News Desk

ഇന്നസെന്റിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം

keralanews youth congress activists against innocent

തൃശൂർ:സിനിമയിലെ സ്ത്രീകൾക്കെതിരെ മോശം പരാമർശം നടത്തിയെന്നാരോപിച്ച് നടനും എം.പി യുമായ ഇന്നസെന്റിനെതിരെ യൂത്ത് കോൺഗ്രസ്,കെ.എസ്.യു പ്രവർത്തകരുടെ പ്രതിഷേധം.പ്രവർത്തകർ ഇന്നസെന്റിന്റെ അങ്കമാലിയിലെ ഓഫീസിലേക്കും ഇരിഞ്ഞാലക്കുടയിലെ വസതിയിലേക്കും മാർച്ച് നടത്തി.പരാമർശം പിൻവലിച്ച് ഇന്നസെന്റ് മാപ്പ് പറയണമെന്നാണ് യുവജന സംഘടനയുടെ ആവശ്യം.അങ്കമാലിയിലെ ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെ പോലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷമുണ്ടായി.

ഇങ്ങനെ പോയാൽ തന്റെ മരണമൊഴി എടുക്കാൻ മജിസ്‌ട്രേറ്റിനോട് ആവശ്യപ്പെടുമെന്നു പൾസർ സുനി

keralanews pulsar suni talking on phone in jail recovered

കൊച്ചി:കൊട്ടേഷൻ നൽകിയത് ആരാണെന്നു വെളിപ്പെടുത്തിയതിനാണ് താനിപ്പോൾ അനുഭവിക്കുന്നതെന്നു നടിയെ ആക്രമിച്ച കേസിലെ പ്രതി സുനി. ഇങ്ങനെ പോയാൽ തന്റെ മരണമൊഴി എടുക്കാൻ മജിസ്‌ട്രേറ്റിനോട് ആവശ്യപ്പെടുമെന്നും പൾസർ സുനി മാധ്യമങ്ങളോട് പറഞ്ഞു.ഇൻഫോപാർക് സ്റ്റേഷനിൽ എത്തിച്ചപ്പോഴായിരുന്നു സുനിയുടെ പ്രതികരണം.നടി ആക്രമിക്കപ്പെട്ട കേസിൽ പോലീസ് ഒരാളെ കൂടി കസ്റ്റഡിയിൽ  എടുത്തിട്ടുണ്ട്.ജയിലിൽ പൾസർ സുനിക്ക് ഫോൺ വിളിക്കാനുള്ള സൗകര്യം ഒരുക്കി കൊടുത്ത സഹതടവുകാരനായ സുനിയാണിതെന്നാണ് പോലീസിന്റെ കണ്ടെത്തൽ.അതേസമയം കേസിലെ മുഖ്യപ്രതിയായ പൾസർ സുനി ജയിലിൽ നിന്നും ഫോൺ വിളിച്ചെന്ന കാര്യം പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.നാദിര്ഷയെയും ദിലീപിന്റെ മാനേജർ അപ്പുണ്ണിയെയുമാണ് ഫോണിൽ വിളിച്ചെതെന്നാണ് സുനി പോലീസിനെ അറിയിച്ചത്.

ജി.എസ്.ടി.: ബാങ്ക് ഇടപാടുകൾക്ക്‌ സേവനനിരക്ക് കൂടി

keralanews service-rate-increased
കൊച്ചി: ജി.എസ്.ടി നിലവിൽ വന്നതോടെ ബാങ്കുകള്‍ നല്‍കുന്ന എല്ലാ സേവനങ്ങള്‍ക്കും നിരക്കുകള്‍ കൂടി. സേവന നികുതി 15 ശതമാനത്തില്‍നിന്ന് 18 ശതമാനമാക്കിയതാണ് ഇതിനുകാരണം.എ.ടി.എമ്മില്‍നിന്ന് പണം പിന്‍വലിക്കല്‍, ഡിമാന്‍ഡ് ഡ്രാഫ്റ്റ് എടുക്കല്‍, ചെക്ക് കളക്ഷന്‍ എന്നിവയ്‌ക്കെല്ലാം നിരക്കുയരും. നിലവില്‍ ഡി.ഡി.യെടുക്കാന്‍ മിക്ക ബാങ്കുകള്‍ക്കും മിനിമം നിരക്കുണ്ട്. ഇതുകഴിഞ്ഞാല്‍ തുകയ്ക്കനുസരിച്ച് സേവനനിരക്ക് കൂടും.എ.ടി.എം. ഇടപാടുകള്‍ക്ക് നിശ്ചിത എണ്ണം കഴിഞ്ഞാല്‍ നിലവില്‍ 20 രൂപ ഫീസും 15 ശതമാനം സേവനനികുതിയായി മൂന്നുരൂപയുമടക്കം 23 രൂപയാണ് ഈടാക്കിയിരുന്നത്. ജി.എസ്.ടി. നിരക്ക് 18 ശതമാനമായതോടെ ഇത് 23.60 രൂപയാകും.ഇതുകൂടാതെ, ചില ബാങ്കുകള്‍ ഒരുലക്ഷം രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകള്‍ക്ക് ആയിരം രൂപയ്ക്ക് പത്തുരൂപവീതം സേവനനിരക്ക് ഈടാക്കിയിരുന്നു. പ്രതിഷേധങ്ങളെത്തുടര്‍ന്ന് നിര്‍ത്തലാക്കിയ ഇത് വീണ്ടും ഏര്‍പ്പെടുത്താനും നീക്കമുണ്ട്.

ഉള്ളി ലോറിയിൽ കടത്താൻ ശ്രമിക്കുകയായിരുന്നു സ്ഫോടകവസ്തുക്കൾ പിടികൂടി

keralanews explosives seized

സുൽത്താൻബത്തേരി:ലോറിയിൽ കടത്താൻ ശ്രമിച്ച ഒരു ലോഡ് സ്ഫോടക വസ്തുക്കൾ പോലീസ് പിടികൂടി.വയനാട് മുത്തങ്ങയിൽ നിന്നാണ് ലോറി പിടികൂടിയത്.ഉള്ളി ചാക്കുകൾക്കിടയിലാണ് സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിരുന്നത്.കർണാടക റെജിസ്ട്രേഷനുള്ള ലോറി സംശയത്തെ തുടർന്നാണ് പോലീസ് പരിശോധിച്ചത്.തുടർന്നാണ് ഉള്ളി ചാക്കുകൾക്കിടയിൽ നിന്നും ജെലാറ്റിൻ സ്റ്റിക്കുകളുടെയും വെടിയുണ്ടകളുടെയും വൻ ശേഖരം കണ്ടെത്തിയത്.ബെംഗളൂരുവിൽ നിന്നും കോഴിക്കോടേക്ക്‌ പോവുകയായിരുന്ന ലോറിയിൽ നിന്നാണ് സ്ഫോടകവസ്തു ശേഖരം പിടികൂടിയത്.സംഭവവുമായി ബന്ധപ്പെട്ടു ലോറിയിലുണ്ടായിരുന്ന നാലു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരികയാണ്.

ട്രാൻസ്ജെന്ഡേഴ്സിനെതിരെ വീണ്ടും അതിക്രമം

keralanews attack againt transgenders

കൊച്ചി:ട്രാൻസ്ജെന്ഡേഴ്സിനെതിരെ വീണ്ടും അതിക്രമം.സി.ഐ അനന്തലാലിന്റെ നേതൃത്വത്തിലാണ് മർദനം.പ്രാഥമിക കൃത്യങ്ങൾ പോലും നിർവഹിക്കാൻ സമ്മതിക്കാതെ സി.ഐ മർദിച്ചെന്നു ട്രാൻജെൻഡർസ് പറയുന്നു.കഴിഞ്ഞ ദിവസം രാത്രി പത്തുമണിക്ക് എറണാകുളം കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിൽ വെച്ച് ഒരു യുവാവ് ട്രാൻസ്‍ജെന്റർ ആക്ടിവിസ്റ്റായ പാർവതിയുടെ പേഴ്സ് തട്ടിപ്പറിക്കാൻ ശ്രമം നടത്തി.ഇയാളെ തടഞ്ഞു വെച്ച് പോലീസിലേല്പിച്ച പതിനഞ്ചോളം ട്രാന്സ്ജെന്ഡറുകൾക്കെതിരെയാണ് പോലീസിന്റെ അതിക്രമം.പ്രശ്‍നം നടന്ന പ്രദേശത്തെത്തിയ പോലീസ് ഉദ്യോഗസ്ഥർ ഓടിക്കൂടിയ നാട്ടുകാരെ പറഞ്ഞു വിട്ട ശേഷം അക്രമിയോടും പോകാൻ പറയുകയായിരുന്നു.ഈ സമയം ഇയാൾക്കെതിരെ പിടിച്ചുപറി കുറ്റം ചുമത്തണമെന്നു ആവശ്യപ്പെട്ടപ്പോൾ തങ്ങളെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു എന്ന് ഇവർ പറയുന്നു.

ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കം

keralanews asian athletic championship started today

ഭുവനേശ്വർ:ഇരുപത്തിരണ്ടാമത് ഏഷ്യൻ അത്ലറ്റിക് ചാപ്യൻഷിപ്പിനു കലിംഗ സ്റ്റേഡിയത്തിൽ ഇന്ന് തുടക്കമാവും.സ്വന്തം നാട്ടിൽ ട്രാക്കും ഫീൽഡും ഉണരുമ്പോൾ അഭിമാന പോരാട്ടം നടത്താമെന്ന പ്രതീക്ഷയിലാണ് ആതിഥേയർ.ആദ്യദിനത്തിൽ ഏഴ് ഇനങ്ങളിലെ മത്സരങ്ങളാണ് നടക്കുക.45 രാജ്യങ്ങളിൽ നിന്നും എണ്ണൂറോളം കായികതാരങ്ങളാണ് ഭുവനേശ്വറിൽ മത്സരിക്കാനിറങ്ങുന്നത്.ഇന്ത്യ മൂന്നാം തവണയാണ് ഏഷ്യൻ മീറ്റിനു ആതിഥ്യം വഹിക്കുന്നത്.കലിംഗ സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന ചടങ്ങിൽ  ഒഡിഷ മുഖ്യമന്ത്രി നവീൻ പാട്നയിക് മേളയുടെ ഔദ്യോഗിക ഉൽഘാടനം നിർവഹിച്ചു.ഉൽഘാടനത്തോടനുബന്ധിച്ച് നടന്ന മാർച്ച് പാസ്റ്റിൽ ഇന്ത്യൻ പതാകയേന്തിയത് മലയാളി താരം ടിന്റു ലൂക്കയായിരുന്നു.കഴിഞ്ഞ ചാമ്പ്യൻഷിപ്പിലെ സുവർണ്ണമെഡൽ ജേതാവാണ് ടിന്റു.

ഇരിക്കൂർ ഗവ. ആശുപത്രിയിൽ രാത്രികാല ചികിത്സ തുടങ്ങി

keralanews nightly treatment started

ഇരിക്കൂർ:ഗവ.ആശുപത്രിയിൽ രാത്രികാല ചികിത്സയ്ക്കു തുടക്കമായി. രാവിലെ ഒൻപതു മുതൽ ഉച്ചയ്ക്കു രണ്ടു വരെ മാത്രമുണ്ടായിരുന്ന പരിശോധന ഇനിമുതൽ രാത്രി എട്ടു വരെ ലഭിക്കും. കൂടാതെ അത്യാഹിത വിഭാഗത്തിൽ 24 മണിക്കൂർ സേവനവും ലഭ്യമാകും.ഇതിനായി ഡോക്ടർമാരുടെ പ്രവർത്തനസമയം മൂന്നു ഘട്ടമായി തിരിച്ചു. രാവിലെ ഒൻപതു മുതൽ ഉച്ചയ്ക്കു രണ്ടു വരെ സാധാരണ നിലവിലുള്ള പരിശോധനയും ഉച്ചയ്ക്കു രണ്ടു മുതൽ രാത്രി എട്ടു വരെയുള്ള ദീർഘിപ്പിച്ച പരിശോധനയുമാണു നടക്കുക.കൂടാതെ രാത്രി എട്ടു മുതൽ രാവിലെ ഒൻപതു വരെയാണ് അത്യാഹിത വിഭാഗം പ്രവർത്തിക്കുക.പരിശോധനാ സമയത്തിൽ മാറ്റം വരുത്തിയതിനു പുറമെ ഫാർമസി പ്രവർത്തനം രാത്രി എട്ടു വരെയും ലബോറട്ടറി പ്രവർത്തനം വൈകിട്ട് ആറുവരെയുമായി ദീർഘിപ്പിച്ചിട്ടുണ്ട്.എൻഎച്ച്എം പദ്ധതിയിൽ ഉൾപ്പെടുത്തി കൂടുതൽ ഡോക്ടർമാരെ നിയമിക്കുവാനുള്ള ശ്രമം നടക്കുന്നുണ്ട്.നിലവിൽ അറുനൂറിലേറെ രോഗികളാണു ദിവസവും ഇവിടുത്തെ ഒപി യിൽ ചികിൽസ തേടിയെത്തുന്നവർ.

ഓട്ടോ സമരം;കോർപറേഷൻ ചർച്ചയ്‌ക്കൊരുങ്ങുന്നു

keralanews auto strike coporation plans to discuss

കണ്ണൂർ:കണ്ണൂരിലെ ഒരു വിഭാഗം ഓട്ടോക്കാർ ഒരുമാസത്തിലേറെയായി നടത്തിവന്നിരുന്ന സമരം അവസാനിപ്പിക്കാനൊരുങ്ങുന്നു.പ്രശനം ചർച്ച ചെയ്തു പരിഹരിക്കാൻ മേയർ വിളിച്ചു ചേർത്ത സർവകക്ഷി സമ്മേളനത്തിൽ തീരുമാനമായി.പ്രശ്‍നം പരിഹരിക്കാൻ നടപടിയെടുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു.വെള്ളിയാഴ്ച ട്രേഡ് യൂണിയൻ പ്രതിനിധികളുമായി ചർച്ച നടത്താനും ഇതിലുണ്ടാകുന്ന തീരുമാനം ട്രാൻസ്‌പോർട് റെഗുലേറ്ററി കമ്മിറ്റി ചേർന്ന് പരിഹരിക്കാനുമാണ് സർവകക്ഷി യോഗത്തിൽ തീരുമാനമായത്.പ്രശ്ന പരിഹാരത്തിന് ഇടപെടണമെന്ന് കളക്ടർ മേയറോട് ആവശ്യപ്പെട്ടതിനെ  തുടർന്നാണ് ബുധനാഴ്ച കോർപറേഷനിൽ സർവകക്ഷിയോഗം ചേർന്ന് ഇക്കാര്യം പ്രത്യേക അജണ്ടയായി എടുത്തത്.ഓട്ടോ തർക്കത്തിൽ പല അഭിപ്രായങ്ങളാണ് യോഗത്തിൽ ഉണ്ടായത്.പാർക്കിങ് സ്ഥലം നിശ്ചയിക്കാതെ നമ്പർ ഏകീകരണം എന്ന നിലപാടാണ് ഡെപ്യൂട്ടി മേയർ തീരുമാനിച്ചത്.എന്നാൽ ഇതിനോട് സി.പി.എം അംഗങ്ങൾ പോലും യോജിച്ചില്ല.ഇതോടെയാണ് വെള്ളിയാഴ്ച ട്രേഡ് യൂണിയൻ പ്രതിനിധികളുമായി ചർച്ച നടത്താൻ തീരുമാനിച്ചത്.

ഉയർത്തെഴുന്നേൽക്കുമെന്ന പ്രതീക്ഷയിൽ മൃതദേഹം വീട്ടിൽ സൂക്ഷിച്ചത് മൂന്നു മാസം

keralanews the dead body kept for three months

മലപ്പുറം:ജീവൻ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിൽ മൃതദേഹം സൂക്ഷിച്ചത് മൂന്ന് മാസം.മലപ്പുറം ജില്ലയിലെ കൊളത്തൂരിലാണ് വിചിത്രമായ ഈ സംഭവം.മന്ത്രവാദത്തിലൂടെ പുനർജീവിക്കുമെന്ന് കരുതിയാണ് വീട്ടുകാർ മൃതദേഹം സൂക്ഷിച്ചതെന്ന് നാട്ടുകാർ പറഞ്ഞു.വാഴയിൽ മൊയിദീൻകുട്ടിയുടെ മകൻ സെയ്താണ് മരിച്ചത്.മരിച്ച സൈദിന്റെ ഭാര്യയുടെ ബന്ധുക്കളാണ് പൊലീസിൽ പരാതി നൽകിയത്. ഇവരെ സന്ദർശിക്കാനെത്തിയപ്പോൾ വാതിൽ തുറക്കാതെ വന്നപ്പോഴാണ് ബന്ധുക്കൾ പരാതി നൽകിയത്.സെയ്തിന്റെ ഭാര്യാസഹോദരൻ മൊയ്തീൻകുട്ടി സെയ്തിനെ കുറിച്ച പലതവണ അന്വേഷിച്ചെങ്കിലും വിവരമൊന്നും കിട്ടാത്തതിനെ തുടർന്ന് ബുധനാഴ്ച ഉച്ചയോടെ വാർഡ് മെമ്പർ,സി.ഡി.എസ് പ്രവർത്തകർ,നാട്ടുകാർ എന്നിവരെ കൂട്ടി വീട്ടിലെത്തുകയായിരുന്നു.അടച്ചിട്ട മുറി ബലമായി തുറന്നു നോക്കിയപ്പോഴാണ് നിലത്തു വെള്ള തുണിയിൽ പുതപ്പിച്ച നിലയിൽ മൃതദേഹം കണ്ടത്.മൃതദേഹത്തിന് ചുറ്റും സെയ്തിന്റെ ഭാര്യയും മക്കളും മന്ത്രം ചൊല്ലിക്കൊണ്ടിരിക്കുകയായിരുന്നു.വിവരം അറിയിച്ചതിനെ തുടർന്ന് പോലീസെത്തി ഇൻക്വസ്റ്റ് നടത്തി മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.സൈദിന്റെ ഭാര്യ രണ്ടു വർഷമായി മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു. കുടുംബത്തിന് നാട്ടുകാരുമായി ബന്ധമില്ലാത്തതിനാൽ മരണ വിവരം പുറത്തറിഞ്ഞില്ല.

എസ്.ബി.ടി ചെക്കുകളുടെ കാലാവധി സെപ്റ്റംബർ30 ന് അവസാനിക്കും

keralanews the term of sbt cheque will end on 30th august

പാലക്കാട്:എസ്.ബി.ടി-എസ്.ബി.ഐലയനത്തിന്റെ പശ്ചാത്തലത്തിൽ എസ്.ബി.ടി യുടെ പഴയ ചെക്കുകളുടെ കാലാവധി സെപ്റ്റംബർ 30 നു അവസാനിക്കും.എസ്.ബി.ടി ചെക്കുകൾ ഉള്ളവർ സെപ്റ്റംബർ മുപ്പതിന് മുൻപായി എസ്.ബി.ഐ യുടെ ചെക്ക് ബുക്ക് വാങ്ങണമെന്ന് അധികൃതർ അറിയിച്ചു.