News Desk

ബസ് കൊക്കയിലേക്ക് മറിഞ്ഞു 10പേർ മരിച്ചു

keralanews bus accident inhimachalpradesh

ധർമശാല:ഹിമാചൽ പ്രദേശ് ധാരിയാരക്കടുത്ത ബസ് കൊക്കയിലേക്ക് മറിഞ്ഞു പത്തുപേർ മരിച്ചു.ഇന്നലെ ഉച്ചയോടെയാണ് സംഭവം.പഞ്ചാബിലെ അമൃതസറിൽ നിന്നുമുള്ള വിനോദ യാത്രസംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽ പെട്ടത്.അമിത വേഗതയിൽ പോവുകയായിരുന്ന ബസിന്റെ നിയന്ത്രണം നഷ്ട്ടപെട്ടതാവാം അപകട കാരണമെന്നു എസ് പി എസ് ഗാന്ധി പറഞ്ഞു.നാട്ടുകാരും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

സംസ്ഥാനത്ത് വീണ്ടും പനി മരണം

keralanews fever grips kerala
തിരുവനന്തപുരം:സംസ്ഥാനത്ത് വീണ്ടും പനി മരണം. തിരുവനന്തപുരത്ത് പകര്‍ച്ചപ്പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കാട്ടാക്കട പന്നിയോട് സ്വദേശി രമേശ് റാം ആണ് ഇന്നു രാവിലെ മരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഈ വര്‍ഷം പകര്‍ച്ചപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 108 ആയി .ഇന്നലെ മാത്രം കേരളത്തില്‍ ആറുപേര്‍ പനി ബാധിച്ച് മരിച്ചിരുന്നു.പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലംകാണാത്തതിനാല്‍ ആശുപത്രികൾ പനിബാധിതരെ കൊണ്ട് നിറയുകയാണ്.ഈ വർഷം 6647 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.

ഇന്ത്യ-പാക് ഫൈനൽ

keralanews india pak final

ബെർമിംഗ്ഹാം:രോഹിത് ശര്‍മ്മയുടെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ ബലത്തില്‍ ബംഗ്ലാദേശിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത് ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യ പ്രവേശിച്ചു. ഞായറാഴ്ച ഓവലില്‍ നടക്കുന്ന ഫൈനലില്‍ ചിരവൈരികളായ പാകിസ്താനാണ് ഇന്ത്യയുടെ എതിരാളി.ബംഗ്ലാദേശ് മുന്നോട്ട് വെച്ച് 265 എന്ന വിജയലക്ഷ്യം 40.1 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു.123 റണ്‍സുമായി രോഹിത് ശര്‍മ്മയും 96 റണ്‍സുമായി കോഹ്‌ലിയും പുറത്താകാതെ നിന്നു. 46 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് പുറത്തായത്. ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയും ചേര്‍ന്ന് മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്.അര്‍ധ സെഞ്ച്വറിക്ക് നാല് റണ്‍സ് അകലെ വെച്ച് ധവാന്‍ പുറത്താകുമ്പോള്‍ സ്‌കോര്‍ 14.4 ഓവറില്‍ 87 എത്തിയിരുന്നു. 34 പന്തില്‍ നിന്ന് ഏഴ് ബൗണ്ടറിയും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു ധവാന്റെ ഇന്നിങ്‌സ്.കോഹ്‌ലിയും രോഹിത് ചേര്‍ന്ന് മികച്ച ഷോട്ടുകളുമായി കളം നിറഞ്ഞപ്പോള്‍ നോക്കിനില്‍ക്കാനെ ബംഗ്ലാദേശിനായുള്ളൂ.

ബാങ്ക് ലയനവുമായി സർക്കാർ വീണ്ടും

keralanews bank merging again

ന്യൂഡൽഹി:എസ് ബി ടി ഉൾപ്പെടെയുള്ള അസ്സോസിയേറ്റ് ബാങ്കുകളെ എസ് ബി ഐ ഏറ്റെടുത്തതിന്ന് പിന്നാലെ രണ്ടാം ഘട്ട ബാങ്ക് ലയനവുമായി സർക്കാർ വീണ്ടും മുന്നോട്ട്.താരതമ്യേന ചെറിയ പൊതുമേഖലാ ബാങ്കുകളെ കാനറാ ബാങ്ക്,ബാങ്ക് ഓഫ് ബറോഡ എന്നീ ബാങ്കുകളെ കൊണ്ട് ഏറ്റെടുപ്പിക്കുവാനാണ് നീക്കം.ഇതിന്റെ സാദ്ധ്യതകൾ പരിശോധിച്ചു റിപ്പോർട്ട് നല്കാൻ നീതി ആയോഗിനോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു.ദേന ബാങ്ക്,വിജയ ബാങ്ക്,യൂക്കോ ബാങ്ക്,യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ,യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ,എന്നിവയെ കാനറാ ബാങ്ക്,ബാങ്ക് ഓഫ് ബറോഡ എന്നിവയിൽ ലയിപ്പിക്കാനാണ് നീങ്ങുന്നത്.

ചൈനയില്‍ കിന്റര്‍ഗാര്‍ഡന്‍ സ്‌കൂളില്‍ സ്‌ഫോടനം, എഴ് മരണം

keralanews 7 dead 59 injured in kindergarten china
ബീജിങ്: ചൈനയിലെ ജിയാങ്ഷു പ്രവിശ്യയില്‍ കിന്റര്‍ഗാര്‍ഡന്‍ സ്‌കൂളില്‍ സ്‌ഫോടനം. പ്രാദേശിക സമയം 4.50 നാണ് സ്‌ഫോടനം നടന്നത്. ഫെഹ്ഷിയാന്‍ എന്ന സ്ഥലത്തുള്ള കിന്റര്‍ഗാര്‍ഡനിലാണ് സ്‌ഫോടനം നടന്നത്. സംഭവത്തില്‍ ഏഴുപേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കുട്ടികള്‍ സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് പോകുന്ന സമയത്താണ് സ്‌ഫോടനം നടന്നത്.ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ കൂടി പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റതായി വ്യക്തമാണ്.കഴിഞ്ഞ കുറച്ചുനാളുകളായി കിന്റര്‍ഗാര്‍ഡന്‍ സ്‌കൂളുകള്‍ക്ക് നേരെ ആക്രമണങ്ങള്‍ ചൈനയില്‍ ഉണ്ടാകുന്നുണ്ട്.

ഇന്ധനവില കുറഞ്ഞു

keralanews petrol diesel price reduced

ന്യൂഡൽഹി:ഇന്ധനവില കുറഞ്ഞു.പെട്രോൾ ലിറ്ററിന് 1.12 രൂപയും ഡീസലിന് 1.24 രൂപയുമാണ് കുറഞ്ഞത്.ആഗോളതലത്തിൽ ക്രൂഡോയിൽ വില കുറഞ്ഞതിനെ തുടർന്നാണിത്.ഇന്ന് അർധരാത്രി മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരും.വെള്ളിയാഴ്ച മുതൽ പെട്രോൾ-ഡീസൽ വില ദിനംപ്രതി മാറ്റത്തിനു വിധേയമാകും.എല്ലാദിവസവും രാവിലെ 6 മണിക്ക് വില പുതുക്കി നിശ്ചയിക്കും.

കേരളത്തിലെ സ്വകാര്യ ബസുകളുടെ നിറം മാറുന്നു

keralanews color code for private buses

തിരുവനന്തപുരം:സ്വകാര്യ ബസുകള്‍ക്ക് ഏകീകൃത നിറം നല്‍കാന്‍ സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗത്തില്‍ ധാരണ. സിറ്റി, റൂറല്‍, ദീര്‍ഘദൂര സ്വകാര്യ ബസുകള്‍ക്കു വെവ്വേറെ നിറം നല്‍കും. ഏതു നിറം നല്‍കണമെന്ന് 15 ദിവസത്തിനകം അറിയിക്കാമെന്നു ബസ് ഉടമകളുടെ സംഘടന യോഗത്തെ അറിയിച്ചു.

സർക്കാർ ആശുപത്രികളിൽ 245 മരുന്നുകൂടി സൗജന്യമാക്കി

keralanews govt to supply 245drugs free at hospitals

തിരുവനന്തപുരം:സർക്കാർ ആശുപത്രികളിൽ 245 ഇനം മരുന്നുകൂടി സൗജന്യമാക്കാൻ സർക്കാർ ശ്രമം തുടങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.ആദ്യ ഘട്ടത്തിൽ മെഡിക്കൽ കോളേജുകളിലും രണ്ടാം ഘട്ടമായി ജില്ലാശുപത്രികളിലുമായിരിക്കും പദ്ധതി നടപ്പിലാക്കുക.ഈ വർഷം ഓഗസ്റ്റ് അവസാനത്തോടെ മരുന്നുകൾ മെഡിക്കൽ കോളേജ് ആശുപത്രികളിലെത്തിക്കാൻ സാധിക്കുമെന്നാണ് സർക്കാർ കരുതുന്നത്.ഇതിനായി 125 കോടി രൂപയുടെ ചിലവാണ് പ്രതീക്ഷിക്കുന്നത്.ഇത് നടപ്പിലായാൽ രക്താർബുദം,ഹൃദ്രോഗം,പക്ഷാഘാതം,മൂത്രാശയരോഗങ്ങൾ എന്നിവയ്ക്കുൾപ്പെടെയുള്ള മരുന്നുകൾ രോഗികൾക്ക് സൗജന്യമായി ലഭിക്കും.

ബംഗ്ലാദേശിനെതിരെ ഇന്ത്യക്കു 265 റൺസ് വിജയലക്ഷ്യം

keralanews india need 265 runs

ബിർമിംഗ്ഹാം:ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിന്റെ രണ്ടാം സെമിയില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് 265 റണ്‍സ് വിജയലക്ഷ്യം. 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ബംഗ്ലദേശ് 264 റണ്‍സെടുത്തത്. 70 റണ്‍സെടുത്ത ഓപ്പണര്‍ തമീം ഇഖ്ബാലാണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറർ.ഒരു ഘട്ടത്തില്‍ മികച്ച സ്‌കോറിലേക്ക് നീങ്ങുകയായിരുന്ന ബംഗ്ലാദേശിനെ മധ്യഓവറുകളില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ വീഴ്ത്തുകയായിരുന്നു.

മെട്രോ ഉദ്ഘാടനവേദിയില്‍ ഇ. ശ്രീധരനും

keralanews dr e sreedharan to get a seat on the dias
പത്തനംതിട്ട: കൊച്ചി മെട്രോ ഉദ്ഘാടന ചടങ്ങില്‍ മെട്രോമാന്‍ ഇ.ശ്രീധരനേയും വേദിയിലിരിക്കേണ്ടവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അറിയിച്ചു.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും വേദിയില്‍ ഇടം നല്‍കുമെന്നും അറിയിപ്പ് ലഭിച്ചെന്ന്‌ പത്തനംതിട്ടയില്‍ വാര്‍ത്താസമ്മേളനത്തില്‍ കുമ്മനം അറിയിച്ചു.ഇ.ശ്രീധരനെ ഒഴിവാക്കിയതിനെതിരെ കേരളത്തില്‍ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു.സംസ്ഥാന ബിജെപി നേതൃത്വവും ഇ.ശ്രീധരനെ വേദിയില്‍ ഉള്‍പ്പെടുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.