ഇന്ത്യന്‍ കരസേനയുടെ പഴയ വിശ്വസ്ത ഫോര്‍ വീല്‍ വാഹനം മാരുതി ജിപ്‌സിക്ക് പകരക്കാരനായി ടാറ്റയുടെ സഫാരി സ്‌റ്റോം സേനയ്‌ക്കൊപ്പം ചേര്‍ന്നു. 3192 യൂണിറ്റ് സഫാരി സ്‌റ്റോം എസ്.യു.വികള്‍ ഇന്ത്യന്‍ സൈന്യത്തിന് നിര്‍മിച്ചു നല്‍കാനുള്ള കരാറില്‍ ടാറ്റ മോട്ടോര്‍സ് ഒപ്പിട്ടു.
ജനറല്‍ സര്‍വ്വീസ് 800 എന്ന കാറ്റഗറിയിലാണ് പുതിയ സഫാരി സ്‌റ്റോം സൈന്യത്തിനൊപ്പം കൂട്ടിനെത്തുന്നത്. പതിനഞ്ച് മാസക്കാലം സൈന്യത്തിന്റെ വിവിധ ടെക്‌നിക്കല്‍ ടെസ്റ്റുകളില്‍ കായികക്ഷമത തെളിയിച്ചാണ് സഫാരി സ്‌റ്റോം സൈന്യത്തില്‍ ചേരാനുള്ള യോഗ്യത നേടിയെടുത്തത്
ലൈസന്‍സ് സമ്പ്രദായം പിന്‍വലിക്കണം
കണ്ണൂര്‍: വൈദ്യുതി ബോര്‍ഡില്‍ കരാര്‍ പണികള്‍ ചെയ്യാന്‍ ലൈസന്‍സ് നിര്‍ബന്ധമാക്കിയ നടപടി പിന്‍വലിക്കണമെന്ന് കെ.എസ്.ഇ.ബി. പി.സി.സി. ലൈന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ആവശ്യപ്പെട്ടു. വന്‍കിട കരാറുകാരെ കുടിയിരുത്താന്‍ വേണ്ടിയാണ് ഈ നടപടിയെന്ന് യൂണിയന്‍ ആരോപിച്ചു. ഈ നടപടിയിലൂടെ ആയിരക്കണക്കിന് തൊഴിലാളികള്‍ ഈ മേഖലയില്‍ നിന്ന് പിന്തള്ളപ്പെടുമെന്ന് ജില്ലാ പ്രവര്‍ത്തകയോഗം അഭിപ്രായപ്പെട്ടു. ജനറല്‍ സെക്രട്ടറി എസ്.സീതിലാല്‍ ഉദ്ഘാടനം ചെയ്തു. അനൂപ് ജോണ്‍ എരിമറ്റം അധ്യക്ഷത വഹിച്ചു.
തെരുവുനായ്ക്കള്‍ ആടിനെ കൊന്നു
നടുവില്‍: ടെക്‌നിക്കല്‍ ഹൈസ്‌കൂളിനടുത്ത് പന്താണ്ട ശാന്തയുടെ പറമ്പില്‍ മേയാന്‍ കെട്ടിയിട്ട ഗര്‍ഭിണിയായ ആടിനെ തെരുവുനായകള്‍ കടിച്ചുകൊന്നു. നടുവില്‍ പ്രദേശത്ത് തെരുവുനായശല്യം കൂടിയിട്ടുണ്ട്.
മയ്യിലില്‍ ഓട്ടുറുമശല്യം വ്യാപകമാവുന്നു
മയ്യില്‍: പഞ്ചായത്തിന്റെ വിവിധഭാഗങ്ങളില്‍ ഓട്ടുറുമശല്യം വ്യാപകമാവുന്നു. കടിയേറ്റ് ചികിത്സതേടുന്നവരും വര്‍ധിച്ചു. കഴുത്തിലാണ് ഇവ കൂടുതലായും പറ്റിപ്പിടിക്കുന്നത്. ചെവിയില്‍ പഞ്ഞി വെച്ചാണ് ഈ പ്രദേശങ്ങളിലുള്ളവര്‍ ഇപ്പോള്‍ കഴിയുന്നത്. പകല്‍സമയത്ത് വീടിന് മുകളില്‍ കൂട്ടമായി പറ്റിപ്പിടിച്ചുകിടക്കുന്ന ഇവയെ കീടനാശിനി പ്രയോഗത്തിലൂടെ നശിപ്പിക്കാന്‍ പഞ്ചായത്തുതന്നെ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
2030ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് അമേരിക്കൻ ഏജൻസി
ന്യൂയോർക്ക്: ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി 2030ഓടെ ഇന്ത്യ മാറുമെന്ന് അമേരിക്കൻ സർക്കാർ ഏജൻസി. സാമ്പത്തിക വളർച്ച ൭.4ശതമാനം ശരാശരി വാർഷിക വളർച്ചയുടെ ൪൩൯ ലക്ഷം കോടിയാകുമെന്നാണ് പ്രവചനം. കൂടാതെ ജപ്പാൻ, ജർമനി, ബ്രിട്ടൻ ,ഫ്രാൻസ് എന്നീ വികസിത രാജ്യങ്ങളെ പിന്തള്ളിയായിരിക്കും ഇന്ത്യ മുന്നേറ്റം കാഴ്ചവെക്കുന്നത്.
അതിവേഗത്തിൽ വളരുന്ന ഇന്ത്യയുടെ യുവ ജനസംഖ്യ സാമ്പത്തിക വളർച്ചയ്ക്ക് ശക്തിപകരുന്നതായിരിക്കും. ലോകജനസംഘ്യയിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിൽ മൊബൈൽ ഫോണുകൾ, ഇലക്ട്രോണിക് സാധനങ്ങൾ, കാറുകൾ, വീടുകൾ എന്നിവയ്ക്ക് ആവശ്യകത കൂടുമെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.
പൊമ്പിളൈ ഒരുമയുടെ സമരപന്തൽ പൊളിച്ച സംഭവം: 20 പേർക്കെതിരെ കേസ്
മൂന്നാർ: സ്ത്രീവിരുദ്ധ പരാമർശത്തിന്റെ പേരിൽ മൂന്നാറിൽ സമരം നടത്തിയ പൊമ്പിളൈ ഒരുമൈ പ്രവർത്തകരുടെ സമര പന്തൽ പൊളിച്ച സംഭവത്തിൽ 20പേർക്കെതിരെ കേസെടുത്തു. അതെ സമയം മണിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇടുക്കി എസ് പി ക്ക് കത്ത് നൽകിയിട്ടുണ്ട്. സി പി എം ആണ് പ്രശ്നത്തിന് പിന്നിലെന്ന് ഗോമതി അഗസ്റ്റിൻ ആരോപിച്ചിരുന്നു.
രമേശ് ചെന്നിത്തല ശനിയാഴ്ച രാഹുൽ ഗാന്ധിയെ കാണും
തിരുവനന്തപുരം: കൊണ്ഗ്രെസ്സ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശനിയാഴ്ച ഡൽഹിയിൽ എത്തും. കൊണ്ഗ്രെസ്സ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി ചെന്നിത്തല കൂടിക്കാഴ്ച നടത്തും. പുതിയ കെ പി സി സി പ്രസിഡന്റ് നിയമനവും കൂടിക്കാഴ്ചയിൽ ചർച്ച ആയേക്കാം.
മണിപ്പുരിൽ നാല് കോൺഗ്രസ് എം എൽ എ മാർ ബി ജെ പിയിൽ ചേർന്നു
ഇൻഫാൽ : മണിപ്പുരിൽ കൊണ്ഗ്രെസ്സ് എം എൽ എ മാർ ബിജെപിയിൽ ചേർന്നു. നാലു എം എൽ എ മാരാണ് വെള്ളിയാഴ്ച കൊണ്ഗ്രെസ്സ് വിട്ട് ബിജെപിൽ ചേർന്നത്. ബി ജെ പി യിൽ ചേർന്ന എം എൽ എമാരെ എൻ ബീരേന് സിങ് അനുമോദിച്ചു. എം എൽ എ മാരായ വൈ സുർചന്ദ്ര, ഗംഗാത് ഹോകിപ്, ഓ ലുഹോയി, എസ് ബിര എന്നിവരാണ് കോൺഗ്രസിൽ ചേർന്നത്.
മണി വിഷയത്തിൽ സി പി എം നിലപാട് പാർട്ടി പ്രവർത്തകരോടുള്ള അവഹേളനം: പി സി ജോർജ്
കോട്ടയം: സ്ത്രീവിരുദ്ധ പരാമർശം നടത്തിയ എം എം മണിയുടെ കാര്യത്തിൽ സി പി എമ്മിന്റെ നിലപാട് പാർട്ടി പ്രവർത്തകരോടുള്ള അവഹേളനമാണെന്ന് പി സി ജോർജ്. സംസ്ഥാന സമിതിയിൽ വിമർശിക്കുകയും മന്ത്രിസഭയിൽ സംരക്ഷിക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണ്. സെൻ കുമാർ വിഷയത്തിൽ പുനഃപരിശോധന ഹർജി നല്കാൻ പോകുന്നത് എൽ ഡി എഫ് സർക്കാരിന്റെ അന്ത്യം കുറിക്കുമെന്നും പി സി ജോർജ് പറഞ്ഞു.
കുറ്റിയാട്ടൂർ മാമ്പഴത്തിന്റെ വ്യാജൻ തലശ്ശേരിയിൽ വിപണി കയ്യടക്കുന്നു
തലശ്ശേരി : കുറ്റിയാട്ടൂർ മാമ്പഴത്തിന്റെ വ്യാജൻ തലശ്ശേരി മാർക്കറ്റ് കയ്യടക്കുന്നു. തറയിൽ വൈക്കോൽ വിരിച്ചു മാങ്ങ നിരത്തിയ ശേഷം വീണ്ടും വൈക്കോൽ പൊതിഞ്ഞാണ് കുറ്റിയാട്ടൂർ മാങ്ങ പഴുപ്പിച്ച് മാർക്കെറ്റിലെത്തിക്കുന്നത്. മാങ്ങകൾ നാലു ദിവസങ്ങൾക്കു ശേഷം മാത്രമാണ് പഴുക്കുന്നത്. കുറ്റിയാട്ടൂർ മാങ്ങ മാർക്കെറ്റിൽ പൊതുവിൽ സ്വീകാര്യമായതോടെ വ്യാജമാങ്ങകൾ കുറ്റിയാട്ടൂർ മാങ്ങയെന്ന പേരിലാണ് തലശേരിയിൽ വ്യാപകമായി വിൽപ്പന നടത്തുന്നത്. യഥാർത്ഥ കുറ്റിയാട്ടൂർ മാങ്ങയുടെ വില 60മുതൽ 70രൂപ വരെയാണ്. വ്യാജ മാങ്ങകൾ പഴുപ്പിക്കാനുപയോഗിക്കുന്നത് മാരകമായ വിഷാംശമുള്ള പൊടികളും സ്പ്രേകളുമാണെന്നു ഇതിനോടകം തന്നെ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.