News Desk

വിമാനത്തിൽ ജനിച്ച കുഞ്ഞിന് ജീവിതകാലം മുഴുവൻ സൗജന്യയാത്ര

keralanews baby born on jetairways to get free tickets for life

മുംബൈ:വിമാനത്തിൽ ജനിച്ച മലയാളി കുഞ്ഞിന് ജീവിതകാലം മുഴുവൻ ഇനി  സൗജന്യയാത്ര.ജെറ്റ് എയർവേസിൽ ജനിച്ച ആദ്യ കുട്ടിയെന്ന നിലയിലാണ്  ഈ പ്രഖ്യാപനവുമായി ജെറ്റ് എയർവെയ്‌സ് രംഗത്തെത്തിയത്.ഞായറാഴ്ചയാണ് ദമാമിൽ നിന്ന് കൊച്ചിയിലേക്ക് വന്ന ജെറ്റ് എയർവേസ് വിമാനത്തിനുള്ളിൽ യുവതി പ്രസവിച്ചത്.വിമാനം അടിയന്തിരമായി മുംബൈ വിമാനത്താവളത്തിൽ ഇറക്കി.യുവതിയെയും കുഞ്ഞിനേയും മുംബൈ ഹോളി സ്പിരിറ്റ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

കോഴിക്കോട് വീണ്ടും അക്രമം

keralanews bomb attack in kozhikode

കോഴിക്കോട്:കോഴിക്കോട് അക്രമം തുടരുന്നു.ഇന്ന് പുലച്ചെ സി പി ഐ എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗത്തിന്റെ വീടിനുനേരെ ബോംബേറുണ്ടായി.കുറ്റിയാടി മീത്തലെവടയത് കെ കെ ദിനേശന്റെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്.ബോംബേറിൽ ആർക്കും പരിക്കില്ല.എന്നാൽ വീടിന്റെ മുൻവശത്തെ ജനാല ചില്ലുകൾ തകർന്നിട്ടുണ്ട്.അക്രമികൾ രണ്ടു ബോംബുകളാണ് എറിഞ്ഞത്.പോലീസ് സ്ഥലത്തെത്തി.ദിനേശന്റെ പരാതിയിൽ കേസെടുത്തു അന്വേഷണം ആരംഭിച്ചു.

കൊച്ചി നഗരമധ്യത്തിൽ പെൺകുട്ടിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം

keralanews attack towards lady

കൊച്ചി:നഗരമധ്യത്തിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം.ഇന്ന് രാവിലെ 6.45 ഓടെ കലൂരിൽ വെച്ച് ഓട്ടോ തടഞ്ഞു നിർത്തിയാണ് യുവതിയെ ആക്രമിച്ചത്.കൃത്യം നടത്തിയ ശേഷം പ്രതി ബൈക്കിൽ രക്ഷപ്പെട്ടു.കോതമംഗലം നെല്ലിമറ്റം സ്വദേശിയായ ചിത്തിരക്കു നേരെയാണ് ആക്രമണം ഉണ്ടായത്.കഴുത്തിന് പിന്നിലും തുടയിലും വെട്ടേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കോതമംഗലം സ്വദേശി ശ്യാമാണ് യുവതിയെ വെട്ടി പരിക്കേൽപ്പിച്ചത്.ഇവർ രണ്ടു പേരും നേരത്തെ പരിചയക്കാരായിരുന്നു.വിവാഹാലോചന നിരസിച്ചതിനെ തുടർന്നുണ്ടായ പകയാകാം ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.

കൊച്ചി മെട്രോ ഓടിത്തുടങ്ങി

keralanews kochi-metro-first-trip-started

കൊച്ചി:കേരളത്തിന്റെ അഭിമാനമായ കൊച്ചി മെട്രോ പൊതുജങ്ങൾക്കായുള്ള ആദ്യ സർവീസ് ഇന്ന് രാവിലെ 6 മണിക്ക് പാലാരിവട്ടത്തുനിന്നും ആലുവയിലേക്കു ആരംഭിച്ചു.രാവിലെ അഞ്ചു മണിമുതൽ ടിക്കറ്റ് കൗണ്ടറുകൾക്കു മുന്നിൽ നീണ്ട വരി രൂപപ്പെട്ടിരുന്നു.5.45 മുതൽ ടിക്കറ്റ് വിതരണം തുടങ്ങി.ആദ്യ സർവീസിന് യാത്രക്കാരോടൊപ്പം കെ.എം.ആർ.എൽ എം.ഡി ഏലിയാസ് ജോർജും ഒപ്പം ഉണ്ടായിരുന്നു.ഒരു ദിവസം 219 ട്രിപ്പുകളായിരിക്കും മെട്രോ നടത്തുക.ആദ്യദിവസം 9 മിനിറ്റിന്റെ ഇടവേളകളിലായിരിക്കും മെട്രോ സർവീസ് നടത്തുക.പാലാരിവട്ടത്തുനിന്നും ആലുവയിലേക്കു പോകാൻ 40രൂപ നൽകണം.പത്തുരൂപ മിനിമം ചാർജ് നൽകിയാൽ രണ്ടു സ്റ്റേഷൻ വരെ യാത്ര ചെയ്യാം.ടിക്കറ്റ് എടുക്കുന്ന സ്റ്റേഷനിൽ ഇറങ്ങിയില്ലെങ്കിൽ പിടികൂടി പിഴ ഈടാക്കും.മദ്യപാനികൾക്ക് പ്രവേശനമേയില്ല.ഒരു ട്രെയിനിലെ മൂന്നു കോച്ചുകളിൽ നിൽക്കുന്നവർ ഉൾപ്പെടെ 940 പേർക്ക് യാത്ര ചെയ്യാം.പേര്,മേൽവിലാസം,ഫോൺ നമ്പർ എന്നിവ   സ്റ്റേഷൻ കൗണ്ടറുകളിൽ പറഞ്ഞാൽ വൺ കാർഡ് കിട്ടും.റീചാർജ് ചെയ്‌തോ അക്കൗണ്ടുമായി ബന്ധിപ്പിച്ചോ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യാം.

ലോട്ടറി നികുതി 28 ശതമാനമാക്കി

keralanews 28% tax on lottery tickets

ന്യൂഡൽഹി: കേരളം നിരന്തരമായി നടത്തിയ പോരാട്ടത്തിനൊടുവിൽ സംസ്ഥാനസർക്കാരിന്റേതല്ലാത്ത ലോട്ടറികൾക്കു 28 ശതമാനം നികുതി ഏർപ്പെടുത്താൻ ജി എസ് ടി കൗൺസിലിൽ തീരുമാനമായി.സംസ്ഥാന സർക്കാരിന്റെ ലോട്ടറിക്ക് 12 ശതമാനമാണ് നികുതി ഏർപ്പെടുത്തുക. ലോട്ടറിയെ ചൊല്ലി യോഗത്തിൽ നടന്ന തർക്കങ്ങൾക്കും ഇറങ്ങിപ്പോക്ക് ഭീഷണിക്കും ഒടുവിലാണ് നിരവധി ആഴ്ചകളായി മാറ്റിവെച്ച ലോട്ടറി കാര്യത്തിൽ തീരുമാനമായത്.സംസ്ഥന സർക്കാർ നേരിട്ട് നടത്തുന്ന ലോട്ടറിക്ക് 12 ശതമാനവും ഇടനിലക്കാരെ വച്ചുള്ള ലോട്ടറിക്ക് 28 ശതമാനവും  നികുതിയുമായിരിക്കും ഈടാക്കുകയെന്നു ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

മലയാളി യുവതിക്ക് ജെറ്റ് എയര്‍വെയ്‌സ് വിമാനത്തില്‍ സുഖ പ്രസവം

keralanews baby born on jetairways
മുംബൈ : മലയാളി യുവതിക്ക് വിമാനത്തിനുള്ളില്‍ സുഖ പ്രസവം. ദമാമില്‍ നിന്ന് കൊച്ചിയിലേക്ക് വന്ന ജെറ്റ് എയര്‍വെയ്‌സ് വിമാനത്തിനുള്ളിലാണ് യുവതി പ്രസവിച്ചത്. ഇതിനെ തുടര്‍ന്ന് വിമാനം അടിയന്തിരമായി മുംബൈ വിമാനത്താവളത്തില്‍ ഇറക്കി.വിമാനത്തില്‍ സഞ്ചരിക്കുന്നതിനിടയില്‍ പ്രസവ വേദന അനുഭവപ്പെട്ട യുവതിക്ക് വിമാനക്കമ്പനി ജീവനക്കാരും, യാത്രക്കാരിയായ നഴ്‌സും ചേര്‍ന്നാണ് പരിചരണം നല്‍കിയത്.വിമാനം പാകിസ്താന് മുകളിലൂടെ പറക്കുമ്പോഴാണ് യുവതി കുഞ്ഞിന് ജന്മം നല്‍കിയതെന്ന് ജീവനക്കാര്‍ അറിയിച്ചു.വിമാനത്താവളത്തിലെ ആംബുലന്‍സിൽ  യുവതിയെയും കുഞ്ഞിനെയും മുംബൈയിലെ ആശുപത്രിയിലേക്കു മാറ്റി.യുവതിക്കും കുഞ്ഞിനും ആരോഗ്യപരമായ ബുദ്ധിമുട്ടുകളില്ലെങ്കിലും യാത്രതുടരുന്നത് സുരക്ഷിതല്ലാത്തതിനാല്‍ അത് ഒഴിവാക്കുകയായിരുന്നു.വിമാനത്തിൽ ജനിക്കുന്ന ഇത്തരം കുട്ടികള്‍ക്ക് വലിയ വിമാനക്കമ്പനികള്‍ ആജീവനാന്ത സൗജന്യ യാത്ര അനുവദിക്കാറുണ്ട്.

ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ്;ഇന്ത്യക്കു 339 റൺസിന്റെ വിജയലക്ഷ്യം

keralanews india require 339runs to win

ഓവൽ:ചാമ്പ്യൻസ് ട്രോഫി ഫൈനൽ മത്സരത്തിൽ ഇന്ത്യയ്‌ക്കെതിരെ പാകിസ്താന് കൂറ്റൻ സ്കോർ.ടോസ് നഷ്ടപ്പെട്ടു ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാൻ നിശ്ചിത 50 ഓവറിൽ നാല് വിക്കറ്റു നഷ്ടത്തിൽ 338 റൺസെടുത്തു.നാല് വിക്കറ്റുകൾ നഷ്ടമായെങ്കിലും അവസാന ഓവറുകളിൽ പാക് ബാറ്റസ്മാൻമാർ ഇന്ത്യൻ ബൗളർമാരെ സമ്മർദ്ദത്തിലാക്കുകയായിരുന്നു.52 പന്തിൽ 46 റൺസെടുത്ത ബാബർ അസർ ,സെഞ്ചുറി നേടിയ ഫഹർ സമാൻ,59 റൺസെടുത്ത അസർ അലി,ശുഐബ്‌മാലിക് എന്നിവരുടെ വിക്കറ്റാണ് പാകിസ്താന് നഷ്ടമായത്.

പ്ലസ് വൺ പ്രവേശനം;ആദ്യഅലോട്ട്മെന്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും

keralanews plus one first allotment

തിരുവനന്തപുരം:പ്ലസ് വൺ പ്രവേശനം നേടുന്നതിനുള്ള ആദ്യ അലോട്ട്മെന്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും.www.hscap.kerala.gov.in എന്ന എ വെബ്‌സൈറ്റിൽ അലോട്ട്മെന്റ് വിവരങ്ങൾ തിങ്കളാഴ്ച മുതൽ ലഭ്യമാകും.ആദ്യ അലോട്ട്മെന്റിൽ തന്നെ സീറ്റ് ലഭിക്കുന്ന വിദ്യാർഥികൾ ചൊവ്വാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് മുൻപായി അതാതു സ്കൂളുകളിൽ പ്രവേശനം ഉറപ്പാക്കിയിരിക്കണം.മറ്റു ഓപ്ഷനുകൾ ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് സ്ഥിരപ്രവേശനമോ താത്കാലിക പ്രവേശനമോ നേടാവുന്നതാണ്.താത്കാലിക പ്രവേശനനത്തിനു ഫീസടക്കേണ്ടതില്ല.അലോട്ട്മെന്റ് ലഭിച്ചിട്ടും താത്കാലിക പ്രവേശനം നേടാത്ത വിദ്യാർത്ഥികളെ പിന്നീടുള്ള അല്ലോട്മെന്റിൽ പരിഗണിക്കില്ല.

പുതുവൈപ്പിലെ എല്‍പിജി ടെർമിനൽ പദ്ധതി നിര്‍മാണ പ്രവർത്തനം നിർത്താൻ സര്‍ക്കാര്‍ നിര്‍ദേശം

keralanews govt orders to stop the ioc terminal work
കൊച്ചി:പുതുവൈപ്പിലെ എല്‍പിജി സംഭരണകേന്ദ്രത്തിന്റെ നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ ഐ.ഒ.സിക്ക് സര്‍ക്കാര്‍ നിര്‍ദേശം നൽകി. ബുധനാഴ്ച വരെ നിര്‍ത്തിവയ്ക്കാനാണ് നിര്‍ദേശം നൽകിയത്.പുതുവൈപ്പ് ഐഒസി എൽപിജി ടെർമിനൽ പദ്ധതി പ്രദേശത്തു നാട്ടുകാരും പൊലീസുമായി ഇന്നു വീണ്ടും സംഘർഷം ഉടലെടുത്തിരുന്നു. പദ്ധതിപ്രദേശത്തേക്കു തള്ളിക്കയറാൻ ശ്രമിച്ച സമരക്കാർക്കു നേരെ പൊലീസ് ലാത്തി വീശി. സ്ത്രീകളുൾപ്പെടെ നിരവധിപേർക്കു പരുക്കേറ്റു.കല്ലേറ് ഉണ്ടായതിനെ തുടർന്നാണ് ലാത്തിവീശിയത് എന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.കല്ലെറിഞ്ഞയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. വിഡിയോ ദൃശ്യങ്ങളും പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു.എന്നാൽ, ഐഒസി പ്ലാന്റിനുള്ളിൽ നിന്നാണ് കല്ലേറ് വന്നതെന്ന് സമരക്കാർ ആരോപിച്ചു.എല്ലാ അനുമതിയോടെയുമാണു ടെർമിനൽ നിർമാണം ആരംഭിച്ചതെന്നും സമരം മൂലം നിർമാണം നടക്കാത്തതിനാൽ പ്രതിദിനം ഒരു കോടി രൂപയുടെ നഷ്ടമുണ്ടാകുന്നുവെന്നും ഐഒസി പറയുന്നു.സമരവുമായി ബന്ധപ്പെട്ട് ഇന്നലെ മുഖ്യമന്ത്രിയുമായി ചർച്ച നിശ്ചയിച്ചിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ അസൗകര്യം നിമിത്തം ചർച്ച നടന്നില്ല. തിരുവനന്തപുരത്ത് മറ്റൊരു ദിവസം ചർച്ച നടത്താമെന്നു ഓഫിസ് അറിയിച്ചതായി സമരസമിതി നേതാക്കൾ പറയുന്നു.

എറണാകുളം ജില്ലയിൽ നാളെ ഹർത്താൽ

keralanews hartal in ernakulam district

കൊച്ചി:പുതുവൈപ്പിനിലെ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചു എറണാകുളം ജില്ലയിൽ നാളെ വെൽഫെയർ പാർട്ടി ഹർത്താലിന് ആഹ്വനം ചെയ്തു.വൈപ്പിൻ മണ്ഡലത്തിൽ കോൺഗ്രസ്സും എറണാകുളത്തെ തീരദേശത്തു ഫിഷറീസ് കോഓർഡിനേഷൻ കമ്മിറ്റിയും നാളെ ഹർത്താൽ നടത്തും.