News Desk

മത്സ്യബന്ധനബോട്ടില്‍ കപ്പലിടിച്ച് രണ്ടു പേർ മരിച്ചു

keralanews fishing boat accident in cochin

കൊച്ചി: മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച് രണ്ടു പേർ മരിച്ചു. ഒരാളെ കാണാതായി. രണ്ടു പേർക്ക് പരിക്ക്.കുളച്ചല്‍ സ്വദേശി തമ്പിദുരൈ, അന്യസംസ്ഥാന തൊഴിലാളിയായ രാഹുല്‍ എന്നിവരാണ് മരിച്ചത്.പുതുവൈപ്പിനില്‍നിന്ന് 12 നോട്ടിക്കല്‍ മൈല്‍ അകലെ ഞായറാഴ്ച പുലര്‍ച്ചെ രണ്ടിനായിരുന്നു അപകടം. മത്സ്യബന്ധന ബോട്ട് പൂര്‍ണമായും തകര്‍ന്നു. ബോട്ടില്‍ 14 മത്സ്യത്തൊഴിലാളികള്‍ ഉണ്ടായിരുന്നു. പരിക്കേറ്റവരെ കൊച്ചിയിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കുവേണ്ടി കടലില്‍ വ്യാപക തിരച്ചില്‍ പുരോഗമിക്കുന്നു. ഇടിച്ചത് പനാമയിൽ നിന്നുള്ള ആംബർ എന്ന കപ്പലാണെന്നു സൂചന ലഭിച്ചിട്ടുണ്ട്.

 

രണ്ടു മാസം പ്രായമാകാത്ത നായ്ക്കളെ വിൽക്കാൻ പാടില്ല

keralanews restriction on dog selling

ന്യൂ ഡൽഹി: വാണിജ്യാടിസ്ഥാനത്തിൽ നായ്ക്കളുടെ പ്രജനനത്തിനും  വില്പനയ്ക്കും കേന്ദ്രസർക്കാർ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിനുള്ള നിയമത്തിന്റെ പരിധിയിലാണിത്. രണ്ടു മാസത്തിൽ താഴെ പ്രായമുള്ള നായ്ക്കളെ വിൽക്കാൻ പാടില്ല.വിൽപ്പനയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് രജിസ്‌ട്രേഷൻ ഉണ്ടായിരിക്കണം. ആരോഗ്യമുള്ള നായക്കുട്ടികളെ മാത്രമേ വിൽക്കാൻ പാടുള്ളു. നായ്ക്കളെയും നായകുട്ടികളെയും പരീക്ഷണങ്ങൾക്കായി വിൽക്കാൻ പാടില്ല. ഇവയ്ക്കു മൈക്രോചിപ് ഘടിപ്പിക്കുകയും ചികിത്സയുടെയും വാക്സിനേഷന്റെയും രേഖകൾ സൂക്ഷിക്കുകയും വേണം.പ്രജനനകേന്ദ്രങ്ങളിൽ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉണ്ടായിരിക്കണം. പട്ടികളുടെ പ്രായം സംബന്ധിച്ച് വെറ്ററിനറി ഡോക്ടർ സാക്ഷ്യപ്പെടുത്തിയ രേഖ സൂക്ഷിക്കണം.ശ്വാന പ്രദർശനങ്ങൾ ചട്ടങ്ങൾക്ക് വിധേയമായിരിക്കണം.നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്നു ഉറപ്പു വരുത്തേണ്ടത് സംസ്ഥാന മൃഗസംരക്ഷണ ബോർഡുകളാണ്

മരക്കൊമ്പില്‍ പുലി തൂക്കിയിട്ട പശുക്കുട്ടിയെ നാട്ടുകാര്‍ രക്ഷിച്ചു

keralanews calf rescued
അതിരപ്പിള്ളി: പ്ലാന്റേഷന്‍ റബ്ബര്‍ത്തോട്ടത്തില്‍ പുലി പശുക്കുട്ടിയെ പിടിച്ച് റബ്ബര്‍മരക്കൊമ്പില്‍ തൂക്കിയിട്ടു. ശനിയാഴ്ച പകല്‍ പതിനൊന്നോടെയാണ് സംഭവം. കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും പുലി പശുക്കുട്ടിയെ ഉപേക്ഷിച്ച് പോയി. 12 അടിയിലേറെ ഉയരമുള്ള മരത്തിലാണ് പശുക്കുട്ടിയുമായി പുലി കയറിയത്. പുലി  തൂക്കിയിട്ട പശുക്കുട്ടിയെ നാട്ടുകാര്‍ രക്ഷിച്ചു. വനപാലകരും വെറ്ററിനറി ഡോക്ടറും സംഭവസ്ഥലത്തെത്തി.തോളിന് പരിക്കേറ്റ പശുക്കുട്ടി ചികിത്സയിലാണ്.

ഇടപാടുകാരെ പിഴിഞ്ഞ് എസ് ബി ഐ

keralanews sbi charge service tax

കൊച്ചി: സ്വന്തം ബ്രാഞ്ചിൽ നിന്ന് സ്വന്തം അക്കൗണ്ടിലേക്കു പണം ഇടുന്നതിനു സർവീസ് ചാർജുമായി എസ് ബി ഐ യും ഫെഡറൽ ബാങ്കും. ഒരു മാസത്തിൽ മൂന്നു തവണ ബാങ്ക് വഴി പണം നിക്ഷേപിക്കുന്നതിന് ചാർജ് ഈടാക്കില്ല. പക്ഷെ നാലാമതും ഇടപാടുകാരന്   അക്കൗണ്ടിലേക്കു പണം നിക്ഷേപിക്കണമെങ്കിൽ 57  രൂപ സർവീസ് ചാർജ് നൽകേണ്ടിവരും.സി ഡി എം മെഷീൻ വഴി മറ്റു ബ്രാഞ്ചിലുള്ള അക്കൗണ്ടിലേക്കു പണം ഇട്ടു കൊടുത്താൽ ഓരോ ഇടപാടിനും 25 രൂപ  എസ് ബി ഐ ഈടാക്കുന്നുണ്ട്.അതെ സമയം അക്കൗണ്ടിൽ മിനിമം ബാലൻസ് സൂക്ഷിക്കണമെന്ന നിർദേശവുമായി എസ് ബി ഐ ഇടപാടുകാർക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.

ദംഗൽ നടിയുടെ കാർ ദാൽ തടാകത്തിലേക്ക് മറിഞ്ഞു

keralanews dangal star rescued from car accident

ശ്രീനഗർ: ബോളിവുഡിൽ ചരിത്രം കുറിച്ച അമീർഖാൻ ചിത്രം ദംഗലിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ സൈറ വസീമിന്റെ കാർ ദാൽ തടാകത്തിലേക്ക് മറിഞ്ഞു.സൈറയും കുടുംബാംഗങ്ങളും ആയിരുന്നു കാറിൽ സഞ്ചരിച്ചിരുന്നത്. ഡ്രൈവർക്കു നിയന്ത്രണം നഷ്ടപ്പെട്ട് കാർ തടാകത്തിലേക്ക് മറിയുകയായിരുന്നു.സൈറക്ക് പരിക്കുകളില്ല. എന്നാൽ കുടുംബാംഗങ്ങളിൽ ചിലർക്ക് പരിക്കേറ്റതായി റിപ്പോർട്ട് ഉണ്ട്.

തളിപ്പറമ്പിൽ ദേശീയപാതയിലേക്കു മലിനജല പ്രവാഹം

keralanews dirty water flow in thaliparamba highway
തളിപ്പറമ്പ്: ബസ് സ്റ്റാൻഡിനു സമീപം വൈദ്യുത തൂണിന്റെ ചുവട്ടിൽ നിന്നു ദേശീയപാതയിലേക്ക് അഴുക്കുജല പ്രവാഹം. തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ കണ്ണൂർ ഭാഗത്തേക്കുള്ള ബസുകൾ നിർത്തുന്ന ദേശീയപാതയിലെ ബസ് സ്റ്റോപ്പിലേക്കാണ് ദിവസങ്ങളായി അഴുക്കുജല പ്രവാഹം തുടരുന്നത്. ഇവിടെയുള്ള വൈദ്യുത തൂണിന്റെ അടിയിൽ തകർന്ന അഴുക്കുജല പൈപ്പിൽ നിന്നാണ് വെള്ളം പുറത്തേക്ക് വരുന്നതെന്നാണ് കരുതുന്നത്.ഇതിനു സമീപത്തുള്ള ഹോട്ടലുകളിൽ നിന്നു രഹസ്യമായി ദേശീയപാതയുടെ ഓവുചാലിലേക്ക് നിർമിച്ച അഴുക്കുജല പൈപ്പായിരിക്കാം ഇതിന് അടിയിലുള്ളതെന്നാണ് സമീപത്തെ വ്യാപാരികളും പറയുന്നത്.

സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാനുള്ള സമയം കഴിഞ്ഞു …

keralanews fitness certificate for school building
കണ്ണൂർ∙ അധ്യയന വർഷം തുടങ്ങും മുൻപു സ്കൂൾ കെട്ടിടങ്ങളുടെ സുരക്ഷാപരിശോധന നടത്തണമെന്ന നിർദേശം ഇത്തവണയും നടപ്പായില്ല. സ്കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്നസ് പരിശോധന നടത്തി സർട്ടിഫിക്കറ്റ് നൽകണമെന്നാണ് നിയമം.എന്നാൽ വർഷങ്ങളായി, പഠിപ്പ് തുടങ്ങി മാസങ്ങൾ കഴിഞ്ഞാണു പരിശോധന നടത്തുന്നത്. ഈ വർഷവും തൽസ്ഥിതി തന്നെയാണു തുടരുന്നത്. കുട്ടികൾ സുരക്ഷിതമായ കെട്ടിടങ്ങൾക്കുള്ളിലാണു പഠിക്കുന്നതെന്നുറപ്പു വരുത്താൻ സർക്കാർ കൊണ്ടുവന്ന നിയമത്തെ വർഷങ്ങളായി കാറ്റിൽ പറത്തുന്നതു ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തന്നെ.ഈ പരിശോധനകളും പേരിനു മാത്രമുള്ളതാണെന്നു മേഖലയിലുള്ളവർ തന്നെ സമ്മതിക്കുന്നു. കണ്ണൂർ നോർത്ത് ഉപജില്ലയിൽ യുപി, എൽപി വിഭാഗങ്ങളിലായി 88 സ്കൂളുകളാണ് ഉള്ളത്. ഈ അധ്യയന വർഷം ആരംഭിച്ചതിനുശേഷം മേഖലയിലെ ഒരു സ്കൂളിനു മാത്രമേ പരിശോധന നടത്തി ഫിറ്റ്നസ് നൽകിയിട്ടുള്ളൂ.സൗത്ത് ഉപജില്ലയിലും വിരലിലെണ്ണാവുന്ന സ്കൂളുകൾക്കു മാത്രമാണു നിലവിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചത്. ഹൈസ്കൂൾ വിഭാഗങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല.എന്തെങ്കിലും പോരായ്മകളുണ്ടെങ്കിൽ പരിഹരിക്കാനുള്ള സമയം കൂടി വേണ്ടതിനാൽ മധ്യവേനലവധിക്കാലത്തു തന്നെ പരിശോധന നടത്തണമെന്നാണു വ്യവസ്ഥ. എന്നാൽ ഇതു പാലിക്കപ്പെടാറില്ലെന്നു മാത്രമല്ല, വർഷങ്ങളായി ഏറെ സ്കൂളുകൾ വിദ്യാഭ്യാസ വർഷം പൂർത്തിയാക്കുന്നതും ഫിറ്റനസ് സർട്ടിഫിക്കറ്റ് ലഭിക്കാതെയാണ്.പലതവണ പോയാലാണ് ഉദ്യോഗസ്ഥൻ വരാൻ തയാറാവുക. വാഹനങ്ങളിൽ കൂട്ടിക്കൊണ്ടുവരണം.ഇങ്ങനെയൊന്നും ചെയ്യാത്ത സ്കൂളുകളിലേക്കു കഴിഞ്ഞ വർഷം ചില ഉദ്യോഗസ്ഥർ എത്തിയില്ലത്രേ. ഉദ്യോഗസ്ഥരുടെ ഈ നിസ്സംഗത ഫിറ്റ്നസ് പരിശോധനകളെ ഭയക്കുന്ന ചില മാനേജ്മെന്റുകൾ മുതലെടുക്കുന്നതായി പരാതിയുണ്ട്.

സർവകലാശാലയിൽ ഇനി നാട്ടുമാവിൻ തോട്ടം

keralanews kannur university mango tree plantation

കണ്ണൂർ: ഹരിതകേരളം മിഷന്റെ ഭാഗമായി സർവകലാശാല എൻഎസ്എസിന്റെ നേതൃത്വത്തിൽ സർവകലാശാല ആസ്ഥാനത്ത് ഒരുക്കുന്ന നാട്ടുമാവിൻ തോട്ടം വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ തൈ നട്ട് ഉദ്ഘാടനം ചെയ്തു. ഹരിതകേരളം മിഷന്റെ ഭാഗമായി സർവകലാശാലയുടെ ഏഴു ക്യാംപസുകളിലും വിവിധ തോട്ടങ്ങൾ ഉണ്ടാക്കുന്നുണ്ട്.ആദ്യഘട്ടത്തിൽ മാനന്തവാടി ക്യാംപസിൽ ഔഷധസസ്യത്തോട്ടവും നീലേശ്വരം ക്യാംപസിൽ കശുമാവിൻ തോട്ടവും ഉണ്ടാക്കുന്നു. റജിസ്ട്രാർ ഡോ. ബാലചന്ദ്രൻ കീഴോത്ത് അധ്യക്ഷത വഹിച്ചു.

ഫസല്‍വധത്തിന് ആര്‍ എസ് എസിന് പങ്കില്ല

keralanews RSS worker Subees rejects his statement on Fazal murder case

കണ്ണൂര്‍: എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ ഫസലിന്റെ കൊലപാതകത്തില്‍ ആര്‍എസ്എസിനു പങ്കില്ലെന്ന് ആര്‍എസ്എസ് പ്രവര്‍ത്തകനായ സുബീഷ്. നേരത്തെ താന്‍ ഫസലിനെ കൊലപ്പെടുത്തിയത് ആര്‍ എസ് എസിന്റെ അനുമതിയോടെയാണെന്ന മൊഴി നല്‍കിയത് പോലീസിന്റെ ക്രൂരമായ മര്‍ദനത്തെ തുടര്‍ന്നാണെന്നും സുബീഷ് പറഞ്ഞു. വാര്‍ത്താസമ്മേളനം നടത്തിയാണ് സുബീഷ് തന്റെ കുറ്റസമ്മതമൊഴി നിഷേധിച്ചത്.

മൂന്നു ദിവസം ഭക്ഷണം തരാതെ നഗ്നനാക്കി മര്‍ദിക്കുകയായിരുന്നു. ജീവന്‍ നഷ്ടമാകുമെന്ന് തോന്നിയപ്പോഴാണ് പോലീസ് പറഞ്ഞുതന്ന മൊഴി ആവര്‍ത്തിച്ചതെന്ന് കഴിഞ്ഞദിവസം പുറത്തു വന്ന വിഡിയോ ദൃശ്യത്തെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി സുബീഷ് പറഞ്ഞു. തന്റെ ചുറ്റിലും പോലീസ് ഉണ്ടായിരുന്നു. അതൊന്നും ദൃശ്യത്തില്‍ ഇല്ല. സ്വന്തം ഇഷ്ടപ്രകാരം ഒന്നും പറഞ്ഞിട്ടില്ലെന്നും സുബീഷ് പറഞ്ഞു.

അതേസമയം, നിയമത്തിന് മുന്നില്‍ നിന്നും രക്ഷപ്പെടാനുള്ള ആര്‍.എസ്.എസിന്റെ പുതിയ തന്ത്രമാണ് ഇതെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ പറഞ്ഞു.

നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടി

keralanews ban on plastic products

ഇരിട്ടി: നഗരസഭാ ആരോഗ്യ വിഭാഗം ഇരിട്ടി ടൗണിലെ വ്യാപാരസ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 120kg നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടി.ബസ്സ്റ്റാൻഡ്,പയഞ്ചേരിമുക്ക് തുടങ്ങിയ പ്രദേശങ്ങളിലെ കടകളിലാണ് പരിശോധന നടത്തിയത്.സ്ഥാപനങ്ങൾക്ക് എതിരെ കേസെടുക്കുന്നതിനായി നോട്ടീസ് നൽകി.പരിശോധന തുടരുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും നഗരസഭാ സെക്രട്ടറി അറിയിച്ചു.