News Desk

അജു വർഗീസിനെതിരെ പോലീസ് കേസെടുത്തു

keralanews police register case against aju varghese

കൊച്ചി:ആക്രമിക്കപ്പെട്ട നടിയുടെ പേര് ഫേസ്ബുക്ക് പോസ്റ്റിലൂടെ പരാമർശിച്ചതിന് അജു വർഗീസിനെതിരെ പോലീസ് കേസെടുത്തു.എറണാകുളം സ്വദേശി ഗിരീഷ് ബാബുവിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

മത്സ്യബന്ധനവള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു

keralanews fishing boat accident in kollam

കൊല്ലം: ഓച്ചിറ അഴീക്കല്‍ ഹാര്‍ബറിന് സമീപം മത്സ്യബന്ധനവള്ളം മറിഞ്ഞു ഒരാള്‍ മരിച്ചു. ഒരാളെ കാണാതായി.ചെറിയഴീക്കല്‍ സ്വദേശി മനോജാണ് (42) മരിച്ചത്. കാണാതായ ചെറിയഴീക്കല്‍ സ്വദേശി അനിക്കുട്ടനായി തിരച്ചില്‍ തുടരുന്നു. മത്സ്യബന്ധനത്തിനുശേഷം അഴീക്കല്‍ ഹാര്‍ബറിലേക്കടുക്കവേ തിരയില്‍പ്പെട്ട് വള്ളം മറിയുകയായിരുന്നു. മുപ്പത്തിലധികംതൊഴിലാളികള്‍ വള്ളത്തിലുണ്ടായിരുന്നു. കടലില്‍ വീണ എഴോളംപേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു പ്രഥമശുശ്രൂഷ നല്‍കി വിട്ടു. കോസ്റ്റല്‍ പോലീസ്, മറൈന്‍ എന്‍ഫോഴ്സ്മെന്റ്, പോലീസ്, അഗ്‌നിശമനസേന തുടങ്ങിയ വിഭാഗങ്ങള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ആവി പറക്കുന്ന മദ്യം കഴിച്ച യുവാവിന്റെ ആമാശയത്തിൽ തുള വീണു

keralanews man drink liquid nitrogen at a bar ends up with a hole in stomach

ന്യൂഡൽഹി: ‘ആവി’ പറക്കുന്ന മദ്യം കഴിച്ച യുവാവിന്റെ ആമാശയത്തിൽ തുള വീണു.മുപ്പതു വയസ്സുകാരനായ യുവാവ് കഴിച്ച മദ്യത്തിലെ നൈട്രജൻ ദ്രാവകം ആമാശയത്തിനുള്ളിൽ പ്രവേശിച്ച് വികസിച്ചതാണ് തുള വീഴാൻ കാരണം.അസഹ്യമായ വേദനയും ശ്വാസതടസ്സവും വയറുവീർക്കലും അനുഭവപ്പെട്ട യുവാവിനെ ഉടനടി ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഡൽഹി ബാറിലെ ആകർഷകമായ ഇനങ്ങളിലൊന്നാണ് വെള്ള പുക ഉയരുന്ന കോക്‌ടെയ്ൽ. ഇതിലെ പുക പൂർണ്ണമായും പോയാൽ മാത്രമേ ഇത് കഴിക്കാൻ പാടുള്ളൂ.എന്നാൽ ഇതറിയാതെ യുവാവ് കോക്റ്റൈൽ കിട്ടിയപാടെ കഴിച്ചതാണ് അപകടകാരണം.ഒരു ലിറ്റർ നൈട്രജൻ ദ്രാവകത്തിനു  ഇരുപതു ഡിഗ്രി സെൽഷ്യസിൽ 694 ലിറ്ററായി വികസിക്കാനുള്ള കഴിവുണ്ട്.നീരാവിയായി പുറത്തു പോകുന്ന ഈ നൈട്രജന് ചുറ്റിലുമുള്ളവയെ തണുപ്പിക്കാനും കഴിയും.എന്നാൽ ആമാശയത്തിലെത്തിയ നീരാവിക്കു പുറത്തു പോകാൻ കഴിയാത്തതിനാലാണ് തുള വീണത്.ആമാശയം പുസ്തകം പോലെ തുറന്നു പോയിരുന്നു എന്നാണ് ഡോക്ടർമാർ പറഞ്ഞത്.അതിനാൽ ആമാശയത്തിന്റെ ഒരു ഭാഗം നീക്കം ചെയ്യേണ്ടി വന്നു.യുവാവ് ആരോഗ്യനില വീണ്ടെടുത്ത് വരുന്നു.

അറസ്റ്റ് ഉണ്ടായേക്കുമെന്ന സൂചന നൽകി ബെഹ്റ

keralanews arrest may held soon

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ കൂടുതൽ പേരെ അറസ്റ്റ് ചെയ്‌തേക്കുമെന്ന സൂചന നല്‍കി പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. അന്വേഷണം ശരിയായ ദിശയിലാണ് പുരോഗമിക്കുന്നത്. തെളിവ് പൂര്‍ണമായി കിട്ടിയാലേ അറസ്റ്റ് ചെയ്യാന്‍ സാധിക്കൂ. എന്നാൽ അന്വേഷണം എത്ര ദിവസം നീളുമെന്ന് ആർക്കും പറയാനാകില്ല.അറസ്റ്റും കസ്റ്റഡിയിലെടുക്കലുമെല്ലാം അന്വേഷണത്തിന്‍റെ ഭാഗമായി സ്വാഭാവികമായി ഉണ്ടാകുന്ന കാര്യങ്ങളാണ്. ഇക്കാര്യം അന്വേഷണം സംഘം തീരുമാനിക്കുമെന്നും ബെഹ്റ തിരുവനന്തപുരത്ത് വ്യക്തമാക്കി.പോലീസ് അന്വേഷണം ഉൗർജിതമായി നടക്കുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർക്കിടയിൽ കൃത്യമായ ഏകോപനമുണ്ടെന്നും ബെഹ്റ പറഞ്ഞു.

നഴ്സുമാരുടെ സംഘടനകളുമായി നാളെ ചർച്ച നടത്തും

keralanews talks with nurses association will be held tomorrow

തിരുവനന്തപുരം:വേതന വർദ്ധനവ് ആവശ്യപ്പെട്ട് സമരരംഗത്തുള്ള നഴ്സുമാരുടെ സംഘടനകളുമായി തൊഴിൽമന്ത്രി ടി.പി രാമകൃഷ്ണൻ ചൊവ്വാഴ്ച ചർച്ച നടത്തും.ഇന്ത്യൻ നഴ്സസ് അസോസിയേഷൻ(ഐ.എൻ.യു),യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ(യു.എൻ.എ)എന്നീ സംഘടനകളുമായിട്ടാണ് ചർച്ച.നഴ്സുമാർ നടത്തുന്ന സമരം നിർത്തിവെക്കണമെന്ന് നേരത്തെ ആരോഗ്യമന്ത്രി കെ.കെ ശൈലജ ആവശ്യപ്പെട്ടിരുന്നു.സമരവുമായി ബന്ധപ്പെട്ടു ജൂലൈ പത്തിന് ചർച്ച നടത്തുമെന്നും സമരം നിർത്തിവെച്ച് സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

വൃക്ഷത്തൈകൾ നട്ടു

keralanews planted trees

തളിപ്പറമ്പ്∙ ശാന്തിഗിരി ആശ്രമം കണ്ണൂർ ഏരിയ കമ്മിറ്റിയുടെയും ആന്തൂർ നഗരസഭയുടെയും നേതൃത്വത്തിൽ ബക്കളം–പുന്നക്കുളങ്ങര സുൽത്താൻ റോഡരികിൽ നൂറു ഫലവൃക്ഷത്തൈകൾ നടുന്ന പദ്ധതിക്കു തുടക്കമായി. ജയിംസ് മാത്യു എംഎൽഎ വൃക്ഷത്തൈ നടീൽ ഉദ്ഘാടനം ചെയ്തു.നഗരസഭ അധ്യക്ഷ പി.കെ.ശ്യാമള സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷൻ കെ.ഷാജു അധ്യക്ഷത വഹിച്ചു.വാർഡ് കൗൺസിലർ പി.കെ.മുജീബ് റഹ്മാൻ, സ്വാമി ആനന്ദ ജ്യോതി ജ്ഞാന തപസ്വി, കെ.വി.ശശിധരൻ, പി.ദാമോദരൻ, മനോജ് മാത്തൻ, കെ.സനിൽകുമാർ എന്നിവർ പ്രസംഗിച്ചു.

ഇഗ്നോയിൽ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്‌ ഫീസിളവ്

keralanews fee excemption for transgender students

തിരുവനന്തപുരം:ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികളെ ഫീസില്‍ നിന്ന് ഒഴിവാക്കി ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (ഇഗ്നോ) വിജ്ഞാപനമിറക്കി. ഇഗ്നോ നടത്തുന്ന എല്ലാ കോഴ്‌സുകള്‍ക്കും ഈ ഫീസിളവ് ബാധകമാണ്.ഇത് സംബന്ധിച്ച് എല്ലാ മേഖലാ കേന്ദ്രങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോ മെഡിക്കല്‍ ഓഫീസറോ നല്‍കുന്ന സര്‍ട്ടിഫിക്കറ്റോ ആധാര്‍ കാര്‍ഡോ ഹാജരാക്കിയാല്‍ ഫീസളവ് നേടാം.ഇഗ്നോയുടെ പുതിയ തീരുമാനത്തെ കേരളത്തിലെ ട്രാന്‍ജെന്‍ഡര്‍ കമ്മ്യൂണിറ്റി സ്വാഗതം ചെയ്തു.

കണ്ണൂരിൽ സി.പി.എം പ്രവർത്തകന് വെട്ടേറ്റു

keralanews cpm activist injured in thalasseri

കണ്ണൂർ:തലശ്ശേരി നായനാർ റോഡിൽ സി.പി.എംപ്രവർത്തകന് വെട്ടേറ്റു.എരഞ്ഞോളി പഞ്ചായത്ത് പ്രസിഡന്റ് രമ്യയുടെ ഭർത്താവും ഓട്ടോ ഡ്രൈവറുമായ സുരേഷ് ബാബുവിനാണ് വെട്ടേറ്റത്.ഇയാളെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഭാര്യ പ്രസവിച്ചതറിഞ്ഞു നാട്ടിലെത്തിയ യുവാവ് വാഹനാപകടത്തിൽ മരിച്ചു.

keralanews man died in accident

കണ്ണൂർ:ഭാര്യ പ്രസവിച്ചതറിഞ്ഞു കുഞ്ഞിനെ കാണാൻ ഗൾഫിൽ നിന്നും നാട്ടിലെത്തിയ യുവാവ് വാഹനാപകടത്തിൽ മരിച്ചു.ചെങ്ങളായി മണക്കാട്ട് തുണ്ടുവളപ്പിൽ വാസുദേവൻ(40)ആണ് മരിച്ചത്.ഗുരുതരമായി പരിക്കേറ്റ മൂത്ത മകൻ ദേവദർശിനെ(5)മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നാലുദിവസം മുൻപ് നാട്ടിലെത്തിയ വാസുദേവൻ മകനോടൊപ്പം മനക്കട്ടെ തറവാട്ട് വീട്ടിലെത്തി സഹോദരങ്ങളെ സന്ദർശിച്ചു തിരികെ മടങ്ങുമ്പോഴാണ് അപകടം.ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ മറിഞ്ഞ നിലയിലായിരുന്നെന്നും മറ്റു വാഹനങ്ങൾ ഇടിച്ചതായി തോന്നുന്നില്ലെന്നും പോലീസ് പറഞ്ഞു.എം.രാജിതയാണ് ഭാര്യ.

എ.സി കോച്ചുകൾ ഉള്ള എല്ലാ ട്രെയിനിലും എക്കണോമി എ.സി കോച്ചുകൾ ആരംഭിക്കാനൊരുങ്ങി റെയിൽവേ

keralanews railways set to start economy ac coaches in all trains with ac coaches

ന്യൂഡൽഹി:നിലവിൽ എ.സി കോച്ചുകളുള്ള എല്ലാ ട്രെയിനുകളിലും എക്കണോമി എ.സി കോച്ചുകൾ ആരംഭിക്കാനൊരുങ്ങി റെയിൽവേ.എക്കണോമി എ.സി കോച്ചുകളിൽ നിരക്ക് തേർഡ് എ.സി യിലും താഴെ ആയിരിക്കും.ഇവിടെ താപനില 24-25 ഡിഗ്രി ആയി നിലനിർത്തും.ചില ട്രെയിനുകൾ പൂർണമായി ശീതീകരിക്കാനും പദ്ധതിയുണ്ട്.