News Desk

സംസ്ഥാനത്ത് സർക്കാർ സേവനങ്ങൾക്ക് അപേക്ഷ ഫീസ് ഒഴിവാക്കുന്നു;സേവനങ്ങള്‍ക്കും സര്‍ട്ടിഫിക്കറ്റുകൾക്കുമുള്ള നടപടികള്‍ ലഘൂകരിക്കും

keralanews application fees for government services in the state will be waived procedures for services and certificates simplified

തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ സേവനങ്ങൾക്ക് അപേക്ഷ ഫീസ് ഒഴിവാക്കുന്നു.കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇതുസംബന്ധിച്ച്‌ തീരുമാനമെടുത്തത്. പൗരന്മാര്‍ക്ക് നല്‍കുന്ന സര്‍ട്ടിഫിക്കറ്റിനും സേവനങ്ങള്‍ക്കുമുള്ള നടപടി ക്രമങ്ങളും ലഘൂകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ വ്യാപാര വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള അപേക്ഷാ ഫീസ് തുടരും.സേവനങ്ങള്‍ക്കുള്ള അപേക്ഷാ ഫോമുകള്‍ ലളിതമാക്കി ഒരു പേജില്‍ പരിമിതപ്പെടുത്തും. അപേക്ഷകളില്‍ അനുമതി നല്‍കുന്നതിനുള്ള നടപടിക്രമങ്ങളും സുഗമമാക്കും. ഒരിക്കല്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റുകള്‍ മറ്റു സര്‍ക്കാര്‍ ഓഫീസുകളിലെ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാം. സര്‍ക്കാര്‍ സേവനങ്ങള്‍ പരമാവധി ഓണ്‍ലൈനാക്കാനുള്ള നടപടികള്‍ക്ക് പുറമെയാണീ നടപടികള്‍. അതിനുള്ള കാലയളവ് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിഷ്‌കര്‍ഷിക്കാം. ഏറ്റവും കുറഞ്ഞത് ഒരു വര്‍ഷക്കാലമായിരിക്കണം. ഒരു പ്രത്യേക ഉദ്ദേശ്യത്തിനോ ഉപയോഗത്തിനോ മാത്രമാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതെന്ന് സര്‍ട്ടിഫിക്കറ്റില്‍ ഇനി രേഖപ്പെടുത്തേണ്ടതില്ല.വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് രേഖകളോ സര്‍ട്ടിഫിക്കറ്റുകളോ ഗസറ്റഡ് ഉദ്യോഗസ്ഥന്‍ അല്ലെങ്കില്‍ നോട്ടറി സാക്ഷ്യപ്പെടുത്തണമെന്നതും ഒഴിവാക്കി. രേഖകളുടെയോ സര്‍ട്ടിഫിക്കറ്റുകളുടെയോ പകര്‍പ്പുകള്‍ സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതിയാകും. ഇഡബ്ല്യൂഎസ് സാക്ഷ്യപ്പെടുത്തല്‍ സര്‍ട്ടിഫിക്കറ്റും എസ്‌സി, എസ്ടി വിഭാഗങ്ങള്‍ക്ക് നിയമപ്രകാരം നല്‍കുന്ന സര്‍ട്ടിഫിക്കറ്റും നിലവിലുള്ള രീതി തുടരും.

കേരളത്തില്‍ ജനിച്ചവര്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റോ അഞ്ചു വര്‍ഷം കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിച്ചതിന്റെ രേഖയോ സത്യപ്രസ്താവനയോ ഉണ്ടെങ്കില്‍ അവരെ നേറ്റീവായി പരിഗണിച്ച്‌ സര്‍ട്ടിഫിക്കറ്റ് നല്‍കും. കേരളത്തിന് പുറത്തു ജനിച്ചവര്‍ക്ക് നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് വില്ലേജ് ഓഫീസര്‍ നല്‍കും. ഓണ്‍ലൈനായി സ്വീകരിക്കുന്ന അപേക്ഷയില്‍ അഞ്ച് പ്രവൃത്തി ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കാനാണ് നിര്‍ദ്ദേശം.ഇനി മുതൽ റസിഡൻസ് സർട്ടിഫിക്കറ്റിന് പകരമായി ആധാർ കാർഡ്, ഏറ്റവും പുതിയ ഇലക്ട്രിസിറ്റി ബിൽ, കുടിവെള്ള ബിൽ, ടെലിഫോൺ ബിൽ, കെട്ടിട നികുതി രസീത് എന്നിവയിലേതെങ്കിലും ഹാജരാക്കിയാൽ മതി. ഇവ ഇല്ലാത്തവർക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കാവുന്നതാണ്. അപേക്ഷകന്റെ എസ്.എസ്.എല്‍.സി ബുക്ക് / വിദ്യാഭ്യാസ രേഖയില്‍ മതം രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ മൈനോറിറ്റി സര്‍ട്ടിഫിക്കറ്റ് വേണ്ട. അല്ലാത്തവയ്ക്ക് വില്ലേജ് ഓഫീസറോ തഹസില്‍ദാറോ ഓണ്‍ലൈനായോ അല്ലാതെയോ ലഭിക്കുന്ന അപേക്ഷയില്‍ അഞ്ച് പ്രവൃത്തി ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കണം. അപേക്ഷകന്‍ സത്യവാങ്മൂലവും സമര്‍പ്പിക്കണം.ലൈഫ് സർട്ടിഫിക്കറ്റിന് കേന്ദ്രസർക്കാർ പെൻഷൻകാർക്ക് ഏർപ്പെടുത്തിയിട്ടുള്ള ‘ജീവൻ പ്രമാൺ’ എന്ന ബയോമെട്രിക് ഡിജിറ്റൽ സംവിധാനം ഉപയോഗിക്കാവുന്നതാണ്. ഈ സംവിധാനം കേരള ട്രഷറിയിലും ബാങ്കുകളിലും ലഭ്യമാണ്.വൺ ആന്റ് സെയിം സർട്ടിഫിക്കറ്റിന് വ്യക്തിയുടെ സത്യപ്രസ്താവന ഗസറ്റഡ് പദവിയിലുള്ള ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയാൽ മതിയാകും.റേഷൻ കാർഡ്, സ്‌കൂൾ സർട്ടിഫിക്കറ്റ്, പാസ്പോർട്ട്, ആധാർ, ജനനസർട്ടിഫിക്കറ്റ് എന്നീ രേഖകളിൽ ഏതിലെങ്കിലും ബന്ധുത്വം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ വില്ലേജ് ഓഫീസറോ തഹസിൽദാറോ നൽകുന്ന ബന്ധുത്വ സർട്ടിഫിക്കറ്റ് ആവശ്യമില്ല.അപേക്ഷകന്റെ റേഷൻ കാർഡിൽ കുടുംബാംഗങ്ങളുടെ പേരുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ റേഷൻ കാർഡ് തന്നെ കുടുംബാംഗത്വ സർട്ടിഫിക്കറ്റിന് പകരം സ്വീകരിക്കാം. അല്ലാത്ത പക്ഷം മാത്രം വില്ലേജ് ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റ് സമർപ്പിക്കണം.

ആഭ്യന്തരവകുപ്പിന്റെ സാക്ഷ്യപ്പെടുത്തലിന് ഓൺലൈനായി സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്യുന്നതിനുള്ള സൗകര്യം വിദേശത്ത് പോകുന്ന തൊഴിലന്വേഷകർക്ക് നൽകും. ഇതിനായി സർവകലാശാലകൾ, പരീക്ഷാഭവൻ, ഹയർ സെക്കന്ററി വിഭാഗം, തദ്ദേശസ്വയംഭരണ വകുപ്പ് എന്നിവർക്ക് ലോഗിൻ സൗകര്യം നൽകും. ഇതുവഴി ബന്ധപ്പെട്ടവർക്ക് സർട്ടിഫിക്കറ്റുകളുടെ ആധികാരികത ഓൺലൈനായി പരിശോധിക്കാൻ കഴിയും. ജില്ലകളിൽ ഡെപ്യൂട്ടി കളക്ടർ റാങ്കിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥനെ ഇതിനായി ചുമതലപ്പെടുത്തും. പരിശോധിച്ച ശേഷം അറ്റസ്റ്റേഷൻ പൂർത്തീകരിച്ച്, സേവനം ലഭ്യമാകേണ്ട വ്യക്തിയെ മുൻകൂട്ടി അറിയിച്ച് സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകൾ നൽകും.

സംസ്ഥാനത്ത് ഇന്ന് 12,288 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;141 മരണം; 15,808 പേർ രോഗമുക്തി നേടി

keralanews 12288 corona cases confirmed in the state today 141 deaths 15808 cured

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 12,288 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 1839, തൃശൂർ 1698, തിരുവനന്തപുരം 1435, കോഴിക്കോട് 1033, കൊല്ലം 854, മലപ്പുറം 762, ആലപ്പുഴ 746, കോട്ടയം 735, പാലക്കാട് 723, കണ്ണൂർ 679, പത്തനംതിട്ട 643, ഇടുക്കി 622, വയനാട് 337, കാസർഗോഡ് 182 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 141 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 25,952 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 51 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,674 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 494 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 69 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,808 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 2217, കൊല്ലം 1374, പത്തനംതിട്ട 661, ആലപ്പുഴ 791, കോട്ടയം 1011, ഇടുക്കി 444, എറണാകുളം 3280, തൃശൂർ 1846, പാലക്കാട് 732, മലപ്പുറം 1169, കോഴിക്കോട് 1165, വയനാട് 484, കണ്ണൂർ 398, കാസർഗോഡ് 236 എന്നിങ്ങനേയാണ് രോഗമുക്തിയായത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 227 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 332 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്ത് ഇരുചക്രവാഹനങ്ങളില്‍ കുട ചൂടിയുള്ള യാത്രയ്‌ക്ക് വിലക്കേർപ്പെടുത്തി സർക്കാർ;ലംഘിച്ചാല്‍ 1000 രൂപ പിഴ

keralanews govt bans using umbrella while driving twowheelers in the state 1000rupees fines if violating the rule

തിരുവനന്തപുരം: സംസ്ഥാനത്ത് ഇരുചക്രവാഹനങ്ങളില്‍ കുട ചൂടിയുള്ള യാത്രയ്‌ക്ക് വിലക്കേർപ്പെടുത്തി സർക്കാർ.ഇത് സംബന്ധിച്ച്‌ ഗതാഗത കമ്മീഷണര്‍ ഉത്തരവിറക്കി. ഇത്തരത്തില്‍ യാത്ര ചെയ്യുന്നവരില്‍ നിന്ന് ആയിരം രൂപ പിഴ ഈടാക്കുമെന്നും ഉത്തരവില്‍ പറയുന്നു.കുട ചൂടി ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുന്നത് മൂലം അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നിയമം കര്‍ശനമാക്കുന്നത് . കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ കുട ചൂടി ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്തുണ്ടായ അപകടങ്ങളില്‍ 14 പേര്‍ മരിച്ചിരുന്നു.വാഹനം ഓടിക്കുന്നവര്‍ക്കും പിന്നിലിരിക്കുന്നവര്‍ക്കും നിയമം ബാധകമായിരിക്കും. നിലവിലെ ഗതാഗത നിയമപ്രകാരം തന്നെ കുട ചൂടിയുള്ള യാത്ര നിയമവിരുദ്ധമാണെങ്കിലും കര്‍ശനമാക്കിയിരുന്നില്ല. അപകടങ്ങള്‍ കൂടിയതോടെയാണ് നിമയം കര്‍ശനമാക്കാന്‍ തീരുമാനിച്ചത്. രണ്ടുവര്‍ഷത്തിനിടെ പതിനാലോളം പേരാണ് കുടചൂടിയുള്ള അപകടത്തില്‍ മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പിന്നിലിരിക്കുന്നവരാണ് കൂടുതലും അപകടത്തില്‍പ്പെടുന്നത്. പിന്‍സീറ്റിലിരിക്കുന്നവര്‍ കുട നിവര്‍ത്തുമ്ബോള്‍ സ്വാഭാവികമായും വാഹനം ‌ഓടുന്നതിന്റെ എതിര്‍ദിശയില്‍ ശക്തമായ കാറ്റ് വീശും. കനത്ത കാറ്റില്‍ കുടയിലുള്ള നിയന്ത്രണ‌വും വാഹനത്തിന്റെ നിയന്ത്ര‌‌ണവും നഷ്‍പ്പെടുകയും അങ്ങനെ അപകടമുണ്ടാവുകയും ചെയ്യുന്നതാണ് കൂടുതല്‍. പുറകിലിരിക്കുന്നയാള്‍ മുന്നിലേക്കു കുട നിവര്‍ത്തിപ്പിടിക്കുമ്പോൾ ഓടിക്കുന്നയാളുടെ കാഴ്ച മറഞ്ഞും അപകടങ്ങളുണ്ടാവാം.

കാസർകോട് ചെറുവത്തൂരിൽ ഏഴ് വയസുകാരൻ പേ വിഷബാധയേറ്റ് മരിച്ചു

keralanews seven year old boy died of rabies in kasarkode cheruvathoor

കാസർകോട്: ചെറുവത്തൂരിൽ ഏഴ് വയസുകാരൻ പേ വിഷബാധയേറ്റ് മരിച്ചു.ആലന്തട്ട വലിയപൊയിൽ തോമസിന്റെ മകൻ എം.കെ. ആനന്ദ് ആണ് മരിച്ചത്.  വീടിനടുത്ത് വെച്ച് നായ കടിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു ആനന്ദ്. നായക്ക്  പേ ഉണ്ടായിരുന്നതായാണ് സ്ഥീരികരണം.  ഏകദേശം ഒരു മാസമായി ചികിത്സ തുടരുന്നതിനിടെയായിരുന്നു മരണം.  ആലന്തട്ട എ.യു.പി. സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.

ശ്രീനഗറില്‍ രണ്ട് അധ്യാപകരെ വെടിവച്ചു കൊന്നു

keralanews two teachers shot dead in srinagar

ശ്രീനഗർ:ശ്രീനഗറില്‍ രണ്ട് അധ്യാപകരെ വെടിവച്ചുകൊന്നു. ഈദ് ഗാഹ് പ്രദേശത്തെ സര്‍ക്കാര്‍ ബോയസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകരാണ് സായുധരുടെ വെടിയേറ്റ് മരിച്ചത്. അധ്യാപകന്‍ ദീപക് ചന്ദും പ്രിന്‍സിപ്പല്‍ സുപുന്ദര്‍ കൗറുമാണ് മരിച്ചത്.വെടിവയ്പ് നടക്കുമ്പോൾ വിദ്യാര്‍ത്ഥികളാരും സ്‌കൂളിലുണ്ടായിരുന്നില്ല. കശ്മീരിലെ സ്‌കൂളുകള്‍ ഇപ്പോഴും ഓണ്‍ലൈന്‍ വഴിയാണ് നടക്കുന്നത്.മൂന്ന് പേര്‍ വെടിയേറ്റ് മരിച്ച്‌ 48 മണിക്കൂറിനുള്ളിലാണ് ഇപ്പോള്‍ രണ്ട് പേര്‍ കൂടി മരിച്ചത്.പാക്ക് ഭീകര സംഘടനയായ ദി റസിസ്റ്റന്റ് ഫ്രന്റ് ആണ് ആക്രമണത്തിനു പിന്നിലെന്ന് കശ്മീര്‍ പോലിസ് അറിയിച്ചു.മരിച്ചവര്‍ സിഖ്, ഹിന്ദു വിഭാഗത്തില്‍ നിന്നുള്ളവരാണെന്ന് പോലിസിന്റെ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.തോക്കുമായി സ്‌കൂളിലെത്തിയ സായുധര്‍ ഐഡി കാര്‍ഡ് പരിശോധിച്ചാണ് വെടിയുതിര്‍ത്തതെന്ന് റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു. പ്രദേശത്ത് പോലിസിനെ വിന്യസിപ്പിച്ചിട്ടുണ്ട്. അധ്യാപകരെ വെടിവച്ചു കൊന്നതിന് പിന്നാലെ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഉത്തരവാദിത്തം ടിആര്‍എഫ് ഏറ്റെടുത്തത്.ഓഗസ്റ്റ് 15ന് സ്‌കൂളില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചതിനിലാണ് അധ്യാപകരെ കൊന്നതെന്ന് ഭീകരസംഘടന പ്രസ്താവനയില്‍ വ്യക്തമാക്കി. ഇന്ത്യന്‍ ഭരണകൂടത്തിന്റെ ചട്ടുകമായി മാറുകയോ അവരുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുകയോ ചെയ്താല്‍ ആരും രക്ഷപ്പെടില്ലെന്ന് മുന്നറിയിപ്പ് നല്‍കിയ പാക്ക് ഭീകര സംഘടന ഇന്ത്യന്‍ സ്വതന്ത്ര്യ ദിനാഘോഷ ചടങ്ങിനെ ‘വൃത്തികെട്ട ചടങ്ങ്’ എന്ന് വിളിച്ച്‌ അധിക്ഷേപിക്കുകയും ചെയ്തു. ടിആര്‍എഫിന്റെ മുന്നറിയിപ്പും ഭീഷണിയും വകവയ്ക്കാതെ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ പങ്കെടുപ്പിച്ചതിന്റെ ഗുരുതരമായ പ്രത്യാഘാതമാണ് അധ്യാപകര്‍ അനുഭവിച്ചതെന്നും പ്രസ്താവനയില്‍ പറയുന്നു.കശ്മീരിലെ കടകളിലും വസതികളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നതിനെതിരെയും ഭീകരര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ക​ണ്ണൂ​ര്‍ മാങ്ങാട്ടുപറമ്പിലെ ദൂ​ര​ദ​ര്‍​ശ​ന്‍ റി​ലേ കേ​ന്ദ്ര​ത്തി​ല്‍ നി​ന്നു​ള്ള സം​പ്രേ​ഷ​ണം ഒ​ക്ടോ​ബ​ര്‍ 31ഓ​ടെ നി​ല​ക്കും

keralanews broadcast from the television center at mangattuparamba kannur will stop on 31st october

കണ്ണൂര്‍:മങ്ങാട്ടുപറമ്പിലെ ദൂരദര്‍ശന്‍ റിലേ കേന്ദ്രത്തില്‍ നിന്നുള്ള സംപ്രേഷണം ഒക്ടോബര്‍ 31ഓടെ നിലക്കും. പഴയ അനലോഗ് സംവിധാനം അപ്രസക്തമായതോടെ നിലയത്തിന്റെ ആവശ്യമില്ലാതായെന്ന നിഗമനത്തിലാണ് അടക്കാനുള്ള തീരുമാനം വന്നത്. ഇതോടെ രാവിലെ 5.30 മുതല്‍ രാത്രി 12 മണിവരെ മലയാളം പരിപാടികള്‍ ഇവിടെ നിന്ന് റിലേ ചെയ്യുന്നത് നിലക്കും. 1985ലാണ് സംസ്ഥാനത്ത് ആദ്യമായി ദൂരദര്‍ശന്‍ മെയിന്‍റനന്‍സ് സെന്‍റര്‍ കണ്ണൂരില്‍ സ്ഥാപിച്ചത്. ആദ്യം പള്ളിക്കുന്നില്‍ ആയിരുന്നെങ്കിലും റിലേ സ്റ്റേഷന്‍ വന്നതോടെ പിന്നീട് മങ്ങാട്ടുപറമ്പിലേക്ക് മാറ്റി. കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, കൊച്ചി തുടങ്ങിയ കേന്ദ്രങ്ങളെല്ലാം ഇതിന്റെ കീഴിലായിരുന്നു. മാങ്ങാട്ടുപറമ്പിലെ ദൂരദര്‍ശന്‍ മെയിന്‍റനന്‍സ് സെന്‍ററിന് കീഴില്‍ വരുന്ന തലശ്ശേരി, കാസര്‍കോട് എല്‍.പി.ടികളും മാഹിയിലെ ട്രാന്‍സ്‌മിറ്ററും നിര്‍ത്തലാക്കിക്കഴിഞ്ഞു.നിലവില്‍ 13 ജീവനക്കാരാണ് മാങ്ങാട്ടുപറമ്ബിലെ കേന്ദ്രത്തില്‍ ഉള്ളത്. സംസ്ഥാനത്തെ 11 റിലേ സ്റ്റേഷനുകളും പൂട്ടുന്നതോടെ ജീവനക്കാരുടെ നിലനില്‍പും ആശങ്കയിലാണ്. രാജ്യത്ത് ഇത്തരത്തിലുള്ള ഒട്ടേറെ സ്‌റ്റേഷനുകള്‍ ഇതിനകം പൂട്ടിക്കഴിഞ്ഞു. അവശേഷിക്കുന്നവയും ഈ വര്‍ഷാവസാനത്തോടെ അടച്ചു പൂട്ടാനാണ് കേന്ദ്ര നീക്കം. ഇനി ദൂരദര്‍ശന്‍ പരിപാടികള്‍ ലഭിക്കാന്‍ ഡി.ടി.എച്ച്‌ സംവിധാനത്തിലേക്ക് പോകേണ്ടിവരും.

സംസ്ഥാന എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു; 53,031 പേര്‍ യോഗ്യത നേടി

keralanews state engineering entrance exam results announced 53031 qualified

തിരുവനന്തപുരം: സംസ്ഥാന എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദുവാണ് ഫലപ്രഖ്യാപനം നടത്തിയത്. 73,977 പേര്‍ പരീക്ഷ എഴുതിയതില്‍ 53,031 പേര്‍ യോഗ്യത നേടുകയും ചെയ്തു. 47629 പേര്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടു. പരീക്ഷാഫലം cee.kerala.gov.in എന്ന വെബ്സൈറ്റില്‍ നിന്ന് ലഭ്യമായിരിക്കും. എന്‍ജിനിയറിംഗ് വിഭാഗത്തില്‍ തൃശൂര്‍ ,വടക്കാഞ്ചേരി സ്വദേശി ഫെയ്സ് ഹാഷിം ഒന്നാം റാങ്ക് നേടി. ഹരിശങ്കര്‍(കോട്ടയം), നയന്‍ കിഷോര്‍ നായര്‍(കൊല്ലം) എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും റാങ്കുകള്‍ നേടിയിട്ടുണ്ട്. ആദ്യ നൂറ് റാങ്കില്‍ 78 പേര്‍ ആണ്‍കുട്ടികളും 22 പേര്‍ പെണ്‍കുട്ടികളുമാണ്.ഫാര്‍മസി, ആര്‍ക്കിടക്ച്ചര്‍ കോഴ്സുകളിലേക്കുള്ള റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫാര്‍മസി വിഭാഗത്തില്‍ തൃശൂര്‍ സ്വദേശി അബ്ദുല്‍ നാസര്‍ കല്ലായില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി. തേജസ്വിനി വിനോദ്(കണ്ണൂര്‍), അക്ഷര ആനന്ദ്(പത്തനംതിട്ട) എന്നിവ രണ്ടും മൂന്നും റാങ്കുകള്‍ കരസ്ഥമാക്കി.റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് മുന്‍പേ തന്നെ ഓപ്ഷന്‍ സ്വീകരിക്കുന്ന നടപടികള്‍ ആരംഭിച്ചിരുന്നു.സിബിഎസ്‌ഇ ഇപ്രൂവ്‌മെന്റ് പരീക്ഷ എഴുതിയവര്‍ക്ക് കൂടി അപേക്ഷിക്കാന്‍ അവസരം നല്‍കണമെന്ന കോടതി ഉത്തരവ് മൂലമാണ് പട്ടിക പ്രസിദ്ധീകരിക്കാന്‍ വൈകിയതെന്നാണ് എന്‍ട്രന്‍സ് കമ്മീഷണറുടെ വിശദീകരണം. എന്‍ജിനിയറിങ് പ്രവേശനപരീക്ഷയിലെ ഓരോ പേപ്പറിലും 10 മാര്‍ക്കുവീതം ലഭിച്ചവര്‍ക്കാണ് എന്‍ജിനിയറിങ് റാങ്ക് പട്ടികയില്‍ സ്ഥാനംനേടാന്‍ അര്‍ഹത. ഫാര്‍മസി പ്രവേശനപരീക്ഷയില്‍ ലഭിച്ച സ്‌കോറിന്റെ അടിസ്ഥാനത്തില്‍ പ്രോസ്‌പെക്ടസ് വ്യവസ്ഥ പ്രകാരം കണക്കാക്കുന്ന ഇന്‍ഡക്‌സ് മാര്‍ക്ക് 10 എങ്കിലും ലഭിച്ചവര്‍ക്കാണ് ഫാര്‍മസി റാങ്ക്പട്ടികയില്‍ സ്ഥാനംനേടാന്‍ അര്‍ഹതയുള്ളത്. റാങ്ക് പട്ടികകളില്‍ സ്ഥാനം നേടാന്‍, പട്ടികവിഭാഗക്കാര്‍ക്ക് ഈ മിനിമം മാര്‍ക്ക് വ്യവസ്ഥയില്ല.

സ്കൂൾ തുറക്കൽ;വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണം നല്‍കും;ശനിയാഴ്ചയും ക്ലാസ്‌; വിദ്യാഭ്യാസ മന്ത്രി

keralanews school reopening lunch provided to students saturday also working day says education minister

തിരുവനന്തപുരം:നവംബര്‍ ഒന്നിന് സംസ്ഥാനത്ത് സ്കൂള്‍ തുറക്കാന്‍ എല്ലാ സജ്ജീകരണങ്ങളും തയ്യാറാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുമെന്നും ശനിയാഴ്ച ദിവസങ്ങളിലും വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച്‌ നിയമസഭയില്‍ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗരേഖ തയ്യാറാക്കിക്കഴിഞ്ഞതായും അത് മുഖ്യമന്ത്രിക്ക് കൈമാറിയതായും അദ്ദേഹം പറഞ്ഞു. എല്ലാ സ്‌കൂളുകളിലും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് ഉച്ചഭക്ഷണ വിതരണത്തിനുള്ള സംവിധാനം ഉണ്ടാക്കും.ശനിയാഴ്ച അടക്കമുള്ള ദിവസങ്ങള്‍ സ്‌കൂളുകള്‍ക്ക് പ്രവൃത്തിദിവസമായിരിക്കും.എല്‍പി സ്‌കൂളില്‍ ഒരു ബെഞ്ചില്‍ രണ്ട് കുട്ടികള്‍ എന്ന തോതിലായിരിക്കും വിദ്യാര്‍ഥികളെ ഇരിക്കാന്‍ അനുവദിക്കുക. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച്‌ ഹെല്‍പ് ഡെസ്‌കുകള്‍ തുറക്കും. സ്‌കൂളുകള്‍ തുറക്കാതെ കിടക്കുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. സ്‌കൂള്‍ വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കുന്നതിന് പിടിഎയുടെയും നാട്ടുകാരുടെയും സഹകരണം വേണമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് 12,616 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;134 മരണം;14,516 പേർക്ക് രോഗമുക്തി

keralanews 12616 corona cases confirmed in the state today 134 deaths 14516 cured

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,616 പേർക്ക് കൊറോണ സ്ഥിരീകരിച്ചു.എറണാകുളം 1932, തിരുവനന്തപുരം 1703, കോഴിക്കോട് 1265, തൃശൂർ 1110, മലപ്പുറം 931, കൊല്ലം 869, കോട്ടയം 840, പത്തനംതിട്ട 766, കണ്ണൂർ 698, ഇടുക്കി 656, പാലക്കാട് 634, ആലപ്പുഴ 569, വയനാട് 440, കാസർഗോഡ് 203 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 98,782 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 49 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,018 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 452 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 97 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 14,516 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1508, കൊല്ലം 78, പത്തനംതിട്ട 812, ആലപ്പുഴ 944, കോട്ടയം 1037, ഇടുക്കി 651, എറണാകുളം 2328, തൃശൂർ 1420, പാലക്കാട് 759, മലപ്പുറം 1153, കോഴിക്കോട് 2322, വയനാട് 735, കണ്ണൂർ 642, കാസർഗോഡ് 127 എന്നിങ്ങനേയാണ് രോഗമുക്തിയായത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 134 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 25,811 ആയി.പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 745 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.

ടിസി വേണ്ട; സെൽഫ് ഡിക്ലറേഷൻ ഉണ്ടെങ്കിൽ വിദ്യാർത്ഥികൾക്ക് ഇഷ്ടമുള്ള സ്‌കൂളുകളിൽ ചേരാമെന്ന് മന്ത്രി വി ശിവൻകുട്ടി

keralanews t c not required students can join the schools of their choice if there is a self declaration says minister v sivankutty

തിരുവനന്തപുരം : വിദ്യാർത്ഥികൾക്ക് സെൽഫ് ഡിക്ലറേഷൻ ഉണ്ടെങ്കിൽ ടിസി ഇല്ലാതെ തന്നെ ഇഷ്ടമുള്ള സ്‌കൂളുകളിൽ ചേരാമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഇത് സംബന്ധിച്ച് വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ടിസി ആവശ്യപ്പെടുന്ന ഏതൊരു വിദ്യാർത്ഥിക്കും വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സ്‌കൂളിലെ പ്രധാന അദ്ധ്യാപകൻ ടിസി നൽകേണ്ടതുണ്ടെന്നും മന്ത്രി അറിയിച്ചു. നിയമസഭയിൽ എ.എൻ. ഷംസീർ എംഎൽഎയുടെ സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി.ചില സ്‌കൂളുകൾ വിദ്യാർത്ഥികൾക്ക് വക്കീൽ നോട്ടീസ് അയക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. സർക്കാർ ഇക്കാര്യത്തെ വളരെ ഗൗരവമായാണ് കാണുന്നത്. വിദ്യാർത്ഥി പുതുതായി ചേരാൻ ഉദ്ദേശിക്കുന്ന സ്‌കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ കൂടി കണക്കിലെടുത്ത് മാത്രമേ അഡ്മിഷൻ നൽകാൻ സാധിക്കൂ. ഹയർസെക്കൻഡറി സ്‌കൂൾ ട്രാൻസ്ഫർ സിംഗിൾ വിൻഡോ അഡ്മിഷൻ നടപടി ക്രമം അനുസരിച്ച് നടക്കുമെന്നും മന്ത്രി വ്യക്തമാക്കി.