പെട്രോള്‍, ഡീസല്‍ വില കുറഞ്ഞു
ന്യൂഡല്‍ഹി: രാജ്യവ്യാപകമായി ഇന്ധനവില കുറഞ്ഞു .രാജ്യത്തെ ഏറ്റവും വലിയ ഇന്ധനക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ . പെട്രോളിന് രണ്ട് രൂപ 16 പൈസയും ഡീസലിന് രണ്ട് രൂപ 10 പൈസയും കുറച്ചതായി അറിയിച്ചു.തിങ്കളാഴ്ച അര്‍ധരാത്രിയോടെ പുതുക്കിയ നിരക്കുകള്‍ നിലവില്‍വന്നു. ഏപ്രില്‍ 16-ന് പെട്രോളിന് 1.39 രൂപയും ഡീസലിന് 1.04 രൂപയും വര്‍ധിപ്പിച്ചിരുന്നു.
ജയിലില്‍ പോകാന്‍ തയ്യാര്‍ ; കുമ്മനം
കൊച്ചി∙ പയ്യന്നൂരിൽ ആർഎസ്എസ് പ്രവർത്തകൻ കൊല ചെയ്യപ്പെട്ടതിനെ തുടർന്ന് സമൂഹമാധ്യമത്തിലിട്ട വിഡിയോ യഥാർഥമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. അതിന്റെ പേരിൽ കേസെടുക്കുന്നതിൽ ഭയമില്ല. ജയിലിൽ പോകാന്‍ വരെ തയാറാണെന്നും കുമ്മനം പറഞ്ഞു.
അതേസമയം, കുമ്മനത്തിന്റെ പോസ്റ്റിനെതിരെ എസ്എഫ്ഐ കണ്ണൂർ ജില്ലാ പ്രസിഡന്റ് മുഹമ്മദ് സിറാജ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം സിപിഎം പ്രവർത്തകർ ആഘോഷിക്കുന്നുവെന്ന പേരിൽ കുമ്മനം വ്യാജ വിഡിയോ പ്രചരിപ്പിച്ചെന്നും ഇതുവഴി കണ്ണൂരിൽ ആർഎസ്എസ് –സിപിഎം സംഘർഷത്തിനു ശ്രമിച്ചെന്നുമാണ് പരാതി.
കുൽഭൂഷൺ ജാദവ്: ഹരീഷ് സാൽവെയുടെ പ്രതിഫലം ഒരു രൂപ മാത്രമെന്ന് സുഷമാ സ്വരാജ്
ന്യൂഡൽഹി: കുൽഭൂഷൺ ജാദവിനു നീതി തേടി രാജ്യാന്തര കോടതിയിൽ ഇന്ത്യയ്ക്കായി ഹർജി നല്‍കി വാദം തുടരുന്ന അഭിഭാഷകൻ ഹരീഷ് സാൽവെയുടെ പ്രതിഫലം ഒരു രൂപ. വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ് ഈ വിവരം വെളിപ്പെടുത്തിയത്. ട്വിറ്ററിലൂടെയാണ് സുഷമ ഇക്കാര്യം വ്യക്തമാക്കിയത്. ഹരീഷ് സാൽവെയെ അഭിഭാഷകനായി ചുമതലപ്പെടുത്തിയതിനു പിന്നാലെയുയർന്ന വിമർശനങ്ങൾക്കുള്ള മറുപടിയായിട്ടാണ് ട്വീറ്റ്.
പി ചിദംബരത്തിന്റെയും മകന്റ്റെയും വീട്ടില്‍ സി ബി ഐ റെയിഡ്
ചെന്നൈ∙ മുൻ കേന്ദ്രമന്ത്രി പി.ചിദംബരത്തിന്റെയും മകൻ കാർത്തി ചിദംബരത്തിന്റെയും വീടുകളിൽ സിബിഐ റെയ്ഡ്. പതിനാലോളം സ്ഥലങ്ങളിലാണ് സിബിഐ പരിശോധന നടത്തിയത്. സർക്കാർ വിരോധം തീർക്കുകയാണെന്നാണ് ചിദംബരത്തിന്റെ പ്രതികരണം. മകനെയും സുഹൃത്തുക്കളെയും സിബിഐ വേട്ടയാടുകയാണ്. തന്നെ നിശബ്ദനാക്കാനാണ് ശ്രമം. പ്രതിപക്ഷ പാർട്ടികളിലെ നേതാക്കളടക്കം സർക്കാരിനെതിരെ നിലപാട് എടുക്കുന്നവർക്കെതിരെ കേസുകളെടുക്കുകയാണെന്നും ചിദംബരം പ്രസ്താവനയിൽ പറഞ്ഞു. ചെന്നൈയിലും ഡൽഹിയിലുമാണ് ഒരേസമയം റെയ്ഡ് നടക്കുന്നത്
വാനാക്രൈ കംപ്യൂട്ടർ വൈറസ് മൊബൈല്‍ ഫോണിനെയും ബാധിക്കാന്‍ സാധ്യതയുണ്ടെന്നു സൈബർ ഡോം
തിരുവനന്തപുരം∙ ലോകം മുഴുവൻ ആശങ്ക പടർത്തിയ വാനാക്രൈ കംപ്യൂട്ടർ വൈറസ് മൊബൈല്‍ ഫോണിനെയും ബാധിക്കാന്‍ സാധ്യതയുണ്ടെന്നു സൈബർ ഡോം. ആക്രമണം ശക്തി താൽക്കാലികമായി കുറഞ്ഞെങ്കിലും ആക്രമണം കൂടുതൽ രൂക്ഷമാകാമെന്ന മുന്നറിയിപ്പാണ് സൈബർ ഡോം നല്‍കുന്നത്. . അടുത്ത ഘട്ടത്തിൽ കംപ്യൂട്ടർ ഡാറ്റയിൽ തിരിമറി നടന്നേക്കാമെന്നാണ് മുന്നറിയിപ്പ്. മൊബൈൽ ഫോണിനെ ബാധിക്കുന്ന റാൻസംവെയർ പടരാൻ സാധ്യതയുണ്ടെന്നും സൈബർ ഡോം മുന്നറിയിപ്പ് നൽകുന്നു.
ഇതിലും വലിയ അപകടമുണ്ടാകാമെന്നാണ് സൈബർ ഡോമിന്റെ മുന്നറിയിപ്പ്. കേരളപൊലീസിന്റെ സാങ്കേതിക ഗവേഷണവിഭാഗമായ സൈബർ ഡോം റാൻസംവെയർ ആക്രമണസാധ്യത മുൻകൂട്ടിക്കണ്ട് നിരീക്ഷണത്തിനായി പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്.
ചുള്ളിക്കൊമ്പന് കാവലൊരുക്കി ഏറുമാടം
പേരാവൂർ: ആറളം ഫാമിൽ മയക്കുവെടി വെച്ച് പിടികൂടിയ ചുള്ളിക്കൊമ്പന് കാവലൊരുക്കാൻ ഏറുമാടം നിർമിച്ച് അധികൃതർ. വലയംചാൽ വനം റേഞ്ച് ഓഫീസിനു സമീപം ചുള്ളിക്കൊമ്പനെ തളച്ച കൂടിനു സമീപത്തായാണ് 24 മണിക്കൂർ നിരീക്ഷണത്തിനായി ഏറുമാടം നിർമ്മിച്ചത്. മയക്കുവെടി വെച്ചപ്പോൾ ചുള്ളികൊമ്പനോടൊപ്പം ഉണ്ടായിരുന്ന ആനക്കൂട്ടങ്ങൾ കൂട് തകർക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് ഏറുമാടം നിർമ്മിച്ചത്. കാവലിനായി പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
ജനകീയ കൂട്ടായ്മയുടെ കരുത്തിൽ കാനാനിപുഴയ്ക്ക് പുനർജനി
കണ്ണൂർ: നാടാകെ കൈ കോർത്തപ്പോൾ പുഴയ്ക്ക് പുനർജനി. കണ്ണൂർ നിയമസഭാ മണ്ഡലത്തിലെ മാലിന്യ വാഹിനിയായ കാനാനി പുഴയെ ആണ് ആയിരങ്ങൾ അണിനിരന്ന ജനകീയ കൂട്ടായ്മയിലൂടെ വീണ്ടെടുത്തത്. മുണ്ടേരി പഞ്ചായത്തിലെ അയ്യപ്പൻമലയിൽ നിന്ന് തുടങ്ങി കണ്ണൂർ കോർപറേഷനിലെ മരക്കാർ കണ്ടി വഴി ഒഴുകി അറബി കടലിലേക്ക് ചേരുന്ന 10 കിലോമീറ്റർ ദൂരമാണ് ശുചീകരണത്തിലൂടെ തിരിച്ചു പിടിച്ചത്. വര്ഷങ്ങളോളം , കൃഷിയ്ക്ക് വേണ്ടിയും ശുദ്ധ ജല സംഭരണിയായും ഉപയോഗിച്ചിരുന്ന പുഴ കാലക്രമത്തിൽ നശിക്കുകയായിരുന്നു. വീടുകളിൽ നിന്നും ഫാക്ടറികളിൽ നിന്നുമുള്ള കക്കൂസ് മാലിന്യം ഉൾപ്പെടെ ഒഴുക്കിയ പുഴയെ അയ്യായിരത്തോളം വളണ്ടിയർമാർ അണിനിരന്ന ഒറ്റ ദിവസം കൊണ്ട് പുനരുജ്ജീവിപ്പിക്കുകയായിരുന്നു.
റാൻസംവെയർ ആക്രമണം ‘സൈബർ ഡോം’ മുന്‍കൂട്ടി കണ്ടെന്നു ഐജി മനോജ് എബ്രഹാം
തിരുവനന്തപുരം: റാൻസംവെയർ സോഫ്റ്റ്‌വെയർ ആക്രമണം കേരള പൊലീസിനു കീഴിലെ ‘സൈബർ ഡോം’ മുന്‍കൂട്ടി കണ്ടെന്നു സൈബർ ഡോം മേധാവി ഐജി മനോജ് എബ്രഹാം. ഇതിനു വേണ്ടി സൈബർ ഡോമിൽ റാൻസംവെയർ സ്കൂൾ ആരംഭിച്ചു നിരീക്ഷണം തുടങ്ങിയിരുന്നു. റാൻസംവെയർ ആക്രമണം തടയാൻ രാജ്യത്തെ ആദ്യ സ്കൂളാണ് സൈബർ ഡോമിന് കീഴിലുള്ളതെന്ന് മനോജ് എബ്രഹാം പറഞ്ഞു.
പ്രത്യേക താൽപര്യങ്ങളോ ലക്ഷ്യങ്ങളോ ഇല്ലാത്ത സൈബർ കുറ്റവാളികൾ ഏതു രാജ്യത്തും ആക്രമണം നടത്താമെന്നു മുൻകൂട്ടി കണ്ടാണ് സൈബർ ഡോം റാൻസംവെയർ സ്കൂൾ ആരംഭിച്ചത്. മനോജ് എബ്രഹാം പറയുന്നു.
മാസങ്ങൾക്കു മുമ്പു തന്നെ റാൻസംവെയർ സോഫ്റ്റ്‌വെയർ ആക്രമണം സൈബർ കുറ്റവാളികൾ ആരംഭിച്ചിരുന്നു. ചൈന, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ ആശുപത്രികൾ, ഹോട്ടലുകൾ തുടങ്ങിയവ കേന്ദ്രീകരിച്ചായിരുന്നു ആക്രമണങ്ങൾ.
മുഖ്യമന്ത്രി സൈനികരെ മുഴുവൻ അപമാനിച്ചു: ശോഭാ സുരേന്ദ്രൻ
ന്യൂഡല്‍ഹി: ഇന്ത്യയിലെ പട്ടാളക്കാർ മാനഭംഗം നടത്തുകയാണെന്നു പറഞ്ഞ മുഖ്യമന്ത്രി സൈനികരെ മുഴുവൻ അപമാനിച്ചെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ. മുഖ്യമന്ത്രി രാജ്യത്തെ പട്ടാളക്കാരുടെ മനോവീര്യത്തെ തകർത്തു. പട്ടാളക്കാരെ അപമാനിച്ച മുഖ്യമന്ത്രി രാജ്യത്തോടു മാപ്പുപറയണം.
സത്യപ്രതിജ്ഞാ ലംഘനമാണ് പിണറായി നടത്തിയതെന്നും ശോഭാ സുരേന്ദ്രൻ ആരോപിച്ചു.ഗവർണറെപ്പോലെ ഉന്നതമായ ഭരണഘടനാ പദവികളിൽ ഇരിക്കുന്നവരോട് മാന്യമായിട്ട് പെരുമാറണം എന്നുപറയുന്നതിൽ എന്തുതെറ്റാണുള്ളത്.ഗവർണർക്ക് നൽകിയ പരാതി അദ്ദേഹം മുഖ്യമന്ത്രിക്ക് കൈമാറിയതിനെ കുറിച്ചാണ് കേന്ദ്രമന്ത്രി പറഞ്ഞത്.
സൈനിക നിയമം (അഫ്സ്പ) കണ്ണൂരിൽ നടപ്പാക്കുന്നതു സംബന്ധിച്ച് മുഖ്യമന്ത്രി നിയമസഭയിൽ നടത്തിയ പരാമർശങ്ങളാണ് ശോഭാ സുരേന്ദ്രൻ ചൂണ്ടിക്കാട്ടിയത്..പിണറായി വിജയനെ പേടിയാണങ്കില്‍ ഗവര്‍ണര്‍ പദവയില്‍ നിന്ന് പി.സദാശിവം ഇറങ്ങി പോകണമെന്ന് പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും ശോഭാസുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.ഗവര്‍ണര്‍ക്ക് ഇരിക്കുന്ന കസേരയോട് നീതിപുലര്‍ത്താതിരിക്കാന്‍ സാധ്യമല്ല.