News Desk

വായ്‌പ്പാ കുടിശ്ശിക തുക സ്വന്തം അക്കൗണ്ടിൽ അടപ്പിച്ച റവന്യൂ റിക്കവറി ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

keralanews revenue recovery inspector suspended

കാഞ്ഞങ്ങാട്:വിദ്യാഭ്യാസ വായ്‌പ്പാ കുടിശ്ശിക സ്വന്തം അക്കൗണ്ടിൽ അടപ്പിച്ച റെവന്യൂ റിക്കവറി ഇൻസ്‌പെക്ടറെ സസ്‌പെൻഡ് ചെയ്തു.പുല്ലൂർ സ്വദേശി ഉഷ രാജന്റെ പരാതിയിന്മേൽ ഹൊസ്ദുർഗ് താലൂക്ക് ഓഫീസിലെ ഷാജിയെയാണ് കളക്ടർ കെ.ജീവൻബാബു സസ്‌പെൻഡ് ചെയ്തത്.ഉഷാ രാജന്റെ മകൾ ബാങ്കിൽനിന്നെടുത്ത വിദ്യാഭ്യാസ വായ്‌പ്പാ കൃത്യമായി തിരിച്ചടക്കാത്തതിനാൽ കുടിശ്ശിക ആയി.40,000 രൂപയാണ് അടക്കേണ്ടിയിരുന്നത്.ഇതിനെ തുടർന്ന് റെവന്യൂ റിക്കവറി നോട്ടീസ് നൽകിയിരുന്നു.രണ്ടു തവണയായി ഈ തുക ബാങ്കിലടച്ചുവെന്നും എന്നാൽ ബാങ്കിൽ ഈ തുക എത്തിയില്ലെന്നും കാണിച്ച് ഉഷ കളക്ടർക്കു പരാതി നൽകിയിരുന്നു.ഇതിൽ ഹൊസ്ദുർഗ് തഹസിൽദാർ അന്വേഷണം നടത്തി.ആദ്യ ഗഡുവായ 20,000 രൂപ ഷാജിയുടെ സ്വന്തം അക്കൗണ്ടിലേക്കു അടപ്പിച്ചു.രണ്ടാമത്തെ ഗഡു നേരിട്ട് വാങ്ങുകയും ചെയ്തു.കളക്ടർക്ക് പരാതി നൽകിയപ്പോൾ 40,000 രൂപ ഉഷാരാജന് തിരിച്ചു നൽകി.എന്നാൽ ഔദ്യോഗികകൃത്യനിർവഹണലംഘനം ചൂണ്ടിക്കാട്ടി കളക്ടർ സസ്പെൻഷനു ഉത്തരവിടുകയായിരുന്നു.

ശബരിമല ഭണ്ഡാരത്തിൽ നിന്നും പാകിസ്ഥാൻ രൂപ ലഭിച്ചു

keralanews pakisthan currency found in sabarimala

പത്തനംതിട്ട:ശബരിമലയിലെ ഭണ്ഡാരത്തിൽ നിന്നും റോക്കറ്റിന്റെ രൂപത്തിൽ മടക്കിയ ഇരുപതു രൂപയുടെ പാകിസ്ഥാൻ നോട്ട് ലഭിച്ചു.ഇതിനെകുറിച്ച് പോലീസും രഹസ്യാന്വേഷണ വിഭാഗങ്ങളും അന്വേഷണം ആരംഭിച്ചു.കുട്ടികൾ പേപ്പർ കൊണ്ട് ഉണ്ടാക്കുന്ന തരത്തിലുള്ള റോക്കറ്റിന്റെ ആകൃതിയിൽ മടക്കിയ നോട്ടുകൾ ഭണ്ഡാരം ജീവനക്കാർക്ക് ലഭിക്കുകയായിരുന്നു.ജൂലൈ ഒന്നിന് നട തുറന്നതിനു ശേഷമാണ് ശ്രീകോവിലിനു മുൻപിലെ ഭണ്ഡാരത്തിൽ നോട്ട് നിക്ഷേപിച്ചതെന്നു വ്യക്തമായിട്ടുണ്ട്.സി.സി.ടി.വി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്.ജൂലൈ ഒന്നിന് ഉച്ചവരെയുള്ള കാണിക്ക എണ്ണിത്തിട്ടപ്പെടുത്തിയിരുന്നു.തുടർന്നുള്ള കാണിക്ക മൂന്നാംതീയതി എണ്ണിയപ്പോഴാണ് പാകിസ്ഥാൻ നോട്ട് കണ്ടെത്തിയത്.ശബരിമലയിലെ ഭണ്ഡാരങ്ങളിൽ നിന്നും നൂറിലേറെ രാജ്യങ്ങളുടെ കറൻസി ലഭിക്കാറുണ്ട്.ഇങ്ങനെ ലഭിക്കുന്ന പാകിസ്ഥാൻ നോട്ടുകളെ പറ്റി ദേവസ്വം അധികൃതർ പോലീസിൽ വിവരം അറിയിക്കാറുണ്ട്.എന്നാൽ അസാധാരണമായ നിലയിൽ കറൻസി കണ്ടതാണ് അന്വേഷണത്തിന് വഴിവെച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇസ്രയേലിലെത്തി

keralanews narendramodi in israel

ടെൽ അവീവ് :പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേലിലെത്തി.ഇസ്രായേൽ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി.മോദിയെ സ്വീകരിക്കാൻ വൻ ഒരുക്കങ്ങളാണ് ഇസ്രായേൽ ഭരണകൂടം നടത്തിയിരിക്കുന്നത്.ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ടെൽ അവീവ് വിമാനത്താവളത്തിൽ മോദിയെ സ്വീകരിക്കാനെത്തി.ഇന്ത്യയുടെ ദേശീയ ഗാനം മുഴക്കിയാണ് ഇസ്രായേൽ മോദിയെ സ്വീകരിച്ചത്.ഇസ്രായേൽ തനിക്കു നൽകിയ സ്വീകരണത്തിൽ മോദി നന്ദി പറഞ്ഞു.അമേരിക്കൻ പ്രസിഡന്റിനും മാർപാപ്പക്കും സമാനമായ സ്വീകരണമാണ് മോദിക്ക് നൽകുകയെന്ന് ഇസ്രായേൽ നേരത്തെ അറിയിച്ചിരുന്നു.

കയ്യക്ഷരം മോശമാണെന്ന് പറഞ്ഞ സഹോദരിയെ 11 കാരനായ സഹോദരൻ കൊലപ്പെടുത്തി

keralanews 11year old boy killed his minor sister

ലാഹോർ:കയ്യക്ഷരം മോശമാണെന്നു പറഞ്ഞു കളിയാക്കിയ സഹോദരിയെ 11 കാരനായ സഹോദരൻ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി.ഷാലിമാർ സ്വദേശി അബ്ദുല്ല ആണ് സഹോദരി ഇമാൻ തൻവീർ(9)നെ കഴുത്തു ഞെരിച്ചു കൊന്നത്.സഹോദരനും സഹോദരിയും പെരുന്നാൾ ആഘോഷങ്ങൾക്കായി മുത്തശ്ശിയുടെ വീട്ടിൽ വന്നപ്പോഴാണ് സംഭവം.മുത്തശ്ശി വീട്ടിലില്ലാത്ത ദിവസം രണ്ടുപേരും കൂടി കയ്യെഴുത്തു മത്സരം നടത്തി.കയ്യക്ഷരം മോശമാണെന്നു പറഞ്ഞു ഇമാൻ അബ്ദുല്ലയെ കളിയാക്കി.ഇതിൽ പ്രകോപിതനായ അബ്ദുല്ല ടവ്വലെടുത്ത് ഇമാൻറെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു.

അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്‍റിനെ പിന്തുണച്ച് റവന്യു ജീവനക്കാര്‍

keralanews revenue employees supporting the arrested village assistant

കോഴിക്കോട്:ചെമ്പനോടയില്‍ കര്‍ഷകന്‍ വില്ലേജ് ഓഫീസില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്‍റ് സിലേഷ് തോമസിനെ പിന്തുണച്ച് കൂടുതല്‍ പ്രചരണ പ്രവര്‍ത്തനങ്ങളുമായി റവന്യു ജീവനക്കാര്‍. അഞ്ചാം തീയതി അവധി എടുത്ത് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനായി ജീവനക്കാര്‍ക്കിടയില്‍ സോഷ്യല്‍ മീഡിയ വഴി ആരംഭിച്ച പ്രചരണത്തിന് പിന്നാലെ ഒരു ദിവസത്തെ വേതനം സിലീഷിന്‍റെ പേരില്‍ ജയിലേക്ക് മണിയോഡര്‍ അയക്കാനാണ് ഒരു വിഭാഗം ജീവനക്കാരുടെ തീരുമാനം. ഇത് ആരംഭിക്കുകയും ചെയ്തു.മുഖ്യധാര ട്രേഡ് യൂണിയനുകള്‍ ഈ നീക്കത്തെ പരസ്യമായി പിന്തുണയ്ക്കാന്‍ തയ്യാറായിട്ടില്ല. അതിവൈകാരികമായി പ്രതികരിക്കരുതെന്ന നിലപാടാണ് എന്‍ജിഒ യൂണിയന്‍, ജോയിന്‍റ് കൌണ്‍സില്‍ തുടങ്ങിയ സംഘടനകള്‍ക്കുള്ളത്. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്യുകയും റിമാന്‍റില്‍ കഴിയുകയും ചെയ്യുന്ന സിലീഷ് തോമസ് നിരപരാധിയാണെന്നാണ് ജീവനക്കാരുടെ വാദം.ജീവനക്കാരുടെ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ വ്യാപകമായ രീതിയില്‍ സിലീഷിനെ പിന്തുണച്ച് പ്രചരണം നടക്കുന്നുണ്ട്.

നടിയെ ആക്രമിച്ച കേസിൽ സുപ്രധാന തെളിവുകൾ ജയിലിൽ നിന്നും ലഭിച്ചു

keralanews the most important evidence was obtained from jail

കൊച്ചി:നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി കാക്കനാട് ജയിലിൽ നിന്നും ഫോൺ ചെയ്യുന്നതുൾപ്പെടെ സുപ്രധാന തെളിവുകൾ പോലീസിന് ലഭിച്ചു.ജയിലിലെ സി.സി.ടി.വിയിൽ നിന്നുള്ള ദൃശ്യങ്ങളാണ് ലഭിച്ചത്.സുനി ജയിലിൽ നിന്നും നാദിർഷയെയും ദിലീപിന്റെ മാനേജർ അപ്പുണ്ണിയെയും വിളിക്കാറുണ്ടായിരുന്നു എന്ന സഹതടവുകാരൻ ജിൻസന്റെ മൊഴി ശരിവെക്കുന്ന തരത്തിലുള്ള തെളിവുകളാണ് പൊലീസിന് ലഭിച്ചത്.ദൃശ്യത്തിൽ ജിൻസനെയും വ്യക്തമായി കാണാമെന്നാണ് സൂചന.ജിൻസന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ മൂന്നു മാസത്തെ ദൃശ്യങ്ങളാണ് പോലീസ് പരിശോധിച്ചത്.

ജി.എസ്.ടി:പാചകവാതക സിലിണ്ടറിന് 32 രൂപ കൂടി

keralanews gas cylinder prise increased by rs32cylinder

ന്യൂഡൽഹി:ജി.എസ്.ടി നിലവിൽ വന്നതോടെ പാചകവാതക സിലിണ്ടറിന്റെ വില 32 രൂപ കൂടി.ആറു വർഷത്തെ ഏറ്റവും കൂടിയ വർദ്ധനവാണിത്.ഡൽഹിയിൽ ഒരു സിലിണ്ടറിന് 446.65 ആയിരുന്നത് 477.46 ആയി വർധിച്ചു.മുംബൈയിൽ നേരത്തെ മൂന്നു ശതമാനം വാറ്റ് കൂടുതലുണ്ടായതിനാൽ സിലിണ്ടറിന്റെ വില ഡൽഹിയെ അപേക്ഷിച്ച് 14.28 രൂപ വർധിച്ച് 491.25 രൂപയാകും.സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 11.5 രൂപ വർധിച്ച് 564 രൂപയായി.സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 18 ശതമാനമാണ് ജി.എസ്.ടി.

ചർച്ച പരാജയം;നഴ്‌സുമാരുടെ സമരം തുടരും

keralanews discussion failed nurses strike will continue

തിരുവനന്തപുരം:വേതന വർദ്ധനവിനായി സമരം നടത്തുന്ന നഴ്സുമാരുമായി തൊഴിൽ മന്ത്രി ഇന്ന് നടത്തിയ ചർച്ച പരാജയപ്പെട്ടു.ഇന്ത്യൻ നഴ്സസ് അസോസിയേഷനുമായി നടത്തിയ ചർച്ച തീരുമാനമാകാതെ പിരിയുകയായിരുന്നു.അടിസ്ഥാന ശമ്പളം ഇരുപത്തിനായിരത്തിനു മുകളിലേക്ക് ഉയർത്തണമെന്നാണ് നഴ്സുമാരുടെ പ്രധാന ആവശ്യം.വിഷയത്തിൽ പത്താം തീയതി വീണ്ടും ചർച്ച നടക്കും.ഈ ചർച്ചയിലും തീരുമാനമായില്ലെങ്കിൽ മാത്രം സംസ്ഥാനവ്യാപകമായി സമരത്തിലേക്ക് നീങ്ങാമെന്നു നഴ്സുമാർ തീരുമാനിച്ചു.ഇന്ന് വൈകുന്നേരം നാലു മണിക്ക് യുണൈറ്റഡ് നഴ്സസ് അസ്സോസിയേഷനുമായും ചർച്ചയുണ്ട്.ഇന്ന് നടന്ന ചർച്ചയിൽ ആശുപത്രി മാനേജ്മെന്റുകൾ പങ്കെടുത്തിട്ടില്ല.പത്താം തീയതി നടക്കുന്ന ചർച്ചയിൽ മാനേജ്‌മന്റ് പ്രതിനിധികളെയും ഉൾപ്പെടുത്തും.

ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടർന്ന് വീട്ടമ്മ ആത്മഹത്യ ചെയ്തു

keralanews housewife committed suicide

ആലപ്പുഴ:ബ്ലേഡ്  മാഫിയയുടെ ഭീഷണിയെ തുടർന്ന് കായംകുളത്ത് വീട്ടമ്മ ആത്മഹത്യ ചെയ്തു.കായംകുളം പട്ടോളി മാർക്കറ്റ് സ്വദേശിനി രാധാമണി(48) ആണ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ചത്.സ്ത്രീകളുടെ നേതൃത്വത്തിലുള്ള ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടർന്നാണ് ആത്മഹത്യയെന്നാണ് പരാതി.സ്ഥലത്തെ ബ്ലേഡ് പലിശക്കാരിൽ നിന്നും മകളുടെ വിവാഹാവശ്യങ്ങൾക്കായി രാധാമണി ഒരു ലക്ഷം  രൂപ വായ്പ്പയെടുത്തിരുന്നു.ഇതിന്റെ പലിശയും കൂട്ടുപലിശയും ഉൾപ്പെടെ രണ്ടു ലക്ഷത്തോളം രൂപ തിരിച്ചടക്കാൻ ഉണ്ടായിരുന്നു.ഇതിനു സാവകാശം ചോദിച്ചെങ്കിലും പലിശക്കാർ തയ്യാറായില്ല.ഇതേ തുടർന്ന് ഇന്നലെ വൈകിട്ട് മൂന്നുപേരടങ്ങുന്ന വനിതാ സംഘം രാധാമണിയുടെ വീട്ടിലെത്തി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. നാട്ടുകാരുടെയും പെൺമക്കളുടെയും മുൻപിൽ വെച്ച് അപമാനിച്ചതോടെ രാധാമണി മുറിയിൽ കയറി വാതിലടച്ചു.തുടർന്ന് തൂങ്ങി മരിക്കുകയും ചെയ്തു.സംഭവത്തിൽ പുതിയവിള സ്വദേശി ജയ,ഇവരുടെ സഹോദരി എന്നിവർക്കെതിരെ കായംകുളം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

സുനിയുടെ റിമാൻഡ് ഈ മാസം 18 വരെ നീട്ടി

keralanews pulsar sunis remand extended

കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ റിമാൻഡ് ഈ മാസം 18 വരെ നീട്ടി.അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് കാലാവധി നീട്ടിയത്.സുനിയെ കൂടാതെ ബിജേഷ്,മാർട്ടിൻ,മണികണ്ഠൻ,വടിവാൾ സലിം,ചാർളി,പ്രദീപ് എന്നിവരെയും ഇന്ന് വിസ്തരിച്ചു.വക്കീലിനെ മാറ്റണമെന്ന സുനിയുടെ അപേക്ഷയാണ് കോടതി ആദ്യം പരിഗണിച്ചത്.ഇതേ ചൊല്ലി അഭിഭാഷകർ തമ്മിൽ കോടതിയിൽ തർക്കമുണ്ടായി.അഡ്വ.ബി.എ ആളൂരും അഡ്വ.ടെനിയും തമ്മിലാണ് തർക്കമുണ്ടായത്.ഇതിനെ തുടർന്ന് പ്രതിക്ക്  ഇഷ്ടമുള്ള അഭിഭാഷകന് വക്കാലത്ത് നൽകാമെന്ന് കോടതി വ്യക്തമാക്കി.അതേസമയം പോലീസ് തന്നെ മർദിച്ചുവെന്നു സുനി കോടതിയിൽ വെളിപ്പെടുത്തി.സുനിയെ പരിശോധിച്ച ആലുവ താലൂക്ക് പോലീസ് സർജനെ കോടതി വിസ്തരിച്ചു.പോലീസ് മർദിച്ചെന്നു സുനി പറഞ്ഞിട്ടില്ലെന്ന് സർജൻ ബോധിപ്പിച്ചു.