News Desk

കാഞ്ഞങ്ങാട് വാഹന അപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു; നാല് പേർക്ക് ഗുരുതര പരിക്ക്

keralanews accident (2)

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് മുത്തപ്പനാർ കാവിന് സമീപം ദേശീയ പാതയിൽ മീൻ ലോറിയും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കാർ ഡ്രൈവർ ഇരിട്ടി പടിയൂരിലെ സജീവൻ (45)ആണ് മരിച്ചത്. പടിയൂരിലെ വിജേഷ്(44), വനജ(40), റീന(42), സാരംഗ്(12) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ പരിയാരം മെഡിക്കൽ  കോളേജ്, മംഗളുരു ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്.

കുടുംബശ്രീ ‘അരങ്ങ് 2017’ പത്തൊൻപതാം വാർഷികങ്ങൾക്ക് 8 മുതൽ തുടക്കം

keralanews kudumbasree arangu 2017

കണ്ണൂർ: കുടുംബശ്രീ പത്തൊൻപതാം വാർഷികം അരങ്ങ് 2017 എട്ട്, ഒൻപത്, പത്ത് തീയതികളിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 43 ലക്ഷത്തോളം വരുന്ന സ്ത്രീകളുടെ കൂട്ടായ്മയായ കുടുംബശ്രീയുടെ മറ്റൊരു ചുവടു വെയ്പ്പാണ് ആഘോഷം. വാർഷികാഘോഷത്തിന്റെ ഭാഗമായി കലാ കായിക  മത്സരങ്ങൾ ഉൾപ്പെടുന്ന പരിപാടികളാണ് എ ഡി എസ് , സി ഡി എസ് , താലൂക്ക്, ജില്ലാ , സംസ്ഥാന തലങ്ങളിൽ സംഘടിപ്പിക്കുന്നത്.

ടിപി സെന്‍കുമാര്‍ ചുമതലയേറ്റു

keralanews tp senkumar reinstated

തിരുവനന്തപുരം:സംസ്ഥാന പോലീസ് മേധാവിയായി ടി.പി സെന്‍കുമാര്‍ ചുമതലയേറ്റു. വൈകുന്നേരം നാലരയോടെയാണ് അദ്ദേഹം പോലീസ് ആസ്ഥാനത്തെത്തി ലോക്‌നാഥ് ബഹ്‌റയില്‍ നിന്ന് ചുമതല ഏറ്റെടുത്തത്. സെന്‍കുമാറിനെ പോലീസ് മേധാവിയായി പുനര്‍നിയമിക്കണമെന്ന മുന്‍ ഉത്തരവില്‍ വ്യക്തതതേടി സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി വെള്ളിയാഴ്ച തള്ളിയതിന് പിന്നാലെയാണ് അദ്ദേഹത്തെ നിയമിച്ചുകൊണ്ടുള്ള ഉത്തരവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പുവെച്ചത്. പോലീസ് ആസ്ഥാനത്തെത്തി ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച ശേഷമാണ് ഓഫീസിലെത്തി ഡിജിപിയുടെ ബാറ്റണ്‍ ലോക്‌നാഥ് ബഹ്‌റയില്‍ നിന്ന് സ്വീകരിച്ചത്.

കണ്ണൂർ വിമാനത്താവളം- അഴീക്കൽ തുറമുഖം റെയിൽപാത സാധ്യത മങ്ങുന്നു

keralanews kannur airport azheekkal port railway line

കണ്ണൂർ: വാണിജ്യ-വ്യവസായ രംഗത്ത് പുരോഗതി തേടുന്ന കണ്ണൂരിന്റെ  സ്വപ്ന പദ്ധതിയായ വിമാനത്താവളത്തെയും അഴീക്കൽ തുറമുഖത്തെയും ബന്ധിപ്പിക്കുന്ന റെയിൽവേ പാത ഉപേക്ഷിക്കുന്നു. റെയിൽപാത  തല്ക്കാലം പരിഗണിക്കാനാവില്ലെന്നാണ് കേന്ദ്ര  റെയിൽവേ മന്ത്രാലയത്തിന്റെ നിലപാട്. നിലവിൽ നഷ്ടത്തിൽ,ഓടുന്ന റെയ്ൽവേയ്ക്ക് പുതിയ പാത അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്ന പ്രാഥമിക സാമ്പത്തിക സർവ്വേ റിപ്പോർട്ടിനെ തുടർന്നാണ് പദ്ധതി ഉപേക്ഷിക്കുന്നത്.

ഓരോ വീട്ടിലും മഴക്കുഴി പദ്ദതിക്ക് തുടക്കമായി

keralanews mazhakkuzhi and well recharging project

കണ്ണൂർ: ജില്ലയിലെ കുടിവെള്ള ക്ഷാമം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ജലം സുലഭം പദ്ദതിക്ക്‌ തുടക്കമായി. കലക്ടറേറ്റ് പരിസരത്തു മഴക്കുഴി നിർമാണത്തിന് തുടക്കമിട്ടു. പി കെ ശ്രീമതി എം പി ആണ് പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം നിർവഹിച്ചത്.  ഓരോ വീട്ടിലും മഴക്കുഴിയും ഏതെങ്കിലും രീതിയിലുള്ള കിണർ റീചാർജിങ് സംവിധാനവും ഏർപ്പെടുത്തുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന്   എം പി പറഞ്ഞു.

രാമന്തളി മാലിന്യ പ്രശ്‍നം അമ്പത്തിയെട്ടാം ദിവസത്തിലേക്ക്

keralanews ramanthali case

പയ്യന്നൂർ: ഏഴിമല നാവിക അക്കാദമിയിൽ നിന്നുള്ള മാലിന്യ പ്ലാന്റ് അടച്ചു പൂട്ടുക എന്നാവശ്യപ്പെട്ട് ജന ആരോഗ്യ സംരക്ഷണ സമിതി നടത്തി വരുന്ന സമരം 58 ദിവസത്തിലേക്ക് കടന്നു. ഇന്നലെ   സമര പന്തലിൽ മറത്തുകളി അരങ്ങേറി. പാണപ്പുഴ പദ്മനാഭ പണിക്കരും ഭാസ്ക്കര പണിക്കരും നേതൃത്വം നൽകി. പൂരക്കളി അക്കാദമി പ്രസിഡന്റ് പി വി കൃഷ്ണൻ  ചടങ്ങിൽ മുഖ്യ അതിഥിയായി പങ്കെടുത്തു.

എസ് എസ് എൽ സി : ജില്ലയ്ക്ക് വീണ്ടും അഞ്ചാം സ്ഥാനം

keralanews sslc fifth place

കണ്ണൂർ: എസ് എസ് എൽ സി വിജയ ശതമാനത്തിൽ ജില്ലയ്ക്ക് വീണ്ടും അഞ്ചാം സ്ഥാനം. 97.08 ശതമാനമാണ്  വിജയം. മൂന്നു വിദ്യാഭ്യാസ ജില്ലകളിൽ നിന്നായി പരീക്ഷ എഴുതിയ 35541 വിദ്യാർത്ഥികളിൽ 34502 പേര് ഉപരി പഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിജയ ശതമാനത്തിൽ ഇത്തവണയും നേരിയ കുറവുണ്ടായി. ഏറ്റവും  കൂടുതൽ   വിജയം നേടിയ വിദ്യാഭ്യാസ ജില്ല  തലശേരിയാണ്. കണ്ണൂരിനാണ് രണ്ടാം സ്ഥാനം.

കിണർ നിർമാണത്തിനിടെ മണ്ണിടിഞ്ഞു വീണ് നിർമാണത്തൊഴിലാളി മരിച്ചു

keralanews death

പാനൂർ: കിണർ നിർമാണത്തിനിടെ മണ്ണിടിഞ്ഞു വീണു പത്തായക്കുന്നിൽ നിര്മാണത്തൊഴിലാളി മരിച്ചു. പിണറായി പുത്തൻ കണ്ടത്തെ ചന്ദ്രോദയത്തിൽ ചന്ദ്രനാണ്(62 ) മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് അപകടം. ചന്ദ്രൻ ഉൾപ്പെടെ ഒൻപത് തൊഴിലാളികളാണ് നിർമാണ പ്രവർത്തിയിൽ ഏർപ്പെട്ടിരുന്നത്.

കണ്ണൂർ സർവകലാശാലയിലെ എം എസ് സി ഗണിത പരീക്ഷയുടെ ചോദ്യങ്ങൾ ആവർത്തിച്ചു

keralanews kannur university question paper

കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ ബിരുദാനന്തര ബിരുദ പരീക്ഷയുടെ ചോദ്യപേപ്പർ ആവർത്തിച്ചു. ഇന്നലെ നടന്ന എം എസ് സി മാത്തമാറ്റിക്സ് നാലാം സെമസ്റ്റർ  പരീക്ഷയുടെ ചോദ്യപേപ്പറിലാണ് ആവർത്തനം. കഴിഞ്ഞ വർഷത്തെ ചോദ്യപേപ്പറാണ് അതേപടി വിദ്യാർത്ഥികൾക്ക് ലഭിച്ചത്. ചോദ്യപേപ്പർ ആവർത്തിച്ചത് സർവ്വകലാശാലയെ ഞെട്ടിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് പരീക്ഷ കൺട്രോളർ മാധ്യമങ്ങളോട് പറഞ്ഞു.

കണ്ണൂർ ജില്ലയിൽ ബസ് പണിമുടക്ക് പിൻവലിച്ചു

keralanews bus stire withdrawn

കണ്ണൂർ: ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികൾ രണ്ടു ദിവസമായി നടത്തി വന്ന അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു. വെള്ളിയാഴ്ച ജില്ലാ കളക്ടർ മിർ മുഹമ്മദലിയും എസ് പി ശിവ വിക്രവും നടത്തിയ ചർച്ചയിലാണ് സമരം  അവസാനിപ്പിച്ചത്. സമരം അവസാനിപ്പിച്ചതിനെ തുടർന്ന് രാത്രി തന്നെ  ചില ബസുകൾ സർവീസ്  നടത്തി. തൊഴിലാളികൾ മുന്നോട്ട് വെച്ച ആവശ്യങ്ങളിൽ ബോണസ്   മാത്രം അനുവദിച്ചാണ് സമരം ഒത്തു  ഒത്തുതീർപ്പായത്.