
കൊച്ചി: മെട്രോ റെയിൽ ഉത്‌ഘാടനം കൊച്ചി കലൂർ സ്റ്റേഡിയത്തിൽ.ആലുവയിൽ നടത്താനിരുന്ന ചടങ്ങ് സുരക്ഷാ കാരണങ്ങളാലാണ് മാറ്റിയത്.ഉത്‌ഘാടന സമയത്തിൽ തീരുമാനമായിട്ടില്ല.

കൊച്ചി: മെട്രോ റെയിൽ ഉത്‌ഘാടനം കൊച്ചി കലൂർ സ്റ്റേഡിയത്തിൽ.ആലുവയിൽ നടത്താനിരുന്ന ചടങ്ങ് സുരക്ഷാ കാരണങ്ങളാലാണ് മാറ്റിയത്.ഉത്‌ഘാടന സമയത്തിൽ തീരുമാനമായിട്ടില്ല.

തിരുവനന്തപുരം:സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഈ വർഷം കുട്ടികളുടെ വർദ്ധനവ്. ഒന്നരലക്ഷം കുട്ടികളുടെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്.ഈ വർദ്ധനവ് പത്തു വർഷത്തിന് ശേഷം ആണ് ഉണ്ടായിരിക്കുന്നത്.ഒന്നാം ക്‌ളാസിൽ കഴിഞ്ഞ വർഷത്തേക്കാൾ 12000 കുട്ടികളുടെ വർധനവാണ് ഉണ്ടായിട്ടുള്ളത്.

കോഴിക്കോട് : കോഴിക്കോട് ജില്ലയിൽ എൽ ഡി എഫ് ഉം വടകര,കൊയിലാണ്ടി എന്നീ താലൂക്കുകളിൽ ആർ എസ് എസ് ഉം ഇന്നലെ നടത്തിയ ഹർത്താലിൽ പരക്കെ ആക്രമണം. കോഴിക്കോട് ലിങ്ക് റോഡിലിൽ ഒരാഴ്ച മുൻപ്ഉൽഘാടനം ചെയ്ത ബി എം എസ് ജില്ലാ കമ്മിറ്റി ഓഫീസ് ഒരു സംഘം ആളുകൾ തകർത്തു.ബാലുശ്ശേരിയിൽ സി പി എം -ആർ എസ് എസ് സംഘർഷത്തെ തുടർന്ന് പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു.പല ഭാഗങ്ങളിലും വാഹനങ്ങൾക്കുനേരെ കല്ലേറുണ്ടായി. 3 കെ എസ് ആർ ടി സി ബസുകളുടെ ചില്ലുകൾ തകർത്തു.പാർട്ടി ഓഫീസുകൾ, ബസ്‌സ്റ്റോപ്പുകൾ,വായനശാലകൾ എന്നിവയും പലയിടങ്ങളിൽ നശിപ്പിച്ചു. രണ്ടു സ്ത്രീകൾക്കും ഒരു കുട്ടിക്കും പരിക്കേറ്റു.

ഡൽഹി:ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനും പാൻ കാർഡിനും ആധാർ നിർബന്ധമാക്കുന്ന നിയമത്തിന്റെ സാധുത സുപ്രീം കോടതി ശരി വെച്ചു.എന്നാൽ നിലവിൽ ആധാർ ഇല്ലാത്തവർക്കും അപേക്ഷിച്ചിട്ട് കിട്ടാത്തവർക്കും റിട്ടേൺ സമർപ്പിക്കുന്നതിന് ആധാർ നിർബന്ധമല്ല. ആധാർ ഉള്ളവർ ജൂലൈ 1നകം പാൻകാർഡുമായി ബന്ധിപ്പിക്കണം. ആധാറുമായി ബന്ധിപ്പിക്കാത്ത പാൻകാർഡുകളെ ഭരണഘടനാ ബെഞ്ചിന്റെ വിധി വരുന്നത് വരെ അസാധുവാക്കരുതെന്നു ജഡ്ജിമാരായ എ.കെ സിക്രി, അശോക് ഭൂഷൺ എന്നിവർ വ്യക്തമാക്കി. ആധാർ വിവരങ്ങൾ ചോരുന്നില്ലെന്നു സർക്കാർ ഉറപ്പുവരുത്തണമെന്നും ഇത് ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും കോടതി ആവശ്യപ്പെട്ടു.

അഹമ്മദാബാദ്: ഗുജറാത്തിലെ ഒമ്പതാം ക്ലാസ്സിലെ ഹിന്ദി പാഠപുസ്തകം വിവാദത്തിൽ.ഇതിൽ യേശുക്രിസ്തുവിനെ പിശാച് എന്ന് അഭിസംബോധന ചെയ്തതിനെതിരെ ക്രിസ്തുമത വിശ്വാസികൾ രംഗത്ത് വന്നു കഴിഞ്ഞു. ‘പിശാചായ യേശുവുമായി ബന്ധപ്പെട്ടുള്ള ഒരു സംഭവം ഇപ്പോഴും ഓര്മിക്കപ്പെടുന്നതാണ്’ എന്നാണ് പാഠപുസ്തകത്തിലെ വിവാദ പരാമർശം.സംഭവിച്ചത് അച്ചടിപ്പിശക് മാത്രമാണ് എന്നാണ് വിദ്യാഭ്യാസ വകുപ്പ് നൽകുന്ന വിശദീകരണം. എന്നാൽ ഈ പരാമർശം ഒരു മാസം മുൻപേ ചൂണ്ടികാട്ടിയതാണെന്നാണ് ക്രിസ്ത്യൻ സംഘടനകളുടെ ആരോപണം.

മുംബൈ: സുരക്ഷാ ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം വിമാനത്തിൽ കയറാനായി പോയ യുവാവ് ഷട്ടിൽ ബസിൽ ഉറങ്ങിപോയി. സമയത്തു ഉണരാതിരുന്ന യുവാവിന് യാത്ര ചെയ്യേണ്ടിയിരുന്ന വിമാനം നഷ്ടമാവുകയും ചെയ്തു. വിനോദ് പ്രേം ആണ്6 മണിക്കൂർ ഉറങ്ങിപോയത്. മുംബൈയിൽ നിന്ന് ബാംഗ്ലൂരിലേക്ക് പോകാനായി ഇൻഡിഗോ വിമാനം ബുക്ക് ചെയ്ത യുവാവ് വിമാനത്തിൽ കയറാനായി ഷട്ടിൽ ബസിൽ കയറി. ബസിന്റെ ബാക് സീറ്റിൽ ആയിരുന്നു വിനോദ് ഇരുന്നത്. ബസിൽ കയറിയ ഉടനെ വിനോദ് ഉറങ്ങിപ്പോയി.മറ്റു യാത്രക്കാർ വിമാനത്തിൽ കയറിയെങ്കിലും വിനോദ് ഇതൊന്നുമറിയാതെ ഉറങ്ങുകയായിരുന്നു.ഡ്രൈവർ ബസുമായി പോവുകയും ചെയ്തു. 6 മണിക്കൂറിനു ശേഷം മറ്റൊരു ഡ്രൈവർ വിനോദിനെ കണ്ടതോടെയാണ് ഇയാൾ ഉറക്കമുണർന്നത്.അപ്പോഴേക്കും വിമാനം പോയിരുന്നു.

കോഴിക്കോട്: സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന് നേരെയുണ്ടായ ബോംബേറിൽ നടക്കാവ് പോലീസ് വധശ്രമത്തിന് കേസെടുത്തു. എന്നാൽ സംഭവത്തിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്നു ബി ജെ പി ജില്ലാ പ്രസിഡന്റ് ആരോപിച്ചു.പുലർച്ചെ ഒരുമണിയോടെയാണ് സി പി എം ജില്ലാ കമ്മിറ്റി ഓഫീസിനു നേരെ ബോംബേറുണ്ടായത്. ബോംബ് വീണ സമയത്തു സി പി എം ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്റർ ഓഫീസ് വരാന്തയിൽ ഉണ്ടായിരുന്നു.

അട്ടപ്പാടി: അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം. കൊളപ്പടി ഊരിലെ വല്ലി-ശിവദാസ് ദമ്പതിമാരുടെ 2 മാസം പ്രായമായ കുഞ്ഞാണ് മരിച്ചത്.ഹൃദയവാൽവിലെ തകരാറാണ് മരണകാരണം.

തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി യിൽ കൂട്ടപിരിച്ചുവിടൽ.മാവേലിക്കര ഡിപ്പോയിൽ 65 താത്കാലിക ജീവനക്കാരെയും കോഴിക്കോട് 35 താത്കാലിക ജീവനക്കാരെയും ആലുവ ഡിപ്പോയിൽ 55 താത്കാലിക ജീവനക്കാരെയും പിരിച്ചുവിട്ടു. എടപ്പാളിൽ 52 ജീവനക്കാരെയും പിരിച്ചുവിട്ടു. മെക്കാനിക്കൽ വിഭാഗത്തിലെ ജീവനക്കാരാണ് പിരിച്ചുവിട്ടതിലേറെയും. സാമ്പത്തിക പ്രതിസന്ധി മൂലമാണ് പിരിച്ചു വിടലെന്നു സൂചന. ബസ് ബോഡി നിർമാണം നിർത്തിവെച്ചിരിക്കുന്നതിനാലാണ് പിരിച്ചുവിടൽ

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നാളെ വീണ്ടും ഹർത്താൽ . ബി എം എസ് പാർട്ടി ആണ് ഹർത്താലിന് ആഹ്വാനം നൽകിയിരിക്കുന്നത്. ഹർത്താലിന് ബി ജെ പി പിന്തുണ പ്രഖ്യാപിച്ചു. ബി എം എസ് ഓഫീസുകൾക്കു നേരെ ഇന്ന് ഉണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ.