News Desk

വിദ്യാർത്ഥികൾക്കായി ജില്ലാതല ക്വിസ് മത്സരം 25ന്

keralanews quiz competetion

കാസർഗോഡ്: ക്വിസ് മത്സരത്തിൽ അഭിരുചിയുള്ള വിദ്യാർത്ഥികൾക്കായി ക്വിസ് സൊസൈറ്റി ഓഫ് ഇന്ത്യ കേരളാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ക്വിസ് മത്സരത്തിൽ താല്പര്യമുള്ള  വിദ്യാർത്ഥികളെ ഒരു കുടകീഴിൽ കൊണ്ട് വരിക എന്ന ലക്ഷ്യത്തോടെ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്കാണ് മത്സരം സംഘടിപ്പിക്കുന്നത്.

ജില്ലാതല മത്സരത്തിൽ ഒരേ സ്കൂളിലെ രണ്ട് പേര് വീതമുള്ള ടീമുകൾക്ക് പങ്കെടുക്കാം. ജില്ലാതല മത്സരത്തിലെ വിജയികൾക്ക് സംസ്ഥാന തലത്തിലേക്കും തുടർന്നുള്ള വിജയികൾക്ക് ഗ്രാൻഡ് ഫിനാലെയിലും പങ്കെടുക്കാം. കാസർഗോഡ് ജില്ലാതല മത്സരം 25ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.

പോലീസ് സർക്കാരിന്റെ നയമനുസരിച്ച് പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

keralanews police move according to governement pinarayi vijayan

തിരുവനന്തപുരം : പോലീസ് സർക്കാരിന്റെ നയമനുസരിച്ച് വേണം പ്രവർത്തിക്കാൻ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മുഖ്യമന്ത്രി പോലീസുകാർക്ക് നിർദേശം നൽകിയത് പോലീസ് സർക്കാരിന്റെ നയമനുസരിച് പ്രവർത്തിക്കണം. കേസന്വേഷണത്തിൽ ജാഗ്രത പുലർത്തണം. പോലീസിന്റെ പ്രവർത്തനങ്ങൾ വ്യാപകമായി വിമര്ശിക്കപ്പെടുന്ന സാഹചര്യത്തിലാണ് പോലീസ് ഉദ്യോഗസ്ഥർക്ക് മുഖ്യ മന്ത്രിയുടെ നിർദേശം.

ഒരുതരത്തിലുള്ള അഴിമതിയും വെച്ചുപൊറുപ്പിക്കില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. ലോക്കപ്പ് മർദനം പോലുള്ള പ്രാകൃത നിയമങ്ങൾ ഒരു തരത്തിലും അനുവദിക്കില്ല. പോലീസിന്റെ പ്രവർത്തനം കൂടുതൽ ജനോപകാരപ്രദവും സ്ത്രീ സൗഹൃദവുമാകണമെന്നു മുഖ്യമന്ത്രി കൂട്ടി ചേർത്തു. തിരുവനതപുരം റേഞ്ചിലെ ഉദ്യോഗസ്ഥരുടെ യോഗമാണ് മുഖ്യമന്ത്രി വിളിച്ചു ചേർത്തത്. ഇതേ മാതൃകയിൽ കണ്ണൂർ , മലപ്പുറം , എറണാകുളം എന്നിവിടങ്ങളിലും റേഞ്ച് അടിസ്ഥാനത്തിൽ യോഗം വിളിച്ചു ചേർക്കും.

ഹോട്ടലുകളിൽ സർവീസ് ചാർജ് പാടില്ല: ടിപ്പ് കൊടുക്കാം

keralanews restaurants cannot force customers to pay service-charge

ന്യൂഡല്‍ഹി: ഉപഭോക്താക്കളില്‍ നിന്ന് റസ്റ്റോറന്റുകള്‍ സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ പാടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. അത് നല്‍കണമോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവകാശമുണ്ടെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. മാത്രമല്ല എത്രയാണ് സര്‍വീസ് ചാര്‍ജ് എന്ന് ഹോട്ടലുകളോ റസ്‌റ്റോറന്റുകളോ നിശ്ചയിക്കാന്‍ പാടില്ല. സര്‍വീസ് ചാര്‍ജ് നിര്‍ബന്ധമല്ലെന്നും സേവനത്തില്‍ ഉപഭോക്താക്കള്‍ തൃപ്തരല്ലെങ്കില്‍ അത് നല്‍കേണ്ടതില്ല എന്നും വ്യക്തമാക്കി ബോര്‍ഡ് വയ്ക്കണമെന്നും പറയുന്നുണ്ട്. ഉപഭോക്താക്കളില്‍ നിന്ന് സര്‍വീസ് ചാര്‍ജ് ഈടാക്കുമെങ്കിലും അത് ജീവനക്കാരിലേക്ക് എത്താറില്ലെന്ന ആരോപണത്തെ തുടര്‍ന്നാണ് കേന്ദ്രം നടപടി എടുത്തത്.

വരുന്നു മൂന്നാം ലോക മഹായുദ്ധം

keralanews horacio villegas reckons world war III will start on May 13 and we're all doomed

വാഷിംഗ്ടൺ: മൂന്നാംലോക മഹായുദ്ധത്തോടെ ലോകം അവസാനിക്കുമെന്ന പ്രവചനവും ഇതിനു മുൻപ് പലപ്പോഴും വന്നിട്ടുണ്ട്. ഇങ്ങനെ ലോകം മുഴുവൻ ആകാംഷയുടെ മുൾമുനയിൽ നിൽക്കുമ്പോഴാണ് പുതിയൊരു പ്രവചനം. നടത്തിയതാകട്ടെ ഡൊണാൾഡ്  ട്രംപ് അധികാരത്തിലെത്തുമെന്ന കാര്യം 2015ഇൽ തന്നെ പ്രവചിച്ചുവെന്ന് അവകാശപ്പെടുന്ന ഹോറസിയ വിജേഗസ് എന്ന വ്യക്തിയും. എന്നാൽ മൂന്നാം ലോക മഹായുദ്ധം ജനത്തിന്റെ ജീവനും സ്വത്തിനും വൻ  നഷ്ടവും കൊടും ദുരിതത്തിന്റെ നാളുകളും സൃഷ്ടിക്കുമെന്നല്ലാതെ ലോകാവസാനത്തിലേക്ക് നയിക്കില്ലെന്നും ഹോറസിയോയുടെ വാക്കുകൾ. കരകയറാനാകാത്ത വിധം പല രാജ്യങ്ങൾക്കും തിരിച്ചടികളുണ്ടാകുമെന്നും അമേരിക്കയിലെ ടെക്‌സാസിൽ ജീവിക്കുന്ന ഈ പ്രവാചകൻ മുന്നറിയിപ്പ് നൽകുന്നു.

സർക്കാരുദ്യോഗസ്ഥരുടെ സമൂഹമാധ്യമ ഉപയോഗത്തിൽ നിയന്ത്രണം വേണം : പ്രധാനമന്ത്രി

keralanews gov employees control the usage of social media

ന്യൂഡൽഹി: രാജ്യത്തെ സർക്കാർ ഉദ്യോഗസ്ഥരുടെ സമൂഹ മാധ്യമങ്ങളുടെ ഉപയോഗത്തിൽ നിയന്ത്രണം വേണമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോഡി. സ്വന്തം പ്രശസ്തിയ്ക്ക് വേണ്ടി സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നത് അത്ര നല്ലതല്ല. പൊതുജന താല്പര്യാർത്ഥം സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

പോളിയോ തുള്ളി മരുന്ന് വിതരണത്തിന്റെ തീയതികളും മറ്റും അറിയിക്കാൻ സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കാം. എന്നാൽ നിങ്ങൾ കുട്ടികൾക്ക് പോളിയോ വാക്സിൻ നൽകുന്ന ചിത്രങ്ങൾ പ്രചരിപ്പിക്കാൻ സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കരുതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ സർക്കാർ ഉദ്യോഗസ്ഥർ അവരുടെ ചിന്താ ഗതിയിലും പ്രവർത്തന രീതിയിലും മാറ്റങ്ങൾ കൊണ്ട് വരണമെന്നും പ്രധാന മന്ത്രി ആവശ്യപ്പെട്ടു.

നെല്ലിയാമ്പതിയിൽ സർക്കാർ ഏറ്റെടുത്ത കെട്ടിടം തിരിച്ചു നൽകണമെന്ന് സുപ്രീം കോടതി

keralanews nelliyampathi case

ന്യൂഡൽഹി: നെല്ലിയാമ്പതിയിൽ സർക്കാർ ഏറ്റെടുത്ത കെട്ടിടം തിരിച്ചു നൽകണമെന്ന് സുപ്രീം കോടതി. വനഭൂമിയെന്നു കാണിച്ച് 2013ലാണ് സർക്കാർ മിന്നമ്പാറ  എസ്റ്റേറ്റ് ഏറ്റെടുത്തത്. രണ്ടാഴ്ചയ്ക്കുള്ളിൽ കെട്ടിടം ഉടമസ്ഥന് തിരിച്ചു കൊടുക്കണമെന്നും ഭൂമി അളന്നു തിട്ടപ്പെടുത്തണമെന്നും കോടതി ഉത്തരവിട്ടു.

ധനുഷ് തങ്ങളുടെ മകനാണെന്ന ദമ്പതികളുടെ അവകാശവാദം മദ്രാസ് ഹൈകോടതി തള്ളി

keralanews dhanush parents paternity case

ചെന്നൈ : ധനുഷ് തങ്ങളുടെ മകനാണെന്നും ചെറു പ്രായത്തിൽ നാട് വിട്ടു പോയതാണെന്നും അവകാശപ്പെട്ട് കോടതിയെ സമീപിച്ച ദമ്പതികളുടെ ഹർജി മദ്രാസ്  ഹൈക്കോടതിയുടെ മധുരൈ ബെഞ്ച് തള്ളി. കതിരേശൻ-മീനാക്ഷി   ദമ്പതികളുടെ ഹർജിയാണ്  കോടതി തള്ളിയത് കേസിൽ വ്യക്തമായ തെളിവുകൾ സമർപ്പിക്കാൻ ദമ്പതികൾക്കായില്ലെന്ന് കോടതി നിരീക്ഷിച്ചു.

പപ്പുവിന്റെ പ്രയാണം ആരംഭിച്ചു

keralanews pappu zebra traffic symbol

കണ്ണൂർ : അമിത വേഗം, മദ്യപിച്ചുള്ള ഡ്രൈവിംഗ്, ഓവർടേക്കിങ്  തുടങ്ങി അപകടത്തിനിടയാക്കുന്ന കാരണങ്ങളെ കുറിച്ചു പൊതുജനങ്ങൾക്ക് ബോധവൽക്കരണം നൽകുന്നതിനായി  കേരളാ യാത്ര ജില്ലയിൽ പര്യടനം ആരംഭിച്ചു. ജനമൈത്രി പോലീസ് ട്രാഫിക് വിഭാഗത്തിന്റെ ഭാഗ്യ ചിഹ്നം പപ്പു സീബ്രയുടെ ട്രാഫിക് ബോധവൽക്കരണം  നൽകുന്നത്. പയ്യന്നൂർ ബസ് സ്റ്റാൻഡ് പരിസരത്തു പയ്യന്നൂർ സബ് ഇൻസ്‌പെക്ടർ  കെ കെ അശോകൻ പര്യടനം ഉദ്‌ഘാടനം ചെയ്തു. സി പി ഓ ബാബു ക്ലാസ്സെടുത്തു. വിദ്യാർത്ഥികൾക്കും കാൽനട യാത്രക്കാർക്കും പൊതു ജനങ്ങൾക്കും ട്രാഫിക് അറിവുകൾ പങ്കുവെച്ച് കേരളാ പോലീസ് തിയേറ്റർ വിഭാഗം തെരുവ് നാടകം അവതരിപ്പിച്ചു.

എൽ ഡി സി മാതൃക പരീക്ഷ ഞായറാഴ്ച

keralanews ldc model exam

പിണറായി: പിണറായി ഗ്രാന്മ സാംസ്‌കാരിക വേദി പി എസ് സി എൽ  ഡി ക്ലാർക്ക് മാതൃകാ പരീക്ഷ നടത്തുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നിനാണ് പരീക്ഷ . മമ്പറം ഇന്ദിരാഗാന്ധി പബ്ലിക് സ്കൂളാണ് പരീക്ഷ കേന്ദ്രം. ഫോൺ:0490-2382181.

സംസ്ഥാന ചിൽഡ്രൻസ് ഫെസ്റ്റ് തലശ്ശേരിയിൽ

keralanews children s fest

തലശ്ശേരി : സാമൂഹിക നീതി വകുപ്പിലെ ബാലനീതി സ്ഥാപനങ്ങളിലെ കുട്ടികളുടെ സർഗ്ഗ വാസനകൾ പ്രോത്സാഹിപ്പിക്കുന്നതിന് ചിൽഡ്രൻസ് ഫെസ്റ്റ്22  മുതൽ 24 വരെ തലശ്ശേരിയിൽ നടക്കും. ചിറക്കര ഗവ: വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ശനിയാഴ്ച രാവിലെ 9 30നു മന്ത്രി കെ കെ ശൈലജ ഉദ്‌ഘാടനം ചെയ്യും.