പരിയാരം: സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ച പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സാനിരക്കുകള്‍ കുത്തനെ കൂട്ടി. വടക്കേ മലബാറില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന്‍റെ അഭാവത്തില്‍ പരിയാരം മെഡിക്കല്‍ കോളജിനെ ആശ്രയിക്കുന്ന ആയിരക്കണക്കിന് സാധാരണജനങ്ങളാണ് ഇതോടെ ദുരിതത്തിലായത്. കഴിഞ്ഞ ദിവസം ഭരണസമിതി ചേര്‍ന്ന് തീരുമാനമെടുത്ത പുതിയ നിരക്ക് ഇന്നലെ മുതൽ പ്രാബല്യത്തില്‍ വന്നു. ഡോക്ടര്‍മാരുടെ പരിശോധന ഫീസ്, ശസ്ത്രക്രീയഫീസ്, മുറിവാടക തുടങ്ങി എല്ലാവിഭാഗത്തിലും ഫീസ് കുത്തനെ കൂട്ടി. അതായത് ബൈപ്പാസ് ഓപ്പറേഷന് സാധാരണ ഒരു ലക്ഷമായിരുന്നെങ്കില്‍ ഇനി മുപ്പതിനായിരം രൂപ അധികമായി നല്‍കണം. ചികില്‍സാമേഖലയിലെ ചെലവ് വര്‍ധിച്ചതും ജീവനക്കാര്‍ക്ക് ശമ്പളപരിഷ്കരണം നടപ്പിലാക്കിയതും കണക്കിലെടുത്താണ് വിലവര്‍ധിപ്പിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം.
ഹരിതകേരളം പൊതുസമൂഹം ഏറ്റെടുക്കേണ്ട വലിയ ദൗത്യം: മന്ത്രി മാത്യു ടി. തോമസ്
പത്തനംതിട്ട: നവകേരള മിഷന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഹരിത കേരളം പദ്ധതി പൊതുസമൂഹം ഏറ്റെടുക്കേണ്ട വലിയ ദൗത്യമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ്. ഇരവിപേരൂര്‍ റൈസിന്റെ വിപണനോദ്ഘാടന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതിയുടെ ഭാഗമായി ജൈവ കൃഷി രീതി വ്യാപകമാക്കണം. കഴിയുന്നത്ര ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കണം. വരും തലമുറയ്ക്കായി ജലസംരക്ഷണം ഉറപ്പാക്കണം. കേരളം വലിയ വരള്‍ച്ചയെയാണ് അഭിമുഖീകരിക്കുന്നത്. മലകള്‍ ഇടിച്ചതും കുളങ്ങളും പാടങ്ങളും നികത്തിയതുംമൂലം ജലം സംരക്ഷിക്കുന്നതിനുള്ള സാധ്യതകള്‍ ഇല്ലാതായിരിക്കുകയാണ്. ഇതിനു പരിഹാരം കണ്ടെത്തണം.
ശുദ്ധമായ വായു, ജലം, മണ്ണ്, ഭക്ഷണം, ശുചിത്വമുള്ള നാട് എന്നിവ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ഹരിതകേരളം മിഷന്‍ ഉപാധ്യക്ഷ ഡോ.ടി.എന്‍. സീമ പറഞ്ഞു. കൃഷിയുണ്ടെങ്കിലേ മണ്ണും ജലവും വായുവും നിലനില്‍ക്കുകയുള്ളൂ. ഇവയുടെ വീണ്ടെടുപ്പാണുണ്ടാകേണ്ടത്. ഇന്നലെ വരെ ചെയ്ത വലിയ തെറ്റുകള്‍ തിരുത്താനുള്ള അവസരമാണ് ഹരിതകേരളം മുന്നോട്ടു വയ്ക്കുന്നത്.
പാസ്പോർട്ട് സേവനങ്ങൾ ഇനി പോസ്റ്റ് ഓഫീസുകളിൽ
ന്യൂഡൽഹി: പ്രവാസി ജീവിതത്തിനൊരുങ്ങുന്നവരുടെ ഏറ്റവും വലിയ ദുരിതമായി പാസ്സ്പോർട്ടുമായി ബന്ധപ്പെട്ട സേവനങ്ങൾ . ആ ദുരിതത്തിൽ നിന്ന് മോചനമായി. പാസ്സ്പോർട്ടുമായി ബന്ധപ്പെട്ട സേവനങ്ങൾ രാജ്യത്തെ പോസ്റ്റ് ഓഫീസുകളിലേക്ക് വരുന്നു. ശശി തരൂരാണ് പാസ്പോർട്ടിനായുള്ള അപേക്ഷകളും അനുബന്ധ കാര്യങ്ങളും രാജ്യത്തെ പ്രാദേശിക പ്രാദേശിക പോസ്റ്റ് ഓഫീസുകൾ വഴി ഉടൻ നടപ്പാക്കുമെന്ന് വ്യക്തമാക്കിയത്.
നൂറാമത്തെ പ്ലാസ്റ്റിക് സർജറിക്കിടെ മോഡൽ മരിച്ചു
ലണ്ടൻ: ലോക പ്രശസ്ത മോഡലായ ക്രിസ്റ്റീന മാട്ടെല്ലി പ്ലാസ്റ്റിക് സർജറിക്കിടെ മരിച്ചു. സൗന്ദര്യം നിലനിർത്താനായി നൂറാമത്തെ ശസ്ത്രക്രിയക്കിടെയാണ് മരണം. പതിനേഴാം വയസ്സിൽ മോഡലിംഗ് രംഗത്തെത്തിയ ക്രീസ്റ്റീന അന്നുമുതൽ പ്ലാസ്റ്റിക് സർജറിയും ചെയ്ത് തുടങ്ങിയിരുന്നു.
ശസ്ത്രക്രിയക്കിടെ ക്രിസ്റ്റീനയ്ക്ക് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഇതിന് മുൻപുള്ള ശസ്ത്രക്രിയകളിലൂടെ ക്രിസ്റ്റീന ശരീരത്തിൻറെ എല്ലാ ഭാഗങ്ങളും പരിഷ്കരിച്ചിരുന്നു. സൗന്ദര്യം നിലനിർത്താൻ എല്ലാ സ്ത്രീകളും ശസ്ത്രക്രിയ നടത്തണമെന്നായിരുന്നു ഇവരുടെ അഭിപ്രായം.
സൗന്ദര്യ സംരക്ഷണമാണ് തൻരെ ഹോബിയും പാഷനുമെന്ന് ക്രിസ്റ്റീന എപ്പോഴും പറഞ്ഞിരുന്നു. ഓരോ സർജറിയെക്കുറിച്ചും വെബ് സൈറ്റിലൂടെ വിശദമാക്കുകയും ചെയ്തിരുന്നു. എൻറെ ശരീരം എപ്പോഴും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായിരിക്കണം. ഇതിനായി ഞാൻ ചെയ്യുന്ന ഓരോ സർജറിയും ഞാൻ ആസ്വദിക്കുന്നു, ഇങ്ങനെയായിരുന്നു ക്രിസ്റ്റീനയുടെ വിശദീകരണം.
പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ വിലക്കണമത്രേ
സ്ത്രീകള്‍ക്കായി സൗജന്യ ടോയ്‌ലറ്റുകള്‍
ന്യൂഡൽഹി: വൃത്തിഹീനമായ സാഹചര്യവും സൗകര്യങ്ങളുടെ അപര്യാപ്തതയും മൂലം ഉള്ള പൊതു ടോയിലറ്റുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണവും കുറവാണ്. ഇക്കാര്യത്തില്‍ ആര്‍ക്കും മാതൃകയാക്കാവുന്ന പരിഹാരവുമായി രംഗത്തെത്തിയിരിക്കുകയാണ് സൗത്ത് ദില്ലിയിലെ റെസ്റ്റൊറന്റുകള്‍. സൗത്ത് ദില്ലിയിലെ ഹോട്ടലുകളിലെയും റെസ്‌റ്റൊറന്റുകളിലെയും ടോയ്‌ലറ്റുകള്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സൗജന്യമായി ഉപയോഗിക്കാം. ഹോട്ടലുകളില്‍ ഭക്ഷണം കഴിക്കാനെത്തുന്നവര്‍ക്ക് മാത്രമാകില്ല, പുറമെനിന്നെത്തുന്നവര്‍ക്കും ഉപയോഗിക്കാം.
സംസ്ഥാനത്ത് മലേറിയ പടരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് മലേറിയ പടരുന്നു. അസുഖബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് ഉണ്ടായതായി ആരോഗ്യവകുപ്പിന്റെ കണക്കുകള്‍. ഇതര സംസ്ഥാന തൊഴിലാളികളില്‍ നിന്നുമാണ് രോഗം പടര്‍ന്ന് പിടിക്കുന്നതെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. മാലിന്യ നിര്‍മാര്‍ജനത്തിലെ അപാകതയും സ്വയം ചികിത്സ നടത്തുന്നതുമാണ് അസുഖങ്ങള്‍ വ്യാപിക്കാന്‍ കാരണം.
2011 മുതല്‍ 2016 വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ മലേറിയ ബാധിതരുടെ എണ്ണത്തില്‍ വന്‍കുറവാണ് വന്നത്. എന്നാല്‍ ഇത്തവണ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കണക്കുകളില്‍ അസുഖബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍വര്‍ദ്ധനവാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ 21 എണ്ണം,രണ്ടാം സ്ഥാനത്ത് എറണാകുളമാണ് 20 കേസ്സുകള്‍, തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് 13 പേര്‍ക്ക് അസുഖം സ്ഥിരീകരിച്ചു.വേണ്ടരീതിയില്‍ പ്രതിരോധ കുത്തിവെപ്പുകളില്ലാത്തതും രോഗം പിടിപെടുന്ന ആദ്യഘട്ടത്തില്‍ ചികിത്സകള്‍ ലഭിക്കാത്തതുമാണ് രോഗം വര്‍ദ്ധിക്കാന്‍ കാരണമെന്ന് നിഗമനം.
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യൻ അന്തരിച്ചു
ടി പി സെൻകുമാറിന്റെ പുനർനിയമനം: ചീഫ് സെക്രട്ടറി നടപടി തുടങ്ങിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ടി പി സെൻകുമാറിന്റെ പുനർനിയമനം നടപ്പാക്കാൻ ചീഫ് സെക്രട്ടറി നടപടി തുടങ്ങിയെന്ന് മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. സുപ്രീം കോടതി വിധി അന്തിമമാണ്. ഇത് നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധരുമാണ്. ഇത് സംബന്ധിച്ച നിയമോപദേശം ലഭിച്ചത് ഇന്നലെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സെൻകുമാറിന്റെ പുനർ നിയമനം വൈകുന്നതിനെതിരെ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. അതെ സമയം വിധി നടപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് പ്രതിപക്ഷം ആരോപിച്ചു.
ഇന്ത്യൻ തിരിച്ചടി; പാക് സൈനിക പോസ്റ്റുകൾ തകർത്തു
ജമ്മു: സൈനികരുടെ മൃതദേഹങ്ങൾ വികൃതമാക്കിയ പാക്കിസ്ഥാൻ സൈന്യത്തിന്റെ ക്രൂരതയ്ക്ക് ഇന്ത്യയുടെ ശക്തമായ തിരിച്ചടി. ഇന്ത്യൻ സൈന്യം നടത്തിയ ആക്രമണത്തിൽ രണ്ട് പാക് സൈനിക പോസ്റ്റുകൾ തകർത്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
തിങ്കളാഴ്ച രാത്രിയാണ് ജമ്മുവിലെ കൃഷ്ണഗാട്ടി ഏരിയയിലെ രണ്ടു പോസ്റ്റുകൾ സൈന്യം തകർത്തത്. അതിർത്തി രക്ഷാ സേന നടത്തിയ വെടിവെപ്പിൽ എട്ട് പാക് സൈനികർ കൊല്ലപ്പെട്ടതായും റിപ്പോർട്ട് ഉണ്ട്.
നേരത്തെ നിയന്ത്രണരേഖ ലംഘിച്ച് ഇന്ത്യൻ മേഖലയിലേക്ക് കടന്നുകയറിയ പാകിസ്ഥാൻ ബോഡർ ആക്ഷൻ തീം വെടിവെപ്പ് നടത്തിയിരുന്നു. ഈ വെടിവെപ്പിൽ കൊല്ലപ്പെട്ട രണ്ട് ഇന്ത്യൻ സൈനികരുടെ തലയറുത്തു പാകിസ്ഥാൻ സൈന്യം വികൃതമാക്കിയിരുന്നു. ഇതിന് ശക്തമായ മറുപടി നൽകുമെന്ന് ഇന്നലെ തന്നെ ഇന്ത്യ മുന്നറിയിപ്പ് നൽകിയിരുന്നു.