News Desk

എം എം മണിയെ ബഹിഷ്കരിക്കാൻ പ്രതിപക്ഷ തീരുമാനം

keralanews mm mani case

തിരുവനതപുരം:  മന്ത്രി എം എം മണിയെ ബഹിഷ്കരിക്കാൻ പ്രതിപക്ഷ തീരുമാനം. പൊമ്പിളൈ ഒരുമൈ പ്രവർത്തകർക്കെതിരെ മോശം പരാമർശം നടത്തിയതിനെതിരെയാണ് ബഹിഷ്കരണം. ഇതിന്റെ ഭാഗമായി മണിയോട് സഭയിൽ ചോദ്യങ്ങൾ ചോദിക്കേണ്ടെന്നു പ്രതിപക്ഷം തീരുമാനം എടുത്തു. സംഭവത്തിൽ മണിക്കെതിരെ ഇന്ന് സി പി എം  സംസ്ഥാന സമിതി തീരുമാനം എടുക്കാൻ ഇരിക്കവേ ആണ് എം എം മണിക്കെതിരെ പ്രതിപക്ഷം നീക്കം നടത്തിയിരിക്കുന്നത്.

ഡൽഹി മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ ബി ജെ പി മുന്നേറുന്നു

keralanews delhi muncipal election

ന്യൂഡൽഹി: ഡൽഹിയിലെ മുന്ന് മുനിസിപ്പൽ  കോർപ്പറേഷനുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. വോട്ടെണ്ണൽ ഒരുമണിക്കൂർ പിന്നിടുമ്പോൾ മുന്ന് കോര്പറേഷനുകളിലും ബിജെപി വൻ മുന്നേറ്റം തുടരുകയാണ്. കോൺഗ്രസാണ് രണ്ടാം സ്ഥാനത്ത്. അതെ സമയം സംസ്ഥാന ഭരണം നടത്തുന്ന എ എ പി മൂന്നാം സ്ഥാനത്താണ്. നഗരത്തിലെ 35 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണൽ നടക്കുന്നത്. 53.58 ശതമാനമായിരുന്നു പോളിംഗ്.

യെച്ചൂരിക്ക് ചെന്നിത്തലയുടെ കത്ത്

keralanews ramesh chennithala sitaram yechuri mm mani

തിരുവനന്തപുരം: വൈദ്യുതി വകുപ്പ് മന്ത്രി എം എം മണിയെ മന്ത്രി സഭയില്‍ നിന്ന്  പുറത്താക്കാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സിപിഎം അഖിലേന്ത്യ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ചു. സ്ത്രീത്വത്തെ അടച്ചാക്ഷേപിക്കുന്ന അപമാനകരമായ പരാമര്‍ശം നടത്തിയ എം എം മണിക്ക് മന്ത്രി എന്ന നിലയില്‍ തുടരാനുള്ള ധാര്‍മികാവകാശം നഷ്ടപ്പെട്ടുവെന്ന് രമേശ് ചെന്നിത്തല കത്തില്‍ സൂചിപ്പിക്കുന്നു. സര്‍ക്കാര്‍ ഉദ്യേഗസ്ഥരെ ഭീഷണിപ്പെടുത്തി അവരുടെ കര്‍ത്തവ്യം നിര്‍വ്വഹിക്കുന്നതില്‍ നിന്ന് തടസപ്പെടുത്തി സര്‍ക്കാര്‍ ഭൂമി കയ്യേറിയ മാഫിയയുടെ പ്രവര്‍ത്തനങ്ങളെ സഹായിക്കുക കൂടെയാണ് മന്ത്രി എം എം മണിചെയ്യുന്നതെന്നും കത്തില്‍ പറയുന്നു.

അര്‍ഹതയില്ലെങ്കില്‍ തിരിച്ചെടുത്തോ

keralanews akshay kumar ready to return his award
തനിക്ക് നല്‍കിയ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് വേണമെങ്കില്‍ തിരിച്ചെടുത്തോളുവെന്ന് ബോളിവുഡ് താരം അക്ഷയ്കുമാര്‍. റുസ്തം എന്ന ഹിന്ദി ചിത്രത്തിലെ അഭിനയത്തിനാണ് പ്രിയദര്‍ശന്‍ അധ്യക്ഷനായ ജൂറി അക്ഷയ് കുമാറിന് മികച്ച നടനുള്ള പുരസ്‌കാരം നല്‍കിയത്. എന്നാല്‍, വലിയൊരു വിഭാഗം ഈ അവാര്‍ഡ് പ്രഖ്യാപനത്തെ രൂക്ഷമായി വിമര്‍ശിക്കുകയും പരിഹസിക്കുകയുമായിരുന്നു. പ്രിയദര്‍ശന്റെ ഇഷ്ടതാരമായതുകൊണ്ടാണ് അക്ഷയ്ക്ക് അവാര്‍ഡ് ലഭിച്ചത് എന്നായിരുന്നു ഇവരുടെ പക്ഷം. വിമര്‍ശവും പരിഹാസവും രൂക്ഷമായതോടെയാണ് അവാര്‍ഡ് ത്യജിക്കാന്‍ തയ്യാറാണെന്ന് അക്ഷയ് പരസ്യമായി പ്രഖ്യാപിച്ചത്.

ബസിൽ പെൺകുട്ടിയെ ശല്യം ചെയ്ത പൂവാലന് കമ്പി കുത്തികയറിയുള്ള പരിക്ക്

keralanews man disturbed girl in bus

കോട്ടയം : ബസിൽ പെൺകുട്ടിയെ ശല്യം ചെയ്ത പൂവാലന് കമ്പി കുത്തികയറിയുള്ള പരിക്ക്. കോട്ടയം നഗരത്തിലാണ് സംഭവം. പൂവാലൻ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് കമ്പി കുത്തികയറിയത്. തണ്ണീർമുക്കം സ്വദേശി ഹരിദാസിനാണ് (തമ്പി-50)പരിക്കേറ്റത്. സി എം എസ് കോളജിനു മുന്നിലായിരുന്നു സംഭവം. ഇയാളുടെ താടിയ്ക്ക് താഴെയായി ആഴത്തിൽ മുറിവുണ്ട്,. പോലീസ് ഇയാളെ മെഡിക്കൽ  കോളജിൽ പ്രവേശിപ്പിച്ചു. ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

മന്ത്രി മണിയുടെ കുടുംബാംഗങ്ങൾ സ്വത്തു സമ്പാദിച്ചത് അന്വേഷിക്കണം: ബിജെപി

keralanews mt ramesh mm mani reletvies property

കോട്ടയം ∙ മന്ത്രി എം.എം.മണിയുടെ കുടുംബാംഗങ്ങളുടെ സ്വത്തു സമ്പാദനം സംബന്ധിച്ച് അന്വേഷണം നടത്തണമെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. മണിയുടെ സഹോദരന്റെ അനധികൃത സ്വത്തുസമ്പാദനവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റിന് പരാതി നൽകും. മുഖ്യമന്ത്രി പിണറായി വിജയന്‍ എം.എം മണിയെ ഭയപ്പെടുന്നുണ്ട്. അല്ലെങ്കില്‍ ഭൂമി കയ്യേറ്റത്തിലും പെമ്പിളൈ ഒരുമൈ ക്കും എതിരായ പ്രസ്താവനയിലൂടെ സ്ത്രീ സമൂഹത്തെ അപമാനിച്ചതിനും മണിയെ മുഖ്യമന്ത്രി ന്യായീകരിക്കില്ലായിരുന്നുവെന്നും രമേശ് ആരോപിച്ചു.

ഗ്രാമോത്സവം നടത്തി

keralanews gramolsavu conducted

തലശ്ശേരി: മാടപ്പീടിക പാറയില്‍താഴെ ലജന്‍ഡ് ലയണ്‍സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ഗ്രാമോത്സവം സിനിമാതാരം സനുഷ ഉദ്ഘാടനം ചെയ്തു. സന്തോഷ് ഇല്ലോളില്‍ അധ്യക്ഷതവഹിച്ചു. എ.കെ.രാധാകൃഷ്ണന്‍ സമ്മാനദാനം നിര്‍വഹിച്ചു.

പഠനസഹായം വിതരണംചെയ്തു

keralanews educational help for students

മട്ടന്നൂര്‍: പരിയാരം പ്രവാസി കൂട്ടായ്മ, എ.കെ.ജി. വായനശാല എന്നിവചേര്‍ന്ന് ഒന്നുമുതല്‍ പന്ത്രണ്ടുവരെയുള്ള ക്ലാസിലെ കുട്ടികൾക്ക് പഠനസഹായം വിതരണംചെയ്തു. എ.കെ.ജി. വായനശാലാപരിധിയിലുള്ള സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്ന കുടുംബത്തിലെ വിദ്യാര്‍ഥികള്‍ക്കാണ് തുക നല്‍കിയത്. ചടങ്ങ് ഇ.പി.ജയരാജന്‍ എം.എല്‍.എ. ഉദ്ഘാടനംചെയ്തു. നഗരസഭാ വൈസ് ചെയര്‍മാന്‍ കെ.ശോഭന അധ്യക്ഷതവഹിച്ചു.

പാക് തീവ്രവാദ പരിശീലനം ലഭിച്ചവര്‍ കശ്മീരില്‍

keralanews pakistan now sending terror ideologues to-brainwash kashmiri youths

ന്യൂഡല്‍ഹി: പാകിസ്താനില്‍ നിന്ന് കശ്മീരിലെ യുവാക്കളില്‍ തീവ്രവാദവും ഇന്ത്യന്‍ സൈന്യത്തിനെതിരായ വികാരവും കുത്തിവെക്കാന്‍ പരിശിലനം ലഭിച്ചവരെത്തുന്നതായി ഇന്റലിജന്‍സ് റിപ്പോർട്ട്. ഇത്തരത്തില്‍ 40-50 തീവ്രവാദികള്‍ വരെ ജമ്മു കശ്മീരില്‍ പ്രവര്‍ത്തിക്കുന്നതായാണ് കണക്കുകള്‍. പ്രത്യേക തരത്തില്‍ പ്രലോഭിപ്പിക്കപ്പെടുന്ന യുവാക്കള്‍ ആയുധമെടുക്കാന്‍ നിര്‍ദേശത്തിനായി കാത്തു നില്‍ക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. യുവാക്കള്‍ക്കൊപ്പം സൈന്യത്തിനു നേരെയുള്ള കല്ലേറില്‍ സ്ത്രീകളെയും പങ്കെടുപ്പിക്കാന്‍ ശ്രമം നടക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാനും സുരക്ഷാ സേനകള്‍ക്ക് റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശമുണ്ട്.

കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി റേഷൻ വ്യാപാരികൾ

BC

കണ്ണൂർ ∙ റേഷൻ വ്യാപാരികളോടു കേന്ദ്ര– സംസ്ഥാന സർക്കാരുകൾ അവഗണന കാണിക്കുന്നു എന്നാരോപിച്ചു കടകളടച്ചു നടത്തിയ സമരത്തിന്റെ ഭാഗമായി ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ വ്യാപാരികൾ കലക്ടറേറ്റിലേക്കു മാർച്ച് നടത്തി. വ്യാപാരികൾക്ക് അനുവദിച്ച വേതനം നൽകുക, കൃത്യമായ അളവിലും തൂക്കത്തിലും ഡോർ ഡെലിവറി നടപ്പാക്കുക, വെട്ടിച്ചുരുക്കിയ റേഷൻ സാധനങ്ങൾ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണു മാ‍ർച്ച് നടത്തിയത്. സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ബി.സഹദേവൻ അധ്യക്ഷത വഹിച്ചു.