സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന
തിരുവനന്തപുരം: സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന.ചെമ്പനോടായിലെ കർഷകന്റെ ആത്മഹത്യയെ തുടർന്നാണ് നടപടി.വിജിലൻസ് ഡയറക്ടർ ലോക്‌നാഥ് ബെഹ്റയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.
പാസ്പോർട്ട് അപേക്ഷയുടെ ഫീസ് കുറച്ചു
ന്യൂഡൽഹി:എട്ടു വയസ്സിൽ താഴെയുള്ളവരുടെയും 60 വയസ്സിനു മുകളിലുള്ളവരുടെയും പാസ്പോർട്ട് അപേക്ഷക്കുള്ള ഫീസ് കുറച്ചതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്.പുതുതായി നൽകുന്ന പാസ്സ്പോർട്ടുകളിൽ ഹിന്ദി,ഇംഗ്ലീഷ്എന്നീ രണ്ടു ഭാഷകൾ ഉപയോഗിക്കുമെന്നും അവർ പറഞ്ഞു.പാസ്സ്പോർട്ടിൽ നിലവിൽ ഉപയോഗിക്കുന്ന ഭാഷ ഇംഗ്ലീഷ് മാത്രമാണ്.1967 ഇൽ നിലവിൽ വന്ന പാസ്പോര്ട്ട് ആക്ടിന് 50 വയസ്സ് തികയുന്ന വേളയിൽ സംഘടിപ്പിച്ച പ്രത്യേക പരിപാടിയിലാണ് മന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്.
ചെമ്പനോട് വില്ലജ് ഓഫീസിൽ റെയ്‌ഡ്
പേരാമ്പ്ര:കർഷകൻ ആത്മഹത്യാ ചെയ്ത കോഴിക്കോട് ചെമ്പനോടെ വില്ലജ് ഓഫീസിൽ വിജിലൻസ് റെയ്‌ഡ്.വിജിലൻസ് ഡയറക്ടറുടെ നിർദേശപ്രകാരമാണ് റെയ്‌ഡ്.ഓഫീസിലെ ഫയലുകൾ സീൽ ചെയ്തു.ക്രമക്കേട് കണ്ടെത്തിയാൽ ശക്തമായ നടപടിയെടുക്കണമെന്നും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം.
നീറ്റ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു
ന്യൂഡൽഹി:മെഡിക്കൽ പ്രവേശനത്തിനുള്ള ദേശീയ യോഗ്യത പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.രാജ്യത്താകെ പതിനൊന്നു ലക്ഷം പേരാണ് പരീക്ഷ എഴുതിയത്.സുപ്രീം കോടതി നിർദ്ദേശം പാലിച്ചാണ് ഫലം പ്രസിദ്ധീകരിച്ചതെന്ന് സി.ബി.എസ്.ഇ ഉദ്യോഗസ്ഥൻ അറിയിച്ചു.ഫലം പുറത്തു വിടുന്നത് മദ്രാസ് ഹൈക്കോടതി മെയ് 24 നു സ്റ്റേ ചെയ്തിരുന്നു.ജൂൺ 12 നു സുപ്രീം കോടതി സി.ബി.എസ്.ഇ ക്കു ഫലം പ്രസിദ്ധീകരിക്കാൻ അനുമതി നൽകുകയായിരുന്നു.
സംസ്ഥാനത്ത് ഇന്ന് നാല് പനി മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് പനി മരണം തുടരുന്നു. ഇന്ന് നാല് പേര്‍ കുടി പനി ബാധിച്ച് മരിച്ചു. ഇതോടെ ഈ മാസം മാത്രം പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 83 ആയി. .സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നതിനൊപ്പം പനി മരണങ്ങളും കൂടുകയാണ്. തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ ഇന്ന് നാല് പേര്‍ പനി ബാധിച്ച് മരിച്ചു. തൃശ്ശൂര്‍ ജില്ലയില്‍ കുര്യച്ചിറ തെങ്ങുംതോട്ടത്തില്‍ ബിനിത, ചേലക്കര പങ്ങാരപ്പിള്ളി കല്ലിടന്പില്‍ സുജാത, ഒല്ലൂര്‍ ചക്കാലമറ്റം വത്സ എന്നിവരാണ് മരിച്ചത്.പാലക്കാട് ആലത്തൂരില്‍ സഫറലി-സജില ദന്പതികളുടെ 11 മാസം പ്രായമുള്ള മകന്‍ മുഹമ്മദ് സല്‍മാനാണ് മരിച്ചത്.ഈ വര്‍ഷം ഡെങ്കിപനി ബാധിച്ച് മരിച്ചത് 70 പേര്‍. എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് ഈ വര്‍ഷം മരിച്ചത് 60 പേര്‍. 13 ലക്ഷത്തോളം പേരാണ് ഈ വര്‍ഷം ഇതുവരെ പനി ബാധിച്ച് ചികിത്സ തേടിയത്.അതിനിടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് സര്‍വകക്ഷി യോഗം ചേരും.ശുചീകരണപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനെ കുറിച്ച് യോഗം വിശദമായി ചര്‍ച്ച ചെയ്യും. പ്രതിരോധനടപടികള്‍ വിപുലമാക്കാന്‍ മന്ത്രിസഭായോഗത്തില്‍ തയ്യാറാക്കിയ കര്‍മപരിപാടികളുടെ നടത്തിപ്പിനെ കുറിച്ചും യോഗം ചര്‍ച്ച ചെയ്യും.
സ്വകാര്യ ചടങ്ങുകളിൽ മദ്യം വിളമ്പാൻ ഹൈക്കോടതി അനുമതി
കൊച്ചി:സ്വകാര്യ ചടങ്ങുകളിൽ മദ്യം വിളമ്പാൻ എക്‌സൈസ് അനുമതി വേണ്ടന്നു ഹൈക്കോടതി.വീടുകളിലും മറ്റും നടക്കുന്ന സ്വകാര്യ ചടങ്ങുകളിൽ മദ്യം വിളമ്പിയാൽ ഉദ്യോഗസ്ഥർ ഇടപെടരുതെന്ന് ഹൈക്കോടതി നിർദ്ദേശം.അനുവദനീയമായ അളവിൽ മദ്യം സൂക്ഷിക്കാമെന്നും വില്പന പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.നിലവിൽ സ്വകാര്യ ചടങ്ങുകളിൽ മദ്യം വിളമ്പാൻ എക്‌സൈസ് ലൈസൻസ് വേണം.ഇതിനെതിരായി സ്വകാര്യ വ്യക്തി നൽകിയ ഹർജിയിലാണ് ഹൈകോടതി ഇടപെടൽ.
ബി.ജെ.പി പ്രവർത്തകനെ വെട്ടിക്കൊന്നു
കർണാടക:കർണാടകയിലെ ബെല്ലാരിയിൽ ബി.ജെ.പി പ്രാദേശിക നേതാവിനെ അജ്ഞാത സംഘം വെട്ടിക്കൊന്നു.എസ്സിമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ബണ്ടി രാമേഷ് ആണ് കൊല്ലപ്പെട്ടത്.പ്രതികളെ പിടികൂടാനായിട്ടില്ല.മുൻവൈരാഗ്യമാവാം കൊലപാതക കാരണമെന്നു പോലീസ് സംശയിക്കുന്നു.
കോഴിക്കൂട്ടിൽ നിന്നും രാജവെമ്പാലയെ പിടികൂടി
വിത്തുവിതരണത്തിലെ ക്രമക്കേട്;അഡിഷണൽ ഡയറക്ടർമാരായ ദമ്പതിമാർക്ക് സസ്പെൻഷൻ
തിരുവനന്തപുരം:സംസ്ഥാന വിത്തുവികസന അതോറിറ്റിയില്‍ കോടിക്കണക്കിന് രൂപയുടെ ക്രമക്കേട് നടത്തിയ കേസില്‍ അഡീഷണല്‍ ഡയറക്ടര്‍മാരായ അശോക് കുമാര്‍ തെക്കന്‍, പി.കെ. ബീന എന്നിവരെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. ഭാര്യാഭര്‍ത്താക്കന്മാരായ ഇരുവരും മാറിമാറിയാണ് കഴിഞ്ഞ 10 വര്‍ഷമായി ഡയറക്ടര്‍ സ്ഥാനം വഹിച്ചിരുന്നത്.സര്‍ക്കാരിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ കൃഷി വകുപ്പിന്റെ സ്പെഷ്യല്‍ വിജിലന്‍സ് സെല്‍ നടത്തിയ പരിശോധനയിലാണ് അതീവ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയത്.2007-2016 കാലഘട്ടത്തിലാണ് ക്രമക്കേടുകള്‍ നടന്നത്. വിത്തുവികസന അതോറിറ്റിയുടെ മികച്ച ബീജാങ്കുരണശേഷിയുളള വിത്തുകള്‍ ഉപയോഗിക്കാതെ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ സ്വകാര്യ ഏജന്‍സിയില്‍ നിന്ന് വിത്തുവാങ്ങി കര്‍ഷകര്‍ക്ക് നല്‍കുകയാണ് ഇരുവരുടെയും നേതൃത്വത്തില്‍ ചെയ്തത്.ഉപയോഗിക്കാതെ വച്ചതിനാല്‍ വിത്തുവികസന അതോറിറ്റിയുടെ വിത്ത് ബീജാങ്കുരണശേഷി നഷ്ടപ്പെട്ട് ഉപയോഗ ശൂന്യമായി. ഇതുവഴി സര്‍ക്കാറിനു 13.65 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ഗുരുതരമായ ക്രമക്കേടുകള്‍ നടത്തുകയും ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ ഗുരുതരമായ വീഴ്ചയും അനാസ്ഥയും നടത്തുകയും ചെയ്തതായി അന്വേഷണത്തില്‍ വ്യക്തമായി.ഈ കാലയളവില്‍ ക്രമക്കേടുകളില്‍ പങ്കാളികളായ കേരള സംസ്ഥാന വിത്തുവികസന അതോറിറ്റിയിലെ അസിസ്റ്റന്റ് ഡയറക്ടര്‍മാരായിരുന്ന എം.ഡി. തിലകന്‍, ടി.ഉഷ, ഹണി മാത്യൂസ്, കെ.ജെ അനില്‍, കൃഷി ഓഫീസര്‍മാരായ ഷാജന്‍ മാത്യൂ, എം.എസ് സനീഷ്, വി.വി. രാജീവന്‍ എന്നിവര്‍ക്കെതിരെ വകുപ്പുതല അച്ചടക്കനടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.