News Desk

ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ്;ടോസ് നേടിയ ഇന്ത്യ പാകിസ്താനെ ബാറ്റിങിനയച്ചു

keralanews icc champions trophy india won toss and elected to field

ഓവൽ:ഐ സി സി ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ഫൈനലിൽ ടോസ് നേടിയ ഇന്ത്യ പാകിസ്താനെ ബാറ്റിങ്ങിനയച്ചു.സെമിഫൈനൽ കളിച്ച അതെ ടീമുമായിട്ടാണ് ഇന്ത്യ മത്സരത്തിനിറങ്ങുന്നത്.അതെ സമയം പാകിസ്ഥാൻ ടീമിൽ ഫാസ്റ്റ് ബൗളർ മുഹമ്മദ് ആമിർ തിരിച്ചെത്തി.ഐ സി സി ടൂർണമെന്റിൽ നേർക്കുനേർ നടന്ന പതിനഞ്ചു മത്സരങ്ങളിൽ പതിമൂന്നിലും വിജയം ഇന്ത്യയ്ക്കായിരുന്നു.

കണ്ണൂരിൽ ജീപ്പും കാറും കൂട്ടിയിടിച്ചു 3 പേർക്ക് പരിക്ക്

keralanews accident in mattanur

കണ്ണൂർ:മട്ടന്നൂർ നെടുവോടു കുന്നിൽ കെ എസ് ഇ ബി യുടെ ജീപ്പും കാറും കൂട്ടിയിടിച്ചു 3 പേർക്ക് പരിക്ക്.കൂത്തുപറമ്പിൽ നിന്നും വരികയായിരുന്ന കാറും മട്ടന്നൂരിലേക്കു പോവുകയായിരുന്ന കാഞ്ഞിരോട് കെ എസ് ഇ ബി യുടെ ജീപ്പുമാണ് കൂട്ടിയിടിച്ചത്. കെ എസ് ഇ ബി ജീപ്പ് ഡ്രൈവർ വേലായുധൻ(52),വർക്കർ മാച്ചേരിയിലെ ചന്ദ്രൻ(31),കാർ ഡ്രൈവർ  മാതമംഗലത്തെ മുരളീധരൻ(47) എന്നിവർക്കാണ് പരിക്കേറ്റത്.ജീപ്പ് ഡ്രൈവർ വേലായുധന്റെ പരിക്ക് ഗുരുതരമാണ്..അദ്ദേഹത്തെ കണ്ണൂരിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പുതുവൈപ്പിനിൽ സംഘർഷം; സമരക്കാര്‍ക്ക് നേരെ വീണ്ടും പൊലീസ് ലാത്തിച്ചാർജ്

keralanews puthuvaippin protest many injured in police lathi charge

കൊച്ചി:പുതുവൈപ്പ് ഐഒസി പ്ലാന്‍റിനെതിരായി സമരം ചെയ്യുന്ന നാട്ടുകാര്‍ക്കെതിരെ വീണ്ടും പൊലീസ് നടപടി. ഐഒസി പ്ലാന്‍റിലേക്ക് മാര്‍ച്ച് നടത്തിയ സമരക്കാരെ പൊലീസ് തടഞ്ഞു. ലാത്തിചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കാനാണ് പൊലീസ് ശ്രമം. എന്നാല്‍ സമരത്തിൽ നിന്നും പിന്മാറില്ല എന്ന    നിലപാടിലാണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള നൂറു കണക്കിന് സമരക്കാര്‍.സമാധാനപരമായി സമരം നടത്തിയവർക്ക് നേരെ പോലീസ് പ്രകോപനമില്ലാതെ ലാത്തി വീശുകയായിരുന്നു എന്ന് സമരക്കാർ ആരോപിച്ചു.പുതുവൈപ്പിലെ ജനവാസ കേന്ദ്രത്തില്‍ എല്‍പിജി സംഭരണി സ്ഥാപിക്കുന്നതിനെതിരെ നാല് മാസമായി നടന്നുവരുന്ന സമരം കഴിഞ്ഞ ദിവസങ്ങളില്‍ സംഘർഷത്തിൽ കലാശിച്ചിരുന്നു.വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താമെന്നും അതുവരെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്ക്കാമെന്നും മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ ഉറപ്പ് നല്‍കി. ഇതോടെ ജനകീയ സമര സമിതി ഇന്നലെ സമരം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. എന്നാല്‍ മുഖ്യമന്ത്രിയെ കണ്ട് ചര്‍ച്ച ചെയ്യാന്‍ അവസരമൊരുക്കാത്തതില്‍ പ്രതിഷധിച്ചാണ് സമരം ശക്തമാക്കാന്‍ സമര സമിതി തീരുമാനിച്ചത്.

എൽ ഡി സി ആദ്യഘട്ട പരീക്ഷ ഇന്നലെ നടന്നു

keralanews ldclerk exam
തിരുവനന്തപുരം: വിവിധ വകുപ്പുകളില്‍ എല്‍.ഡി. ക്ലാര്‍ക്ക് നിയമനത്തിനുള്ള പി.എസ്.സി.യുടെ ആദ്യ പരീക്ഷ ഇന്നലെ നടന്നു.തിരുവനന്തപുരം, മലപ്പുറം ജില്ലകള്‍ക്കായിരുന്നു പരീക്ഷ.60 മുതല്‍ 70 ശതമാനം വരുന്ന മൂന്നു ലക്ഷത്തിലേറെപ്പേര്‍ പരീക്ഷയെഴുതിയെന്നാണ് പി.എസ്.സി.യുടെ പ്രാഥമിക കണക്ക്.മലയാളത്തിലെയും കണക്കിലെയും ചില ചോദ്യങ്ങള്‍ ബുദ്ധിമുട്ടിച്ചെങ്കിലും പൊതുവിജ്ഞാനത്തില്‍ കടുകട്ടി ചോദ്യങ്ങളുണ്ടായിരുന്നില്ലെന്ന് ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു.അതിനാല്‍ കട്ട്-ഓഫ് മാര്‍ക്ക് ഉയരാനാണ് സാധ്യതയെന്ന് വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.

കുട്ടിയെ പൊതുവിദ്യാലയത്തിൽ ചേർത്ത ഗവ.ജീവനക്കാരന്റെ ഭാര്യയുടെ ജോലി പോയി

keralanews unaided school management dismissed the teacher

ഏറ്റുമാനൂർ:സർക്കാർ നിർദ്ദേശം  അനുസരിച്ചു സ്വന്തം കുട്ടിയെ ഗവ.സ്കൂളിൽ ചേർത്ത സർക്കാരുദ്യോഗസ്ഥന്റെ ഭാര്യയെ അൺഎയ്ഡഡ് സ്കൂളിലെ അധ്യാപന ജോലിയിൽനിന്നും പിരിച്ചുവിട്ടതായി പരാതി.ഏറ്റുമാനൂർ വിദ്യാഭ്യാസ ഉപജില്ലയിലെ അതിരമ്പുഴ സെന്റ് ജോർജ് സ്കൂളിലെ ടീച്ചർ എസ് സുഷമയെയാണ്  പിരിച്ചുവിട്ടത്.സുഷമയുടെ ഭർത്താവു കോട്ടയം ഗവ.കോളേജിലെ ലൈബ്രറി അസ്സിസ്റ്റന്റും എൻ ജി ഓ യൂണിയൻ അംഗവുമാണ്.പതിനഞ്ചു വർഷമായി സുഷമ ഈ സ്കൂളിലെ അധ്യാപികയാണ്.ഇവരുടെ മകളും ഈ സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു.അവിടെ പഠിച്ചിരുന്ന മകളെ സർക്കാർ ആഹ്വാനപ്രകാരം പൊതുവിദ്യാലയത്തിലേക്കു മാറ്റി ചേർത്തു.തുടർന്ന് സുഷമ ജോലിക്കെത്തിയപ്പോൾ ഇവരെ സ്കൂൾ ഗേറ്റിനടുത് തടയുകയും കുട്ടിയെ തിരികെ കൊണ്ടുവന്നാൽ മാത്രമേ സ്കൂളിൽ കയറ്റുകയുള്ളു എന്നും പറഞ്ഞു.എന്നാൽ അദ്ധ്യാപിക സ്വയം പിരിഞ്ഞു പോയതാണെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്.തനിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ടു സുഷമ വിദ്യാഭ്യാസ മന്ത്രിക്കു പരാതി നൽകിയിട്ടുണ്ട്.

ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ്;ഇന്ത്യ-പാകിസ്ഥാൻ ഫൈനൽ ഇന്ന് നടക്കും

keralanews champions trophy cricket final

ബർമിംഗ്ഹാം:ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ഫൈനലിൽ ഇന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഏറ്റുമുട്ടും.ബെർമിങ്ഹാമിൽ ഇന്ത്യൻ സമയം വൈകിട്ട് മൂന്നു മണിക്കാണ് മത്സരം നടക്കുക.ഗ്രൂപ് എ ഘട്ടത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യ ഉജ്വല വിജയം നേടിയെങ്കിലും സെമിയിൽ ഇംഗ്ലണ്ടിനെ തകർത്താണ് പാകിസ്ഥാൻ ഫൈനലിലെത്തിയത്.കരുത്തുറ്റ ബാറ്റിംഗ് നിരയിലാണ് ഇന്ത്യൻ പ്രതീക്ഷ.വിരാട് കോലി നയിക്കുന്ന ഇന്ത്യയും സർഫറാസ് അഹമ്മദ് നയിക്കുന്ന പാക്കിസ്‌ഥാനും തുല്യ ശക്തികളാണ്.

കൊച്ചി മെട്രോ;ഇന്ന് സ്പെഷ്യൽ സർവീസുകൾ

keralanews kochi metro special service for the marginalized sections

കൊച്ചി:മെട്രോ ഇന്ന് പ്രത്യേകം തിരഞ്ഞെടുക്കപെട്ടവർക്കായി സ്പെഷ്യൽ സർവീസ് നടത്തും.ഇന്നത്തെ സ്നേഹയാത്രയിൽ മെട്രോ കടന്നു പോകുന്ന ഭാഗങ്ങളിലെ സ്‌പെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾ,അഗതിമന്ദിരങ്ങളിലെ മുതിർന്ന പൗരന്മാർ എന്നിവർ ആരോഗ്യമന്ത്രി കെ.കെ ശൈലജക്കൊപ്പം മെട്രോ യാത്ര നടത്തും.സൗജന്യ സർവീസാണ് ഇവർക്കായി മെട്രോ ഒരുക്കിയത്.43 സ്പെഷ്യൽ സ്കൂളുകളിലെ 450 ഓളം കുട്ടികളാണ് യാത്രആസ്വദിക്കാനായി എത്തുന്നത്.മെട്രോ നിർമാണത്തിൽ പങ്ക് വഹിച്ച അന്യ സംസ്ഥാന തൊഴിലാളികൾക്കായി ഇന്ന് വൈകിട്ട് പ്രത്യേക സർവീസും നടത്തുന്നുണ്ട്.

മുലപ്പാൽ ശ്വാസകോശത്തിൽ കുടുങ്ങി പിഞ്ചുകുഞ്ഞു മരിച്ചു

keralanews three months old baby died

തിരൂർ: മുലപ്പാൽ ശ്വാസകോശത്തിൽ കുടുങ്ങി മൂന്നു മാസം പ്രായമായ ഇരട്ടക്കുഞ്ഞുങ്ങളിൽ ഒരാൾ മരിച്ചു.തിരൂർ മൂച്ചിക്കൽ അരംഗത്തിൽ മുഹമ്മദ് റാഫി-ഷഫീന ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.കുട്ടികളുടെ ശരീര വളർച്ച സംബന്ധിച്ച് ചില ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപതിയിൽ പ്രവേശിപ്പിച്ചിരുന്നു.പുലർച്ചെ മുലപ്പാൽ കുടിച്ചു ഉറങ്ങിയ കുട്ടി ഏറെനേരം കഴിഞ്ഞിട്ടും എണീക്കാത്തതിനെ തുടർന്ന് ഡോക്ടർ എത്തി പരിശോധിച്ചപ്പോഴാണ് മരിച്ചതായി കണ്ടത്.തുടർന്ന് ഡോക്ടർ നടത്തിയ പരിശോധനയിൽ മുലപ്പാൽ ശ്വാസനാളത്തിൽ കുടുങ്ങിയാണ് മരണം എന്ന് കണ്ടെത്തുകയായിരുന്നു.

കോഴിക്കോട് ബൈപാസിൽ ടാങ്കർ ലോറി മറിഞ്ഞു വാതക ചോർച്ച

keralanews gas tanker accident

കോഴിക്കോട്:വെങ്ങളം-രാമനാട്ടുകര ബൈപാസിൽ ടാങ്കർ ലോറി കാറിലിടിച്ചു മറിഞ്ഞു വാതകം ചോർന്നു.ഇന്ന് പുലർച്ചെ മൊകവൂരിലായിരുന്നു അപകടം നടന്നത്.വാതകം ചോർന്നതിനെ തുടർന്ന് നാട്ടുകാരിൽ ചിലർക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടു എന്ന് റിപ്പോർട്ട് ഉണ്ട്.ഫയർഫോഴ്‌സും പോലീസും എത്തി ചോർച്ചയടച്ചു.ബൈപാസിലെ ഗതാഗതം പൂർണ്ണമായും നിരോധിച്ചു.പ്രദേശത്തെ വൈദ്യുതി ബന്ധവും വിശ്ചേദിച്ചിട്ടുണ്ട്.ഗ്യാസ് ചോർന്നു അപകടമുണ്ടാകാതിരിക്കാനുള്ള എല്ലാനടപടികളും എടുത്തിട്ടുണ്ടെന്നു പോലീസും ഫയർഫോഴ്‌സും അറിയിച്ചിട്ടുണ്ട്.

സ്കൂളിൽ ബീഫ് പാചകം ചെയ്തു,പ്രിൻസിപ്പൽ അറസ്റ്റിൽ

keralanews principal sent to jail for cooking beef in school

റാഞ്ചി:സ്കൂളിൽ ബീഫ് പാചകം ചെയ്തതിനു പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്തു.ജാർഖണ്ഡിലെ പാക്കൂർ ജില്ലയിലെ മാൽപഹാഡി സർക്കാർ സ്കൂളിലാണ് സംഭവം.മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ചാണ് പ്രിൻസിപ്പൽ റോസ ഹാൻസ്ദയെയാണ് അറസ്റ്റ് ചെയ്തത്.ഇവരുടെ സഹായി ബിജു ഹാൻസ്ദയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇവരെ ജയിലിലടച്ചു.സ്കൂളിലെ ഉച്ച ഭക്ഷണ സമയത്തു ബീഫ്  പാചകം ചെയ്തു നൽകി എന്ന കുട്ടികളുടെ പരാതിയിലാണ് അറസ്റ്റ്.പാചകം ചെയ്തത് പശുവിറച്ചിയാണോ പോത്തിറച്ചിയാണോ എന്നറിയുന്നതിനായി മാംസം ലാബിലേക്ക് അയച്ചു.