തീയറ്ററുകളെ ചുവപ്പിക്കാന്‍ സഖാവ് കൃഷ്ണന്‍കുട്ടി നാളെയെത്തും. സിദ്ധാര്‍ത്ഥ് ശിവയുടെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനാവുന്ന സഖാവ് നാളെ നൂറിലധികം തിയറ്ററുകളിലാണ് റിലീസ് ചെയ്യുന്നത്. 2017ലെ നിവിന്റെ ആദ്യ ചിത്രം കൂടിയാണ് സഖാവ്. നിവിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ റീലീസാവും സഖാവ്.കേരളക്കരയെ ഇളക്കി മറിച്ച പ്രചരങ്ങള്‍ക്കൊടുവിലാണ് സഖാവ് തീയറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി നടത്തിയ റോഡ് ഷോയ്ക്ക് കേരളമെങ്ങും വന്‍ വരവേല്‍പ്പാണ് ലഭിച്ചത്.
ഇന്ന് അംബേദ്കര്‍ ജയന്തി
ഇന്ന് അംബേദ്കര്‍ ജയന്തി. Educate, Agitate, Organize (പഠിക്കുക, പോരാടുക, സംഘടിക്കുക) എന്നീ മുദ്രാവാക്യങ്ങളാണ് അംബേദ്കര്‍ ലോകത്തിന് നല്‍കിയത്. ഹിന്ദുത്വത്തിനും ബ്രാഹ്മണ്യത്തിനുമെതിരെ സംസാരിക്കുമ്പോള്‍ അംബേദ്കര്‍ ഭീഷണികളെ ഭയന്നിരുന്നില്ല. അപഹസിക്കപ്പെട്ടുകൊണ്ട് ഹിന്ദുമതത്തില്‍ തുടരുക ബുദ്ധിമുട്ടാണെന്ന് തിരിച്ചറിഞ്ഞു. ഹിന്ദുമതത്തിലാണ് ജനിച്ചതെങ്കിലും ഹിന്ദുമതത്തില്‍ തുടരാന്‍ തയ്യാറല്ലെന്നും അറിയിച്ചുകൊണ്ട് ബുദ്ധമതം സ്വീകരിച്ചതോടെ, ബുദ്ധമതം അധസ്ഥിതരെ ഉള്‍ക്കൊള്ളുന്ന മതമാണെന്ന തിരിച്ചറിവോടെ ‘പ്രബുദ്ധരാകുക’ എന്ന ആശയവും നടപ്പിലാക്കാന്‍ അംബേദ്കറിന് കഴിഞ്ഞു.
ഹിന്ദു ദേശീയതയെ നേരിടാന്‍ ശക്തമായ പ്രത്യയശാസ്ത്രമാണ് അംബേദ്കര്‍ മുന്നോട്ടുവെച്ചത്. ജീവന് യാതൊരുറപ്പുമില്ലാതെ ദലിതര്‍ ഭയത്തില്‍ ജീവിക്കുന്ന ഇന്ത്യയില്‍ ആത്മഹത്യ ചെയ്യേണ്ടിവന്ന രോഹിത് വെമുല സ്വപ്‌നം കണ്ടത് അംബേദ്കര്‍ വിഭാവനം ചെയ്ത ലോകമാണ്. രോഹിത് തുടങ്ങിവെച്ച മുന്നേറ്റം ഇപ്പോഴും അധസ്ഥിതവിഭാഗങ്ങളെ സ്വാഭിമാനത്തെപ്പറ്റി ഓര്‍മിപ്പിച്ചുകൊണ്ട് മുന്നേറുകയാണ്.
ജിഷ്ണുവിന്റെ കുടുംബത്തെ സര്‍ക്കാറിനെതിരെ തിരിച്ചുവിടാന്‍ ഗൂഢശ്രമങ്ങള്‍ നടന്നെന്ന് കോടിയേരി ബാലകൃഷ്ണന്‍
തിരുവനന്തപുരം: ജിഷ്ണുവിന്റെ കുടുംബത്തെ സര്‍ക്കാറിനെതിരെ തിരിച്ചുവിടാനുള്ള ഗൂഢശ്രമങ്ങളാണ് നടന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജിഷ്ണുവിന്റെ കുടുംബത്തിന്റെ മറപറ്റി എല്‍.ഡി.എഫ് സര്‍ക്കാറിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗ്രാന്‍ഡ് മാസ്റ്റര്‍ ഡിസൈനാണ് തയാറാക്കിയിരുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്നണി കാവിസംഘവുമായി സഹകരിച്ചായിരുന്നു ഇത് നടപ്പാക്കിയത്. ബൂര്‍ഷ്വാമാധ്യമങ്ങള്‍ അസാധാരണമായ രീതിയില്‍ അതിനോട് ചായുകയും ചെയ്തുവെന്നും കോടിയേരി ആരോപിക്കുന്നു.
കൂടിക്കാഴ്ചയ്ക്കില്ല: മഹിജ
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനുമായി നാളെ കൂടിക്കാഴ്ച നടത്തില്ലെന്ന് പാമ്പാടി നെഹ്‌റു കോളേജില്‍ മരിച്ച വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ. സമരം കൊണ്ട് എന്തുനേടിയെന്ന് ചോദിച്ച മുഖ്യമന്ത്രിയുടെ വാക്കുകള്‍ തന്നെ വേദനിപ്പിച്ചെന്നും ഇക്കാരണത്താലാണ് കൂടിക്കാഴ്ചയ്ക്ക് തയാറാകാത്തതെന്നും മഹിജ വ്യക്തമാക്കി.
പോലീസ് ആസ്ഥാനത്ത് വെച്ച് പോലീസ് നടപടിയില്‍ പരിക്കേറ്റ മഹിജയും ബന്ധുക്കളും മെഡിക്കല്‍ കോളേജില്‍ ദിവസങ്ങളോളം നിരാഹാരം നടത്തിയിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നെങ്കിലും മുഖ്യമന്ത്രി പോലീസ് നടപടിയെ ന്യായീകരിക്കുകയാണ് ചെയ്തിരുന്നത്. സമരം അവസാനിപ്പിച്ച ശേഷമാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന വന്നത്.
വിദേശ വിമാനക്കമ്പനികളെ എത്തിക്കാൻ ചർച്ച നടത്തും’
കണ്ണൂർ: രാജ്യാന്തര വിമാനത്താവളത്തിലേക്കു വിദേശ കമ്പനികളുടെ എയർ റൂട്ടുകൾ അനുവദിക്കുന്നതിൽ കേന്ദ്രസർക്കാരുമായി ചർച്ച നടത്തുമെന്നു പി.കെ.ശ്രീമതി എംപി. കണ്ണൂർകണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാർക്കു സഹായകമാകുന്ന ക്യൂ ലെസ് സിസ്റ്റം നടപ്പാക്കാൻ ശ്രമിക്കും. കണ്ണൂർ വിമാനത്താവളത്തെ ഹരിത വിമാനത്താവളമായി പ്രഖ്യാപിക്കാൻ കേന്ദ്ര വ്യോമയാന മന്ത്രിക്കും വകുപ്പ് ഉദ്യോഗസ്ഥർക്കും കത്ത് അയയ്ക്കുമെന്നും ശ്രീമതി എംപി അറിയിച്ചു.കണ്ണൂർ വിമാനത്താവളം പൂർത്തിയാകുന്ന സാഹചര്യത്തിൽ കണ്ണൂർ കേന്ദ്രീകരിച്ചു റീജനൽ പാസ്പോർട്ട് ഓഫിസ് ആരംഭിക്കുന്നതിനു ശ്രമം നടത്തും. അഴീക്കൽ തുറമുഖ വികസനത്തിനു ശ്രമം തുടരും. എരമം സൈബർ പാർക്ക് പ്രവൃത്തി പദത്തിലെത്തിക്കും.കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നീ നഗരങ്ങൾക്കു ശേഷം കണ്ണൂരിനെ സ്മാർട് സിറ്റിയാക്കാൻ പരിഗണിക്കുമെന്നു പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്. റോഡ് വികസനത്തിനു കേരളത്തിൽ ഏറ്റവും കൂടുതൽ കേന്ദ്ര ഫണ്ട് കണ്ണൂർ ജില്ലയ്ക്കു നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്.180 കോടി രൂപയുടെ റോഡ് വികസന ഫണ്ടാണ് പാസായത്. റെയിൽവേ സ്റ്റേഷൻ വികസനത്തിനായി ശ്രമം തുടരുമെന്നും പി.കെ.ശ്രീമതി എംപി വ്യക്തമാക്കി
ജിഷ്ണു മരിച്ചത് യുഡിഎഫിന്റെ കാലത്താണെങ്കിൽ ഒരു കേസും ഉണ്ടാകുമായിരുന്നില്ല; പിണറായി
തളിപ്പറമ്പ് ∙ ജിഷ്ണു പ്രണോയി ജീവനൊടുക്കിയ സംഭവം യുഡിഎഫ് ഭരണകാലത്ത് ആയിരുന്നെങ്കിൽ പ്രസ്തുത കോളജ് മാനേജ്മെന്റ് എല്ലാതരത്തിലും സംരക്ഷിക്കപ്പെടുമായിരുന്നുവെന്നും ഒരു കേസും ഉണ്ടാകുമായിരുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ജിഷ്ണുവിന്റെത് ഒരു ആത്‌മഹത്യയായി മാത്രം കാണേണ്ട കാര്യമല്ലെന്ന് പറഞ്ഞ് എസ്എഫ്ഐ യാണ് ആദ്യം പ്രശ്നം ഉന്നയിച്ചത്. അപ്പോൾ തന്നെ ഇടതുമുന്നണി സർക്കാർ ഒരു പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുകയാണ് ഉണ്ടായത്.
ഇപ്പോൾ ഈ കേസിൽ രണ്ടുപേർ മാത്രമാണ് പിടിയിലാകാനുള്ളത്. സർക്കാർ നടപടികളെ അംഗീകരിച്ച് കൂടെ നിൽക്കുകയായിരുന്നു ജിഷ്ണുവിന്റെ കുടുംബം. ഇതിനിടയിലാണ് ഡിജിപിയെ കാണാൻ ജിഷ്ണുവിന്റെ മാതാവ് എത്തി പാടില്ലാത്ത ഒരുപാട് രംഗങ്ങൾ സൃഷ്ടിച്ചത്. തെറ്റുപറ്റിയാൽ തുറന്ന് പറയാനും തിരുത്താനും തയാറാണ്.
സര്‍ക്കാര്‍ അനുവദിച്ചതില്‍ 60 ശതമാനം റോഡും കണ്ണൂരില്‍; ജി.സുധാകരന്‍
കണ്ണൂർ∙ സംസ്ഥാന സർക്കാർ അനുവദിച്ച റോഡ് പദ്ധതികളിൽ 60 ശതമാനവും കണ്ണൂർ ജില്ലയിലാണെന്നു മന്ത്രി ജി.മന്ത്രി ജി.സുധാകരൻ. ദേശീയപാതയിലെ ചൊവ്വ പാലത്തിനു സമാന്തരമായി നിർമിക്കുന്ന പുതിയ പാലത്തിന്റെ നിർമാണ പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഒൻപത് മാസം കൊണ്ടു ചൊവ്വയിലെ പുതിയപാലത്തിന്റെ പണി പൂർത്തീകരിക്കും. കരാർ ഉറപ്പിച്ച കാലാവധിക്കുള്ളിൽ പാലം പൂർത്തിയാക്കുന്നതിനു മുടക്കം വരുന്ന തരത്തിൽ ഉദ്യോഗസ്ഥ തലത്തിൽ ഇടപെടലുകൾ ഉണ്ടായാൽ ജനങ്ങളെ അറിയിച്ച് നടപടിയെടുക്കും മന്ത്രി പറഞ്ഞു.
അമ്മേ എന്നു വിളിച്ചാൽ പിഴയിടുന്ന സ്കൂളുകളുണ്ട്; മുഖ്യമന്ത്രി
കണ്ണൂർ: പൊതുവിദ്യാലയങ്ങൾക്കു വലിയ പ്രതിസന്ധിയുള്ള കാലമാണിതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാഭ്യാസ കാര്യത്തിൽ നമ്മുടെ നാട് മറ്റേതൊരു നാടിനെക്കാളും ഉയരത്തിലുണ്ടായ കാലമുണ്ടായിരുന്നു. എന്നാൽ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കടന്നുവന്നതോടെ ഇവയുണ്ടാക്കിയ കെടുതികൾ വലുതാണ്. നേരത്തേ ഈ ഉത്തരവ് നിലവിലുണ്ടെങ്കിലും മാനേജ്മെന്റുകൾ ഇത് അംഗീകരിച്ചിരുന്നില്ല. സർക്കാർ ഓർഡിനൻസ് ഓർഡിനൻസ് വന്നതോടെ മലയാളം പഠിപ്പിച്ചില്ലെങ്കിൽ കുറ്റകരമാവുകയാണ്. സ്കൂളുകളുടെ അംഗീകാരം നഷ്ടപ്പെടും. പ്രധാനാധ്യാപകനു പിഴയുമുണ്ടാകും–പിണറായി വിജയൻ പറഞ്ഞു.
മുഖ്യമന്ത്രി സംസാരിക്കുന്നത് മുതലാളിമാരുടെ ഭാഷയിലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
തിരുവനന്തപുരം: മുഖ്യമന്ത്രി സംസാരിക്കുന്നത് മുതലാളിമാരുടെ ഭാഷയിലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുമ്പ് സമരം നടത്തിയിരുന്ന തൊഴിലാളികളോട് മുതലാളിമാര്‍ ചോദിച്ചിരുന്ന ചോദ്യമാണ് ജിഷ്ണുവിന്റെ കുടുംബത്തോട് ‘സമരം കൊണ്ട് എന്തുനേടി’ എന്ന മുഖ്യമന്ത്രിയുടെ ചോദ്യം. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടു. ജിഷ്ണു പ്രണോയിയുടെ ബന്ധുക്കള്‍ക്ക് എതിരായ പോലീസ് നടപടി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ച് രംഗത്തെത്തിയ കാനം രാജേന്ദ്രന് കോണ്‍ഗ്രസിന്റെ പിന്തുണയും ലഭിച്ചു.
വിഷുദിനത്തിൽ രാമന്തളിക്കാർ ഉപവസിക്കും
കണ്ണൂർ: ഏഴിമല നാവിക അക്കാദമിയിലെ മാലിന്യപ്ലാന്റ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ സംരക്ഷണ സമിതി നടത്തുന്ന സമരത്തിനു പിന്തുണയുമായി കലക്ടറുടെ വസതിയിലേക്കു മാലിന്യം കലർന്ന കുടിവെള്ളവുമായി രാമന്തളി സമര ഐക്യദാർഢ്യ സമിതി മാർച്ച് നടത്തി. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ പങ്കെടുത്തു. എൻഡോസൾഫാൻ ദുരിതബാധിത മുനീസ അമ്പലത്തറ ഉദ്ഘാടനം ചെയ്തു.രാമന്തളി ഗേറ്റിനു മുൻപിൽ നടക്കുന്ന നിരാഹാരം 23 ദിവസം പിന്നിട്ടിട്ടും പ്രശ്നം പരിഹരിക്കാൻ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നു സമിതി കുറ്റപ്പെടുത്തി. നാളെ വിഷു ആഘോഷങ്ങൾ ഉപേക്ഷിച്ച് രാമന്തളിക്കാർ ഒന്നടങ്കം പന്തലിൽ ഉപവസിക്കും.