ന്യൂഡൽഹി:കേന്ദ്ര സർക്കാരിന്റെ കശാപ്പുനിയന്ത്രണ വിജ്ഞാപനത്തിനു രാജ്യവ്യാപക സ്റ്റേ.വിജ്ഞാപനത്തിൽ കൂടുതൽ മാറ്റം വേണമെന്നും മദ്രാസ് ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ് രാജ്യവാപകമായി നിലനിൽക്കുമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.ആശങ്കകൾ പരിഹരിക്കുമെന്നും ഓഗസ്റ്റ് അവസാനം പുതിയ വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും സുപ്രീം കോടതി പറഞ്ഞു.വിജ്ഞാപനത്തിനെതിരെ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്.ഈ പരാതികളെല്ലാം പരിഗണിച്ചായിരിക്കും പുതിയ വിജ്ഞാപനമെന്നും കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ പറഞ്ഞു.
ഫെഫ്കയും നിർമാതാക്കളുടെ സംഘടനയും ദിലീപിനെ പുറത്താക്കി
കൊച്ചി:സിനിമ സംഘടനകൾ ദിലീപിനെതിരാകുന്നു.ഫെഫ്കയും നിർമാതാക്കളുടെ സംഘടനയും ദിലീപിനെ പുറത്താക്കി.അതിനിടെ കൊച്ചിയിൽ മമ്മൂട്ടിയുടെ വീട്ടിൽ അമ്മയുടെ അടിയന്തിര യോഗം നടക്കുകയാണ്.അമ്മയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും ദിലീപിനെ പുറത്താക്കാനാണ് സാധ്യത.നിലവിൽ അമ്മയുടെ ട്രെഷറർ ആയ ദിലീപിനെതിരെ നടപടിയെടുക്കണമെന്ന് നടൻ ഗണേഷ് കുമാർ ആവശ്യപ്പെട്ടിരുന്നു.’അമ്മ മൗനം വെടിയണമെന്നു ബാലചന്ദ്രമേനോനും പ്രതികരിച്ചു.
സുരക്ഷാ ഭീഷണി;ദിലീപിന് പ്രത്യേക സെല്‍ നല്‍കിയേക്കും
കൊച്ചി:ദിലീപിന് പ്രത്യേക സെൽ നൽകിയേക്കുമെന്ന് റിപ്പോര്‍ട്ട്. മാർട്ടിനും വിഷ്ണുവുമടക്കമുള്ള പ്രതികൾ ആലുവ സബ് ജയിലിൽ ഉള്ളതിനാൽ സുരക്ഷാ ഭീഷണിയുള്ളതിനാലാണിത്.കാക്കനാട് ജയിലിലേക്ക് അയക്കരുതെന്ന് ദിലീപിന്റെ അഭിഭാഷകൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു.തന്റെ സ്ഥാപനങ്ങൾക്ക് സുരക്ഷ നൽകണമെന്ന് ദിലീപിന്റെ അപേക്ഷ നല്‍കിയിട്ടുണ്ട്. ദിലീപിനെതിരെ പൊലീസ് 19 തെളിവുകൾ മാർക്ക് ചെയ്ത് കോടതിക്ക് നൽകിയിട്ടുണ്ട്. ഇനിയും തെളിവുകൾ ഉണ്ടെന്നാണ് വിവരം.
നവജ്യോതി കോളജിലെ സംഘർഷത്തിൽ മൂന്നു വിദ്യാർഥികൾക്കു പരുക്ക്
നഴ്‌സുമാരുടെ സമരം തുടരും
തിരുവനന്തപുരം:സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ മിനിമം വേതനം നിശ്ചയിച്ചു.പുതിയ തീരുമാന പ്രകാരം നഴ്‌സുമാരുടെ ഏറ്റവും കുറഞ്ഞ വേതനം 17,200 രൂപയാണ്.അലവൻസുകളും ഉൾപ്പെടെ മാസം 20806 രൂപ ഇവർക്ക് ശമ്പളമായി ലഭിക്കും.എന്നാൽ പുതിയ തീരുമാനം അംഗീകരിക്കാൻ നഴ്‌സുമാരുടെ സംഘടന തയ്യാറായിട്ടില്ല.സുപ്രീംകോടതി ശുപാർശ ചെയ്ത 27,800 രൂപ മിനിമം വേതനമായി നിശ്ചയിക്കാത്തതിലും ട്രെയിനി നഴ്‌സുമാരുടെ ശമ്പള കാര്യത്തിൽ തീരുമാനമെടുക്കാത്തതിലും പ്രതിഷേധിച്ച് സമരം ശക്തമാക്കാനാണ് നഴ്‌സുമാരുടെ തീരുമാനം.ശമ്പളം വർധിപ്പിക്കാത്ത എല്ലാ സ്വകാര്യ ആശുപത്രികളിലും നഴ്‌സുമാർ പണിമുടക്കിന് നോട്ടീസ് നൽകിയിട്ടുണ്ട്.അതേസമയം ആശുപത്രികളിലെ സ്വീപ്പർമാരുടെ ശമ്പളവും പുതുക്കി നിശ്ചയിച്ചു.നിലവിൽ 7775 രൂപ മിനിമം ശമ്പളമുള്ള സ്വീപ്പർമാർക്ക് ഇനി മുതൽ 15,600 രൂപ മാസം ശമ്പളമായി ലഭിക്കും.ഡോക്ടർമാർ മിനിമം വേതന പരിധിയിൽ വരില്ല.
അങ്കണവാടി ജീവനക്കാർ ധർണ നടത്തി
കണ്ണൂർ:അവകാശദിനാചരണത്തിന്റെ ഭാഗമായി അങ്കണവാടി ജീവനക്കാർ ഹെഡ് പോസ്റ്റോഫീസിനു മുൻപിൽ ധർണ നടത്തി.അങ്കണവാടി ജീവനക്കാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കുക,കുറഞ്ഞ ശമ്പളം 18,000 രൂപയായി നിശ്ചയിക്കുക,കേന്ദ്ര സർക്കാർ നിർദേശമനുസരിച്ച് രെജിസ്റ്ററിൽ ഉൾപ്പെടുത്തിയ പുതിയ വ്യവസ്ഥകൾ ഒഴിവാക്കുക,സ്വകാര്യവൽക്കരണ നയം തിരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ധർണ നടത്തിയത്.
അമര്‍നാഥ് തീര്‍ഥാടകര്‍ക്ക് നേരെ ഭീകരാക്രമണം; ഏഴു പേര്‍ മരിച്ചു
ശ്രീനഗർ:കശ്മീരിലെ അനന്തനാഗില്‍ അമര്‍നാഥ് തീര്‍ഥാടകര്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഏഴ് പേര്‍ മരിച്ചു. രാത്രി 8.30 ഓടെയാണ് ആക്രമണമുണ്ടായത്. പതിനഞ്ചിലേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.അമര്‍നാഥ് തീര്‍ഥാടകര്‍ സഞ്ചരിച്ച ബസിന് നേരെയാണ് ഭീകരവാദികള്‍ ആക്രമണം നടത്തിയത്. രണ്ടുപേര്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. കൊല്ലപ്പെട്ടവരില്‍ അധികവും സ്ത്രീകളാണെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പൊലീസ് വാഹനത്തിന് നേരെ വെടിയുതിര്‍ത്ത ഭീകരര്‍ പിന്നീടാണ് തീര്‍ഥാടകര്‍ക്ക് നേരെ വെടിവെച്ചത്. ഗുജറാത്ത് രജിസ്ട്രേഷനിലുള്ള ബസിനുനേരെയാണ് ആക്രമണം നടന്നത്.ഏഴുമണിക്ക് ശേഷമുള്ള യാത്രാവിലക്ക് ലംഘിച്ചാണ് തീര്‍ഥാടകര്‍ യാത്ര ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ജൂണ്‍ 28 മുതലാണ് അമര്‍നാഥ് തീര്‍ഥാടനം ആരംഭിച്ചത്. ഉപഗ്രഹ നീരീക്ഷണമുള്‍പ്പെടെ ശക്തമായ സുരക്ഷാ സന്നാഹവും തീര്‍ഥാടനത്തിന്റെ ഭാഗമായി പൊലീസ് ഒരുക്കിയിരുന്നു.
മമ്മൂട്ടിയുടെ വീട്ടിൽ ‘അമ്മ’ യുടെ അടിയന്തിര യോഗം ചേരുന്നു
കൊച്ചി:നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ദിലീപിനെത്തിരെ നടപടിയെടുക്കുന്ന കാര്യം ചർച്ച ചെയ്യാൻ മമ്മൂട്ടിയുടെ വീട്ടിൽ ‘അമ്മ’ യുടെ അടിയന്തിര യോഗം ചേരുന്നു.പ്രമുഖ താരങ്ങളടക്കം പങ്കെടുക്കുന്ന യോഗത്തിനു ശേഷം ദിലീപിന്റെ കാര്യത്തിൽ തീരുമാനമെടുക്കുമെന്നും വിവരമുണ്ട്.കൊച്ചി കടവന്ത്രയിലുള്ള മമ്മൂട്ടിയുടെ വീട്ടിൽ വെച്ചാണ് യോഗം നടക്കുന്നത്.ഇതിന്റെ പാശ്ചാത്തലത്തിൽ മമ്മൂട്ടിയുടെ വസതിക്കു പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇന്നസെന്റ് തിരിച്ചെത്തിയാലുടനെ ദിലീപിന്റെ കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് അറിയുന്നത്.
കൊട്ടേഷൻ കൊടുത്ത് ബി.എം.ഡബ്ള്യു കാറിൽ വെച്ച്
കൊച്ചി:നടിയെ ആക്രമിക്കാനുള്ള കൊട്ടേഷൻ പൾസർ സുനിക്ക് നൽകിയത് ദിലീപ് നേരിട്ട്.ദിലീപിന്റെ പേരിലുള്ള കെ.എൽ 7 ബി ക്യു 5445 എന്ന ബി.എം.ഡബ്ല്യൂ കാറിനുള്ളിൽ വെച്ചാണ് കൊട്ടേഷൻ സുനിക്ക് കൈമാറുന്നത്.പിന്നീട് കൊച്ചിയിലെ എം.ജി റോഡിലുള്ള ഒരു ഹോട്ടലിൽ വെച്ചും ഇരുവരും കൂടിക്കാഴ്ച നടത്തി.നടിയെ ഉപദ്രവിക്കുന്ന മൂന്നു മിനിട്ടു ദൈർഘ്യമുള്ള വീഡിയോ പകർത്തുന്നതിന് ഒന്നരകോടി രൂപയാണ് ദിലീപ് വാഗ്ദാനം ചെയ്തത്.ക്വട്ടേഷന്റെ ഭാഗമായി പതിനായിരം രൂപ അഡ്വാന്‍സും നല്‍കി.നടിയുടെ ചിരിക്കുന്ന മുഖവും വിവാഹ മോതിരവും ദൃശ്യങ്ങളില്‍ വേണമെന്ന് ദിലീപ് സുനിയോട് ആവശ്യപ്പെട്ടിരുന്നുവെന്നും പോലീസ് പറയുന്നു.
ലക്ഷ്യയിൽ പൾസർ സുനി എത്തിയതിന്റെ ദൃശ്യങ്ങൾ ലഭിച്ചു
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പൾസർ സുനി ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള വസ്ത്ര വ്യാപാര സ്ഥാപനമായ ‘ലക്ഷ്യ’യിൽ എത്തിയതിന്റെ ദൃശ്യങ്ങൾ പോലിസിന് ലഭിച്ചു.സമീപത്തെ കടയുടെ സി.സി.ടി.വി യിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്.ഇതുമായി ബന്ധപ്പെട്ടു കാവ്യയെ പോലീസ് ഉടൻതന്നെ ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്.പൾസർ സുനി ജയിലിൽ നിന്നും ദിലീപിനെഴുതിയ കത്തിൽ കാക്കനാട്ടെ ഒരു സ്ഥാപനത്തെ പറ്റി പരാമർശിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് കാക്കനാട്ടുള്ള കാവ്യയുടെ ലക്ഷ്യയിൽ പരിശോധന നടത്തിയിരുന്നു.