News Desk

സെൻ കുമാറിനെ ഇന്ന് തന്നെ ഡിജിപി ആയി നിയമിക്കണമെന്ന് ചെന്നിത്തല

keralanews remesh chennithala responses on sen kumar s case

തിരുവനന്തപുരം: പോലീസ് മേധാവിയായി ടി പി സെൻ കുമാറിനെ ഇന്ന് തന്നെ   നിയമിക്കണമെന്ന്  പ്രതിപക്ഷ  നേതാവ്  രമേശ്  ചെന്നിത്തല. സെൻ കുമാർ കേസിൽ സുപ്രീംകോടതി വിധി സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടിയാണെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.

കോടതി   വിധി സർക്കാരിനെതിരെയുള്ള  തിരിച്ചടിയാണെന്നും ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നും മുൻ കെ പി സി സി അധ്യക്ഷൻ വി എം സുധീരൻ ആവശ്യപ്പെട്ടു.

സെൻ കുമാറിനെ ഡി ജി പി ആയി പുനർ നിയമിക്കണമെന്ന് കഴിഞ്ഞ  ഇരുപത്തി നാലിനാണ്  കോടതി ഉത്തരവിട്ടത് എന്നാൽ കോടതി വിധിയിൽ വ്യക്തത വേണം എന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാരും കാലതാമസം നേരിട്ടതിനെതിരെ   സെൻ കുമാറും   കോടതിയെ   സമീപിക്കുകയായിരുന്നു  .

പൂര നഗരിയിൽ പിഞ്ചു കുഞ്ഞിനോട് ക്രൂരത

keralanews cruelty towards baby

തൃശൂർ : പൂരം നടക്കുന്ന മൈതാനിയിൽ പിഞ്ചു കുഞ്ഞിനോട് ക്രൂരത. പൊരി വെയിലിൽ പിഞ്ചു കുഞ്ഞിനെ ഉപയോഗിച്ച് അഭ്യാസ പ്രകടനം നടത്തുന്നു. അഭ്യാസം കാണാനും നൂറുകണക്കിനാളുകളാണ് ചുറ്റും കുടിയിരിക്കുന്നത്.

കല്ലേറു നടത്തുന്നവരെ പ്രതിരോധിക്കാന്‍ കല്ലുമായി 1000 സന്യാസിമാർ കശ്മീരിലേക്ക്

keralanews kashmir sanyasi sang stone-journey

കാൺപുർ:  കല്ലേറു നടത്തുന്നവരെ പ്രതിരോധിക്കാന്‍ കല്ലുമായി  1000 സന്യാസിമാർ കശ്മീരിലേക്ക്. കാൺപുർ ആസ്ഥാനമായ ജൻ സേനയാണ് ഒരു ട്രക്ക് നിറയെ കല്ലുമായി 1000 സന്യാസിമാരെ കശ്മീരിലേക്ക് അയയ്ക്കുന്നത്. ആവശ്യമുള്ളത് അനുസരിച്ചു കൂടുതൽപ്പേരെ അയയ്ക്കുമെന്ന് ജൻ സേന തലവൻ ബാൽയോഗി അരുൺ പുരി ചൈതന്യ മഹാരാജ് പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഇക്കാര്യത്തിൽ അനുവാദം ചോദിച്ചെങ്കിലും ലഭിച്ചില്ലെന്നു പുരി അറിയിച്ചു. എന്നാൽ എന്തുവന്നാലും തങ്ങളുടെ സംഘം പോകും. തടഞ്ഞാൽ മറ്റു വഴികൾ തേടും. എങ്ങനെയെങ്കിലും കശ്മീരിലെത്തി സംഘടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പോകുന്ന വഴി കൂടുതൽ കല്ലുകൾ ശേഖരിച്ചായിരിക്കും അവരുടെ യാത്ര. കശ്മീരിലെ വിഘടനവാദികൾ നടക്കുന്ന ആക്രമണത്തിനു തിരിച്ചടിയാണു സന്യാസികൾ നടത്തുക. ഇതിൽ 500 പേർ സൈനികരെ വധിച്ചു മൃതദേഹങ്ങൾ വികൃതമാക്കിയ കൃഷ്ണ ഘാട്ടിയിലേക്ക് പോകുമെന്നും പുരി അറിയിച്ചു.

പാകിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കും : കരസേന മേധാവി ബിപിൻ റാവത്ത്

keralanews pakistan india bipin rawat boarder

ന്യൂഡൽഹി: അതിർത്തി   പ്രകോപനം തുടരുന്ന  പാക്കിസ്ഥാനു ശക്തമായ തിരിച്ചടി നൽകുമെന്നു കരസേന മേധാവി ബിപിൻ റാവത്ത്. തിരിച്ചടി നൽകാൻ ഇന്ത്യ സജ്ജമാണ്  സുരക്ഷ ശക്തമാക്കിയതായും അദേഹം പറഞ്ഞു. അതിനിടെ, ഷോപ്പിയാനിലെ 25 ഗ്രാമങ്ങളിൽ നാട്ടുകാരെ ഒഴിപ്പിച്ച സൈന്യം ഭീകരർക്കായി പരിശോധന നടത്തി. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കശ്മീരിൽ പരിശോധനകള്‍ നടത്തിയതെന്ന് റാവത്ത് അറിയിച്ചു.

ബാങ്കുകൾ കൊള്ളയടിക്കപ്പെടുകയാണ്. പൊലീസുകാർ കൊല്ലപ്പെടുന്നു. ഇതുകൊണ്ടാണ് പരിശോധനകൾ നടത്തിയത്. ഭീകരവിരുദ്ധ പോരാട്ടം ശക്തമാക്കാനുള്ള നടപടികൾ എടുത്തു – റാവത്ത് വ്യക്തമാക്കി. ചൊവ്വാഴ്ച വൈകുന്നേരം തെക്കൻ ഷോപ്പിയാനിലെ കോടതി സമുച്ചയം സംരക്ഷിക്കുന്ന പൊലീസ് പോസ്റ്റിൽ അതിക്രമിച്ചുകയറിയ ഭീകരർ ആയുധങ്ങൾ തട്ടിയെടുത്തിരുന്നു.

അഞ്ച് സർവീസ് തോക്കുകൾ, നാല് ഇൻസാസ്, ഒരു എകെ 47 തോക്ക് എന്നിവയാണു തട്ടിയെടുത്തത്. ഇതുകൂടാതെ, ബുധനാഴ്ച പുൽവാമയിലെ രണ്ടു ബാങ്കുകൾ കൊള്ളയടിക്കപ്പെട്ടിരുന്നു. ഇതിനു പിന്നിൽ ലഷ്കറെ തയിബ ഭീകരരാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

സംസ്ഥാനത്തെ പൊലീസ് തലപ്പത്ത് അഴിച്ചുപണി; ടോമിന്‍ തച്ചങ്കരി പൊലീസ് ആസ്ഥാനത്ത് എഡിജിപി; അനില്‍കാന്ത് വിജിലന്‍സ് എഡിജിപി

keralanews police new changes head quarters (3)

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് തലപ്പത്ത് അഴിച്ചുപണി. സുപ്രിം കോടതി വിധിയു-aടെ അടിസ്ഥാനത്തില്‍ ടിപി സെന്‍കുമാറിനെ പൊലീസ് മേധാവിയായി സര്‍ക്കാര്‍ ഉടന്‍ നിയമിക്കുമെന്നാണ് വിവരം. ഇതിന് മുന്നോടിയായിട്ടുള്ള അഴിച്ചു പണിയാണ് നടന്നതെന്നാണ് സൂചന.   പൊലീസിന്റെ സൈബര്‍ വിഭാഗം മേധാവിയായ   ടോമിന്‍ തച്ചങ്കരിയെ   പൊലീസ് ആസ്ഥാനത്ത് എഡിജിപിയായി നിയമിച്ചു.

അനില്‍കാന്തിനെ   വിജിലന്‍സ് എഡിജിപി യായി നിയമിച്ചു.   ഐജി ബല്‍റാം കുമാര്‍ ഉപാധ്യായയെ പൊലീസ് ആസ്ഥാനത്ത് മാറ്റി നിയമിച്ചിട്ടുണ്ട്. ഷെഫീന്‍ അഹമ്മദ് ആംഡ് ബെറ്റാലിയന്‍ ഡിഐജിയായി.  ഹരിശങ്കറിനെ   പൊലീസ് ആസ്ഥാനത്ത് ഐജിയാക്കി.

മുഹമ്മദ് ഷെബീര്‍ തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പിയാകും. എറണാകുളം റേഞ്ച് ഐജി പി വിജയന് കോസ്റ്റല്‍ പൊലീസിന്റെ അധികച്ചുമതല നല്‍കിയിട്ടുണ്ട്.

ചോദ്യം ചെയ്യലിന് ഇനി ശാസ്ത്രീയ രീതി

keralanews interogation room in district police station

കണ്ണൂർ: ഇടിമുറിയും സ്റ്റേഷനിലെ ലോക്കപ്പ് മുറിയും ഇല്ല ,പ്രതികളെ ചോദ്യം ചെയ്യുന്നതിനും നിരീക്ഷിക്കുന്നതിനുമായി ആധുനിക രീതിയിലുള്ള ചോദ്യം ചെയ്യൽ മുറി പ്രവർത്തനമാരംഭിച്ചു. എ ആർ ക്യാമ്പിലെ ഒന്നാം നിലയിലാണ് ജില്ലാ പോലീസ് സേനയിൽ ആദ്യമായി ശാസ്ത്രീയ ഇന്റോരാഗേഷൻ മുറി ആരംഭിക്കുന്നത്.

പ്രതിയെ ചോദ്യം ചെയ്യുമ്പോൾ പ്രതിയുടെ ഭാവമാറ്റവും പെരുമാറ്റ രീതികളുമൊക്കെ അവരുടെ ശ്രദ്ധയിൽപ്പെടാതെ നിരീക്ഷിക്കാനും തെളിവുകൾ ശേഖരിക്കുന്നതിനും സാധിക്കുന്ന രീതിയിലാണ് മുറി തയ്യാറാക്കിയിരിക്കുന്നത്.

മുറിയുടെ ഒരു ഭിത്തിയുടെ ഭാഗം കണ്ണാടി ഉപയോഗിച്ചാണുള്ളത്. കണ്ണാടിക്ക് പുറത്തുള്ളവരെ പ്രതികൾക്ക് കാണാനാകില്ല. ചോദ്യം ചെയ്യൽ റെക്കോർഡ് ചെയ്യുന്നതിനും പിന്നീട് ആവശ്യമെങ്കിൽ വിശകലനം ചെയ്യുന്നതിനും ഉള്ള സൗകര്യവും മുറികളിൽ ഒരുക്കിയിട്ടുണ്ട്. ജില്ലയിലെ എല്ലാ സ്റ്റേഷനുകളിൽ നിന്നും വിശദമായ ചോദ്യം ചെയ്യൽ ആവശ്യമുള്ളവരെ ഇവിടെ എത്തിക്കും. ഐ ജി പി വിജയനാണ് മുറി രൂപകൽപ്പന ചെയ്തിട്ടുള്ളത്. ചോദ്യം ചെയ്യൽ മുറിയുടെ ഉദ്‌ഘാടനം കണ്ണൂർ റേഞ്ച് ഐ ജി മഹിപാൽ യാദവ് നിർവഹിച്ചു  എസ് പി ശിവവിക്രം അധ്യക്ഷത വഹിച്ചു.

‘അപ്പക്കൂട് പെരുമ’ ഉത്ഘാടനം

keralanews appakkod peruma 2017

തലശ്ശേരി: തലശ്ശേരി  നഗരസഭയുടെ നൂറ്റി അൻപതാം വാർഷിക ഭാഗമായി നഗരസഭാ ടൗൺ ഹാളിൽ സംഘടിപ്പിച്ച ‘അപ്പക്കൂട് പെരുമ 2017 ‘ കേക്കിന്റെ നാടായ തലശ്ശേരിക്ക് കൗതുകമായി. കേരളാ  കേക്ക്  അസോസിയേഷൻ സംഘടിപ്പിച്ച അപ്പക്കൂട് പെരുമ രാഗേഷ് എം പി ഉദ്‌ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ സി കെ രമേശൻ അധ്യക്ഷത വഹിച്ചു.

അഴീക്കൽ റോഡിൽ മാലിന്യം കുന്നു കൂടുന്നു

keralanews azheekkal roadwaste materials

വളപട്ടണം: വളപട്ടണത്ത്   അഴീക്കൽ റോഡിൽ റെയിൽവേ  അടിപ്പാതയ്ക്ക് സമീപം ലോറി സ്റ്റാന്റിനോട് ചേർന്ന് മാലിന്യം കുമിഞ്ഞു   കൂടുന്നു. പഞ്ചായത്ത് ഓഫീസിന്റെയും വളപട്ടണം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും മൂക്കിന് താഴെ ആയിട്ടും ഭരണ സമിതിയും ആരോഗ്യ വകുപ്പ് അധികൃതരും തിരിഞ്ഞു നോക്കുന്നില്ലത്രേ. പഞ്ചായത്ത് അധികൃതർ തന്നെ ഇവിടെ  മാലിന്യം തള്ളുന്ന കേന്ദ്രമാക്കിയെന്നാണ് ആരോപണം. പഞ്ചായത്ത് തള്ളുന്ന മാലിന്യങ്ങൾക്ക് പുറമെ സാമൂഹ്യദ്രോഹികൾ പ്ലാസ്റ്റിക് ചാക്കുകളിലാക്കി മാലിന്യം കൊണ്ട് തള്ളുന്നതും പതിവാക്കിയിട്ടുണ്ട്. അറവു മാലിന്യം തള്ളുന്നത് കാരണം തെരുവ് നായ്ക്കളുടെ ശല്യവും വർധിച്ചിട്ടുണ്ട്.

ലോകത്തെ ക്രൂരതയുടെ പര്യായമായ ഐ എസ് നാമാവശേഷമാകുന്നു

keralanews is thrown out

സിറിയ: ഏറെ പൈശാചിക പ്രവർത്തിയിലൂടെ പേടി സ്വപ്നമായിരുന്നു ഐ എസിന് ഇനി ഉയിർത്തെഴുന്നേൽപ്പ് സാധ്യമല്ല. ഐ എസ് ഇനി സിറിയയിലും ഇറാക്കിലും വേരുറപ്പിക്കുകയില്ല എന്ന് നിസംശയം പറയാം. ഇറാഖിലെയും സിറിയയിലെയും ശക്തി കേന്ദ്രങ്ങളെല്ലാം സൈന്യം വീണ്ടെടുത്തിരിക്കുകയാണ്. മനുഷ്യ കവചം രൂപീകരിച്ച്  സൈന്യത്തെ തടയാൻ പറ്റുമെന്ന ഭീകരരുടെ ഒടുവിലത്തെ ആഗ്രഹവും ഇനി വിലപ്പോവില്ല. കാരണം സൈന്യം അത്രമാത്രം ഐ എസിനെ ഇരു രാജ്യങ്ങളിലും അമർച്ച ചെയ്തിരിക്കുകയാണ്.

സെൻകുമാർ തിരിച്ചെത്തിയേക്കും

keralanews tp senkumar case

തിരുവനന്തപുരം : പോലീസ് തലപ്പത്തു സർക്കാർ വൻ അഴിച്ചുപണി നടത്തുന്നു. ടോമിൻ തച്ചങ്കരിയെ പോലീസ് ആസ്ഥാനത്തെ എ ഡി ജി പി ആയി നിയമിച്ചു. ഇതേ തുടർന്ന് ഉണ്ടായ ഒഴിവിൽ എറണാകുളം റേഞ്ച് ഐ ജി  പി വിജയന്  അധിക  ചുമതല നൽകി. ഡി ജി പി ആയി ടി പി സെൻകുമാർ തിരിച്ചെത്തുന്നതിന്റെ ഭാഗമായാണ് പോലീസ് തലപ്പത്തു സർക്കാർ അഴിച്ചുപണി നടത്തുന്നത്.