News Desk

വിദ്യാഭ്യാസ വായ്‌പ്പാ എഴുതിത്തള്ളാൻ അദാലത് നടക്കുന്നു എന്നത് വ്യാജ വാർത്തയെന്ന് ധനമന്ത്രി തോമസ് ഐസക്

keralanews the news that the education loan would be written off is false

തിരുവനന്തപുരം: വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളാന്‍ ജൂലൈ മൂന്നിന്  സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അദാലത്ത് നടക്കുന്നുവെന്ന വാർത്ത വ്യാജമെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്.ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഈ കാര്യം അറിയിച്ചത്. വായ്പയെടുത്തവരും തിരിച്ചടവ് ബാധ്യതയായി മാറിയവരും അദാലത്തില്‍ പങ്കെടുക്കണമെന്ന സന്ദേശമാണ് പടരുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഇത്തരത്തിലൊരു അദാലത്തിനും തീരുമാനിച്ചിട്ടില്ല. അത്തരം സന്ദേശങ്ങളില്‍ വഞ്ചിതരാകരുതെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി.

മെട്രോ അധികൃതർക്കെതിരെ പോലീസ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് പരാതി നൽകി

keralanews police association filed complaint against metro officials

തിരുവനന്തപുരം:കൊച്ചി മെട്രോയിൽ പോലീസുകാർ ടിക്കറ്റില്ലാതെ യാത്ര ചെയ്തു എന്നാരോപിച്ച് കെ.എം.ആർ.എൽ നൽകിയ പരാതിക്കെതിരെ പോലീസ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് പരാതി നൽകി.മെട്രോയുടെ സുരക്ഷാ ചുമതലയുള്ള ജീവനക്കാരാണ് ട്രെയിനിൽ യാത്ര ചെയ്തതെന്നും കേരളാ പോലീസിനെ കെ.എം.ആർ.എൽ അപമാനിക്കുകയാണ് എന്ന് കാട്ടിയാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുള്ളത്.നിലവിൽ പാലാരിവട്ടം മുതൽ ആലുവ വരെയുള്ള സ്റ്റേഷനുകളിൽ 128 പേരടങ്ങുന്ന സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് സംഘമാണ് ഡ്യൂട്ടിക്കുള്ളത്.എന്നാൽ ഒരു സ്റ്റേഷനിൽ നിന്നും മറ്റൊന്നിലേക്കു സഞ്ചരിക്കാൻ ഇവർക്ക് വാഹനങ്ങളോ മറ്റു സൗകര്യങ്ങളോ മെട്രോയോ സർക്കാരോ ഏർപ്പെടുത്തിയിട്ടില്ല എന്നും പരാതിയിൽ പറയുന്നു.

200 രൂപയുടെ നോട്ട് വരുന്നു

keralanews central bank has decided to issue notes worth rs200

മുംബൈ: 500, 2000 നോട്ടുകൾക്ക് പുറമെ 200രൂപയുടെ നോട്ടുകൾ അച്ചടിക്കാൻ സെൻട്രൽ ബാങ്ക് തീരുമാനിച്ചു. കുറഞ്ഞ മൂല്യമുള്ള നോട്ടുകളുടെ ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് റിസർവ് ബാങ്ക് 200 രൂപയുടെ നോട്ടുകൾ അച്ചടിക്കാൻ തീരുമാനിച്ചത്. 2016 നവംബർ 8 നാണ് പഴയ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ കേന്ദ്ര സർക്കാർ പിൻവലിച്ച് പുതിയ നോട്ടുകൾ ഇറക്കിയത്.ഇവയ്ക്ക് പുറമേയാണ് 200 രൂപയും എത്തുന്നത്.2000 രൂപ നോട്ട് ഉപയോഗിച്ചുള്ള ചെറിയ ഇടപാടുകള്‍ എളുപ്പമല്ലെന്ന് പരാതി ഉയര്‍ന്നതോടെയാണ് 200 രൂപ നോട്ടുകളിറക്കാൻ ആർ ബി ഐ തീരുമാനിച്ചത്.

കോട്ടയം എൻ.എസ്.പി ഓഫീസിലേക്ക് സ്വകാര്യ ബസ് ഇടിച്ചു കയറി

keralanews bus accident in kottayam

കോട്ടയം:കോട്ടയം സ്റ്റാർ ജംഗ്ഷനിലെ എൻ.എസ്.പി ഓഫീസിലേക്ക് സ്വകാര്യ ബസ് ഇടിച്ചു കയറി.ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് വിവരം.ഡ്രൈവറുടെ അവസരോചിതമായ ഇടപെടൽ മൂലം വൻ ദുരന്തമാണ് ഒഴിവായത്.സംഭവത്തിൽ ആർക്കും പരിക്കുകളില്ല.

ഓടുന്ന ബൈക്കിൽ കമിതാക്കളുടെ സെൽഫി;കാമുകന്റെ ലൈസൻസ് റദ്ദാക്കി

keralanews selfie of lovers on a moving bike

കാക്കനാട്:കമിതാക്കൾ ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ സെൽഫി എടുത്തതിനെ തുടർന്ന് കാമുകന്റെ ലൈസൻസ് റദ്ദാക്കി.അമിത വേഗതയിലുള്ള ബൈക്കിൽ വെച്ചാണ് ഇവരുടെ പ്രകടനം.കാമുകനെ ചേർത്ത് പിടിച്ച് കാമുകിയാണ് പിന്നിലിരുന്ന് സെൽഫി പകർത്തിയത്.എന്നാൽ മോട്ടോർ വാഹന വകുപ്പ് പിന്നാലെയുള്ളത് ഇവർ ശ്രദ്ധിച്ചതേയില്ല.യാത്രക്കിടെ യുവാവിന്റെ ഹെൽമെറ്റ് ഊരിയും തല വശങ്ങളിലേക്ക് ചെരിച്ചു പിടിച്ചുമൊക്കെ പെൺകുട്ടി സെൽഫി തുടർന്നതോടെയാണ് പോലീസ്  വാഹനം തടഞ്ഞു നിർത്തിയത്.തുടർന്ന് അപകടകരമായ രീതിയിൽ വാഹനം ഓടിച്ചെന്നു കാട്ടി കേസ് രജിസ്റ്റർ ചെയ്തു യുവാവിന്റെ ലൈസൻസ് റദ്ദാക്കി.ഇരുവരുടെയും മാതാപിതാക്കളോട് ഹാജരാകാനും പറഞ്ഞിട്ടുണ്ട്.

കൊൽക്കത്തയിൽ പ്ലാസ്റ്റിക് ഫാക്ടറിയിൽ തീപിടുത്തം

keralanews fire in plastic factory

കൊൽക്കത്ത:പശ്ചിമബംഗാളിലെ ഹൗറയിലെ പ്ലാസ്റ്റിക് കസേര നിർമാണ ഫാക്ടറിയിൽ വൻതീപിടുത്തം.ഇന്ന് പുലർച്ചയാണ് അപകടം ഉണ്ടായത്. ജീവനക്കാരെ അടിയന്തിരമായി ഒഴിവാക്കിയാൽ വൻദുരന്തം ഒഴിവായി.ആളപായമില്ലെന്നാണ് റിപ്പോർട്ട്.ഫാക്ടറിയുടെ ചില ഭാഗങ്ങൾ കത്തി നശിച്ചെന്നും തീയണക്കുവാൻ വലിയ പ്രയാസം നേരിട്ടെന്നും അഗ്നിരക്ഷാസേന അറിയിച്ചു.

നടിക്കെതിരായ വിവാദ പരാമര്‍ശം: ദിലീപ് ഖേദം പ്രകടിപ്പിച്ചു

keralanews dileep expressed regrets

കൊച്ചി:നടിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ നടന്‍ ദിലീപ് ഖേദം പ്രകടിപ്പിച്ചു. അമ്മ യോഗത്തിലാണ് ദിലീപ് ഖേദം പ്രകടിപ്പിച്ചത്. താന്‍ നിരപരാധിയാണെന്നും അമ്മയിലെ എല്ലാ അംഗങ്ങളുടെയും പിന്തുണ തനിക്ക് വേണമെന്നും ദിലീപ് യോഗത്തില്‍ അഭ്യര്‍ഥിച്ചു. നടിയും പള്‍സര്‍ സുനിയും സുഹൃത്തുക്കളായിരുന്നുവെന്നും കൂട്ടുകൂടുമ്പോള്‍ ശ്രദ്ധിക്കണമെന്നുമാണ് ദിലീപ് ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത്. പരാമര്‍ശം വിവാദമായ സാഹചര്യത്തിലാണ് ദിലീപിന്‍റെ ഖേദപ്രകടനം.

എസ്റ്റേറ്റ് തൊഴിലാളികൾക്ക് നേരെ തോക്ക് ചൂണ്ടി പി.സി ജോർജ് എം.എൽ.എ യുടെ ഭീഷണി

keralanews pc george points gun at estate workers

കോട്ടയം:എസ്റ്റേറ്റ് തൊഴിലാളികൾക്ക് നേരെ തോക്ക് ചൂണ്ടി പി.സി ജോർജ് എം.എൽ.എ യുടെ ഭീഷണി.മുണ്ടക്കയം വെള്ളനാടി സ്റ്റേറ്റിലാണ് സംഭവം.എസ്റ്റേറ്റിൽ ഭൂമി കയ്യേറി എന്ന പരാതി പരിശോധിക്കാൻ എത്തിയതായിരുന്നു പി.സി.ജോർജ്.വിവരമറിഞ്ഞെത്തിയ തൊഴിലാളികളും ഭൂമി കയ്യേറിയവരും തമ്മിൽ വാക്കേറ്റമുണ്ടായി.ഇതിനിടെ ഇവിടെയെത്തിയ പി.സി ജോർജ് തൊഴിലാളികളുമായി സംസാരിച്ചു.പ്രതിഷേധം ശക്തമായപ്പോൾ തൊഴിലാളികൾക്ക് നേരെ തോക്കു ചൂണ്ടി പി.സി.ജോർജ് കയർക്കുകയായിരുന്നു.ആസിഡ് ഒഴിക്കുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തിയതായും തൊഴിലാളികൾ ആരോപിച്ചു.ഇതിനിടെ പ്രതിഷേധക്കാരിൽ ഒരാൾ സംഭവം ഫോണിൽ പകർത്തുകയും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.എന്നാൽ പ്രാണരക്ഷാർത്ഥമാണ് താൻ തോക്കു ചൂണ്ടിയതെന്നാണ് പി.സി ജോർജിന്റെ വാദം.തനിക്കെതിരായി ആക്രമണം ഉണ്ടാകുന്ന സാഹചര്യത്തിലാണ് രക്ഷപ്പെടാനായി തോക്കെടുത്തത്.തോക്കിനു ലൈസൻസ് ഉള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

നടിയുമായി ഇപ്പോൾ നല്ല സൗഹൃദമില്ലെന്നു ദിലീപ്

keralanews dileep told police that he was not friendly with the actress

കൊച്ചി: നടിയുമായി ഇപ്പോൾ തനിക്കു   നല്ല സൌഹൃദമില്ലെന്ന് ദിലീപ് പോലീസിനോട് പറഞ്ഞു. ആക്രമം ഉണ്ടായപ്പോൾ താൻ ബന്ധപ്പെട്ടിരുന്നു എന്നാൽ നടി സഹകരിച്ചില്ല എന്നും ദിലീപ്. തനിക്ക് പൾസർ സുനിയുമായ് ബന്ധമില്ലെന്നുംചോദ്യം ചെയ്തപ്പോൾ ദിലീപ് പറഞ്ഞു. ദിലീപും നടിയുമായുള്ള ബന്ധവും റിയൽ എസ്റ്റേറ്റ് ബിസിനസും സംബന്ധിച്ച കാര്യങ്ങൾ പോലീസ് ചോദിച്ചറിഞ്ഞു. ആവശ്യമെങ്കിൽ ദിലീപിനെ ഇനിയും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.കേസിൽ ഇതുവരെ നടന്ന അന്വേഷണത്തിൽ  നിന്ന് ലഭിച്ച തെളിവുകൾ വച്ച് അന്വേഷണ  സംഘം വ്യത്യതസ്ത ചോദ്യാവലി തയ്യാറാക്കി. ഇതനുസരിച്ച വിശദമായ ചോദ്യം ചെയ്യലായിരുന്നു ആലുവ പോലീസ് ക്ലബ്ബിൽ 13 മണിക്കൂർ നടന്നത്.പല കാര്യങ്ങളും ദിലീപ് നിഷേധിച്ചു. നടിയുമായുള്ള ദിലീപിന്റെ സൌഹൃദവും പിന്നീട് നടിയുമായി അകലാനുള്ള കാരണം എന്നിവയിൽ അന്വേഷണ സംഘം ചോദിച്ചറിഞ്ഞു. നടിയെ ആക്രമിച്ച സംഭവത്തിലെ തന്റെ പങ്ക് പൂർണമായും നിഷേധിച്ച ദിലീപ് സംഭവം അറിയുന്നത് ഒരു സുഹൃത്ത് ഫോണിൽ വിളിച്ചറിയിച്ചപ്പോഴാണെന്ന് അന്വേഷണ സംഘത്തോട് പറഞ്ഞു

യുഡിഎഫിന്റെ മെട്രോ ജനകീയ യാത്രക്കെതിരെ പൊലീസ് കേസെടുത്തു

keralanews police registered case against the udf metro ride

കൊച്ചി: യുഡിഎഫ് നേതാക്കളുടെ മെട്രോ ജനകീയ യാത്രക്കെതിരെ പൊലീസ് കേസെടുത്തു. മെട്രോ ചട്ടങ്ങള്‍ ലംഘിച്ചാണ് യുഡിഎിന്റെ യാത്രയെന്ന കെഎംആര്‍എലിന്റെ പരാതിയെ തുടര്‍ന്നാണ് നടപടി. നിയമനടപടിയെ സ്വാഗതം ചെയ്ത ഉമ്മന്‍ചാണ്ടി ഒരു വിഭാഗത്തിനെതിര മാത്രമുള്ള നീക്കമായേ ഇതിനെ കാണാനാകൂയെന്നും പ്രതികരിച്ചു.മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ മെട്രോയില്‍ ജനകീയ യാത്രയെന്ന പേരിൽ ‍ സംഘടിപ്പിച്ച പ്രതിഷേധ യാത്രയ്‌ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. മെട്രോ അസിസ്റ്റന്റ് ലൈന്‍ സൂപ്രണ്ടിന്റെ പരാതിയിലാണ് ആലുവ പൊലീസിന്റെ നടപടി. ജനകീയ മെട്രോ യാത്രയുടെ സംഘാടകര്‍ക്കെതിരെയാണ് കേസ്. മെട്രോ ചട്ടങ്ങള്‍ ലംഘിച്ചെന്നും യാത്രക്കാരെ ബുദ്ധിമുട്ടിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി.മെട്രോ സംവിധാനത്തിന് തകരാര്‍ ഉണ്ടാക്കി, സ്‌റ്റേഷനില്‍ മുദ്രാവാക്യം വിളിച്ചു എന്നീ കാര്യങ്ങളും പരാതിയില്‍ വ്യക്തമാക്കുന്നു. പ്രത്യേകം പേരുകള്‍ പരാമര്‍ശിക്കാതെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.