News Desk

മുഴപ്പിലങ്ങാട് ബോംബേറും ആക്രമണവും: മുഖ്യപ്രതി അറസ്റ്റിൽ

keralanews muzhappilangad case

എടക്കാട്: മുഴപ്പിലങ്ങാട് പാച്ചാക്കര  അങ്കണവാടിക്ക് സമീപം കഴിഞ്ഞ മാസം 27നു രാത്രി ഉണ്ടായ ആക്രമണത്തിലും ബോംബേറിലും മുഖ്യപ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. മുഴപ്പിലങ്ങാട് എ ക ജി റോഡിലെ ശാന്ത നിലയത്തിൽ കെ വി രാഹുൽ എന്ന കണ്ണനെയാണ്(19) എടക്കാട് പോലീസ് അറസ്റ്റു ചെയ്തത്. ഇതോടെ കേസിൽ പ്രായപൂർത്തി ആവാത്ത ഒരാളുൾപ്പെടെ മൂന്നുപേർ അറസ്റ്റിലായി. ഇക്കഴിഞ്ഞ മാർച്ച് 27നാണു സി പി എം ബന്ധമുള്ള കഞ്ചാവ് വില്പന സംഘം പാച്ചാക്കര അങ്കണവാടിക്ക് സമീപം ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. മുഖംമൂടി ധരിച്ചു ആയുധങ്ങളുമായി എത്തിയ സംഘം ആറു ബൈക്കുകളും വീട്ടുമുറ്റത്തു നിർത്തിയിട്ട ബി എം ഡബ്ലിയു കാറും തകർക്കുകയായിരുന്നു.

ബസിലെ കൊലപാതകം: ക്ളീനറായ പതിനേഴുകാരൻ അറസ്റ്റിൽ

keralanews murder in bus

കണ്ണൂർ : വിഷുത്തലേന്നു   രാത്രി ഓടിക്കൊണ്ടിരുന്ന ബസിൽ വാക്തർക്കത്തിനിടെയുണ്ടായ അടിപിടിക്കിടെ യുവാവ് കുത്തേറ്റു മരിച്ച സംഭവത്തിൽ പതിനേഴുകാരനെ പോലീസ് അറസ്റ്റു ചെയ്തു. തലശ്ശേരി  ചാലിൽ മുസ്തഫ മൻസിലിൽ എൻ അറഫാത്ത്(23)  മരിച്ച സംഭവത്തിലാണ് കൂത്തുപറമ്പ്-കണ്ണൂർ റൂട്ടിലോടുന്ന ദൃശ്യാ ബസിലെ താൽക്കാലിക ക്ളീനറായ കൂത്തുപറമ്പ് സ്വദേശിയെ ടൗൺ പോലീസ് അറസ്റ്റു ചെയ്തത്. മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാണണമെന്നാണ് പോലീസ് നിഗമനം.

കുൽഭൂഷണെ തൊട്ടാൽ പാക് സൈബറിടം തവിടുപൊടിയാക്കുമെന്നു കേരള സൈബർ വാരിയേഴ്‌സ്

keralanews cyber warriors vs pak cyber space

കൊച്ചി: മുൻ നാവിക സേന ഉദ്യോഗതനായ കുൽഭൂഷൺ യാദവിനായുള്ള പ്രാർത്ഥനയിലാണ് രാജ്യമിപ്പോൾ. അന്താരാഷ്ട്ര തലത്തിൽ തന്നെ വലിയ സമ്മർദ്ദം ചെലുത്തിയ ഇന്ത്യ, ഉടനെ വധശിക്ഷ നടപ്പിലാക്കില്ലെന്നു പ്രഖ്യാപിക്കാൻ പാകിസ്താനെ നിർബന്ധിതമാക്കി. കുൽഭൂഷണെ തൊട്ടാൽ പാക്കിസ്ഥാനുള്ള തിരിച്ചടി കാണാത്തതാകുമെന്നു ഇന്ത്യ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. ഇപ്പോഴിതാ മറ്റൊരു മുന്നറിയിപ്പുമായാണ് ഈ മലയാളികൾ രംഗത്തെത്തിയിരിക്കുന്നത്. സൈബർ വാരിയേഴ്‌സ് എന്ന മലയാളികളുടെ സ്വന്തം ഹാക്കിങ് വീരന്മാരാണ്  300ലധികം പാക് സൈറ്റുകൾ തകർത്തു പാകിസ്താന് മുന്നറിയിപ്പ് നൽകിയത്.

പാക് സൈബറിടത്തിനു സൈബർ വാരിയേഴ്സിനെ അങ്ങനെ മറക്കാനാവില്ല. ഒരുകാലത്തു പാക് തെരെഞ്ഞെടുപ്പ് കമ്മീഷന്റെ വെബ് സൈറ്റിൽ പോലും മമ്മൂട്ടിയും സലിം കുമാറുമെല്ലാം നിറഞ്ഞു നിന്നിരുന്നു. എം ടി യുടെ വെബ്സൈറ്റ് അക്രമിച്ചതിനുള്ള പ്രതികരമായിരുന്നു ഇത്. ഇന്ത്യൻ ചാരനെന്നു ആരോപിച്ച് പിടികൂടിയ മുൻ നാവികസേനാ ഉദ്യോഗസ്ഥൻ കുൽഭൂഷൺ യാദവിന്‌ കഴിഞ്ഞ ദിവസമാണ് പാകിസ്ഥാൻ വധ ശിക്ഷ വിധിച്ചത്. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ റോയുടെ ഉദ്യോഗസ്ഥനാണ് കുൽഭൂഷൺ എന്നാണ് പാകിസ്താന്റെ ആരോപണം.

വയനാട്ടിൽ പ്രണയവിവാഹിതരായ ദമ്പതികൾക്ക് ഊരുവിലക്ക്

keralanews narendra modi s mobile app helps sukanya

വയനാട്: പ്രണയ വിവാഹിതരായ ദമ്പതികൾക്ക് സമുദായം വിലക്കേർപ്പെടുത്തിയ സംഭവത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു. ആചാരം ലംഘിച്ച് വിവാഹം രജിസ്റ്റർ ചെയ്തുവെന്ന് പറഞ്ഞാണ് മാനന്തവാടി സ്വദേശികളായ ഒരേ സമുദായങ്ങകളായ അരുൺ, സുകന്യ ദമ്പതികൾക്ക് കഴിഞ്ഞ നാലര വർഷമായി യാദവ സമുദായം വിലക്കേർപ്പെടുത്തിയിരിക്കുന്നത്. നരേന്ദ്രമോദിയുടെ മൊബൈൽ ആപ്പിലൂടെ സുകന്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രശ്നത്തിൽ ഇടപെട്ടത്. തുടർ നടപടി സ്വീകരിക്കാൻ പരാതി സംസ്ഥാന  സർക്കാരിന് കൈമാറി.

അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിന് അനുകൂലമായ രേഖകളുണ്ട്

keralanews rama temple in ayodhya

ഭുവനേശ്വർ: അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിന് അനുകൂലമായ നിരവധി രേഖകൾ ഉണ്ടെന്നു കേന്ദ്ര  നിയമ  മന്ത്രി രവിശങ്കർ പ്രസാദ്. ഇത് സംബന്ധിച്ച സുപ്രീം കോടതിയുടെ വിധി കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. രാമ ജന്മ ഭൂമിയിൽ ക്ഷേത്രം പണിയുന്നതിന് നിയമപരമായ നിരവധി തെളിവുകൾ ഉണ്ട്.. നിയമ വിദഗ്ധൻ എന്ന നിലയിൽ തനിക്ക് ഈ കാര്യം വ്യക്തമായി പറയാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബി ജെ പി യുടെ ദീർഘ കാലമായുള്ള അജണ്ടയാണ് അയോധ്യയിൽ രാമ ക്ഷേത്രം നിർമിക്കുക എന്നുള്ളത്.

എസ്‌ എൻ ഡി പി വനംവകുപ്പ് ഓഫീസ് ഉപരോധിച്ചു

keralanews march to sndp offfice

ഇരിട്ടി: വന്യ ജീവികളുടെ ആക്രമണത്തിൽ നാലുപേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടും മേഖലയിൽ വന്യ മൃഗ ശല്യം തടയാൻ ശാശ്വത നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ഇരിട്ടി എസ്‌ എൻ ഡി പി യൂണിയൻ ഇരിട്ടിയിലെ ആറളം വൈൽഡ് ലൈഫ് വാർഡൻ ഓഫീസിലേക്ക് മാർച്ച് നടത്തി. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് പതിനഞ്ചു ലക്ഷം രൂപ വീതം നഷ്ട്ട പരിഹാരം നൽകുക, ആശ്രിതർക്ക് സർക്കാർ സർവീസിൽ നിയമനം നൽകുക, വനത്തിനു ചുറ്റും ആനമതിൽ  നിർമിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ഉപരോധം. സണ്ണി ജോസഫ് എം എൽ എ ഉപരോധം ഉത്ഘാടനം ചെയ്തു.

ശശികലയുടെ സഹോദര പുത്രൻ കുഴഞ്ഞു വീണു മരിച്ചു

keralanews sasikala s nephew tv mahadevan died

ചെന്നൈ : അണ്ണാ ഡി എം കെ ‘അമ്മ ജെനെറൽ സെക്രട്ടറി ശശികല നടരാജന്റെ അടുത്ത ബന്ധു ടി വി മഹാദേവൻ (47) കുഭകോണത്ത്  ക്ഷേത്ര ദര്ശനത്തിനിടെ കുഴഞ്ഞു വീണു മരിച്ചു. ക്ഷേത്ര ദര്ശനത്തിനിടെ നെഞ്ച് വേദന അനുഭവപ്പെട്ടു കുഴഞ്ഞു വീഴുകയായിരുന്നു ഹൃദയാഘാതമാണ് മരണ കാരണം.ശശികലയുടെ മൂത്ത സഹോദരൻ പരേതനായ ഡോ. വിനോദകന്റെ മകനാണ്. ഇന്ന് നടക്കുന്ന സംസ്കാര ചടങ്ങുകൾക്ക് ജയിലിൽ കഴിയുന്ന ശശികല പരോളിന്‌ ശ്രമിക്കുന്നതായുള്ള സ്ഥിരീകരിക്കാത്ത വാർത്ത ഉണ്ട്. എന്നാൽ ശശികല പരോളിന്‌ ശ്രെമിക്കുന്നില്ലെന്നു പാർട്ടി കർണാടക അധ്യക്ഷൻ പുകഴേന്തി അറിയിച്ചു.

അപകടത്തിൽ പെട്ടത് തന്റെ കാരവൻ അല്ലെന്നു ദിലീപ്

keralanews the caravan in accident is not mine dileep

മൂലമറ്റം: അപകടത്തിൽ പെട്ടത് തന്റെ കാരവൻ അല്ലെന്നു ദിലീപ് . മൂലമറ്റത്തിനടുത് നടൻ ദിലീപിന്റെ കാരവൻ അപകടത്തിൽ പെട്ടതായി വാർത്ത ഉണ്ടായിരുന്നു. എന്നാൽ തനിക്ക് കാരവൻ ഇല്ലെന്നും മറിഞ്ഞ കാരവന്റെ ഉടമ ജാവേദ് ചെമ്പ് എന്ന പ്രൊഡക്ഷൻ കൺട്രോളറാണെന്നും  ദിലീപ് പറഞ്ഞു. സിനിമകളുടെ സെറ്റിൽ വാടകയ്ക്ക് നല്കുന്നതാണിത്. കമ്മാര സംഭവം എന്ന ചിത്രത്തിന്റെ സെറ്റിൽ ഈ കാരവൻ ഉപയോഗിച്ചിരുന്നു എന്നും ദിലീപ് വ്യക്തമാക്കി.

ഉത്തരകൊറിയയും അമേരിക്കയും നേർക്കുനേർ

keralanews north korea vs united states

പ്യോങ്യാങ് : അമേരിക്കയുടെ ഭീഷണികൾ തള്ളി ഉത്തര കൊറിയ രണ്ടും  കൽപ്പിച്ച് സൈനിക നീക്കം ശക്തമാക്കിയതോടെ ലോകം മറ്റൊരു യുദ്ധത്തിന്റെ നിഴലിൽ. അമേരിക്കയുടെ സൈനിക ഭ്രാന്ത് അവസാനിപ്പിക്കണം എന്ന പ്രഖ്യാപനത്തോടെ   ഉത്തര കൊറിയ അവരുടെ സൈനിക ശേഷി മുഴുവൻ ലോകത്തിനു മുന്നിൽ തുറന്നുകാട്ടി സൈനിക പരേഡ് നടത്തി. അമേരിക്ക വരെ ആക്രമണ പരിധിയുണ്ടെന്നു അവകാശപ്പെടുന്ന ഭൂഖണ്ഡാന്തര മിസൈൽ പരേഡിൽ പ്രദർശിപ്പിച്ചത് ശക്തമായ മുന്നറിയിപ്പാണ്.

ഉത്തര കൊറിയൻ ഭരണാധികാരി കിം ജോംഗ് ഉൻ ആദ്യാവസാനം പരേഡിൽ പങ്കെടുത്തു. ആണവായുധം പരീക്ഷിക്കാനുള്ള ഉത്തര കൊറിയൻ നീക്കത്തിന് തിരിച്ചടി നൽകുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പോടെയാണ് മേഖല യുദ്ധഭീഷണിയിലായത്.

ഉയിർത്തെഴുന്നേൽപ്പിന്റെ സ്മരണയിൽ ഇന്ന് ഈസ്റ്റർ

keralanews today is easter

ഉയിർത്തെഴുന്നേൽപ്പിന്റെ സ്മരണയിൽ ഇന്ന് ലോകമെമ്പാടുമുള്ള വിശ്വാസികൾ  ഈസ്റ്റർ ആഘോഷിക്കുന്നു. പീഡാനുഭവത്തിനും കുരിശുമരണത്തിനും ശേഷം ദൈവ പുത്രനായ യേശു  ഉയിർത്തെഴുന്നേറ്റുവെന്ന ക്രിസ്തവ വിശ്വാസത്തിന്റെ അനുസ്മരണമാണ് ഈസ്റ്റർ ആഘോഷം. അതിനാൽ ഈസ്റ്ററിനെ തിരുനാളുകളുടെ തിരുനാൾ എന്നാണ് ക്രിസ്തവർ വിശേഷിപ്പിക്കുന്നത്.