News Desk

കാട്ടാനയെ തളയ്ക്കാൻ ആറളം ഫാമിൽ ആനക്കൂടൊരുങ്ങി

keralanews aralam farm elephant fear

ഇരിട്ടി: ആറളം ഫാമിൽ ജനവാസ കേന്ദ്രത്തിൽ ഇറങ്ങി ഭീതി പരത്തുകയും നാലോളം പേരെ കൊല്ലുകയും ചെയ്ത ആനയെ മയക്കു വെടി വെച്ച് പിടികൂടി കൂട്ടിലടയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായുള്ള കൂടിന്റെ നിർമാണം പൂർത്തിയായി. എന്നാൽ കാട്ടാനയെ പിടികൂടി കാട്ടിലയക്കുന്ന നടപടി ഇനിയും വൈകുമെന്നാണ് അറിയുന്നത്. കാട്ടാനയെ മയക്ക് വെടി വെച്ച്  പിടികൂടിയാൽ കൂട്ടിലാക്കാനും പിന്നീട് ഉൾവനത്തിലെത്തിക്കാനുമായുള്ള കുങ്കി ആനകളെ (പ്രത്യേക പരിശീലനം ലഭിച്ച നാട്ടാനകൾ)തമിഴ് നാട്ടിൽ നിന്ന് ആറളത്ത് എത്തിക്കണം.

ഇതിനു ശേഷമായിരിക്കും ചുള്ളിക്കൊമ്പനെ തളയ്ക്കുന്നത്. കൂടിന്റെ നിർമാണ പ്രവർത്തി ഡോക്ടറുടെ നിരീക്ഷണത്തിലാണ് നടന്നത്. ജെ സി ബി ഉപയോഗിച്ച് കുഴിയെടുത്തു നാല് ദിവസം കൊണ്ടാണ് കൂട് നിർമിച്ചത്. ചുള്ളിക്കൊമ്പനെ തളച്ചാലും മേഖലയിലെ ആന ഭീതി മാറുമോ എന്ന ചോദ്യം ഉയരുന്നുണ്ട്. കാരണം 15ലധികം കാട്ടാനകൾ മേഖലയിൽ ഭീതി പരത്തുന്നുണ്ടെന്നാണ് അനൗദ്യോഗിക റിപ്പോർട്ട്

വേനൽ മഴയിൽ വൻ നാശം

keralanews summer rain distroys cultivation

ചെറുപുഴ: വേനൽ മഴയിൽ വൻ നാശനഷ്ടം. കോഴിച്ചാൽ കുനിയാങ്കല്ലിൽ കുലച്ച 800നേന്ത്ര വാഴകളാണ് തിങ്കളാഴ്ച എട്ടരയോടെ ഉണ്ടായ കനത്ത കാറ്റിലും മഴയിലും ഒടിഞ്ഞു വീണത്. 2000വാഴകൾ വെച്ചതിൽ പകുതിയോളം കാറ്റിൽ ഒടിഞ്ഞു വീണു. കുലച്ച വാഴകളായിരുന്നു ഏറെയും. വേനൽ മഴ എന്നും മലയോരത്തിന്റെ പേടി സ്വപ്നമാണ്. ശക്തിയേറിയ കാറ്റ് എല്ലാ വർഷവും കനത്ത നാശനഷ്ടങ്ങളാണ് വരുത്തി വെക്കുന്നത്.

ബസ് കാത്തിരിപ്പ് കേന്ദ്രവും സേവാ കേന്ദ്രവും ആക്രമിച്ചു

തലശ്ശേരി: പെരുന്താറ്റിൽ സി പി എമ്മിന്റെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനും ആർ എസ് എസ് സേവാ കേന്ദ്രമായ കേശവസ്മൃതി സേവാലയത്തിനും നേരെ അക്രമം. സംഭവവുമായി ബാബദ്ധപ്പെട്ട് സി  പി എം ബിജെപി പ്രവർത്തകരായ ഇരുപത് പേർക്കെതിരെ തലശ്ശേരി ധർമ്മടം പോലീസ് കേസെടുത്തു.

സംഭവത്തിൽ പ്രതിഷേധിച്ച്ആർ എസ് എസ് -ബിജെപി പ്രവർത്തകർ പ്രകടനം നടത്തി. ബസ് കാത്തിരിപ്പു കേന്ദ്രത്തിനു നേരെ നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് പെരുന്താറ്റിൽ സി പി എം പെരുന്താറ്റിൽ ചൊവ്വാഴ്ച ഹർത്താൽ നടത്തി. അക്രമത്തെ തുടർന്ന് പ്രദേശത്തു കനത്ത പോലീസ് സുരക്ഷ ഒരുക്കി.

മലിനജലം ഒഴുക്കുന്നത് റോഡിലേക്ക്

keralanews wsate water flow on sate highway

ഇരിട്ടി: പകർച്ചവ്യാധികൾക്കെതിരെ നാടുനീളെ ബോധവൽക്കരണം നടത്തുമ്പോഴും സംസ്ഥാന പാതയോരത്ത് മലിനജലം ഒഴുക്കിവിടുന്നത് ആരും കാണുന്നില്ല. പായം പഞ്ചായത്തിന്റെ ഭാഗമായുള്ള ഇരിട്ടി പാലത്തിനു സമീപത്തെ തട്ടുകടയിൽ നിന്നുള്ള മാലിന്യം ഇരിട്ടി-തളിപ്പറമ്പ് സംസ്ഥാന പാതയോരത്തേക്കാണ് ഒഴുക്കി വിടുന്നത്.

കഴിഞ്ഞ ദിവസം  മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നീളത്തിൽ ഹൈവേക്ക് സമീപത്തു കൂടി കാന കീറിയാണ് മാലിന്യമൊഴുക്കുന്നത്. വൃത്തിഹീനമായി കിടക്കുന്ന പ്രദേശത്തെ അനധികൃത തട്ടുകടകൾക്കെതിരെയും ഒരു നടപടിയും ഉണ്ടാവുന്നില്ല. മലിനജലം കെട്ടിക്കിടന്ന് പ്രദേശം ദുർഗന്ധ പൂരിതമാണ്. എന്നിട്ടും നടപടി എടുക്കാൻ അധികൃതർക്ക് കഴിയുന്നില്ല.

സെൻകുമാറിന്റെ പുനർനിയമനത്തിൽ സർക്കാർ സുപ്രീംകോടതിയിലേക്ക്

keralanews senkumar reappointment

തിരുവനന്തപുരം: ടി പി സെൻകുമാർ കേസിൽ വ്യക്തത വരുത്താൻ സംസഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കും. കോടതി വിധിയിൽ വ്യക്തത വേണം എന്നാവശ്യപ്പെട്ട് ഇന്ന് ഹർജിനൽകാനാണ് സർക്കാർ തീരുമാനം.

സെൻകുമാർ സർക്കാർ രേഖകൾ ചോർത്തിയെന്ന് സർക്കാർ സംശയിക്കുന്നു. സെൻകുമാർ ചോർത്തി നൽകിയ രേഖകൾ ചോർത്തിയാണ് പ്രതിപക്ഷം നിയമസഭയിൽ സംസാരിച്ചത്. ഇത് സെൻകുമാറിന്റെ സർക്കാർ വിരുദ്ധ നീക്കമാണെന്ന് സർക്കാർ കരുതുന്നു. ഇങ്ങനെ വിശ്വസിക്കാനാവാത്ത ഒരു ഉദ്യോഗസ്ഥനെ എങ്ങനെ ഡിജിപി സ്ഥാനത്തു നിയയമിക്കുമെന്നാണ് സർക്കാർ ആലോചിക്കുന്നത്.

അതേസമയം സംസ്ഥാന  പോലീസ് മേധാവി ആര് എന്ന് ചോദിച്ചുകൊണ്ട് പ്രതിപക്ഷ അംഗങ്ങൾ നിയമസഭയിൽ ബഹളം തുടരുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിനിടെയായിരുന്ന ബഹളം.

കെ എസ് ആർ ടി സി മെക്കാനിക്കൽ വിഭാഗം തൊഴിലാളികളുടെ സമരം പിൻവലിച്ചു

keralanews ksrtc strike stopped

തിരുവനന്തപുരം: സംസ്ഥാനത്ത കെ എസ് ആർ ടി സി മെക്കാനിക്കൽ വിഭാഗം തൊഴിലാളികൾ നടത്തി വന്ന സമരം പിൻവലിച്ചു. ഗതാഗത മന്ത്രി തോമസ്  ചാണ്ടി അംഗീകൃത യൂണിയനുകളുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം പിൻവലിക്കാൻ തീരുമാനമായത്.

മെക്കാനിക്കൽ വിഭാഗം ജീവനക്കാർക് ഡബിൾ ഡ്യൂട്ടി ഒഴിവാക്കി സിംഗിൾ ഡ്യൂട്ടി ഏർപ്പെടുത്തിയപ്പോഴുള്ള അപാകത പരിഹരിക്കാത്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക് നടത്തിയത്. പരിഷ്‌കാരം നിലവിൽ വന്ന ഇന്നലെ മുതലാണ് പണിമുടക്ക് തുടങ്ങിയത്.

 

ബ്ലുവയിൽ സൂയിസൈഡ് ഗെയിം

keralanews blue whale suicide game

ദുബായ് : റഷ്യയിൽ നൂറുകണക്കിന് കൗമാരക്കാരുടെ ജീവനെടുത്ത സൂയിസൈഡ് ഗെയിം ബ്ലുവൈൽ പ്രചരിക്കുന്നു. സോഷ്യൽ മീഡിയ ഗ്രൂപ്പ് ആണ് ഈ ഗെയിമിന് പിന്നിൽ. അൻപത് ദിവസം  നീളുന്ന വെല്ലു വിളികളാണ് ഈ ഗെയിമിലുള്ളത്. അൻപതാം ദിവസം ഗെയിം കളിക്കുന്ന വ്യക്തിയോട് ആത്മഹത്യ ചെയ്യാൻ ആവശ്യപ്പെടും. പ്രമുഖ പത്രമായ ഖലീജ് ടൈംസ് ആണ് ഇത് സംബന്ധിച്ച് വാർത്ത പുറത്തു വിട്ടത്.

വാട്ട്സാപ്പിൽ ഈ ഗെയിമിനെ കുറിച്ചുള്ള വിവരങ്ങൾ പ്രചരിച്ചതോടെ രക്ഷിതാക്കൾ ഭയചകിതരാണ്. ഈ ഗെയിം ആദ്യമുണ്ടായത് റഷ്യയിലാണ്. അവിടെ നൂറോളം കൗമാരക്കാർ അത്മഹത്യ  ചെയ്തു എന്നാണ് റിപ്പോർട്ട്. ഹൊറർ ചിത്രങ്ങൾ കാണാനുള്ള വെല്ലുവിളികൾ ഈ ഗെയിമിന്റെ ഭാഗമാണ്.

കൂടാതെ ഓരോ ആകൃതിയിൽ ശരീരത്തിൽ മുറിവുണ്ടാക്കാനും ഗെയിം ആവശ്യപ്പെടും. അത്മഹത്യ ചെയ്യാനുള്ള വെല്ലുവിളിയാണ് അവസാനം. ഈ വെല്ലുവിളികൾ ഏറ്റെടുത്തതിനു തെളിവായി ഗെയിം ദാതാക്കൾ ഫോട്ടോകളും ആവശ്യപ്പെടും. ഒരിക്കൽ ഈ ഗെയിം ഡൗൺലോഡ് ചെയ്താൽ പിന്നെ അത് ഡിലീറ്റ് ചെയ്യാനാവില്ല. ഫോൺ ഹാക്ക് ചെയ്ത് ഗെയിം ദാതാക്കൾക്ക് ഫോണിലെ മുഴുവൻ വിവരങ്ങളും ചോർത്താനാകും.

ഇറോം ശർമിളയുടെ വിവാഹം ദൈവത്തിന്റെ സ്വന്തം നാട്ടിൽ വെച്ച്

keralanews irom sarmila going to marry

മണിപ്പുർ: മണിപ്പൂരിന്റെ ഉരുക്കു വനിത  ഇറോം ശർമിള ദൈവത്തിന്റെ സ്വന്തം നാട്ടിൽ വെച്ച് വിവാഹിതയാകുന്നു. സുഹൃത്തായ അയർലൻഡ് സ്വദേശി ഡെസ്മണ്ട് കുടിനോയാണ് വരൻ. നീണ്ട നാളത്തെ പ്രണയത്തിനാണ് ഇതോടെ ഫലം കാണുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ വിവാഹം ഉണ്ടാകുമെന്നും സൂചനയുണ്ട്.

മണിപ്പുർ തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ വിവാഹിതയാകുമെന്ന് ഇറോം ശർമിള നേരത്തെ പ്രഖ്യാപിച്ചിരുന്നു. എട്ടു വർഷത്തെ നീണ്ട പ്രണയത്തിനാണ് ഇപ്പോൾ  പരിസമാപ്തി ആവുന്നത്. അടുത്തിടെ മണിപ്പുർ തിരഞ്ഞെടുപ്പിൽ  പരാജയപ്പെട്ടതിനെ തുടർന്ന് ഇറോം കേരളത്തിൽ എത്തിയിരുന്നു.

പരിസ്ഥിതി സൗഹൃദ സോളാർ ഇലക്ട്രിക്ക് ഹൈബ്രിഡ് കാർ അവതരിപ്പിച്ച് ഐ എസ് ആർ ഒ

തിരുവനന്തപുരം: പരിസ്ഥിതി സൗഹൃദ സോളാർ ഇലക്ട്രിക്ക് ഹൈബ്രിഡ് കാർ വിജയകരമായി അവതരിപ്പിച്ച് ഐ എസ് ആർ ഒ . തിരുവനന്തപുരത്തെ വിക്രം സാരാഭായി സ്പേസ് സെന്ററിൽ നിന്നാണ് സോളാർ ഇലക്ട്രിക്ക് ഹൈബ്രിഡ് കാർ പുറത്തിറക്കിയത്.

ഓട്ടോമോട്ടീവ്ര്, ഇലക്ട്രിക്കൽ  കെമിക്കൽ  എഞ്ചിനീയറിംഗ് വിഭാഗങ്ങളുടെ സംയുക്തമായ പരിശ്രമത്തിലൂടെ പുതിയ പദ്ധതി യാഥാർഥ്യമാക്കിയത്. മാരുതി സുസുകി ഓമ്നി വാനാണ് ഐ എസ് ആർ ഒ സോളാർ പവറിൽ നിരത്തിലിറക്കിയത്.

സൂര്യപ്രകാശത്തിൽ നിന്ന് പവർ സംഭരിച്ച് ലിഥിയം അയേൺ ബാറ്ററിയാണ് സോളാർ ഹൈബ്രിഡ് ഓംനിയെ മുന്നോട്ട് നയിക്കുക. വാഹനത്തിന്റെ മുകൾ ഭാഗം പൂർണമായും സോളാർ പാനൽ ഘടിപ്പിച്ചതാണ്.

മൃതദേഹങ്ങൾ വികൃതമാക്കിയ പാക്ക് സൈന്യത്തിനൊപ്പം മുജാഹിദിൻ ഭീകരരും

keralanews terrorists along with pak force

ന്യൂഡൽഹി: രണ്ട് ഇന്ത്യൻ സൈനികരെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തോട് അനാദരവ് കാട്ടിയ പാക്ക് സൈനിക  വിഭാഗമായ ബോഡർ ആക്ഷൻ ടീമിൽ ഭീകരരും ഉണ്ടെന്ന്  ഇന്ത്യൻ അതിർത്തി രക്ഷാസേനയുടെ  വെളിപ്പെടുത്തൽ. പാക് ആക്രമണത്തെ കുറിച്ച് വിശദീകരിക്കാൻ വിളിച്ച് ചേർത്ത വാർത്ത സമ്മേളനത്തിലാണ് പാക്ക് സൈന്യത്തിൽ ഭീകരരും ഉൾപ്പെട്ടിട്ടുണ്ടെന്നുള്ള ആരോപണം ബി എസ് എഫ് ഉയർത്തിയത്.