ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശനത്തിനുള്ള ദേശീയ യോഗ്യതാ പരീക്ഷയുടെ (നീറ്റ്) ഫലം സിബിഎസ്ഇയ്ക്ക് പ്രസിദ്ധീകരിക്കാമെന്ന് സുപ്രീം കോടതി.ഫലം പ്രഖ്യാപിക്കുന്നത് തടഞ്ഞ മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. നീറ്റ് ഫലപ്രഖ്യാപനം താല്‍ക്കാലികമായി തടഞ്ഞുകൊണ്ട് മദ്രാസ് ഹൈക്കോടതി മേയ് 24 ന് ഇടക്കാല ഉത്തരവിറക്കിയിരുന്നു. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ കീഴ്‌ക്കോടതികള്‍ പരിഗണിക്കുന്നതും സുപ്രീംകോടതി തടഞ്ഞു. ഈ മാസം 26 ന് മുന്‍പ് ഫലം പ്രസിദ്ധീകരിക്കുമെന്ന് സിബിഎസ്ഇ കോടതിയെ അറിയിച്ചിട്ടുണ്ട്.
ഉഷ സ്‌കൂള്‍ സിന്തറ്റിക് ട്രാക്ക് പ്രധാനമന്ത്രി 15-ന് ഉത്‌ഘാടനം ചെയ്യും
ബാലുശ്ശേരി: കിനാലൂര്‍ ഉഷ സ്‌കൂള്‍ അത്‌ലറ്റ്‌സില്‍ എട്ടരക്കോടി രൂപ ചെലവില്‍ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ മേല്‍നോട്ടത്തില്‍ നിര്‍മിച്ച സിന്തറ്റിക് ട്രാക് 15-ന് മൂന്നുമണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉത്‌ഘാടനം ചെയ്യും. കായിക- യുവജനക്ഷേമവകുപ്പ് മന്ത്രി വിജയ് ഗോയല്‍ അധ്യക്ഷത വഹിക്കും.മന്ത്രി എ.സി. മൊയ്തീന്‍, എം.പി.മാരായ എം.കെ. രാഘവന്‍, സുരേഷ് ഗോപി, എം.എല്‍.എ.മാരായ പുരുഷന്‍ കടലുണ്ടി, ഒ. രാജഗോപല്‍, പി.ടി. ഉഷ തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുക്കും.
ഇന്ത്യ സെമിയിൽ
ലണ്ടൻ : ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിലെ നിർണായക ബി ഗ്രൂപ് മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 8 വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ സെമിഫൈനലിൽ കടന്നു. തോൽവിയോടെ ദക്ഷിണാഫ്രിക്ക മത്സരത്തിൽ നിന്ന് പുറത്തായി. ഓവറിൽ 28 റൺസിന് 2 വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയാണ് കളിയിലെ കേമൻ. അർദ്ധ സെഞ്ച്വറി നേടിയ ശിഖർ ധവാൻ,ക്യാപ്റ്റൻ വീരാട് കോഹ്ലി എന്നിവരും ഇന്ത്യൻ വിജയത്തിൽ നിർണായക പങ്കു വഹിച്ചു.സ്കോർ:ദക്ഷിണാഫ്രിക്ക-44.3 ഓവറിൽ 191 നു പുറത്തു,ഇന്ത്യ-38 ഓവറിൽ രണ്ടിന് 193 .
തലസ്ഥാനത്ത് വീണ്ടും ചക്ക മഹോല്‍സവം
ആറളത്തു കാട്ടാനകൾ വീണ്ടും ജനവാസ കേന്ദ്രത്തിൽ
ഇരിട്ടി: ആറളം,മുഴക്കുന്ന് പഞ്ചായത്തുകളിലെ ജനങ്ങളെയും വനം വകുപ്പ്,പോലീസ് ഉദ്യോഗസ്ഥരെയും ആശങ്കയിലാക്കി ജനവാസകേന്ദ്രത്തിൽ കാട്ടാനകളുടെ വിളയാട്ടം. ആറളം വന്യജീവി സങ്കേതത്തിൽ നിന്നിറങ്ങിയ രണ്ടു കൊമ്പനും ഒരു മോഴയുമടക്കം മൂന്നു ആനകളാണ് ജനങ്ങളെ പത്തു മണിക്കൂറോളം ഭീതിയുടെ മുൾമുനയിൽ നിർത്തിയത്. ഞായറാഴ്ച പുലർച്ചയോടെ ആറളം സ്കൂളിന് സമീപമുള്ള കാസിമിന്റെ വീട്ടുമതിൽ തകർത്തുകൊണ്ടാണ് കാട്ടാനകൾ പുഴയിലേക്കിറങ്ങിയത്. തുടർന്ന് അയ്യപ്പൻകാവ്,കൂടലാട് തുടങ്ങിയ പ്രദേശങ്ങളിലെ നിരവധി കൃഷിക്കാരുടെ കാർഷിക വിളകളും നശിപ്പിച്ചു.തുടർന്ന് ആറളം പാലത്തിൽ കയറിയ ആനകൾ പുഴയിലിറങ്ങി അവിടെ നിൽപ് തുടങ്ങി.നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കൊട്ടിയൂർ ഫോറെസ്റ് റേഞ്ച് ഓഫീസിലെ വനപാലകരും ആറളം,കരിക്കോട്ടക്കരി,മുഴക്കുന്ന്,പേരാവൂർ എന്നീ സ്റ്റേഷനുകളിൽ നിന്നുള്ള പോലീസ് സംഘവും നാട്ടുകാരും ചേർന്ന് ആനകളെ വനത്തിലേക്ക് കയറ്റി വിടാനുള്ള ശ്രമം നടത്തി.പടക്കം പൊട്ടിച്ചും മറ്റു ശബ്ദമുണ്ടാക്കിയും ആനകളെ തുരത്തിവിട്ടെങ്കിലും വീണ്ടും അവ പുഴയോരത്തേക്കു തന്നെ തിരിച്ചു വന്നു.ജനങ്ങൾ കൂട്ടംകൂടി നില്കുന്നതിലെ അപകടം മനസ്സിലാക്കിയ വനപാലകർ സമീപത്തെ പള്ളികളിലെ ഉച്ചഭാഷിണികളിലൂടെ ജനങ്ങൾക്ക് വീടുകളിൽ നിന്ന് പുറത്തിറങ്ങാതിരിക്കാനുള്ള നിർദേശം നൽകി.എന്നാൽ ഉച്ചക്ക് 12 മണിയോടെ വനപാലകർ നടത്തിയ ശ്രമത്തിലൂടെ ആനകളെ പുഴക്കരയിലെ കൃഷിയിടങ്ങളിലൂടെ കാക്കുവാ പുഴ കടത്തി ആറളം ഫാമിലേക്കു കടത്തി വിട്ടതോടെയാണ് എല്ലാവക്കും ആശ്വാസമായത്.
കൊച്ചി ബോട്ട് അപകടം: മരിച്ച തൊഴിലാളികളുടെ ആശ്രിതര്‍ക്ക് രണ്ടു ലക്ഷം രൂപ ധനസഹായം
തിരുവനന്തപുരം: കൊച്ചിയില്‍ മത്സ്യബന്ധനത്തിനു പോയ ബോട്ടില്‍ കപ്പലിടിച്ചു മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ വീതം അടിയന്തര ധന സഹായം അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.തൊഴില്‍ വകുപ്പിന് കീഴിലുള്ള കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതിയില്‍ നിന്നാണ് തുക അനുവദിക്കുക.സാധാരണ നിലയില്‍ ഈ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികള്‍ക്കാണ് ആനുകൂല്യത്തിന് അര്‍ഹത. എന്നാല്‍ ഈ ദാരുണ സംഭവത്തില്‍ മരിച്ചവരുടെ കാര്യത്തില്‍ പ്രത്യേക ഇളവ് നല്‍കി തുക ആശ്രിതര്‍ക്ക് അനുവദിക്കാന്‍ തൊഴില്‍ വകുപ്പിന് മുഖ്യമന്ത്രി നിര്‍ദേശം നൽകിയിട്ടുണ്ട്.
കൊച്ചിയിലെ ബോട്ട് അപകടം: ഇടിച്ച കപ്പല്‍ അമേരിക്കയിലും കസ്റ്റഡിയിലെടുത്തിരുന്നു
കൊച്ചി: കൊച്ചിയില്‍ മത്സ്യബന്ധനബോട്ടില്‍ ഇടിച്ച് രണ്ടുപേരുടെ മരണത്തിന് ഇടയായ കപ്പല്‍ നേരത്തെ അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡും കസ്റ്റഡിയില്‍ എടുത്തിരുന്നതായി കണ്ടെത്തി. കഴിഞ്ഞ ഫെബ്രുവരിയില്‍ അമേരിക്കയിലെ പോര്‍ട്ട്‌ലന്‍ഡില്‍ വെച്ചാണ് സുരക്ഷാവീഴ്ചയെ തുടര്‍ന്ന് ആമ്പര്‍ എല്‍ കപ്പല്‍ കസ്റ്റഡിയില്‍ എടുത്തത്.കപ്പലിലെ വെസല്‍ നിയന്ത്രണ സംവിധാനത്തിന് തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി.തകരാര്‍ പരിഹരിക്കാതെ അമേരിക്കന്‍ ജലപാതയില്‍ പ്രവേശിക്കുന്നതിന് വിലക്കും ഏര്‍പ്പെടുത്തിയിരുന്നു.ബോട്ടില്‍ കപ്പലിടിച്ച വിവരം അറിഞ്ഞിട്ടില്ലെന്നും അന്താരാഷ്ട്രാ നിയമ പ്രകാരമുള്ള രക്ഷാപ്രവര്‍ത്തനവും മറ്റു നടപടികള്‍ എടുക്കാത്തത് അതുകൊണ്ടാണെന്നുമാണ് കപ്പല്‍ അധികൃതരുടെ വിശദീകരണം.ഗ്രീക്കുകാരനായ കപ്പിത്താനടക്കം 28 ജീവനക്കാരാണ് കപ്പലിലുള്ളത്. ഇതില്‍ രണ്ട് സുരക്ഷാ ഉദ്യേഗസ്ഥര്‍ ഇന്ത്യക്കാരാണെന്ന് വ്യക്തമായിട്ടുണ്ട്.
ഷാർജയിൽ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് യുവതി മരിച്ചു
ഷാർജ:ഷാർജയിൽ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് യുവതി മരിച്ചു.ഇൻഡോനേഷ്യൻ സ്വദേശിനിയായ 41 കാരിയാണ് കെട്ടിടത്തിന്റെ ഏഴാം നിലയിൽ നിന്നും വീണ് മരിച്ചത്. അൽ മറിജ പ്രദേശത്താണ് സംഭവം.സ്ത്രീയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
കൊച്ചി മെട്രോയിൽ യാത്ര ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും
കൊച്ചി:കൊച്ചി മെട്രോ റെയിൽ ഈ മാസം 17ന് കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്‌ഘാടനം ചെയ്യും. സുരക്ഷയുടെ ഭാഗമായി ഉത്‌ഘാടനചടങ്ങിലേക്കുള്ള പ്രവേശനം നിയന്ത്രിക്കും.വെല്ലിങ്ടൺ ഐലൻഡിലെ നാവിക വിമാനത്താവളത്തിലായിരിക്കും പ്രധാനമന്ത്രിയെത്തുക. ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് കലൂർ സ്റ്റേഡിയത്തിലെത്തും. ഇതിനു ശേഷം മെട്രോ യാത്രയും പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പരിഗണനയിലുണ്ട്.
കൊച്ചി ബോട്ടപകടം;ഇടിച്ച കപ്പൽ തിരിച്ചറിഞ്ഞു
കൊച്ചി: കൊച്ചി പുതുവൈപ്പിന് സമീപം കപ്പലിടിച്ചു ബോട്ടു തകർന്ന സംഭവത്തിൽ ഇടിച്ച കപ്പലിനെ തിരിച്ചറിഞ്ഞു.പനാമയിൽ നിന്നുള്ള ആംബർ എന്ന ചരക്കുകപ്പലാണ് ഇടിച്ചത്. ഇടിച്ച കപ്പലിനെ കസ്റ്റഡിയിലെടുത്തു.കപ്പൽ ഇപ്പോൾ കൊച്ചിയിലേക്ക് കൊണ്ടുവരികയാണ്.