ജംക്‌ഷനിലെ ട്രാഫിക് സിഗ്‌നൽ സംവിധാനം വിഷുവിനു ശേഷം പുനരാരംഭിക്കും

keralanews thana traffic signal temporarly stopped

കണ്ണൂർ ∙ പ്രവർത്തനത്തിലെ അശാസ്ത്രീയത കാരണം നിർത്തിവച്ച ദേശീയപാത താണ ജംക്‌ഷനിലെ ട്രാഫിക് സിഗ്‌നൽ സംവിധാനം വിഷുവിനു ശേഷം പുനരാരംഭിക്കും. കെൽട്രോൺ ആണ് സിഗ്‌നലിന്റെ പ്രവൃത്തി പൂർത്തീകരിച്ചത്. ‌ജംക്‌ഷനിൽ നാല് വശങ്ങളിലേക്കുമുള്ള ഡിജിറ്റൽ ടൈമിങ് ഒരു പോലെയായതാണു പ്രശ്നമായത്. ഇതേതുടർന്നു ട്രാഫിക് നിയന്ത്രണം പാടെ താറുമാറായി. ഇതോടെയാണു ട്രാഫിക് സിഗ്‌നൽ സംവിധാനം നിർത്തിയത്.

കാട്ടാനശല്യം: യുഡിഎഫ് ധർണ നടത്തി

keralanews protest against elephant attack

ഇരിട്ടി∙ കാട്ടാനയുടെ അക്രമത്തിൽ തുടർച്ചയായി ആളുകൾ കൊല്ലപ്പെടുമ്പോഴും പ്രതിരോധ സംവിധാനങ്ങൾ കാര്യക്ഷമമാക്കാത്തതിനെതിരെ യുഡിഎഫ് ജനപ്രതിനിധികൾ ഇരിട്ടിയിൽ വൈൽഡ് ലൈഫ് വാർഡന്റെ ഓഫിസിനു മുന്നിൽ നടത്തിയ ധർണയിൽ പ്രതിഷേധം സണ്ണി ജോസഫ് എംഎൽഎ നേതൃത്വം നൽകിയ സമരത്തിൽ നിയോജക മണ്ഡലത്തിലെ ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾ പങ്കെടുത്തു.

പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും തുല്യരാണെന്നു ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി

keralanews pinarayi vijayan equal to narendramodi speaks satheesan pacheni

മട്ടന്നൂർ ∙ ഭരണാധികാരത്തിന്റെ പിൻബലത്തിൽ ഏകാധിപതികളെപ്പോലെ പെരുമാറുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും തുല്യരാണെന് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി പറഞ്ഞു. മട്ടന്നൂർ ബസ് സ്റ്റാൻഡ് പരിസരത്ത് കോൺഗ്രസ് നിയോജക മണ്ഡലം തലത്തിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടി.വി.രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് ചന്ദ്രൻ തില്ലങ്കേരി, കെ.പി.പ്രഭാകരൻ, വി.ആർ ഭാസ്കരൻ, എം.ജെ.പാപ്പച്ചൻ, എം.ദാമോദരൻ എന്നിവർ പ്രസംഗിച്ചു.

നിയമസഭാ സമ്മേളനത്തിന്റെ തീയതി ഇന്ന് തീരുമാനിക്കും

keralanews legislative meeting date will be fixed today

തിരുവനന്തപുരം : നിയമസഭാ സമ്മേളനത്തിന്റെ തീയതി ഇന്ന് തീരുമാനിക്കും. ഇതിനായി പ്രത്യേക മന്ത്രിസഭായോഗം  ഇന്നുചേരും. ഏപ്രില്‍ അവസാനമോ മെയ് ആദ്യ വാരമോ നിയമസഭാ സമ്മേളനം ആരംഭിക്കാനാണ് സാധ്യത. സാമൂഹ്യപെന്‍ഷന്‍ വിതരണം ഉള്‍പ്പെടെ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കാനാണ് സര്‍ക്കാരിന്റെ ആലോചന. പത്താം ക്ലാസുവരെ മലയാളം നിര്‍ബന്ധമാക്കുന്ന ഓര്‍ഡിനന്‍സിന്റെ കരടിന് ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കിയിരുന്നു.