News Desk

നടൻ മുകേഷിനെതിരെ കോൺഗ്രസ്,ബിജെപി പ്രതിഷേധം

keralanews protest against actor mukesh

കൊല്ലം:നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടനും എംഎൽഎ യുമായ മുകേഷ് അമ്മയുടെ യോഗത്തിൽ നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ച് കൊല്ലത്ത് ബിജെപി യും കോൺഗ്രസ്സും മാർച്ച് നടത്തി.ബിജെപി പ്രവർത്തകർ മുകേഷിന്റെ വസതിയിലേക്ക് നടത്തിയ മാർച്ചിൽ നേരിയ സംഘർഷമുണ്ടായി.മാർച്ച് പോലീസ് തടഞ്ഞതോടെ പ്രതിഷേധക്കാർ തള്ളിക്കയറാൻ ശ്രമിച്ചു.പോലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. അതേസമയം മുകേഷിന്റെ കൊല്ലത്തെ ഓഫീസിലേക്കാണ് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തിയത്.കൊച്ചിയിൽ നടന്ന അമ്മയുടെ യോഗത്തിൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കു മുൻപിൽ മുകേഷ് നടത്തിയ രോഷ പ്രകടനമാണ് പ്രതിഷേധത്തിന് കാരണം.

കണ്ണൂർ ഡിസിസി ഓഫീസിനു നേരെ ആക്രമണം

keralanews attack against dcc office kannur

കണ്ണൂർ:കണ്ണൂർ ഡിസിസി ഓഫീസിനു നേരെ  അജ്ഞാത സംഘത്തിന്റെ ആക്രമണം.ഇന്ന് പുലർച്ചെയാണ് ആക്രമണമുണ്ടായത്.ഓഫീസിനു മുൻപിലെ ബോർഡുകൾ,കസേരകൾ,അലമാര എന്നിവ അടിച്ചു തകർത്തിട്ടുണ്ട്.കണ്ണൂർ തെക്കി ബസാറിൽ ആനക്കുളത്തിനു സമീപമാണ് ഡിസിസി ഓഫീസിൽ സ്ഥിതി ചെയ്യുന്നത്.പുലർച്ചെ ശബ്ദം കേട്ടെത്തിയ അയൽവാസികളാണ് സംഭവം ആദ്യം അറിയുന്നത്.അയല്പക്കത്തെ വീടുകളിൽ ലൈറ്റിട്ടതോടെ അക്രമികൾ രക്ഷപ്പെടുകയായിരുന്നു.ബൈക്കിന്റെ ശബ്ദം കേട്ടതായി അയൽവാസികൾ പറഞ്ഞു.കസേരകളും മേശകളും അടിച്ചു തകർത്തതിന് പുറമെ മറ്റു ഫർണിച്ചറുകൾ വഴിയിലേക്ക് വലിച്ചെറിയുകയും ചെയ്തിട്ടുണ്ട്.സംഭവത്തിൽ കോൺഗ്രസ് നേതാക്കളുടെ പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

കോഴിക്കോട് ചാക്കിൽ കെട്ടിയ നിലയിൽ അജ്ഞാത മൃതദേഹം

keralanews unknown body found abandoned in a sack

കോഴിക്കോട്:മുക്കം കാരശേരി പഞ്ചായത്തിലെ ഗെയ്റ്റുംപടി തൊണ്ടിമ്മൽ റോഡിൽ ചാക്കിൽ കെട്ടിയ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.കയ്യും കാലും തലയും വെട്ടിമാറ്റിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.ചാക്കിൽ കെട്ടിയ നിലയിൽ കണ്ട മൃതദേഹം തെരുനായ്ക്കൾ കടിച്ചു കീറി പുറത്തിട്ടപ്പോഴാണ് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്.രണ്ടാഴ്ച മുൻപാണ് രണ്ടു ചാക്കുകൾ റോഡരികിൽ അജ്ഞാതർ ഉപേക്ഷിച്ചത്.അതിലൊന്നിൽ അറവുശാലയിൽ നിന്നുള്ള മാലിന്യങ്ങൾ ആയിരുന്നു.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.മൃതദേഹം പുരുഷന്റേതാണെന്ന് സ്ഥിതീകരിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസം ചാലിയം തീരത്ത് മനുഷ്യന്റെ കൈകൾ കണ്ടെത്തിയ സംഭവവുമായി ഇതിനു ബന്ധമുണ്ടോ എന്ന് പരിശോധിക്കാൻ ഫോറൻസിക് വിഭാഗത്തെ ചുമതലപ്പെടുത്തുമെന്നു താമരശ്ശേരി ഡി.വൈ.എസ്.പി അഷ്‌റഫ് വ്യക്തമാക്കി.ഡോഗ് സ്‌ക്വാഡ്  അടക്കമുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്.കോഴിക്കോട് നിന്നോ സമീപ ജില്ലകളിൽ നിന്നോ കാണാതായവരുടെ വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്.

നെഹ്‌റു ഗ്രൂപ് ചെയർമാൻ പി.കൃഷ്ണദാസിനോട് കേരളത്തിലേക്ക് കടക്കരുതെന്ന് സുപ്രീം കോടതി

keralanews supreme court tells krishnadas not to enter kerala

തിരുവനന്തപുരം:നെഹ്‌റു ഗ്രൂപ് ചെയർമാൻ പി.കൃഷ്ണദാസിനോട് കേരളത്തിലേക്ക് കടക്കരുതെന്ന് സുപ്രീം കോടതി.കൃഷ്ണദാസ് കോയമ്പത്തൂരിൽ തന്നെ തങ്ങണമെന്നും കോടതി ഉത്തരവിട്ടു.ജിഷ്ണു പ്രണോയ്,ഷൗക്കത്തലി കേസുകളിൽ ഹൈക്കോടതി കൃഷ്ണദാസിന് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാന സർക്കാർ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി ഉത്തരവ്.കേസ് വളരെ ഗൗരവമുള്ളതാണ്.അന്വേഷണം പുരോഗമിക്കവേ സംസ്ഥാന സർക്കാർ കേസ് സി.ബി.ഐ ക്കു വിട്ടിരിക്കുകയാണ്.അതുകൊണ്ടു തന്നെ കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു.കേസ് ഗൗരവമുള്ളതാണെന്നും സി.ബി.ഐ ഏറ്റെടുക്കുന്ന സാഹചര്യത്തിൽ അവരുടെ കൂടി അഭിപ്രായം അറിയേണ്ടതുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി.ഈ കേസിന്റെ നടപടികൾ പൂർത്തിയാകുന്നത് വരെ കൃഷ്ണദാസ് കേരളത്തിലേക്ക് കടക്കരുതെന്നും കേസുമായി ബന്ധപ്പെട്ടു അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ മാത്രമേ കൃഷ്ണദാസ് കേരളത്തിലേക്ക് വരാൻ പാടുള്ളൂ എന്നും സുപ്രീം കോടതി വ്യക്തമാക്കി.

ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക്‌ സുവർണദിനം

keralanews golden day for india

ഭുവനേശ്വർ:ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കു മികച്ച തുടക്കം.രണ്ടു സ്വർണവും ഒരു വെള്ളിയും നാലു വെങ്കലവുമടക്കം ഏഴു മെഡലുകൾ ആദ്യ ദിനം ഇന്ത്യ സ്വന്തമാക്കി.മെഡൽ വേട്ടയിൽ ഒന്നാം സ്ഥാനത്തും ഇന്ത്യയാണ്.ഷോട്ട്പുട്ടിൽ മൻപ്രീത് കൗർ,പുരുഷന്മാരുടെ 5000 മീറ്ററിൽ ജി.ലക്ഷ്മൺ എന്നിവരാണ് സ്വർണം നേടിയത്.ലോങ്‌ജമ്പിൽ മലയാളി താരം വി.നീന വെള്ളി നേടി.മറ്റൊരു മലയാളി താരമായ നയന ജെയിംസ് വെങ്കലം കരസ്ഥമാക്കി.പുരുഷന്മാരുടെ ഡിസ്‌കസ്ത്രോയിൽ വികാസ് ഗൗഡ,5000 മീറ്ററിൽ സഞ്ജീബനി യാദവ്,ജാവലിൻ ത്രോയിൽ അന്നുരാണി എന്നിവരും വെങ്കലം നേടി.

നഴ്സുമാരുടെ സമരം ഒൻപതാം ദിവസത്തിലേക്ക്;പിന്തുണയുമായി കൂടുതൽ പേർ

keralanews nurses strike reach to 9th day

കണ്ണൂർ:സുപ്രീംകോടതി വിധിയുണ്ടായിട്ടും ശമ്പളം കൂട്ടാത്തതിൽ പ്രതിഷേധിച്ചു ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ നഴ്സുമാർ നടത്തുന്ന അനിശ്ചിതകാല സമരം ഒൻപതാം ദിവസത്തിലേക്ക്.സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൂടുതൽ സംഘടകൾ രംഗത്തെത്തി.സിപിഐ, ആംആദ്മി, എൻസിപി, എൻവൈസി, എഐവൈഎഫ്, എസ്ഡിപിഐ, കോൺഗ്രസ്, മഹിളാ കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെഎസ്‌യു, ബിജെപി, എബിവിപി, മഹിളാമോർച്ച, യുവമോർച്ച, വെൽഫെയർ പാർട്ടി, ആർഎസ്പി, ജനതാദൾ, വുമൺസ് ഇന്ത്യ,നഴ്സസ് പേരന്റ്സ് അസോസിയേഷൻ, പരിയാരം മെഡിക്കൽ കോളജ് സ്റ്റാഫ് നഴ്സ് എന്നീ സംഘടനകൾ നഴ്സുമാരുടെ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് രംഗത്തുണ്ട്.പത്തിനു നടക്കുന്ന മന്ത്രിതലചർച്ചയിൽ സമരത്തിനു പരിഹാരമുണ്ടാകുമെന്നാണ് നഴ്സുമാരുടെ പ്രതീക്ഷ. ഒത്തുതീർപ്പാകാത്ത പക്ഷം സമരം മറ്റ് ആശുപത്രികളിലേക്കു കൂടി വ്യാപിപ്പിക്കും. നഴ്സുമാരുടെ സമരം പ്രകടമായി ബാധിച്ച സാഹചര്യത്തിൽ ആശുപത്രികളുടെ പ്രവർത്തനം താളം തെറ്റി.

പട്ടാപ്പകല്‍ ലോറിയില്‍ കൊണ്ടുവന്നു തള്ളിയ മാലിന്യം തിരിച്ചെടുപ്പിച്ച് പയ്യന്നൂര്‍ നഗരസഭ

keralanews restored the dump

പയ്യന്നൂർ:പട്ടാപ്പകൽ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തു ലോറിയിൽ മാലിന്യം കൊണ്ടുവന്നു തള്ളി. ഇന്നലെ പത്തര മണിയോടെ  വെള്ളൂരിൽ നിന്നാണ് ലോറിയിൽ മാലിന്യം കൊണ്ടുവന്നു തള്ളിയത്. സംഭവം കണ്ട പരിസരവാസികൾ ദൃശ്യം മൊബൈലിൽ പകർത്തി നഗരസഭ അധ്യക്ഷനെ അറിയിച്ചു. നഗരസഭ ജീവനക്കാർ എത്തുമ്പോഴേക്കും മാലിന്യം തള്ളിയവർ വാഹനവുമായി കടന്നിരുന്നു. വാഹന നമ്പർ ആർടിഒ അധികൃതർക്ക് കൈമാറി വാഹന ഉടമസ്ഥനെ കണ്ടെത്തി. വാഹന ഉടമയില്‍ നിന്ന് നഗരസഭ 10,000 രൂപ പിഴ ഈടാക്കി. മാലിന്യം തിരിച്ചെടുപ്പിക്കുകയും ചെയ്തു.രാത്രികാലങ്ങളിൽ വിവിധ പ്രദേശങ്ങളിൽ നിന്നു പയ്യന്നൂരിൽ വാഹനങ്ങളിൽ മാലിന്യം കൊണ്ടുവന്നു തള്ളാറുണ്ടായിരുന്നു. ഇതു കണ്ടെത്തുന്നതിനു വിവിധ പ്രദേശങ്ങളിൽ ജനങ്ങളുടെ സ്ക്വാഡുകൾ രൂപീകരിച്ചിട്ടുണ്ട്.

ഹീമോഫീലിയ ബാധിതന് എയ്ഡ്സ് എന്ന് പരിശോധന ഫലം;സ്വകാര്യ ലാബിനെതിരെ നിയമനടപടിക്കൊരുങ്ങി രണ്ടു കുടുംബങ്ങൾ

keralanews two families are preparing for legal action against private lab

കോഴിക്കോട്:ഹീമോഫീലിയ ബാധിതനായ പത്തൊന്പതുകാരന് എയ്ഡ്സ് രോഗമുണ്ടെന്ന തെറ്റായ പരിശോധനാഫലം നൽകിയ സ്വകാര്യ ലാബ് രണ്ടു കുടുംബങ്ങളെ തീതീറ്റിച്ചു.കോഴിക്കോട് മെഡിക്കൽ കോളേജിനടുത്തുള്ള ആലിയ ലാബ് ആണ് ഇല്ലാത്ത എയ്ഡ്സ് രോഗമുണ്ടെന്ന് റിപ്പോർട് നൽകിയത്.മലപ്പുറം കോട്ടക്കൽ സ്വദേശിയായ യുവാവാണ് ഹീമോഫിലിയ ചികിത്സയുടെ ഭാഗമായി രക്തം മാറാൻ മെഡിക്കൽ കോളേജിലെത്തിയത്.ഇയാളുടെ ദേഹത്ത്   സിറിഞ്ചു കുത്തുന്നതിനിടെ അബദ്ധത്തിൽ പുരുഷ നഴ്സിന്റെ കയ്യിൽ സൂചി കൊണ്ട്  മുറിവുണ്ടായി.നേഴ്സ് ഡോക്ടറോട് കാര്യം പറഞ്ഞപ്പോൾ യുവാവിന് എയ്ഡ്സ് ടെസ്റ്റ് നടത്താൻ ഡോക്ടർ നിർദേശിക്കുകയായിരുന്നു.മെഡിക്കൽ കോളേജിലെ ലാബ് അടച്ചതിനാൽ സ്വകാര്യലാബിലാണ് രക്തം പരിശോധിച്ചത്.എച്.ഐ.വി പോസിറ്റീവ് എന്ന ഫലമാണ് അവർ നൽകിയത്.ഫലം കണ്ട നഴ്സും ആശങ്കയിലായി.ഇതോടെ വീണ്ടും ഡോക്ടർ യുവാവിന്റെ രക്തം പരിശോധിക്കാൻ നിർദേശിച്ചു.മറ്റൊരു സ്വകാര്യ ലാബിൽ പരിശോധിച്ചപ്പോൾ  എച്.ഐ.വി നെഗറ്റീവ് ആയിരുന്നു ഫലം.ഇന്നലെ രാവിലെ മെഡിക്കൽ കോളേജിലെ ലാബിൽ പരിശോധിച്ച് എച്.ഐ.വി ഇല്ലെന്നു സ്ഥിതീകരിച്ചു.ഇതിനിടെ മാനസിക സമ്മർദ്ദത്തിലായ നേഴ്സ് എയ്ഡ്സ് പ്രതിരോധ ഗുളിക കഴിച്ചിരുന്നു.അതിന്റെ പാർശ്വഫലമായി അസുഖമുണ്ടായതായും പറയുന്നു.ആലിയ ലാബ് ഗുരുതര വീഴ്ചയാണ് നടത്തിയത്.ഒരു രോഗിക്ക് എച്.ഐ.വി പോസിറ്റീവ് എന്ന് കണ്ടാൽ വീണ്ടും രക്തം പരിശോധിക്കണം.അതുചെയ്തില്ല.പരിശോധന ഫലം ഡോക്ടറുടെ അടുത്തെത്തിക്കുകയോ വിളിച്ചറിയിക്കുകയോ ചെയ്യണം.എന്നാൽ ലാബുകാർ ലാഘവത്തോടെ കുട്ടിയുടെ കൂട്ടിരുപ്പുകാർക്ക് റിസൾട്ട് കൈമാറുകയായിരുന്നു.

റോഡ് നിർമാണത്തിൽ ഒട്ടേറെ അപാകതകൾ;കെ.എസ്.ടി.പി പദ്ധതിയിൽ അതൃപ്തി പ്രകടിപ്പിച്ച് ലോകബാങ്ക്

keralanews world bank has expressed concern over the kstp project

തിരുവനന്തപുരം:കേരളാ സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട് പ്രൊജക്റ്റ്( കെ.എസ്.ടി.പി) റോഡ് നിർമാണത്തിൽ ഒട്ടേറെ അപാകതകൾ.റോഡ് നിർമാണത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ലോകബാങ്ക്.രണ്ടാം ഘട്ട നിർമാണ പദ്ധതികൾ സമയത്തിന് പൂർത്തിയാക്കിയില്ലെങ്കിൽ വായ്പ്പതുകയ്ക്കു പുറമെ നിശ്ചിത തുക പിഴയും അടക്കേണ്ടി വരും.മുഴുവൻ പണിയുടെ മുപ്പതു ശതമാനം മാത്രമാണ് ഇത് വരെ പൂർത്തിയാക്കിയിട്ടുള്ളത്.പദ്ധതി പൂർത്തിയാക്കാൻ ഒന്നര വർഷം മാത്രമാണ് ബാക്കി.കെ.എസ്.ടി.പി രണ്ടാം ഘട്ട പ്രവർത്തനത്തിന്റെ പുരോഗതിയും നിലവാരവും വിലയിരുത്തിയ ലോകബാങ്ക് പ്രതിനിധികൾ പദ്ധതിയെ തരം താഴ്ത്തിയതായി ഉദ്യഗസ്ഥർ പറയുന്നു.പദ്ധതി റദ്ദാക്കുന്നതിനു മുൻപുള്ള നടപടിയായിട്ടാണ് തരം താഴ്ത്തലിനെ കണക്കാക്കുന്നത്.തരംതാഴ്ത്തിക്കൊണ്ടുള്ള അറിയിപ്പ് കേന്ദ്ര സർക്കാറിനെയും സംസ്ഥാന സർക്കാരിനെയും അറിയിച്ചതായാണ് വിവരം.നിർദിഷ്ട മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പണി പൂർത്തിയാക്കിയിരിക്കുന്നത്.പല റോഡുകളുടെയും നിർമാണത്തിൽ ഒട്ടേറെ അപാകതകൾ കണ്ടെത്തിയിട്ടുണ്ട്.രണ്ടാം ഘട്ട പദ്ധതിക്ക് 21.6 കോടി യു.എസ് ഡോളർ(ഏകദേശം 1400 കോടി രൂപ)ആണ് ലോകബാങ്ക് നൽകുന്നത്.2013 ജൂൺ 19 നാണ് ഇത് സംബന്ധിച്ചുള്ള കരാർ ഡൽഹിയിൽ ഒപ്പിട്ടത്.കരാറിന്റെ കാലാവധി 2018 ജൂലൈ 30 ന് അവസാനിക്കും.നിർമാണപ്രവർത്തനങ്ങൾ എല്ലാം പൂർത്തീകരിച്ചു പദ്ധതി അവസാനിപ്പിക്കേണ്ടത് നവംബർ 30 നാണ്.

കെ സുധാകരന്റെ കോലം കത്തിച്ചു.

keralanews students protest against k sudhakaran

കണ്ണൂര്‍: നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പ്രതിയായ കേസ് ഒത്തു തീര്‍ക്കാര്‍ ശ്രമിച്ച കെ സുധാകരനെതിരെ വിദ്യാര്‍ഥി പ്രതിഷേധം. എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ  നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ കെ സുധാകരന്റെ കോലം കത്തിച്ചു. തളാപ്പില്‍നിന്ന് പ്രകടനമായെത്തിയ വിദ്യാര്‍ഥികള്‍  കാല്‍ടെക്സ് ചുറ്റി പഴയ സ്റ്റാന്‍ഡിലെത്തിയാണ് കോലം കത്തിച്ചത്. എസ്എഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം നിതീഷ് നാരായണന്‍ ഉദ്ഘാടനം ചെയ്തു. എ പി അന്‍വീര്‍ അധ്യക്ഷനായി. പി എം അഖില്‍, സി പി ഷിജു, പി എ കിരണ്‍ എന്നിവര്‍ സംസാരിച്ചു.