പാചക വാതകത്തിന്റെയും നിത്യോപയോഗ സാധനങ്ങളുടെയും വില കുറയും
ന്യൂഡൽഹി:രാജ്യത്തു ജൂലൈ 1 മുതൽ ജി എസ് ടി നടപ്പിലാക്കുന്നതോടെ പാചകവാതകത്തിന്റെയും നോട്ടുബുക്കുകൾ,ഇൻസുലിൻ,അഗര്ബത്തി തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെയും വില കുറയും.ഭൂരിഭാഗം നിത്യോപയോഗ സാധനങ്ങൾക്കും ജി എസ് ടി കൗൺസിൽ നൽകിയിരിക്കുന്ന നികുതി നിലവിലുള്ളതിനേക്കാൾ കുറവാണ്.പരിഷ്കരിച്ച നികുതിയിൽ ജനങ്ങൾക്ക് സാധനങ്ങൾ ലഭ്യമാക്കേണ്ടത് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ചുമതലയാണ്.പാൽ,പാലുല്പന്നങ്ങൾ,സുഗന്ധവ്യഞ്ജനങ്ങൾ,ഗോതമ്പ്,അരി,നൂഡിൽസ്,പഞ്ചസാര,ഉപ്പ് എന്നിവയ്ക്കും വിലകുറയും.ജി എസ് ടി നടപ്പിലാക്കുന്നതോടെ വില കുറയുന്ന ചില ഉത്പന്നങ്ങളുടെ ലിസ്റ്റ് ധനമന്ത്രാലയം ഇന്ന് പുറത്തുവിട്ടിട്ടുണ്ട്.ഇതനുസരിച്ചു മിനറൽ വാട്ടർ,സിമന്റ്,കൽക്കരി,മണ്ണെണ്ണ,എൽ പി ജി ,ടൂത്തപേസ്റ്റ്,കാജൽ,സോപ്പ്,ഡയഗണോസ്റ്റിക് കിറ്റുകൾ എന്നിവയുടെയും വില കുറയും.നികുതി വെട്ടിക്കുറച്ചിരിക്കുന്ന മറ്റു വസ്തുക്കൾ:സ്കൂൾ ബാഗുകൾ,കളറിംഗ് ബുക്കുകൾ,സിൽക്ക്,കമ്പിളി,തുണിത്തരങ്ങൾ,ചിലതരം കോട്ടൺ വസ്ത്രങ്ങൾ,ഹെൽമെറ്റ്,സ്പൂൺ,എൽ പി ജി സ്റ്റവ് എന്നിവ.
ബാങ്ക് അക്കൗണ്ട് തുടങ്ങാൻ ആധാർ നിർബന്ധമാക്കി
ന്യൂഡൽഹി:ബാങ്ക് അക്കൗണ്ട് തുടങ്ങാൻ ആധാർ നിർബന്ധമാക്കി.50,000 രൂപയ്ക്കു മുകളിലുള്ള എല്ലാ ഇടപാടുകൾക്കും ആധാർ നിർബന്ധം.നിലവിലുള്ള ബാങ്ക് അക്കൗണ്ടുകൾ ഡിസംബർ 31 ന് മുൻപ് ആധാറുമായി ലിങ്ക് ചെയ്തിരിക്കണം.കേന്ദ്ര റവന്യൂ മന്ത്രാലയത്തിന്റെ ഉത്തരവ് അനുസരിച്ച ഡിസംബർ 31 ന് ശേഷം ആധാറുമായി ലിങ്ക് ചെയ്യാത്ത അക്കൗണ്ടുകളിൽ ഇടപാടുകൾ നടത്താൻ സാധിക്കില്ല.
കോഴിക്കോട് കോർപറേഷനിലെ മാലിന്യനീക്കം നിലച്ചു
കോഴിക്കോട്:കോഴിക്കോട് കോര്‍പ്പറേഷനിലെ ഖരമാലിന്യ സംസ്കരണ തൊഴിലാളികള്‍ അനിശ്ചിതകാല സമരം തുടങ്ങിയതോടെ നഗരത്തിലെ മാലിന്യ നീക്കം നിലച്ചു. പനിപടരുന്ന സാഹചര്യത്തില്‍ പ്രതിരോധ കുത്തിവെപ്പുപോലും നല്‍കാന്‍ കോര്‍പ്പറേഷന്‍ തയ്യാറാക്കുന്നില്ലെന്നാണ് തൊഴിലാളികളുടെ പരാതി.ഇടതുപക്ഷം ഭരിക്കുന്ന കോര്‍പ്പറേഷനില്‍ സിഐടിയുവിന്‍റെ നേതൃത്വത്തിലാണ് തൊഴിലാളികള്‍ സമരം ആരംഭിച്ചത്.15 വര്‍ഷത്തിലധികമായി ജോലിചെയ്യുന്ന തൊഴിലാളികളെ താല്‍കാലിക തൊഴിലാളികളാക്കി നിയമിക്കുക, ശുചീകരണത്തിന് ആവശ്യമായ കോട്ടും ഗ്ലൗസും നല്‍കുക തുടങ്ങിയവയാണ് സമരകാരുടെ പ്രധാന ആവശ്യം. മാലിന്യം നീക്കംചെയ്യപെടുന്ന വീട്ടുകാര്‍ നല്‍കുന്ന വരുമാനം മാത്രമാണ് തൊഴിലാളികള്‍ക്ക് ലഭിക്കുന്നത്.സമരം തുടർന്ന് പോയാല്‍ വരും ദിവസങ്ങളില്‍ ഫ്ലാറ്റുകളിലും വീടുകളിലും താമസിക്കുന്നവര്‍ വലിയ പ്രയാസം അനുഭവിക്കേണ്ടിവരും. ആവശ്യങ്ങള്‍ നേടിയെടുക്കുംവരെ സമരം തുടരാനാണ് തൊഴിലാളികളുടെ തീരുമാനം
ജനനേന്ദ്രിയം ഛേദിച്ചത് താന്‍ തന്നെ, ഇത്ര മുറിയുമെന്നു കരുതിയില്ല- യുവതിയുടെ ഫോണ്‍ സംഭാഷണം പുറത്ത്
തിരുവനന്തപുരം: സുഹൃത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഗംഗേശാനന്ദ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത് താന്‍ തന്നെയാണെന്ന് സമ്മതിക്കുന്ന യുവതിയുടെ ശബ്ദരേഖ പുറത്ത്. കത്തി വീശുക മാത്രമാണ് താന്‍ ചെയ്തതെന്നും ഇത്രയധികം മുറിഞ്ഞെന്ന് പിന്നീടാണ് മനസിലായതെന്നും യുവതി സംഭാഷണത്തിൽ പറയുന്നുണ്ട്.സ്വാമിയുമായി ഒരു തരത്തിലുള്ള വൈരാഗ്യമോ ലൈംഗിക ബന്ധമോ ഉണ്ടായിരുന്നില്ല. സുഹൃത്ത് അയ്യപ്പദാസാണ് സ്വാമിയുടെ ജനനേന്ദ്രിയം ഛേദിക്കണമെന്ന് ആവശ്യപ്പെട്ടത്.അയ്യപ്പദാസിന് സ്വാമിയോട് വൈരാഗ്യമുണ്ടായിരുന്നു. പ്രതികാരത്തിനായി ജനനേന്ദ്രിയം ഛേദിക്കണമെന്നു പറഞ്ഞ് തന്നെ നിര്‍ബന്ധിച്ചിരുന്നു. കട്ടിലിന് അടിയിലോ മറ്റോ ഒളിച്ചിരുന്ന് താന്‍ തന്നെ അതു ചെയ്യാമെന്ന് അയ്യപ്പദാസ് ആദ്യം പറഞ്ഞെങ്കിലും സ്വയം ചെയ്യാന്‍ പിന്നീട് ആവശ്യപ്പെടുകയായിരുന്നു. നിര്‍ബന്ധിച്ച് സ്വാമിയുടെ അടുത്തേക്ക് അയക്കുകയും ചെയ്തു. ആ സമയത്ത് അങ്ങനെ ചെയ്യണമെന്നു തോന്നിയില്ലെങ്കിലും തന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്വം നിറവേറ്റാന്‍ ശ്രമിക്കുകയായിരുന്നു. അതിനുള്ള ചെറിയ കത്തി നേരത്തെ അയ്യപ്പദാസ് തന്നെ വാങ്ങി തന്നിരുന്നു.ലിംഗം കൈയ്യിലെടുത്ത ശേഷം താന്‍ കത്തി വീശുകയായിരുന്നു. അര്‍ധ മയക്കത്തിലായിരുന്ന സ്വാമി നിലവിളിച്ചപ്പോഴാണ് അയ്യപ്പദാസിന്റെ നിര്‍ദ്ദേശപ്രകാരം ഇറങ്ങിയോടിയത്. ഇത്രയധികം മുറിയത്തക്ക വിധമാണ് താനത് ചെയ്തതെന്ന് കരുതിയില്ല.അയ്യപ്പദാസുമായി തനിക്ക് നേരത്തെ അടുപ്പമുണ്ടായിരുന്നു. വിവാഹം കഴിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. അയാളുടെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നു. സ്വാമിയുമായി കുടുംബത്തിനുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അറിയാമായിരുന്ന അയ്യപ്പദാസ് സ്വാമി സാമ്പത്തികമായി ചൂഷണം ചെയ്യുകയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഈ കൃത്യത്തിന് പ്രേരിപ്പിച്ചത്. ഇക്കാര്യത്തില്‍ സ്വാമിയ്ക്ക് ഒരു പങ്കുമില്ലെന്നും പെണ്‍കുട്ടി സംഭാഷണത്തില്‍ ആവർത്തിക്കുന്നു.
ബോളിവുഡ് നടി കൃതിക ചൗധരി കൊല്ലപ്പെട്ടത് പീഡനശ്രമത്തിനിടെ
മുംബൈ: ബോളിവുഡ് നടിയും മോഡലുമായ കൃതിക ചൗധരി കൊല്ലപ്പെട്ടത് പീഡനശ്രമത്തിനിടെയാണെന്ന് സംശയിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ.സംഭവവുമായി ബന്ധപ്പെട്ടു കൃതികയുടെ സുഹൃത്തിനെയും ഫ്ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനെയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.എന്നാൽ ഇവർക്ക് കൊലപാതകത്തിൽ പങ്കുണ്ടോ എന്ന കാര്യം പോലീസ് സ്ഥിതീകരിച്ചിട്ടില്ല.കഴിഞ്ഞ ദിവസം അന്ധേരിയിലെ ഫ്ലാറ്റിലാണ് നടിയുടെ മൃതദേഹം കണ്ടെത്തിയത്.ഇരുമ്പുവടികൊണ്ട് തലക്കേറ്റ അടിയാണ് മരണകാരണം എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
ബ്ലീച്ചിങ് പൗഡറുമായെത്തിയ ലോറിക്ക് തീപിടിച്ചു
കൊല്ലം:കൊല്ലം ചിന്നക്കടയിൽ ബ്ലീച്ചിങ് പൗഡറുമായെത്തിയ ലോറിക്ക് തീപിടിച്ചു.ഇന്ന് പുലർച്ചെ 5.45 നായിരുന്നു സംഭവം.ചിന്നക്കട പി എച് ഡിവിഷൻ വളപ്പിൽ നിർത്തിയിട്ടിരുന്ന ലോറിക്കാണ് തീപിടിച്ചത്.സംഭവത്തിൽ ലോറിയുടെ ക്യാബിൻ പൂർണമായും കത്തി നശിച്ചു.ക്യാബിനിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഡ്രൈവറും ക്ലീനറും പരിക്കേൽക്കാതെ രക്ഷപെട്ടു.വാട്ടർ അതോറിറ്റിക്ക് വേണ്ടി രാജസ്ഥാനിൽ നിന്നും കൊണ്ടുവന്ന ബ്ലീച്ചിങ് പൗഡറാണ് കത്തി നശിച്ചത്
എസ് എഫ് ഐ മാഗസിൻ വിവാദം; 13 പേർക്കെതിരെ പോലീസ് കേസെടുത്തു
കൊച്ചി മെട്രോ ഉദ്ഘാടനം : പ്രധാനമന്ത്രിയെ സ്വീകരിക്കാനുളള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തില്‍
യാത്രക്കാരന്റെ മാല മോഷ്ടിച്ചു;കസ്റ്റംസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
കരിപ്പൂർ:കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരന്റെ മാല മോഷ്ടിച്ച കസ്റ്റംസ് ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റ് ചെയ്തു.ഹവിദാർ അബ്ദുൽ കരീമാണ് അറസ്റിലായത്.മെയ് 19 നാണു സംഭവം.ഗൾഫിൽ നിന്നെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധിക്കവേ കസ്റ്റംസ് ഉദ്യോഗസ്ഥന്റെ മേശപ്പുറത് വച്ചിരുന്ന സ്വർണമാല കരീം പോക്കറ്റിലിടുകയായിരുന്നു.സി സി ടി വി ദൃശ്യങ്ങളിൽ നിന്നാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്.