News Desk

ശ്രീകണ്ഠപുരം കവർച്ച:ഒരാൾ കൂടി അറസ്റ്റിൽ

keralanews thief arrested

ശ്രീകണ്ഠപുരം: വൻ കവർച്ച സംഘത്തിലെ കണ്ണിയായ ഒരു യുവാവ് കൂടി അറസ്റ്റിൽ.ശ്രീകണ്ഠപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ ശ്രീകണ്ഠപുരം കോട്ടൂർ റബ്‌കോയിലും വിളക്കന്നൂരിൽ മലകവർച്ച കേസിലും പ്രതിയായ യുവാവാണ് അറസ്റ്റിലായത്. നടുവിൽ ബസ് സ്റ്റാൻഡിനു സമീപം താമസിക്കുന്ന ഇടക്കെപ്പറമ്പിൽ അർജുനെയാണ്( 19)ശ്രീകണ്ഠപുരം പോലീസ് അറസ്റ്റു ചെയ്തത്

വർക്ക്ഷോപ് തൊഴിലാളികൾ പോസ്റ്റ് ഓഫീസ് ഉപരോധിച്ചു

keralanews kannur post office march

കണ്ണൂർ : അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ഷോപ് കേരളയുടെ നേതൃത്വത്തിൽ തൊഴിലാളികൾ പോസ്റ്റ് ഓഫീസ് ഉപരോധിച്ചു. 15വര്ഷം പഴക്കമുള്ള ഡീസൽ വാഹനങ്ങൾ പിൻവലിക്കുന്നതിനും ബസ് ബോഡി നിർമാണം ഉൾപ്പെടെയുള്ള വാഹന റിപ്പയറിങ് ജോലികൾ കുത്തക കമ്പനികൾക്ക് തീറെഴുതാനുമുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെയുമാണ് സമരം.തിരുവനന്തപുരം ഒഴികെയുള്ള മുഴുവൻ ജില്ലകളിലും നടന്ന സമരത്തിന്റെ ഭാഗമായാണ് കണ്ണൂരിലും തൊഴിലാളികൾ പോസ്റ്റ് ഓഫീസ് ഉപരോധിച്ചത്..

മുതലാഖിനേക്കാൾ ഭേദം ഹിന്ദുത്വം സ്വീകരിക്കുന്നതാണ്

keralanews muthalakh case

ഡെറാഡൂൺ: രാജ്യത്തെമ്പാടും മുതലാഖിനെതിരെ തർക്കങ്ങൾ നടക്കുമ്പോൾ വിഷയത്തിൽ ഇടപെട്ട പ്രധാന മന്ത്രി നരേന്ദ്ര മോദിക്കും യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും മുസ്ലിം യുവതിയുടെ അഭിവാദനം. ഇസ്‌ലാം മതത്തിൽ നടക്കുന്ന  ഹീനമായ സംസ്ക്കാരത്തിൽ വ്യതിയാനം കൊണ്ടുവരാൻ ശ്രമിച്ച   ഇരുവരെയും അഭിനന്ദിച്ച യുവതി ഹിന്ദുത്വം സ്വീകരിക്കുന്നതാണ് ഉത്തമമെന്നും കൂട്ടിച്ചേർത്തു.

നേരത്തെ  പ്രധാനമന്ത്രി നരേന്ദ്ര മോഡി മുതലാഖിനെതിരെ  രംഗത്ത് വന്നിരുന്നു . മുതലാക്ക് നിർത്തലാക്കണമെന്ന് യോഗി ആദിത്യനാഥും ആഹ്വാനം ചെയ്തിരുന്നു. വിഷയത്തിൽ മൗനം പാലിക്കുന്നവർ ക്രിമിനലുകളാണെന്നും  ഇവർക്കെതിരെ പൊതുവായ നിയമം കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ബാബറി മസ്ജിദ് കേസ് : എൽ കെ അദ്വാനിക്കെതിരെ ഗുഡാലോചന കുറ്റം

keralanews babri masjid case

ന്യൂഡൽഹി: ബാബ്‌റി മസ്ജിദ് കേസിൽ നിർണായകമായ ഉത്തരവുമായി സുപ്രീം കോടതി. ബാബ്‌റി മസ്ജിദ് തകർത്തകസിലെ ഗുഡാലോചനയിൽ ബിജെപി മുതിർന്ന നേതാവ് എൽ കെ അദ്വാനി വിചാരണ നേരിടണമെന്ന് സുപ്രീം  കോടതി. അലഹബാദ് കോടതിയുടെ ഉത്തരവ് തള്ളിക്കൊണ്ടാണ് സുപ്രീം കോടതി കേസിൽ പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

അദ്വാനി, ഉമാഭാരതി, മുരളീമനോഹർ ജോഷി , കല്യാൺ സിംഗ് തുടങ്ങിയ പ്രതികൾ വിചാരണ നേരിടണമെന്നാണ് സുപ്രീം കോടതി ഉത്തരവ്. സി ബി ഐയുടെ അപേക്ഷ പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.അദ്വാനിയും മുരളീ മനോഹർ  ജോഷിയും ഉൾപ്പെടെ 19 ആർ എസ് എസ്- ബിജെപി നേതാക്കൾക്കെതിരെയുള്ള ഗുഡാലോചന കുറ്റം നിലനിർത്തണം   എന്നായിരുന്നു സിബിഐയുടെ ആവശ്യം.

എച് 1 ബി വിസ നൽകുന്നതിന് നിയന്ത്രണം; ഉത്തരവിൽ ട്രംപ് ഒപ്പിട്ടു

keralanews h1b visa control

വാഷിംഗ്ടൺ: എച് 1 ബി വിസ നൽകുന്നതിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്തുന്ന ഉത്തരവിൽ അമേരിക്കൻ  പ്രസിഡന്റ് ഡൊണാൾഡ്  ട്രംപ് ഒപ്പുവെച്ചു. അമേരിക്കക്കാർക്ക് കൂടുതൽ തൊഴിലവസരം ലക്ഷ്യമിട്ടാണ് പുതിയ ഉത്തരവിട്ടിരിക്കുന്നത്. വിദേശികൾക്ക് അമേരിക്കയിൽ ജോലി ചെയ്യാനായി നൽകുന്ന എച് 1 ബി  വിസ മൂലം അമേരിക്കക്കാർക്ക് തൊഴിൽ നിഷേധിക്കപ്പെടുന്നുണ്ടെന്നു ട്രംപ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

സമ്പൂർണ കിണർ റീചാർജിങ്: ഇന്ന് യോഗം

keralanews complete well recharging

കണ്ണൂർ: ജില്ലയെ സമ്പൂർണ്ണ കിണർ റീചാർജിങ് ജില്ലയാക്കി മാറ്റുന്നതിന് കർമ്മ പദ്ധതി തയ്യാറാക്കുന്നതിനുള്ള ആലോചനാ യോഗം ഇന്ന് രാവിലെ 10:30നു ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേരും.

അക്കൗണ്ട് ക്ലാർക്ക് നിയമനം

keralanews account cum clerk appointment

കണ്ണൂർ: ആർ എം എസ് എ ജില്ലാ ഓഫീസിൽ കരാറടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് അക്കൗണ്ട് കം കമ്പ്യൂട്ടർ ഓപ്പറേറ്ററെ നിയമിക്കുന്നു. ഇന്റർവ്യൂ 22 രാവിലെ ആർ എം എസ് എ ജില്ലാ ഓഫീസിൽ നടക്കും. ബികോം, അക്കൗണ്ട് സോഫ്റ്റർ പരിജ്ഞാനം, പി ജി ഡി സി എ , എം എസ് ഓഫീസ് എന്നിവയാണ്  യോഗ്യത. പ്രായപരിധി 21-35വയസ്സ്.

ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണം

keralanews precautions of dengu fever

കണ്ണൂർ: ജില്ലയിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ പ്രതിരോധ നടപടികൾ കൈക്കൊള്ളണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഈഡിസ് കൊതുകുകൾ സാധാരണയായി മുട്ടയിട്ടു വളരുന്ന സ്ഥലങ്ങളായ ചിരട്ട, ടയർ,കുപ്പി,  ഉപയോഗ ശൂന്യമായ പാത്രങ്ങൾ വെള്ളം കെട്ടി നിൽക്കാവുന്ന മറ്റു സാധനങ്ങൾ തുടങ്ങിയവ ശരിയായ രീതിയിൽ സംസ്കരിക്കുകയോ വെള്ളം വീഴാത്ത സ്ഥലങ്ങളിൽ സൂക്ഷിക്കുകയോ ചെയ്യുക.

ഫ്രിഡ്ജിന്റെ പുറകിലെ ട്രേ,ചെടിച്ചട്ടിയ്ക്കടിയിൽ വെക്കുന്ന പാത്രം, പൂക്കൾ/ചെടികൾ എന്നിവ ഇട്ടു വെക്കുന്ന പാത്രം, ടെറസ്, ടാങ്ക് മുതലായവയിൽ നിന്നും ആഴ്ചയിലൊരിക്കൽ വെള്ളം ഊറ്റിക്കളയുക. ജലം സംഭരിച്ചു വെക്കുന്ന ടാങ്കുകളും പാത്രങ്ങളും സിമന്റ് തൊട്ടികളും മറ്റും കൊതുകു കടക്കാത്തവിധം മുടിവെക്കുക. തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ് .

ഈഡിസ് കൊതുകിന്റെ കടി ഏൽക്കാതിരിക്കാൻ പകൽ സമയത്ത് ഉറങ്ങുന്നവർ കൊതുകുവല ഉപയോഗിക്കുക. കീടനാശിനിയിൽ മുക്കിയ കൊതുകുവല ഉപയോഗിക്കുന്നത് ഏറെ ഉത്തമം. കൊതുകിനെ അകറ്റാൻ കഴിവുള്ള ലേപനങ്ങൾ ദേഹത്ത് പുരട്ടുക. ശരീരം നന്നായി മൂടിയിരിക്കുന്ന വസ്ത്രങ്ങൾ ധരിക്കുക, ജനൽ, വാതിൽ വെന്റിലേറ്റർ മുതലായവയിൽ കൊതുകു കടക്കാത്ത വല ഘടിപ്പിക്കുക.

കേന്ദ്ര സർക്കാർ സ്കോളർഷിപ് നൽകുന്നു

ന്യൂഡൽഹി: പത്താം ക്ലാസ് 75% നു മുകളിൽ മാർക്ക് നേടിയ വിദ്യാർത്ഥികൾക്ക് കേന്ദ്ര സർക്കാർ സ്കോളർഷിപ് നൽകുന്നു. 10,000രൂപയുടെ സ്‌കോളർഷിപ്പിനുള്ള അപേക്ഷ ഫോറം അതാതു മുൻസിപ്പാലിറ്റിയിൽ ലഭ്യമാണ്. കൂടാതെ പ്ലസ്ടുവിന്  85%മാർക്കിന് മുകളിൽ ലഭിച്ചവർക്ക് 25000രൂപയുടെ സ്കോളർഷിപ്പും ലഭിക്കുന്നതാണ്.

വ്യാപാരികൾ ശുചീകരണം നടത്തി

keralanews cleaning in mattannur town

മട്ടന്നൂർ: നഗരത്തിൽ ഡെങ്കിപ്പനി പടർന്നുപിടിച്ച സാഹചര്യത്തിൽ വ്യാപാരികൾ കട അടച്ചു ശുചീകരണ പ്രവർത്തനം നടത്തി. കൊതുകു പെരുകാനും ഡെങ്കിപ്പനി പടർന്നു പിടിക്കാനും ഇടയായ തലശ്ശേരി  റോഡിലെ ഷോപ്പിംഗ് കോംപ്ലക്സ്  സമീപത്തെ ഹോട്ടൽ വ്യാപാര സ്ഥാപനങ്ങൾ എന്നിവ അടച്ചാണ് ശുചീകരണ പ്രവർത്തനം നടത്തിയത്. പനി ബാധിച്ചവർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്.