News Desk

സഹനടി പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നു നടൻ ആത്മഹത്യക്കു ശ്രമിച്ചു

keralanews actor attempt to suicide

സഹനടി പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നു നടൻ ആത്മഹത്യക്കു ശ്രമിച്ചു.കന്നഡ നടനും സംവിധായകനും നിർമാതാവുമായ ഹുച്ച വെങ്കട് ആണ് ആത്മഹത്യാ ശ്രമം നടത്തിയത്.ഒരു ചാനലിന്റെ റിയാലിറ്റി ഷോയിൽ വെങ്കട്ടിന്റെ പങ്കാളിയായിരുന്ന രചനയോടു വെങ്കട് പ്രണയാഭ്യർത്ഥന നടത്തിയിരുന്നു.രചന വെങ്കട്ടിന്റെ വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് ആ വിഷമത്തിൽ വെങ്കട് ഫിനോയിൽ കുടിക്കുകയായിരുന്നു.താൻ മരിക്കുകയാണെന്നു വെങ്കട് രചനക്ക് എസ് എം എസ് അയച്ചതായും വാർത്തകളുണ്ട്.

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തശേഷം ട്രെയിനിൽ നിന്നും വലിച്ചെറിഞ്ഞു

keralanews gang rape in patna

ബീഹാർ:പട്നയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ശേഷം അക്രമികൾ തീവണ്ടിയിൽ നിന്നും വലിച്ചെറിഞ്ഞു.ബിഹാറിലെ കാഖിസരായ് ജില്ലയിലായിരുന്നു സംഭവം.സന്തോഷ് യാദവ്,മൃത്യുഞ്ജയ് യാദവ് എന്നിവർ ചേർന്നാണ് പെൺകുട്ടിയെ ആദ്യം പീഡിപ്പിച്ചത്.പിന്നീട് ആറുപേർ കൂടി പെൺകുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കി.അക്രമികൾ പെൺകുട്ടിയെ അബോധാവസ്ഥയിൽ തീവണ്ടിയിൽ കയറ്റിയശേഷം പിന്നെയും പീഡിപ്പിച്ചു.പിന്നീട് തീവണ്ടിയിൽ നിന്നും വലിച്ചെറിയുകയായിരുന്നു.അബോധാവസ്ഥയിൽ പെൺകുട്ടിയെ കണ്ട നാട്ടുകാരാണ് പോലീസിനെയും ബന്ധുക്കളെയും വിവരമറിയിച്ചത്.എന്നാൽ ആശുപത്രിയിലെത്തിച്ച പെൺകുട്ടിക്ക് മതിയായ ചികിത്സ നല്കാൻ ആശുപത്രി അധികൃതർ തയ്യാറായില്ല എന്നും പരാതിയുണ്ട്.പെൺകുട്ടിയുടെ കാലിലും രഹസ്യഭാഗങ്ങളിലുമെല്ലാം മാരകമായ മുറിവേറ്റിട്ടുണ്ട്.തുടയെല്ലിനു പൊട്ടലുണ്ട്.പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരമാണെന്ന് പാറ്റ്ന മെഡിക്കൽ കോളേജിലെ ഡോക്ടർമാർ പറഞ്ഞു.

രാംനാഥ് കോവിന്ദ് എൻ ഡി എ യുടെ രാഷ്‌ട്രപതി സ്ഥാനാർഥി

keralanews ramnath kovind the president candidate of nda

ന്യൂഡൽഹി:ബീഹാർ ഗവർണറും ബി ജെ പി യുടെ ദളിത് മോർച്ച മുൻ അധ്യക്ഷനുമായ രാംനാഥ് കോവിന്ദിനെ എൻ ഡി എ രാഷ്‌ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു.ഡൽഹിയിൽ ഇന്ന് നടന്ന ബി ജെ പി പാർലമെൻററി പാർട്ടി യോഗത്തിലാണ് സ്ഥാനാർത്ഥിയെ തീരുമാനിച്ചത്.കേരളത്തിൽ നിന്നുള്ള കെ.ആർ നാരായണന് ശേഷം ദളിത് വിഭാഗത്തിൽ നിന്ന് ആദ്യമായി ഇന്ത്യയുടെ പ്രഥമ പൗരനെന്ന നിലയിലേക്ക് ഉയർത്തപ്പെടുന്ന വ്യക്തിയാണ് എൻ ഡി എ യുടെ രാഷ്‌ട്രപതി സ്ഥാനാർഥിയായ രാംനാഥ് കോവിന്ദ്.

ഇന്ത്യയിലെ ഏറ്റവും മികച്ച പാസ്പോർട്ട് ഓഫീസായി കൊച്ചിയെ തിരഞ്ഞെടുത്തു

keralanews kochi passport office is indias no-1

ന്യൂഡൽഹി:ഈ വർഷത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച പാസ്പോർട്ട് ഓഫീസായി കൊച്ചി റീജിയണൽ പാസ്പോർട്ട് ഓഫീസിനെ തിരഞ്ഞെടുത്തു.പത്തിൽ 9.85 പോയന്റ് നേടിയാണ് കൊച്ചി ഒന്നാം സ്ഥാനത്തെത്തിയത്.തുടർച്ചയായി നാലാം തവണയാണ് കൊച്ചി ഒന്നാമതെത്തുന്നത്.എ ക്യാറ്റഗറിയിലാണ് കൊച്ചി ഒന്നാമതെത്തിയത്.9.75 പോയിന്റോടെ ജലന്ധർ രണ്ടും 9.30 പോയിന്റോടെ അഹമ്മദാബാദ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.ബി കാറ്റഗറിയിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കേരളത്തിനാണ്.തിരുവനന്തപുരം ഒന്നും മലപ്പുറം രണ്ടും കോഴിക്കോട് മൂന്നും സ്ഥാനത്തെത്തി.കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് പുരസ്ക്കാരം പ്രഖ്യാപിച്ചത്.

ആധാരം ആധാറുമായി ബന്ധിപ്പിക്കണമെന്ന വാർത്ത വ്യാജമെന്ന് കേന്ദ്രസർക്കാർ

keralanews letter asking to link property to aadhaar is fake

ന്യൂഡൽഹി: 1950 മുതലുള്ള ആധാരം ആധാറുമായി ബന്ധിപ്പിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്രം വിജ്ഞാപനം നൽകിയെന്ന വാർത്ത വ്യാജമെന്ന് കേന്ദ്രസർക്കാർ.ഓഗസ്റ്റ് 14 നകം ആധാരങ്ങൾ ആധാറുമായി ബന്ധിപ്പിക്കണമെന്നും ബന്ധിപ്പിക്കാത്തവ ബിനാമി ഇടപാടായി കണക്കാക്കുമെന്നുമായിരുന്നു പ്രചരിച്ചത്.ഡിജിറ്റൽ ഇന്ത്യ ലാൻഡ് റെക്കോർഡ് മോഡേണൈസേഷൻന്റെ ഭാഗമാണ് നടപടിയെന്നും ആധാരങ്ങൾ പാൻകാർഡുമായി ബന്ധിപ്പിക്കണമെന്നും വാർത്തകൾ പ്രചരിച്ചിരുന്നു.ദേശീയ മാധ്യമങ്ങൾ അടക്കം പ്രാധാന്യത്തോടെ ഈ വാർത്ത പ്രസിദ്ധീകരിച്ചതോടെയാണ് വാർത്ത വ്യാജമാണെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ രംഗത്തെത്തിയത്.

ഉപയോഗശൂന്യമായി പുതിയതെരുവിലെ ഷി ടോയ്‌ലറ്റ്

keralanews she toilet in puhiyatheru

കണ്ണൂർ:ചിറക്കൽ പഞ്ചായത്തിനരികിൽ വില്ലേജോഫീസിനു സമീപം സ്ഥാപിച്ച ഷി ടോയ്‌ലറ്റ് ഉപയോഗസൂന്യമാകുന്നു.ആഴ്ചയിൽ ഒരിക്കൽ മാത്രം ജലഅതോറിറ്റിയുടെ വെള്ളം ലഭിക്കുന്നതിനാൽ ടോയ്ലറ്റ് ഉപയോഗിക്കാൻ കഴിയാതെ നശിക്കുകയാണ്.പുതിയതെരുവിലെ പ്രധാന ബസ് കാത്തിരുപ്പു കേന്ദ്രത്തിനടുത്താണ് ടോയ്‌ലറ്റ് ഉള്ളതെങ്കിലും ഇവിടേയ്ക്ക് വരാൻ സ്ത്രീകൾ മടിക്കുകയാണ്.

പുതുവൈപ്പിൽ സമരം തുടരുമെന്ന് സമരസമിതി

keralanews strike continue -in puthuvaippin

കൊച്ചി:സർക്കാർ ചർച്ചയ്ക്ക് വിളിച്ചെങ്കിലും പ്രതിഷേധം തുടരാനാണ് പുതുവൈപ്പിനിലെ സമരസമിതിയുടെ തീരുമാനം. ഐഒസിയുടെ എൽപിജി സംഭരണശാല അടച്ചുപൂട്ടുംവരെ സമരവുമായി മുന്നോട്ട് പോകുമെന്ന് സമരസമിതി അറിയിച്ചു.മുൻവിധികളോടെയാണ് സർക്കാർ ചർച്ചയ്ക്ക് വിളിച്ചിരിക്കുന്നതെന്നും പ്രശ്ന പരിഹാരത്തിന് യാതൊരു സാധ്യതയുമില്ലെന്നാണ് സമരസമിതിയുടെ നിലപാട്.പുതുവൈപ്പിൽ നിർമാണത്തിലിരിക്കുന്ന ഐഒസിയുടെ എൽപി‍ജി സംഭരണശാല അടച്ചുപൂട്ടണം. അല്ലാതെയുള്ള ഒരു ഒത്തുതീർപ്പിനും വഴങ്ങില്ലെന്ന് സമരസമിതി തറപ്പിച്ച് പറയുന്ന

ജേക്കബ് തോമസ് ഐ എം ജി ഡയറക്ടറായി ചുമതലയേറ്റു

keralanews jacobthomas appointed as img director

തിരുവനന്തപുരം:മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് ഐ എം ജി ഡയറക്ടറായി ചുമതലയേറ്റു.ഒരു വർഷത്തേക്കാണ് നിയമനം.സർക്കാർ ജീവനക്കാർക്ക് വിദഗ്ദ്ധ പരിശീലനം നൽകുന്ന സ്ഥാപനമാണ് ഐ എം ജി.രണ്ടു മാസത്തെ അവധിക്കു ശേഷമാണു ജേക്കബ് തോമസ് ഇന്ന് തിരികെ ജോലിയിൽ പ്രവേശിച്ചത്.വിജിലൻസ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് സർക്കാർ നിർദേശപ്രകാരമായിരുന്നു നിർബന്ധിത അവധിയെടുത്ത്.

നോട്ട് തട്ടിപ്പിനെത്തിയ ഘാനക്കാരന്‍ തിരുവനന്തപുരത്ത് അറസ്റ്റില്‍

keralanews police arrested a-person from khana
തിരുവനന്തപുരം:തിരുവനന്തപുരം അമരവിള ചെക്ക്പോസ്റ്റിൽ ബ്രിട്ടീഷ് പൗണ്ടുമായി ഘാനപൗരൻ പിടിയിൽ. കടലാസിനെ നോട്ടാക്കിമാറ്റുമെന്ന് അവകാശപ്പെട്ട് ഇയാൾ കൊണ്ടുവന്ന ലായനിയും പിടിച്ചെടുത്തു.രാജ്യാന്തര തട്ടിപ്പുസംഘത്തിലെ കണ്ണിയാണ് ഇയാളെന്ന് സംശയിക്കുന്നു.ബെംഗളൂരുവിൽ നിന്നുവന്ന ടൂറിസ്റ്റ് ബസിൽ എക്സൈസ്, വാണിജ്യനികുതി ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ്  ക്വാമി റോബ് എഡിസൺ എന്നയാൾ പിടിയിലായത്. ബാഗിൽ ഭദ്രമായി പൊതിഞ്ഞനിലയിൽ പത്ത് പൗണ്ട് നോട്ടുകെട്ടുകളും കണ്ടെത്തി. നോട്ടുകെട്ടിന്റെ മുകളിലും താഴെയും നോട്ടുകളും നടുക്ക് വെള്ളപേപ്പറുകളുമാണ്.വിശദമായ ചോദ്യം ചെയ്യലിനാലി ഇയാളെ പാറശ്ശാല പോലീസിന് കൈമാറി.

സ്കൂളുകളിൽ മലയാളം സംസാരിക്കുന്നതു വിലക്കിയാൽ അയ്യായിരം രൂപ പിഴ

keralanews malayalam compulsory up to class ten

തിരുവനന്തപുരം:സ്കൂളുകളിൽ മലയാളം സംസാരിക്കുന്നതു വിലക്കിയാൽ അയ്യായിരം രൂപ പിഴ ഈടാക്കുമെന്ന് മുഖ്യമന്ത്രി.മലയാളം പഠിപ്പിക്കാത്ത സ്കൂളുകളുടെ അംഗീകാരം റദ്ദാക്കുന്നത് അടക്കമുള്ള ഓഡിനൻസിനു ഗവർണർ അംഗീകാരം നൽകി.മലയാളം സംസാരിക്കുന്നതു വിലക്കിയാൽ പ്രധാനാധ്യാപകരായിരിക്കും പിഴയടക്കേണ്ടി വരിക.സർക്കാർ,എയ്ഡഡ്,അൺഎയ്ഡഡ് സ്കൂളുകളിൽ അടുത്ത അധ്യയനവർഷം മുതൽ പത്താം ക്ലാസ്സുവരെ മലയാളം പാഠ്യപദ്ധതിയുടെ ഭാഗമാക്കാനാണ് മന്ത്രിസഭാ തീരുമാനം.