News Desk

റവന്യൂ ഉദ്യോഗസ്ഥരെ തടഞ്ഞവര്‍ക്കെതിരെ നടപടി

keralanews moonnar case

മൂന്നാർ : കൈയ്യറ്റമൊഴിപ്പിക്കാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ തടഞ്ഞവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഇടുക്കി ജില്ലാകലക്ടറുടെ നിര്‍ദേശം. പ്രതിഷേധക്കാരെ തടയാതിരുന്ന പോലീസുകാര്‍ക്കെതിരെയും നടപടിയുണ്ടാകും. പ്രതിഷേധക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ സബ്കലക്ടര്‍ നേരിട്ട് ആവശ്യപ്പെട്ടിട്ടും പ്രതിഷേധക്കാരെ തടയാന്‍ പോലീസ് തയ്യാറായില്ല എന്നാണ് റിപ്പോർട്ട്.

സി .പി.എം പഞ്ചായത്തംഗം സുരേഷിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരായിരുന്നു കൈയ്യേറ്റം ഒഴിപ്പിക്കാനെത്തിയ സബ്കലക്ടര്‍ ശ്രീരാം വെങ്കിട്ടരാമന്‍ വെങ്കിട്ടരാമന്‍ ഉള്‍പ്പെടെയുള്ള റവന്യൂഉദ്യോഗസ്ഥരെ ഉച്ചയോടെ തടഞ്ഞത്. മൂന്നാറില്‍ ഇന്നുണ്ടായ സംഭവത്തില്‍ സബ് കലക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ അറിയിച്ചു.

 

 

പോളി പ്രവേശനം 15ന്

keralanews mattannur poly technic entry

മട്ടന്നൂർ: മട്ടന്നൂർ ഗവ: പോളി ടെക്‌നിക് കോളേജിൽ തുടങ്ങുന്ന മുന്ന് മാസം ദൈർഖ്യമുള്ള  കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ്, ഡി ടി പി , എം എസ്  ഓഫീസ് കോഴ്‌സുകളിലേക്കുള്ള പ്രവേശനം 15ന് രാവിലെ 10ന് നടത്തും. അപേക്ഷ ഫോറവും വിവരങ്ങളും കോളേജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെന്ററിൽ നിന്ന് ലഭ്യമാകും.ഫോൺ:0490-2471685.

രാമന്തളി മാലിന്യപ്രശ്‌നം ഇന്ന് കളക്ടറുടെ വസതിയിലേക്ക് മാര്‍ച്ച്

keralanews ramanthali waste plant (3)

പയ്യന്നൂര്‍: രാമന്തളിയിലെ വീട്ടുകിണറുകള്‍ മലിനമാകാന്‍ കാരണമായ ഏഴിമല നാവിക അക്കാദമിയുടെ മാലിന്യ പ്ലാന്റ് അടച്ചുപൂട്ടണം എന്നാവശ്യപ്പെട്ടു ജന ആരോഗ്യ സംരക്ഷണ സമിതി അക്കാദമി പയ്യന്നൂര്‍ ഗേറ്റിനു മുന്നില്‍ നടത്തിവരുന്ന അനിശ്ചിതകാല സമരം നാല്പത്തിനാലാം ദിവസത്തിലേക്ക് കടന്നു. സമരസഹായ സമിതി ബുധനാഴ്ച രാവിലെ 11-ന് രാമന്തളിയിലെ വീട്ടുകിണറുകളിലെ മലിനജലവുമായി കണ്ണൂരില്‍ കളക്ടറുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തും. സമരപ്പന്തലില്‍ രാവിലെ ഒന്‍പതിന് മാലിനജലയാത്ര കെ.പി.സി. നാരായണ പൊതുവാള്‍ ഉദ്ഘാടനം ചെയ്യും.

മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഇന്ന് ജില്ലയിൽ

keralanews ramachandrankadannappally in kannur today

കണ്ണൂർ: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ബുധനാഴ്ച ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. രാവിലെ 9:30 നു വിഷുക്കണി ഈസ്റ്റർ പച്ചക്കറി വിപണി ഉത്ഘാടനം. 11നു താഴെചൊവ്വ സമാന്തര പാലം തറക്കല്ലിടൽ, മൂന്നുമണിക്ക് കടന്നപ്പള്ളി – പാലപ്പുഴ പഞ്ചായത്ത് ഗ്രാമസഭ ഉത്ഘാടനം.4:30 നു സൗഹാർദ സമ്മേളനവും മെഡിക്കൽ ഉപകരണ സമർപ്പണവും ഏഴിന് പുവ്വത്തൂർ-കൂടാളി.

ഇഗ്നോ ക്ലാസ്

keralanews ignou class

കണ്ണൂർ : കണ്ണൂർ എസ് എൻ കോളേജ് ഇഗ്നോ സ്റ്റഡി സെന്ററിൽ 2017 ജനുവരി ബാച്ചിൽ രജിസ്റ്റർ ചെയ്ത ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്കുള്ള ഇംഗ്ലീഷ്  കൗൺസിലിങ് ക്ലാസ് 16 നു രാവിലെ 9  30നു എസ് എൻ കോളജിൽ നടക്കും.2016  ജൂലായ് ബാച്ചിൽ രജിസ്റ്റർ ചെയ്ത ഒന്നാം വര്ഷ ബി എ ഹിസ്റ്ററി, സോഷ്യോളജി, ഒന്നാം വർഷ എം എ ഇംഗ്ലീഷ് വിഷയങ്ങളുടെ കൗൺസിലിങ് ക്ലാസും 16നു നടക്കും. ഫോൺ: 0497-2732405.

കൂത്തുപറമ്പിൽ യുനാനി ഗവേഷണ കേന്ദ്രം

keralanews yunani institute in kuthuparamba

കുത്തുപറമ്പ്: കൂത്തുപറമ്പിൽ യുനാനി ഗവേഷണ കേന്ദ്രം തുടങ്ങുന്നു. കേന്ദ്ര  ആയുഷ് മന്ത്രി ശ്രീപദ് നയിക്കുമായി മന്ത്രി കെ കെ ശൈലജ ന്യൂ ഡൽഹിയിൽ നടത്തിയ ചർച്ചയിലാണ് യുനാനി ഗവേഷണ കേന്ദ്രം സ്ഥാപിക്കാൻ തീരുമാനമുണ്ടായത്, ഇതോടനുബന്ധിച്ചുള്ള താൽക്കാലിക ഇൻസ്റ്റിറ്റ്യൂട്ട് രണ്ടു മാസത്തിനകം നിര്മലഗിരിയിൽ പ്രവർത്തനം തുടങ്ങും. അന്തർദേശീയ നിലവാരമുള്ള യുനാനി ഇന്സ്ടിട്യൂട്ടാണ് കൂത്തുപറമ്പിൽ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്.

ആദ്യ മണിക്കൂറുകളില്‍ മലപ്പുറത്ത് ഭേദപ്പെട്ട പോളിങ്

keralanews malappuram by election (2)

മലപ്പുറം: മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ ആദ്യ രണ്ടരമണിക്കൂര്‍ പിന്നിടുമ്പോള്‍ 14.5 ശതമാനം പേര്‍ വോട്ട് ചെയ്തു. പെരിന്തല്‍മണ്ണ, മലപ്പുറം നിയമസഭാ മണ്ഡലങ്ങളിലാണ് കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. തകരാറിനെത്തുടര്‍ന്ന് 12 പോളിംഗ് ബൂത്തുകളിലെ വോട്ടിംഗ് യന്ത്രങ്ങള്‍ മാറ്റി സ്ഥാപിച്ചു. 13.12 ലക്ഷം വോട്ടര്‍മാരാണ് ഇന്ന്  സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. 1175 ബൂത്തുകളാണുള്ളത്.

ആത്മാവിന്റെ കഥയുമായി കേഡല്‍

keralanews nanthankott murder case

തിരുവനന്തപുരം: പരസ്പരവിരുദ്ധവും അവിശ്വസനീയവുമായ കാര്യങ്ങള്‍ പറഞ്ഞ് പോലീസിനെ കുഴക്കുകയായിരുന്ന നന്തന്‍കോട് കൂട്ടക്കൊലക്കേസിലെ പ്രതി കേഡല്‍ ജിൻസനെ ചോദ്യം ചെയ്യാൻ പോലീസിന് മനോരോഗവിദഗ്ദ്ധന്റെ സഹായവും തേടേണ്ടിവന്നു. ഒട്ടും കൂസലില്ലാതെയാണ് ഇയാള്‍ താന്‍ ചെയ്ത കാര്യങ്ങള്‍ പോലീസിനോടു വിവരിച്ചത്. ശരീരത്തില്‍നിന്ന് ആത്മാവിനെ വേര്‍പെടുത്തുന്ന ‘ആസ്ട്രല്‍ പ്രൊജക്ഷന്‍’ പദ്ധതി താന്‍ പരീക്ഷിക്കുകയായിരുന്നെന്നാണ് ഇയാള്‍ പോലീസിനോടു പറഞ്ഞത്. കേരളത്തില്‍ കൊലപാതകത്തിനുള്ള കാരണമായി ഇതുവരെ കേട്ടുകേള്‍വിയില്ലാത്ത ഇക്കാര്യങ്ങള്‍ കേട്ട് കുഴയുകയാണ് പോലീസ്. കുടുംബാംഗങ്ങളെ കൊലപ്പെടുത്തുമ്പോള്‍ താന്‍ മറ്റൊരു ലോകത്തായിരുന്നുവെന്ന് ഇയാള്‍ പറഞ്ഞതായും അന്വേഷണസംഘം പറയുന്നു. മഴു ഉപയോഗിച്ച് വെട്ടിയത് തനിക്ക് ഓര്‍മയില്ലെന്നും ഇയാള്‍ പറഞ്ഞു. എന്നാല്‍, മഴു വലിച്ചെടുത്തത് ബോധത്തോടെയായിരുന്നുവെന്നും ഇയാള്‍ പോലീസിനോടു വെളിപ്പെടുത്തിയിട്ടുണ്ട്.

സൗന്ദര്യമില്ലെന്നാരോപിച്ച് നവവധു ഭര്‍ത്താവിനെ തലയ്ക്കടിച്ചു കൊന്നു

keralanews chennai murder wife kills husband

ചെന്നൈ: സൗന്ദര്യമില്ലെന്നാരോപിച്ച് നവവധു ഭര്‍ത്താവിനെ അമ്മിക്കല്ലുകൊണ്ട് തലയ്ക്കടിച്ചുകൊന്നു. തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയിലാണ് സംഭവം. ഒരാഴ്ച മുൻമ്പാണ് ഇവരുടെ വിവാഹം നടന്നത്. കൊല നടത്തിയശേഷം പോലീസ് സ്റ്റേഷനിലെത്തിയ യുവതി തന്റെ ഭര്‍ത്താവിനെ ആരോ കൊന്നുവെന്നും അന്വേഷണം നടത്തണമെന്നും  ആവശ്യപ്പെട്ടു. എന്നാല്‍, അന്വേഷണത്തില്‍ ഭാര്യതന്നെയാണ് കൊല നടത്തിയതെന്ന് വ്യക്തമാവുകയും യുവതിയെ അറസ്റുചെയുകയും ചെയ്തു. ഭര്‍ത്താവ് കാണാന്‍ സുന്ദരനല്ലെന്നും തനിക്കുയോജിച്ചതല്ലെന്നും ബന്ധുക്കളും സുഹൃത്തുക്കളും പരിഹസിച്ചതിനെത്തുടര്‍ന്നാണ് യുവതി കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു.

മലപ്പുറം വോട്ടെടുപ്പ് തുടങ്ങി

keralanews malappuram by election

മലപ്പുറം: ലോക്സഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് രാവിലെ ഏഴു മണിക്ക് ആരംഭിച്ചു. യുഡിഎഫിന് മികച്ച ഭൂരിപക്ഷമുണ്ടാകുമെന്ന് പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചു. പോളിംഗ് ശതമാനം വര്‍ധിക്കുമെന്നും നല്ല ഭൂരിപക്ഷമുണ്ടാകുമെന്നും പികെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. തകരാറിനെത്തുടര്‍ന്ന് 12 പോളിംഗ് ബൂത്തുകളിലെ വോട്ടിംഗ് യന്ത്രങ്ങള്‍ മാറ്റി വെക്കേണ്ടി വന്നിട്ടുണ്ട്. 1175 ബൂത്തുകളിൽ 13.12 ലക്ഷം വോട്ടര്‍മാരാണ് ഇന്ന് സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്.