ജമ്മു : ജമ്മു കാശ്മീർ അതിർത്തിയിൽ വീണ്ടും പാക് വെടിവെയ്പ്പ്. നൗഷേര സെക്ടറിലാണ് പ്രകോപനമില്ലാതെ പാക് വെടിവെപ്പ് ഉണ്ടായത്. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു.
സൂററ്റിലെ റബ്ബര്‍ മനുഷ്യന്‍ ഗിന്നസ് റെക്കോര്‍ഡിലേക്ക്
സൂറത്ത് : സൂററ്റിലെ പതിനെട്ടുകാരന്‍ ഗിന്നസ് റെക്കോര്‍ഡിലേക്ക്. യാഷ് ഷായ്ക്ക് തന്റെ ശരീരത്തെ പെന്‍സില്‍ പോലെയാക്കി . പുസ്തകത്തില്‍ എഴുതുന്നത് പോലെ നിങ്ങള്‍ പറയുന്ന ഏത് അക്കത്തെയും തന്റെ ശരീരം കൊണ്ട് വരച്ച് കാട്ടും. കാലുകള്‍ കഴുത്തിലൂടെ ചുറ്റി വികൃത ഭാവത്തിലാക്കും, കൈകള്‍ കഴുത്തിന് പുറകിലൂടെ ചുറ്റി മുന്നിലേക്ക് തൂക്കിയിട്ട് ആരെയും അഭുതപ്പെടുത്തും, ടെന്നീസ് ബാറ്റിന്റെ ഉള്ളിലൂടെ കടന്ന് തന്റെ ശരീരത്തിന് ഒരു പോറല്‍ പോലുമേല്‍ക്കാതെ പുറത്ത് വരും. അങ്ങനെ നാട്ടുകാര്‍ യാഷ് ഷായ്ക്ക് ഒരു പേരും കൊടുത്തു റബ്ബര്‍ മനുഷ്യന്‍.
പ്ലസ്ടു വിദ്യാര്‍ഥിയായ യാഷ് ഷാ ഒരു ചാനല്‍ പരിപാടി കണ്ടാണ് തന്റെ ശരീരത്തെ പെന്‍സില്‍ പോലെയാക്കാന്‍ ചിന്തിച്ചത്. തുടര്‍ന്ന് കഠിന പരിശീലനം ആരംഭിച്ചു. ഇപ്പോള്‍ തന്റെ ശരീര പ്രദര്‍ശനത്തിലൂടെ ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടാന്‍ ഒരുങ്ങുകയാണ് യാഷ് ഷാ.
സെന്‍കുമാര്‍ നടപ്പാക്കിയ സ്ഥലംമാറ്റ ഉത്തരവുകൾ സർക്കാർ മരവിപ്പിച്ചു
തിരുവനന്തപുരം: ഡിജിപി ടി.പി.സെൻകുമാറും സര്‍ക്കാരും തമ്മില്‍ ഇടയുന്നു. ഡിജിപിയായി സ്ഥാനമേറ്റ ഉടന്‍ സെന്‍കുമാര്‍ നടപ്പാക്കിയ സ്ഥലംമാറ്റ ഉത്തരവുകൾ സർക്കാർ മരവിപ്പിച്ചതോടെയാണ് സര്‍ക്കാരും ഡിജിപിയും തമ്മിലുള്ള ശീതസമരം തുടങ്ങിയത്. ഡിജിപി ഓഫിസിലെ ഉദ്യോഗസ്ഥയെ സ്ഥലം മാറ്റിയ നടപടി കാര്യകാരണ സഹിതം സെന്‍കുമാര്‍ മുഖ്യമന്ത്രിയെ നേരിട്ട് കണ്ടു ബോധ്യപ്പെടുത്തിയെങ്കിലും സ്ഥലംമാറ്റം റദ്ദ് ചെയ്ത നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയായിരുന്നു. എന്നാൽ രേഖാമൂലമുള്ള ഉത്തരവ് പുറത്തിറക്കിയിട്ടില്ല. എന്നാൽ പൊലീസ് ആസ്ഥാനത്ത് വിവാദങ്ങൾ ഉണ്ടാക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് നടക്കുന്നതെന്നാണ് സെൻകുമാറിന്റെ നിലപാട്.
കണ്ണൂരില്‍ AFSPA പ്രയോഗിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍
തിരുവനന്തപുരം: കണ്ണൂരില്‍ സായുധസേന പ്രത്യേകാധികാര നിയമം (Armed Force Special Power Act -AFSPA) പ്രയോഗിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. മുഖ്യമന്ത്രിക്ക് പോലും നിയന്ത്രിക്കാനാകാതെ സിപിഎം ക്രിമിനലുകള്‍ കണ്ണൂരില്‍ അഴിഞ്ഞാടുകയാണെന്നും കുമ്മനം ആരോപിച്ചു.
സംസ്ഥാന സര്‍ക്കാരിന് കണ്ണൂരിലെ ക്രിമിനലുകളെ നിയന്ത്രിക്കാനാവില്ലെന്ന് ഇതോടെ വീണ്ടും തെളിഞ്ഞിരിക്കുകയാണ്. ഇവരെ നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ലെന്ന് ബോധ്യപ്പെട്ടതോടെ കണ്ണൂരിലെ ക്രമസമാധാനപാലനത്തിന് അഫ്‌സ്പ പ്രയോഗിക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
കണ്ണൂരില്‍ നാളെ ഹര്‍ത്താല്‍
കണ്ണൂര്‍: പഴയങ്ങാടിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. കക്കംപാറ മണ്ഡല്‍ കാര്യവാഹക് ചൂരക്കാട് ബിജു (34)ആണ് മരിച്ചത്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബിജെപി ശനിയാഴ്ച കണ്ണൂര്‍ ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പയ്യന്നൂര്‍ ധനരാജ് വധക്കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട ബിജു. ഇന്നോവ കാറിലെത്തിയ സംഘം ബൈക്കില്‍ വരികയായിരുന്ന ബിജുവിനെ ഇടിച്ചുവീഴ്ത്തി വെട്ടിക്കൊല്ലുകയായിരുന്നു. കഴുത്തിനു വെട്ടേറ്റ ബിജു രക്തം വാര്‍ന്ന് സംഭവസ്ഥലത്തുതന്നെ മരിച്ചു.
പാരമ്പര്യ വൈദ്യൻമാർക്കു ലൈസൻസ്, ക്ഷേമനിധി ബാധകമാക്കണം
കണ്ണൂർ ∙ പാരമ്പര്യ വൈദ്യൻമാർക്കു ലൈസൻസും പ്രത്യേക ക്ഷേമനിധിയും ബാധകമാക്കണമെന്ന് അഖില പാരമ്പര്യ ഫെഡറേഷൻ (ഐഎൻടിയുസി) ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. ഐഎൻടിയുസി ദേശീയ വർക്കിങ് കമ്മിറ്റി അംഗം കെ.സി.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.വി.രാഘവൻ അധ്യക്ഷത വഹിച്ചു.
ഇന്ത്യൻ ഹൈക്കമ്മിഷൻ ഉദ്യോഗസ്ഥന്റെ മൊബൈൽ ഫോൺ പാക്ക് അധികൃതർ പിടിച്ചെടുത്തു
കണ്ണൂരിൽ ബിജെപി പ്രവർത്തകന്‍ വെട്ടേറ്റു മരിച്ചു
കണ്ണൂർ: കണ്ണൂര്‍ വീണ്ടും പുകഞ്ഞു തുടങ്ങുന്നു. ബിജെപി പ്രവർത്തകനായ കക്കംപാറയിൽ ചൂരക്കാട് ബിജു (34) പയ്യന്നൂരിനടത്തു പാലക്കോട് പാലത്തിനു മുകളിൽ വെട്ടേറ്റു കൊല്ലപ്പെട്ടു. വൈകിട്ട് നാലു മണിയോടെയാണ് സംഭവം. സ്ഥലത്ത് സംഘർഷാവസ്ഥ നിലനില്‍ക്കുന്നു. പയ്യന്നൂരില്‍ സിപിഎം പ്രവര്‍ത്തകന്‍ ധനരാജ് കൊല്ലപ്പെട്ട കേസിലെ രണ്ടാം പ്രതിയാണു ബിജു. കഴിഞ്ഞയാഴ്ച വരെ വീട്ടില്‍ പൊലീസ് കാവലുണ്ടായിരുന്നു.
വിവാദ സര്‍ക്കുലര്‍ തിരുത്തി എസ്ബിഐ
മുംബൈ: എടിഎം ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കാനുള്ള സര്‍ക്കുലര്‍ എസ്ബിഐ ഭാഗികമായി തിരുത്തി. നേരത്തേ എല്ലാ എടിഎം ഇടപാടുകള്‍ക്കും പണം ഈടാക്കുമെന്നാണ് ബാങ്ക് സര്‍ക്കുലര്‍ ഇറക്കിയിരുന്നത്. ഇപ്പോൾ മാസത്തില്‍ ആദ്യത്തെ നാല് എടിഎം ഇടപാടുകള്‍ സൗജന്യമാക്കി. നേരത്തേ വന്ന ഉത്തരവ് തെറ്റായി പുറത്തിറക്കിയതാണെന്നാണ് എസ്ബിഐ വൃത്തങ്ങള്‍ പറയുന്നത്. ജൂണ്‍ ഒന്നു മുതല്‍ സൗജന്യ എടിഎം സേവനങ്ങള്‍ നിര്‍ത്തലാക്കുന്നു എന്നാണ് നേരത്തേ പുറത്തുവന്ന സര്‍ക്കുലറില്‍ പറഞ്ഞിരുന്നത്. ഓരോ ഇടപാടിനും 25 രൂപ വീതം ചാര്‍ജ് ചാര്‍ജ് ഈടാക്കാനായിരുന്നു തീരുമാനം. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്.
ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി ഒരാഴ്ച നീളുന്ന പരിപാടികള്‍ സംഘടിപ്പിക്കും; എൽ ഡി എഫ്
കണ്ണൂര്‍: ഇടതുസര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി ഒരാഴ്ച നീളുന്ന പരിപാടികള്‍ സംഘടിപ്പിക്കാന്‍ എല്‍.ഡി.എഫ്. ജില്ലാകമ്മിറ്റി തീരുമാനിച്ചു.മേയ് 25 മുതലുള്ള ഓരാഴ്ചയാണ് സര്‍ക്കാരിന്റെ വാര്‍ഷികാചരണം നടക്കുന്നത്. 30-ന് കണ്ണൂരില്‍ ബഹുജനറാലി സംഘടിപ്പിക്കും. എല്‍.ഡി.എഫുമായി സഹകരിക്കുന്ന എല്ലാപാര്‍ട്ടികളെയും റാലിയില്‍ പങ്കെടുപ്പിക്കാനും യോഗം തീരുമാനിച്ചു.