കണ്ണൂർ : കോഴിക്കോട് നോർക്ക റൂട്സ് സർട്ടിഫിക്കറ്റ് ഓതെന്റിക്കേഷൻ സെന്ററിൽ നടത്തിക്കൊണ്ടിരിക്കുന്ന എച്ച് ആർ ഡി അറ്റസ്റ്റേഷൻ മെയ് 11 നു രാവിലെ 8 30മുതൽ 12 30 വരെ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തും. അറ്റെസ്റ്റേഷനു വരുന്നവർ ഓൺലൈനിൽ രജിസ്റ്റർ ചെയ്ത പ്രിന്റഡ് അപേക്ഷയുമായി എത്തണം. അപേക്ഷയിൽ ഓഫീസിൽ കണ്ണൂർ എന്നും തീയതി 11057 എന്നും ആയിരിക്കണം. ആ ദിവസം കോഴിക്കോട് സെന്ററിൽ അറ്റസ്റ്റേഷൻ ഉണ്ടായിരിക്കുന്നതല്ല. ഫോൺ:049772765310, 04952304885.
ഒരേവേദിയിൽ അഞ്ചു യുവതികൾക്ക് മംഗല്യ ഭാഗ്യം
പിലാത്തറ: ഇരട്ടസഹോദരിമാരുൾപ്പെടെ അഞ്ചു യുവതികൾക്ക് അഞ്ചു യുവാക്കൾ മിന്നു ചാർത്തി. പിലാത്തറ “ഹോപ്പിൽ” നടന്ന സമൂഹ വിവാഹത്തിലാണ് പരാധീനതകളാൽ മംഗല്യം നീണ്ടുപോയ യുവതികൾക്ക് മംഗല്യ സൗഭാഗ്യം കൈവന്നത്. രൂപത മെത്രാൻ ഡോ. വര്ഗീസ് ചക്കാലക്കൽ കാർമികത്വം വഹിച്ച ചടങ്ങിൽ സന്നദ്ധസംഘടനകൾ ഉപഹാരങ്ങളുമായെത്തി.
ഡൽഹി മുൻസിപ്പൽ കോപ്പറേഷൻ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി
ന്യൂഡൽഹി: ഡൽഹി മുൻസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി.ബിജെപി യും ആം ആദ്മി പാർട്ടിയും കോൺഗ്രസ്സും തമ്മിൽ ശക്തമായ ത്രികോണ മത്സരമാണ് ഇത്തവണ നടക്കുന്നത്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ആം ആദ്മി പാർട്ടിക്കും അഗ്നിപരീക്ഷയായി മാറിയ തിരഞ്ഞെടുപ്പിൽ തലസ്ഥാന നഗരിയിലെ മുന്ന് കോർപറേഷനിലും ബിജെപി വിജയിക്കുമെന്നാണ് സർവേ പ്രവചനം.
മൂത്രം കുടിച്ച് തമിഴ് കർഷകരുടെ പ്രതിഷേധം
ന്യൂഡൽഹി: കൊടും വരൾച്ചയിൽ വ്യാപക കൃഷിനാശം സംഭവിച്ചതിനു നഷ്ടപരിഹാരം തേടുന്ന തമിഴ്‌നാട്ടിലെ കർഷകർ പ്രധാനമന്ത്രിയുടെ കണ്ണ് തുറപ്പിക്കാൻ പരസ്യമായി മൂത്രം കുടിച്ചു. ഡൽഹി ജന്ദർ മന്ദറിൽ നടത്തുന്ന സമരം നാൽപ്പത് ദിവസമായിട്ടും കേന്ദ്രസർക്കാർ അനങ്ങാപ്പാറ നയം തുടരുന്നതിൽ പ്രതിഷേധിച്ചാണ് ഇന്നലെ കർഷകർ കുപ്പികളിൽ സ്വന്തം മൂത്രം ശേഖരിച്ച് കുടിച്ചത്. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസാമി ഇന്ന് ഡൽഹിയിലെത്തി കർഷകരുമായി ചർച്ച നടത്തും.
കാർഷിക കടങ്ങൾ എഴുതി തള്ളുക, ദുരിതാശ്വാസപദ്ധതികൾ പ്രഖ്യാപിക്കുക, അടുത്ത കൃഷിക്കാവശ്യമായ വിത്തുകൾ സൗജന്യമായി നൽകുക തുടങ്ങിയ ആവശ്യങ്ങളുമായാണ് പ്രായമായ തമിഴ് കർഷകർ സമരം ചെയ്യുന്നത്. .
ഇന്ത്യൻ വംശജനായ സർജൻ ജനറലിനെ ട്രംപ് ഭരണകൂടം പുറത്താക്കി
വാഷിംഗ്ടൺ: അമേരിക്കയിലെ ആദ്യത്തെ ഇന്ത്യൻ വംശജനായ സർജൻ ജനറലിനെ ട്രംപ് ഭരണകൂടം പുറത്താക്കി. ഒബാമയുടെ ഭരണ കാലത്തു ചുമതലയേറ്റ വിവേക് മൂർത്തിയാണ് പുറത്താക്കപ്പെട്ടത്. കർണാടക സ്വദേശിയായ മൂർത്തി 2014 ലാണ് സർജൻ ജനറലായി നിയമിതനാക്കിയത്. ഭരണം സുഗമമാക്കുന്നതിനായി മൂർത്തിയോട് രാജി വെക്കാൻ ആവശ്യപ്പെടുകയായിരുന്നു എന്ന് യു എസ് ആരോഗ്യ മാനവ സേവന വിഭാഗം പ്രസ്താവനയിൽ അറിയിച്ചു. ട്രംപ് അധികാരത്തിലെത്തിയ ശേഷം പുറത്താകുന്ന രണ്ടാമത്തെ ഇന്ത്യൻ വംശജനാണ് വിവേക് മൂർത്തി.
ഇന്ത്യയുടെ അടുത്ത രാഷ്‌ട്രപതി സ്റ്റൈൽ മന്നൻ രജനികാന്തോ???
ന്യൂഡൽഹി : ഇന്ത്യയുടെ അടുത്ത രാഷ്‌ട്രപതി രജനീകാന്താണോ???..അതെ എന്നാണ് ദില്ലിയിലെയും തമിഴ്നാട്ടിലെയും ചില സർക്കിളുകളിൽ നിന്നുള്ള ചർച്ചകൾ നൽകുന്ന സൂചന. പ്രധാന മന്ത്രി നരേന്ദ്ര മോഡി അടുത്ത രാഷ്ട്രപതി സ്ഥാനത്തേക്ക് തമിഴ്‌നാട്ടിൽ നിന്നുള്ള താരരാജാവിനെ പരിഗണിച്ചേക്കും എന്നാണ് അഭ്യൂഹങ്ങൾ പരക്കുന്നത്. മുതിർന്ന ബി ജെ പി നേതാക്കളായ എൽ കെ അദ്വാനി, മുരളീ മനോഹർ ജോഷി എന്നിവരുടെ പേരുകൾ രാഷ്‌ട്രപതി സ്ഥാനത്തേക്ക് ഉയർന്ന കേട്ടിരുന്നു. എന്നാൽ അയോദ്ധ്യ കേസിൽ പേര് വന്നതോടെ ഇരുവരും പരമോന്നത സ്ഥാനത്തെത്താനുള്ള സാധ്യത മങ്ങി. മെഗാസ്റ്റാർ അമിതാഭ് ബച്ചന്റെ പേരും കേട്ടിരുന്നു എങ്കിലും പനാമ പേപ്പർ കേസ് ആ സാധ്യതയും മടക്കി. ഈ സാഹചര്യത്തിൽ സർവ്വ സമ്മതനായ ഒരു സ്ഥാനാർത്ഥിയെ ബി ജെ പി കണ്ടുപിടിക്കേണ്ടതുണ്ട്. പ്രണബ് മുഖർജിക്ക് ഏതായാലും ഒരവസരം കുടി ബി ജെ പി നൽകാനുള്ള സാധ്യത വിരളമാണ് . ഈ സാഹചര്യത്തിലാണ് സർവ്വ സമ്മതനായ രജനികാന്തിനെ ബിജെപി പരിഗണിക്കുന്നത് .
ഏപ്രിൽ 26 ന് സംസ്ഥാനത്ത് ഹോൺ ഹർത്താൽ
തിരുവനന്തപുരം: ഏപ്രിൽ 26 ന് സംസ്ഥാനത്ത് ഹോൺ ഹർത്താൽ. അന്തർദേശീയ ശബ്ദ മലിനീകരണ ബോധവൽക്കരണ ദിനമായ ഏപ്രിൽ 26 ന് ശബ്ദമലിനീകരണത്തിനെതിരെ ജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ ഹോൺ നിരോധിത ദിവസമായി ആചരിക്കുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഹർത്താൽ വിജയിപ്പിക്കണമെന്നും ഒരു ദിവസം എല്ലാവരും പൂർണമായി ഹോൺ ഒഴിവാക്കാൻ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.
സന്യാസി വേഷത്തിൽ ഭീകരാക്രമണ സാധ്യത: കനത്ത ജാഗ്രത പ്രഖ്യാപിച്ചു
ലക്നൗ: സന്യാസി വേഷത്തിൽ ഭീകരർ ആക്രമണം നടത്തിയേക്കുമെന്ന രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടിനെ തുടർന്ന് ഉത്തർപ്രദേശിൽ അതിജാഗ്രത പ്രഖ്യാപിച്ചു. പ്രധാന പൊതുസ്ഥലങ്ങളിലും ആരാധനാലയങ്ങളിലും പാകിസ്താന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐ എസ് ഐ പരിശീലനം നൽകിയ പതിനെട്ട് ഭീകര വാദികൾ സന്യാസി വേഷത്തിലെത്തി ആക്രമണം നടത്തിയേക്കുമെന്നാണ് മധ്യപ്രദേശ് ഗവണ്മെന്റിന്റെ രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകുന്നത്.
ദേവികുളം സബ് കളക്ടറെ ഊളംപാറയ്ക്കു വിടണമെന്ന് മന്ത്രിഎം എം മണി
തിരുവനന്തപുരം: ദേവികുളം സബ് കളക്ടറെ ഊളംപാറയ്ക്ക് വിടണമെന്ന് മന്ത്രി എം എം മാണി. നേരെ ചൊവ്വേ പോയാൽ എല്ലാവര്ക്കും നല്ലതാണെന്നു മന്ത്രി മുന്നറിയിപ്പ് നൽകി. പാപ്പാത്തിച്ചോലയിൽ കുരിശു പൊളിച്ചത് അയോധ്യയ്ക്ക് സമാനമാണ് . കലകർ ആർ എസ് എസിനു വേണ്ടി ഉപജാപം നടത്തുന്ന ആളാണെന്നും അദ്ദേഹം പറഞ്ഞു.
ഡി വൈ എഫ് ഐ പ്രവര്ത്തകന് വെട്ടേറ്റ സംഭവം: അന്വേഷണം ഊർജിതം
പാപ്പിനിശ്ശേരി: കീച്ചേരി പാലോട്ടുകാവ് ഉത്സവം കണ്ട് മടങ്ങുകയായിരുന്ന ഡി വൈ എഫ് ഐ പ്രവർത്തകൻ ആകാശ് കണ്ണന് വെട്ടേറ്റ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. വ്യാഴാഴ്ച രാത്രി പത്തിന് ശേഷം കീച്ചേരിയിലാണ് പ്രകാശിന് നേരെ ആക്രമണം ഉണ്ടായത്. ബഹളം കേട്ട് നാട്ടുകാർ ഓടി എത്തുമ്പോഴേക്കും അക്രമികൾ ഓടി ഒളിച്ചിരുന്നു. കണ്ണൂർ എ കെ ജി ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികളെ കുറിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചതായി പോലീസ് കേന്ദ്രങ്ങൾ പറഞ്ഞു. സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ടവർ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത് .