News Desk

ജില്ലാ ആശുപത്രിയിൽ ഹൃദയ ശസ്ത്രക്രിയ നാലു വർഷത്തിനകം; കെ.കെ.ശൈലജ

keralanews heart surgery in district hospital

തലശ്ശേരി ∙ ജില്ലാ ആശുപത്രിയിൽ നാലു വർഷത്തിനകം ഹൃദയ ശസ്ത്രക്രിയ ആരംഭിക്കുമെന്ന് മന്ത്രി കെ.കെ.ശൈലജ.ഡോക്ടർമാർക്കുള്ള പരിശീലനം ആരംഭിച്ചു. കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് കൊച്ചിയിൽ സ്ഥാപിക്കുന്നതിനുള്ള മാസ്റ്റർ പ്ലാൻ തയാറായി. തലശ്ശേരി അമ്മയും കുഞ്ഞും ആശുപത്രി ഈ സർക്കാരിന്റെ കാലയളവിൽ തന്നെ തുറന്നു കൊടുക്കും. 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ വിഷാദരോഗ ക്ലിനിക്കുകൾ ആരംഭിക്കും. സർക്കാർ ഡോക്ടർമാരും ജീവനക്കാരും അനാസ്ഥ കാട്ടിയാൽ കർശന നടപടി സ്വീകരിക്കും.

മുല്ലക്കൊടി നണിച്ചേരിക്കടവ് പാലം മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിച്ചു

keralanews mullakkodi nanicherikkadavu bridge

മുല്ലക്കൊടി: മുല്ലക്കൊടി നണിച്ചേരിക്കടവ് പാലം മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിച്ചു. 2014–ൽ അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രഹിംകുഞ്ഞാണ് ശിലാസ്ഥാപനം നടത്തിയത്. കാസർക്കോട്ടെ ജാസ്മിൻ ഗ്രൂപ്പ് ഓഫ് കൺസ്ട്രക്‌ഷൻസ് ആണ് പാലത്തിന്റെ നിർമാണം നടത്തിയത്. അഴിമതി ഒരു കാരണവശാലും വച്ചു പൊറുപ്പിക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുല്ലക്കൊടി മുല്ലക്കൊടി നണിച്ചേരിക്കടവ് പാലം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. മന്ത്രി ജി.സുധാകരൻ അധ്യക്ഷത വഹിച്ചു.

ഇനി ത്രിവത്സര പദ്ധതി

keralanews 3 year project

ന്യൂഡല്‍ഹി: പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു തുടങ്ങിവച്ച പഞ്ചവത്സര പദ്ധതി അവസാനിക്കുന്നു. ആസൂത്രണ കമ്മീഷന് പകരം സര്‍ക്കാര്‍ കൊണ്ടുവന്ന നീതി ആയോഗിന്റെ ഗവേണിങ് കൗണ്‍സില്‍ യോഗം ത്രിവത്സര പദ്ധതിക്ക്(2017-2020) വൈകാതെ അംഗീകാരം നല്‍കും.പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ കാലാവധി ഈ മാര്‍ച്ച് 31 ന്  അവസാനിക്കും.

ട്രഷറികളിലെ നോട്ടുക്ഷാമം പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി

A police officer stands guard in front of the Reserve Bank of India (RBI) head office in Mumbai April 17, 2012. The Reserve Bank of India cut interest rates on Tuesday for the first time in three years by an unexpectedly sharp 50 basis points to give a boost to flagging economic growth but warned that there is limited scope for further rate cuts. REUTERS/Vivek Prakash (INDIA - Tags: BUSINESS)

തിരുവനന്തപുരം: നോട്ടില്ലാത്തതിനാല്‍ ക്ഷേമപെന്‍ഷന്‍ വിതരണം തടസ്സപ്പെട്ട സാഹചര്യത്തിൽ ട്രഷറികളിലെ നോട്ടുക്ഷാമം പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. ലോട്ടറിവകുപ്പും ബിവറേജസ് കോര്‍പ്പറേഷനും ദിവസേന ബാങ്കുകളില്‍ അടയ്ക്കുന്ന പണത്തിന്റെ പകുതിയെങ്കിലും നോട്ടുകളായി അതതുദിവസം ട്രഷറിക്ക് നല്‍കണമെന്ന് ധനവകുപ്പ് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. യോഗ തീരുമാനം ബാങ്ക് മേധാവികളെ അറിയിച്ചു.

ലോട്ടറിവകുപ്പും ബിവറേജസ് കോര്‍പ്പറേഷനും ദിവസേന 50 കോടി രൂപയോളം ബാങ്കുകളില്‍ അടയ്ക്കുന്നുണ്ടെങ്കിലും ദിവസങ്ങള്‍ക്കുശേഷം ഈ പണം ട്രഷറിയിലേക്ക് മാറ്റുകയാണ് ബാങ്കുകള്‍ ചെയ്യുന്നത്. തിങ്കളാഴ്ചയ്ക്കകം ബാങ്കുകള്‍ ഇത് പാലിച്ചില്ലെങ്കില്‍ ഈ സ്ഥാപനങ്ങളുടെ പണം നേരിട്ട് ട്രഷറികളില്‍ അടയ്ക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കും.

പോലീസ് ഓഫീസര്‍ക്കുനേരേ കൈയേറ്റം -രണ്ടുപേര്‍ക്കെതിരേ കേസ്

keralanews attack against police officer

കൂത്തുപറമ്പ്: സിവില്‍ പോലീസ് ഓഫീസറെ കൈയേറ്റംചെയ്ത സംഭവത്തില്‍ രണ്ടു പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. നീര്‍വേലിയില്‍ സ്വകാര്യ ബസും കാറും കൂട്ടിമുട്ടിയതിനെത്തുടര്‍ന്ന് ഇരു വാഹനങ്ങളിലെയും ഡ്രൈവര്‍മാര്‍ തമ്മില്‍ വാക്കേറ്റം നടന്നതിനിടയിൽ ബസിലുണ്ടായിരുന്ന മട്ടന്നൂര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കവെയാണ് അക്രമം നടന്നത്. നീര്‍വേലി സ്വദേശികളായ ഷഫീക്ക്, പരപ്പില്‍ റിയാസ് എന്നിവര്‍ക്കെതിരേയാണ് കേസ്.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വോട്ടിങ് യന്ത്രങ്ങള്‍ പരിശോധിക്കാന്‍ അവസരം നൽകാം: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ

keralanews political parties can check votting machine

ന്യൂഡല്‍ഹി: വോട്ടിങ് ക്രമക്കേടുകൾ വ്യാപകമായതോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വോട്ടിങ് യന്ത്രങ്ങള്‍ പരിശോധിക്കാന്‍ അവസരം നല്‍കാമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി. മെയ് ആദ്യവാരം ന്യൂഡല്‍ഹിയിലെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആസ്ഥാനത്ത് വോട്ടിങ് യന്ത്രങ്ങള്‍ പരിശോധിക്കാന്‍ അവസരം നല്‍കാമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ കമ്മിഷന്‍ വ്യക്തമാക്കിയിട്ടുള്ളത്.

മലപ്പുറം ഉപതിരഞ്ഞെടുപ്പ്: 70.41 ശതമാനം പോളിങ്

keralanews malappuram by election (3)

മലപ്പുറം: മലപ്പുറം ഉപതിരഞ്ഞെടുപ്പിന്റെ പോളിംഗ് ശതമാനം 70.41. വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് ചിലയിടങ്ങളില്‍ പോളിങ് വൈകിയതൊഴിച്ചാല്‍ തികച്ചും സമാധാനപരമായാണ് വോട്ടെടുപ്പ് നടന്നത്. പോളിങ് ശതമാനം വര്‍ധിച്ചത് ഭൂരിപക്ഷം വര്‍ധിക്കുമെന്ന് യുഡിഎഫ് നേതാക്കളും എല്‍ഡിഎഫിന് അനുകൂലമായ വികാരമാണ് പോളിങ് വര്‍ധിപ്പിച്ചതെന്ന് സിപിഎം നേതാക്കളും കഴിഞ്ഞ തവണത്തേക്കാള്‍ മൂന്നിരട്ടി വോട്ട് ലഭിക്കുമെന്ന് ബിജെപി നേതാക്കളും വ്യക്തമാക്കി.

ഒക്ടോബറിനകം കോണ്‍ഗ്രസ് സംഘടന തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനം

keralanews congress internal elections

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. മെയ് 15നകം അംഗ്വത വിതരണവും പൂര്‍ത്തിയാക്കും. ഒക്ടോബറിനകം കോണ്‍ഗ്രസ് സംഘടന തിരഞ്ഞെടുപ്പ് നടത്താന്‍ ആണ് തീരുമാനം. സുദര്‍ശന്‍ നാച്ചിയപ്പനാണ് കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചുമതല. ബൂത്ത് മുതല്‍ എഐസിസി അധ്യക്ഷപദവി വരെയുള്ള സ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടത്താനാണ് കോൺഗ്രസിന്റെ തീരുമാനം. തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതോടെ രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കും.

ആസ്ട്രൽ പ്രോജെക്ഷൻ കെട്ടുകഥ : കൊലപാതകത്തിന് പിന്നിലെ പ്രേരണ തുറന്നു പറഞ്ഞു കേഡൽ

keralanews nandankottu murder case

തിരുവനന്തപുരം : അച്ഛനും അമ്മയും ഉൾപ്പെടെ നാലുപേരെയും കൊലപ്പെടുത്തിയത് ആസൂത്രിതമായെന്നു പിടിയിലായ പ്രതി കേഡൽ ജിൻസൺ രാജിന്റെ മൊഴി. മാസങ്ങൾ നീണ്ട ആസൂത്രണത്തിന് ശേഷമാണ് കൊലപാതകം നടത്തിയതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. വീട്ടിൽ നിന്നും നേരിട്ടിരുന്ന അവഗണനയാണ് കൊലപാതകത്തിലേക്ക് നയിച്ചിരുന്നത് എന്നാണ് വെളിപ്പെട്ടിരിക്കുന്നത്.

കൊടും ക്രിമിനലിന്റെ മനോനിലയാണ് ജിൻസണ് ഉള്ളതെന്ന് ചോദ്യം ചെയ്യലിൽ പങ്കെടുത്ത മനഃശാസ്ത്രജ്ഞൻ വ്യക്തമാക്കി. ഇയാൾ കൊലപാതകത്തിൽ ഉന്മാദം കണ്ടെത്തുകയായിരുന്നു എന്നാണ് മനഃശാസ്ത്രഞ്ജന്റെ മൊഴി. ഉന്നത വിദ്യാഭ്യാസ നിലവാരമുള്ളവരാണ് കുടുംബാംഗങ്ങൾ. എന്നാൽ ജിൻസണ് പ്ലസ് ടു  പാസ് ആകാനെ സാധിച്ചുള്ളൂ. ഇതിന്റെ പേരിൽ അച്ഛനിൽ നിന്ന് വലിയ അവഗണന നേരിടേണ്ടി വന്നിരുന്നു. ഇത് അച്ഛനോടുള്ള പ്രതികാരത്തിലേക്ക് നയിക്കുകയായിരുന്നു. അങ്ങനെ അച്ഛനെ കൊലപ്പെടുത്താൻ തീരുമാനിച്ചു. പിന്നീടാണ് മറ്റുള്ളവരെയും കൊലപ്പെടുത്താൻ തീരുമാനിച്ചത്.  മുന്ന് മാസമെടുത്താണ് പദ്ധതി തയ്യാറാക്കിയത്. ഈ മാസം പത്തിനാണ് പ്രതിയെ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും പോലീസ് പിടികൂടിയത്.

ഹക്കീം വധക്കേസിൽ കൂടുതൽ പേരെ സി ബി ഐ കസ്റ്റഡിയിൽ എടുത്തു

keralanews hakkim murder case

പയ്യന്നൂർ: ഹക്കീം വധക്കേസിൽ അറസ്റ്റിലായ നാലു പേർക്കു  പുറമെ സംഭവവുമായി ബന്ധപ്പെട്ടു കൂടുതൽ പേരെ സി ബി ഐ സംഘം കസ്റ്റഡിയിൽ എടുത്തതായി സൂചന. ഇപ്പോൾ അറസ്റ്റു ചെയ്ത ഇസ്മയിലിനെ മലേഷ്യയിൽ നിന്ന് വിളിച്ചു വരുത്തുകയും മറ്റുള്ളവരെ ചോദ്യം ചെയ്യാനായി വിളിപ്പിച്ച് അറസ്റ് നടപടിയിലേക്ക് കടക്കുകയായിരുന്നു. വധത്തിനു പിന്നിലെ പ്രതികളെ എല്ലാം സി ബി ഐ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ട്.