News Desk

ഗുണനിലവാരമില്ല:ആറ് പതഞ്ജലി ഉത്പന്നങ്ങള്‍ നേപ്പാൾ നിരോധിച്ചു

keralanews six pathanjali products banned in nepal
കാഠ്മണ്ഡു: ബാബ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദയുടെ ആറ് ഉത്പന്നങ്ങള്‍ തിരിച്ചുവിളിക്കാന്‍ നേപ്പാള്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങളാണ് തിരികെവിളിക്കാന്‍ നേപ്പാള്‍ സര്‍ക്കാരിന്റെ ആരോഗ്യ വിഭാഗം ആവശ്യപ്പെട്ടിരിക്കുന്നത്.പതഞ്ജലിയുടെ അമല ചൂര്‍ണം, ദിവ്യഗഷര്‍ ചൂര്‍ണം, ബാഹുചി ചൂര്‍ണം, ത്രിഫല ചൂര്‍ണം, അശ്വഗന്ധ, അദ്വിയ ചൂര്‍ണം എന്നിവയാണ് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന്  പിൻവലിക്കാൻ നേപ്പാൾ ആവശ്യപ്പെട്ടിരിക്കുന്നത്.വിവിധ ഷോപ്പുകളിൽ നിന്ന് സാമ്പിളുകളിൽ ശേഖരിച്ചായിരുന്നു പരിശോധന.ഈ മരുന്നുകൾ നേപ്പാളിലെ മെഡിക്കൽ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തി.ഇതിനെ തുടർന്നാണ് പതഞ്ജലിയുടെ നേപ്പാൾ ഘടകത്തോട് ഉത്പന്നങ്ങൾ തിരികെ വിളിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെട്ടത്.ഇവ വിൽക്കരുതെന്നും ചികിത്സക്കായി ഇവ ഉപയോഗിക്കരുതെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.

കോഴിക്കോട് ബസുകള്‍ കൂട്ടിയിടിച്ചു; 8 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

keralanews bus accident in kozhikode2

കോഴിക്കോട്:കോഴിക്കോട് നല്ലളം മോഡേണ്‍ ബസാറില്‍ കെഎസ്ആര്‍ടിസി ബസും സ്കൂള്‍ ബസും കൂട്ടിയിടിച്ചു. എട്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്.രാമനാട്ടുകരയിലെ ഭവന്‍സ് പബ്ലിക് സ്കൂളിന്‍റെ ബസാണ് അപകടത്തില്‍പ്പെട്ടത്

അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു

keralanews international day of yoga

കണ്ണൂർ ∙ വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച യോഗ ദിനാചരണത്തിന്റെ ജില്ലാതല ഉദ്‌ഘാടനം സെന്റ് മൈക്കിൾസ് മൈക്കിൾസ് സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്‌ഥിരംസമിതി അധ്യക്ഷൻ കെ.പി.ജയബാലൻ അധ്യക്ഷത വഹിച്ചു. ജില്ലാ പൊലീസ് ചീഫ് ജി.ശിവവിക്രം മുഖ്യാതിഥിയായി. എഡിഎം ഇ.മുഹമ്മദ് യൂസുഫ്, വിദ്യാഭ്യാസ ഉപഡയറക്ടർ എം.ബാബുരാജൻ, കണ്ണൂർ ഡിഇഒ സി.ഐ.വത്സല,പ്രധാനാധ്യാപകൻ ഫാ. ഗ്രേഷ്യസ് എന്നിവർ സംസാരിച്ചു. ചടങ്ങിന്റെ ഭാഗമായി സ്കൂൾ വിദ്യാർഥികൾക്ക് നൽകിയ യോഗ പരിശീലനത്തിന്  ഇൻസ്‌ട്രക്ടർ ഫാ. രാജേഷ് നേതൃത്വം നൽകി.

കൊടുങ്ങല്ലൂരില്‍ യുവമോര്‍ച്ചാ നേതാവിന്റെ വീട്ടില്‍നിന്ന് കള്ളനോട്ടും നോട്ടടി യന്ത്രവും പിടിച്ചു

keralanews fake currency and printers seized

കൊടുങ്ങല്ലൂര്:കൊടുങ്ങല്ലൂര്‍ മതിലകത്തെ യുവമോര്‍ച്ചാ നേതാവിന്റെ വീട്ടില്‍നിന്നും കള്ളനോട്ടടിയന്ത്രവും കള്ളനോട്ടും പിടിച്ചു. ബിജെപി നേതാക്കളും യുവമോര്‍ച്ചാ ശ്രീനാരായണപുരം കിഴക്കന്‍ മേഖലാ ഭാരവാഹികളുമായ ഏരാച്ചേരി രാഗേഷ്, സഹോദരന്‍ രാജേഷ് എന്നിവരുടെ വീട്ടില്‍നിന്നുമാണ് യന്ത്രം പിടിച്ചത്. ഏരാച്ചേരി ഹര്‍ഷന്റെ മക്കളാണ്. രാജേഷിനെമാത്രമെ പൊലീസിന് പിടികൂടാനായുള്ളൂ. രാഗേഷ് ഒളിവിലാണ്. ഒന്നരലക്ഷം രൂപയുടെ കള്ളനോട്ടുകളാണ് ഇന്ന് വീട്ടില്‍നിന്നും പിടിച്ചത്. 2000, 500, 100, 50, 20 രൂപയുടെ കള്ളനോട്ടുകളാണ് ഇവ. പൊലീസ് പരിശോധന തുടരുകയാണ്. വീട്ടിനകത്താണ് കള്ളനോട്ടടിയന്ത്രം സൂക്ഷിച്ചിരുന്നത്.നോട്ട് അച്ചടിക്കാനുള്ള മഷിയും പേപ്പറും പിടിച്ചു

ശ്രീലങ്കൻ നാവിക സേന ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തു

keralanews sreelankan navi arrested indian fishermen

ചെന്നൈ:ശ്രീലങ്കൻ നാവിക സേന നാല് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തു.സമുദ്രാതിർത്തി ലംഘിച്ചു എന്നാരോപിച്ചാണ് ഇവരെ പിടികൂടിയത്.നെടുന്തീവിനു സമീപത്തുനിന്നുമാണ് നാവികസേന മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം അന്താരാഷ്ട്ര സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിച്ചു നാവികസേനാ പിടികൂടിയ അഞ്ച് മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റതായും പോലീസ് അറിയിച്ചു.

അന്യ സംസ്ഥാനക്കാരിയായ യുവതിയെ പീഡിപ്പിച്ച രാജസ്ഥാന്‍ സ്വദേശി അറസ്റ്റില്‍

keralanews man under police custody

കൊച്ചി:വടുതലയില്‍ താമസമാക്കിയ അന്യ സംസ്ഥാനക്കാരിയായ യുവതിയെ സിനിമയില്‍ അഭിനയിപ്പിക്കാമെന്നു പ്രലോഭിപ്പിച്ച് ഉത്തര്‍പ്രദേശില്‍ കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ പ്രതിയെ നോയിഡയില്‍ നിന്നും അറസ്റ്റ് ചെയ്തു. രാജസ്ഥാന്‍ സ്വദേശി ലക്കിശര്‍മ്മ എന്ന മഹേഷ് ഉപാധ്യായയെ ആണ് എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.ഫെയ്‌സ് ബുക്കില്‍ പരിചയപ്പെട്ട വടുതല സ്വദേശിനിയായ 20 കാരിയെ ഹിന്ദി സിനിമയില്‍ അഭിനയിപ്പിക്കാം എന്നു മോഹിപ്പിച്ച് നോയിഡയിലേക്ക് കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിച്ച ഇയാള്‍ അഞ്ച് ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ടു തടഞ്ഞുവെച്ചു. മോചന ദ്രവ്യം തന്നില്ലെങ്കില്‍ സെക്‌സ് മാഫിയക്ക് വില്‍ക്കുമെന്നായിരുന്നു ഭീഷണിപ്പെടുത്തി.

പനി ബാധിച്ചു ഒൻപതു മാസം പ്രായമുള്ള കുഞ്ഞു മരിച്ചു

keralanews fever death

പാലക്കാട്:പട്ടാമ്പിയിൽ പനി ബാധിച്ചു ഒൻപതു മാസം പ്രായമായ കുഞ്ഞു മരിച്ചു.പട്ടാമ്പി ഓങ്ങല്ലൂർ പാറപ്പുറം വയ്യാറ്റുകുണ്ടിൽ താഹിർ മൗലവിയുടെ കുഞ്ഞാണ് മരിച്ചത്.തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു കുട്ടി.ഇതോടെ സംസ്ഥാനത്തു പനി ബാധിച്ചു മരിച്ചവരുടെ എണ്ണം നൂറു കടന്നു.

യുവാവ് വെടിയേറ്റ് മരിച്ച നിലയിൽ

keralanews man shot dead

കോഴിക്കോട്:തൊട്ടില്പാലത്തു കടവരാന്തയിൽ യുവാവിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.മാടത്തിനാൽ സക്കറിയ ആണ് മരിച്ചത്.മൃതദേഹത്തിന് സമീപത്തുനിന്നാണ് തോക്ക് കണ്ടെത്തിയത്.ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് പറയാനായിട്ടില്ലെന്നും വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും പോലീസ് വ്യക്തമാക്കി. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മരിച്ച സക്കറിയ അവിവാഹിതനാണ്.

ചൈനയിൽ പട്ടിയിറച്ചി മേള

keralanews dog meat festival

ബീജിംഗ്: ചൈനയിൽ വാർഷിക പട്ടിയിറച്ചി മേള ആരംഭിച്ചു. ഗാങ്‌സി പ്രവിശ്യയിലെ യുലിൻ നഗരത്തിലാണ് മേള ആരംഭിച്ചത്.മൃഗ സംരക്ഷകരുടെ ശക്തമായ ആവശ്യം പരിഗണിച്ച് സർക്കാർ ഈ വർഷം വ്യാപാരികളോട് പട്ടിയിറച്ചി വ്യാപാരം നിർത്തി വെക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. എന്നാൽ നിരോധനവുമായി ബന്ധപ്പെട്ട യാതൊരു നിർദ്ദേശങ്ങളും ഉത്തരവാദിത്തപ്പെട്ടവരിൽ നിന്നും ലഭിച്ചിട്ടില്ലെന്നാണ് വ്യാപാരികൾ പറയുന്നത്.പട്ടിയിറച്ചി മേളക്ക് നിരോധനം ഏർപ്പെടുത്തിയിട്ടില്ലെങ്കിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു വിൽപനക്കായി എത്തിയ പട്ടികളിൽ കുറവുണ്ടെന്ന് മൃഗ സംരക്ഷണ സംഘടനയായ ആനിമൽ ഏഷ്യ പ്രതിനിധി ഐറിൻ ഫെഞ്ച് എ എഫ് പിയോട് പറഞ്ഞു.

.

പാലക്കാട് ഇനി സമ്പൂർണ സൗരോർജ നഗരസഭ

keralanews palakkad the first solar corporation in kerala

പാലക്കാട്:സംസ്ഥാനത്തെ ആദ്യ സൗരോര്‍ജ്ജ നഗരസഭയായി പാലക്കാട്. കേന്ദ്ര വാണിജ്യ വ്യവസായ സഹമന്ത്രി നിര്‍മലാ സീതാരാമന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. സോളാര്‍ ഉപയോഗിച്ച് 50 മെഗാ വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നതാണ് 35 ലക്ഷം രൂപയുടെ പദ്ധതി.നഗരസഭാ കെട്ടിടത്തിന്‍റെ മുകളിലായി സ്ഥാപിച്ചിരിക്കുന്ന സോളാര്‍പാനലുകള്‍ ഉപയോഗിച്ച് 50 മെഗാ വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാകും. നഗരസഭകാര്യാലയത്തിന്‍റെ ആവശ്യം കഴിഞ്ഞുള്ള അധിക വൈദ്യുതി കെ എസ്ഇബിക്ക് നല്‍കും. ലോകബാങ്കിന്‍റെ സഹായത്തോടെ ആണ് സൗരോര്‍ജ്ജ പാനലുകള്‍ ഘടിപ്പിച്ചിട്ടുള്ളത്.35 ലക്ഷം രൂപയാണ് പദ്ധതിയുടെ ചിലവ്.നഗരസഭ ഓഫീസില്‍ പ്രതിവര്‍ഷം 12 ലക്ഷം രൂപയാണ് വൈദ്യുതി ബില്‍ ഇനത്തില്‍ നല്‍കുന്നത്. സോളാര്‍ പദ്ധതി ലക്ഷ്യം കണ്ടതോടെ മൂന്ന് വര്‍ഷം കൊണ്ട് മുടക്കുമുതല്‍ തിരികെ പിടിക്കാനാകും. നഗരസഭയുടെ കീഴിലുള്ള സ്ഥാപനങ്ങള്‍ ഘട്ടം ഘട്ടമായി സോളാര്‍ സംവിധാനത്തിലേക്ക് മാറ്റുന്നതും പരിഗണനയിലുണ്ട്