News Desk

നഴ്സുമാർ സമരം തുടങ്ങിയാൽ ആശുപത്രികൾ അടച്ചിടുമെന്ന് മാനേജ്മെന്റുകൾ

keralanews management says the hospitals will be closed

തിരുവനന്തപുരം:ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടു നഴ്സുമാർ തിങ്കളാഴ്ച മുതൽ അനിശ്ചിതകാല സമരം തുടങ്ങിയാൽ ആശുപത്രികൾ അടച്ചിടുമെന്ന് മാനേജ്മെന്റുകൾ.നഴ്സുമാർ സമരം തുടങ്ങിയാൽ ആശുപതികളുടെ പ്രവർത്തനം അവതാളത്തിലാകും.രോഗികൾ മരിക്കാനിടയാകുന്ന സാഹചര്യങ്ങളും മറ്റു അനിഷ്ട സംഭവങ്ങളും ഒഴിവാക്കാൻ ആശുപത്രികൾ അടച്ചിടുന്നതാവും നല്ലതെന്നാണ് ആശുപത്രി മാനേജ്മെന്റിന്റെ വിലയിരുത്തൽ.അത്യാഹിത വിഭാഗം മാത്രം നിലനിർത്തി മറ്റു രോഗികളെ അഡ്മിറ്റ് ചെയ്യുന്നത് നിർത്തിവെക്കാനും മാനേജ്മെന്റുകൾ തീരുമാനിച്ചിട്ടുണ്ട്.തിങ്കളാഴ്ച മുതൽ നഴ്സുമാരും മാനേജ്‌മെന്റുകളും സമരം ആരംഭിക്കുന്നതോടെ സംസ്ഥാനത്തെ ആരോഗ്യ മേഖല സ്തംഭിക്കുമെന് ഉറപ്പാണ്.സ്വകാര്യ ആശുപത്രികളിലെ പ്രവർത്തനം നിർത്തിവെക്കുന്നതോടെ രോഗികളെല്ലാം സർക്കാർ ആശുപത്രികളിലേക്ക് എത്തിത്തുടങ്ങും.ഇത് സർക്കാർ ആശുപത്രികളുടെ പ്രവർത്തനങ്ങളെയും താളം തെറ്റിക്കും.സംസ്ഥാനത്തെ മുഴുവൻ രോഗികളെയും ഉൾക്കൊള്ളാനുള്ള സൗകര്യങ്ങൾ സർക്കാർ ആശുപതികൾക്കില്ലെന്നു ആരോഗ്യമന്ത്രി മുന്നറിയിപ്പ് നൽകി കഴിഞ്ഞു. അതുകൊണ്ടുതന്നെ പ്രതിസന്ധി ഒഴിവാക്കാൻ സർക്കാർ നിശ്ചയിച്ച വേതന വർദ്ധനവ് അംഗീകരിച്ച് നഴ്സുമാർ സമരം അവസാനിപ്പിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

ഓഗസ്റ്റ് 15 നു മുൻപ് വ്യാപാരികൾ ജി.എസ്.ടി യിൽ രജിസ്റ്റർ ചെയ്യണം

keralanews traders should register in gst before august15

ന്യൂഡൽഹി:ഓഗസ്റ്റ് 15 നു മുൻപ് വ്യാപാരികൾ ജി.എസ്.ടി യിൽ രജിസ്റ്റർ ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.15 നു മുൻപ് രാജ്യത്തെ എല്ലാ വ്യാപാരികളും ജി.എസ്.ടി യിൽ രജിസ്റ്റർ ചെയ്തുവെന്ന് ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി ചീഫ് സെക്രെട്ടറിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ പുരോഗത്തി വിലയിരുത്താൻ ചേർന്ന യോഗത്തിലാണ് ഇതേ കുറിച്ച് തീരുമാനമുണ്ടായത്.

പ്ലാച്ചിമട പ്ലാന്റ് ഇനി തുറക്കില്ലെന്നു കൊക്കക്കോള

keralanews cocacola plant will not open in plachimada

ന്യൂഡൽഹി:പ്ലാച്ചിമടയിൽ ഇനി കൊക്കകോള പ്ലാന്റ് തുറക്കില്ലെന്നു കമ്പനി സുപ്രീം കോടതിയെ അറിയിച്ചു.ഇതോടെ ജലചൂഷണത്തിനെതിരെ കേരളം കണ്ട ഏറ്റവും വലിയ സമരങ്ങളിലൊന്നിന് ശുഭ സമാപ്തി.കമ്പനിക്ക് പ്രവര്‍ത്തനാനുമതി നിഷേധിച്ച പെരുമാട്ടി ഗ്രാമപഞ്ചായത്ത് നടപടി ചോദ്യം ചെയ്യില്ലെന്നും കമ്പനി അറിയിച്ചു.ഇതോടെ സുപ്രീം കോടതിയിൽ നിലനിൽക്കുന്ന കേസിന്റെ പ്രസക്തി ഇല്ലാതായി.സുപ്രീംകോടതി നടപടി സ്വാഗതം ചെയ്യുന്നതായി പ്ലാച്ചിമട കൊക്കക്കോള വിരുദ്ധ സമതി അറിയിച്ചു.

മൂന്നാർ കയ്യേറ്റം:കർശന നടപടികൾ തുടർന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

keralanews officials have been transferred in munnar

മൂന്നാർ:തൊടുപുഴ കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റിയ ശേഷവും മൂന്നാറിൽ കയ്യേറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിച്ച റവന്യൂ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി.കയ്യേറ്റമൊഴിപ്പിക്കൽ നടപടിക്ക് നേതൃത്വം നൽകിയ സർവ്വേ സൂപ്രണ്ട് ഉൾപ്പെടെയുള്ള  നാലുപേരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്.ശ്രീറാം വെങ്കിട്ടരാമൻ ഔദ്യോഗിക ചുമതലകൾ ഒഴിഞ്ഞതിന് തൊട്ടു പിന്നാലെയാണ് സ്‌ക്വാഡിലെ മറ്റു നാലുപേരെയും സ്ഥലം മാറ്റിയിരിക്കുന്നത്. ശ്രീറാമിനെ എംപ്ലോയ്‌മെന്റ് ആൻഡ് ട്രെയിനിങ് ഡയറക്ടറായി മാറ്റിയ ദിവസം തന്നെ ദേവികുളം സബ് കളക്ടറുടെ ഓഫീസിലെ മുഴുവൻ ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റാൻ നീക്കം ആരംഭിച്ചു.സബ്‌കളക്ടറുടെ ഓഫീസിൽ പ്രവർത്തിക്കുന്ന മുഴുവൻ ഉദ്യോഗസ്ഥരുടെയും പേരുവിവരങ്ങൾ റെവന്യൂ വകുപ്പ് ശേഖരിച്ചിരുന്നു.പന്ത്രണ്ട്  ഉദ്യോഗസ്ഥരാണ് ഓഫീസിലുള്ളത്.ഇവരെ കൂട്ടത്തോടെ സ്ഥലം മാറ്റി പകരം പുതിയ ഉദ്യോഗസ്ഥരെ നിയമിക്കാനാണ് റവന്യൂ വകുപ്പിലെ ഉന്നതങ്ങളിലെ നീക്കമെന്നാണ് സൂചന.

എ.ബി.വി.പി മാർച്ചിൽ സംഘർഷം;ജില്ലയിൽ ഇന്ന് പഠിപ്പുമുടക്ക്

keralanews abvp strike in kannur district

കണ്ണൂർ:ജില്ലയിൽ ഇന്നലെ എ.ബി.വി.പി പ്രവർത്തകർ കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.സ്വാശ്രയ കോളേജുകളെ സംരക്ഷിക്കാൻ സർക്കാർ ഒത്തു കളിക്കുന്നു എന്നാരോപിച്ചാണ് മാർച്ച് നടത്തിയത്.കളക്ടറേറ്റ് വളപ്പിൽ പോലീസ് സ്ഥാപിച്ച ബാരിക്കേഡ് മാറ്റാൻ സമരക്കാർ ശ്രമിച്ചതാണ് സംഘർഷത്തിനിടയാക്കിയത്.ഇന്നലെ രാവിലെ പതിനൊന്നു മണിയോടെയാണ്  മാർച്ച് നടത്തിയത്.ചില പ്രവർത്തകർ ബാരിക്കേഡിനു മുകളിൽ കയറി കൊടി നാട്ടി.മറ്റു ചിലർ ബാരിക്കേഡ് കെട്ടിനിർത്തിയ കയർ ചെറു കത്തിയുപയോഗിച്ചു മുറിച്ചു മാറ്റാൻ തുടങ്ങിയപ്പോഴാണ് പോലീസ് ലാത്തിവീശിയത്.ഇതോടെ പ്രവർത്തകർ ചിതറിയോടാൻ തുടങ്ങി.12 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.പ്രവർത്തകർക്കെതിരെയുണ്ടായ പോലീസ് മർദനത്തിൽ പ്രതിഷേധിച്ച് കണ്ണൂർ ജില്ലയിലും മാഹിയിലും പഠിപ്പു മുടക്കു നടത്താൻ എ.ബി.വി.പി ജില്ലാ കമ്മിറ്റി ആഹ്വാനം നൽകി.

ദിലീപിനെ ഇന്ന് തെളിവെടുപ്പിനായി തൃശ്ശൂരിലേക്ക് കൊണ്ടുപോകുന്നു

keralanews dileep to be taken to thrissur

കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടൻ ദിലീപിനെ ഇന്ന് തൃശ്ശൂരിലെത്തിച്ചു തെളിവെടുക്കും.ഇന്നലെ തൊടുപുഴയിലെ കോളേജിലും കൊച്ചിയിലെ ഹോട്ടലിലും എത്തിച്ച് തെളിവെടുത്തിരുന്നു.ജോർജേട്ടൻസ് പൂരം എന്ന സിനിമയുടെ ലൊക്കേഷൻ ആയിരുന്ന തൃശ്ശൂരിലെ ടെന്നീസ് ക്ലബ്ബിലെത്തിച്ചാണ് ഇന്ന് തെളിവെടുപ്പ് നടത്തുക.ഇവിടെ വെച്ച് പൾസർ സുനിയും ദിലീപും തമ്മിൽ കൂടിക്കാഴ്ച നടത്തിയെന്നാണ് പോലീസ് നൽകുന്ന വിവരം.തൃശ്ശൂരിലെ ടെന്നീസ് ക്ലബ്ബ്,ജോയ്‌സ് പാലസ്,ഗരുഡ ഹോട്ടൽ എന്നിവിടങ്ങളിലാണ് ഇന്ന് തെളിവെടുപ്പിന് കൊണ്ടുപോകേണ്ടത്.നാളെ രാവിലെ 11 മണിക്ക് ദിലീപിനെ വീണ്ടും കോടതിയിൽ ഹാജരാകേണ്ടതുണ്ട്.ഇതിനു മുൻപായി തെളിവെടുപ്പ് പൂർത്തിയാക്കാനാണ് പോലീസ് ശ്രമിക്കുന്നത്.ഇന്നലെ തെളിവെടുപ്പിന് കൊണ്ടുപോയ പല സ്ഥലങ്ങളിലും ദിലീപിനെതിരെ ശക്തമായ ജനരോഷമാണ് ഉണ്ടായത്.

ഇറച്ചിക്കോഴി വിപണിയില്‍ ശക്തമായി ഇടപെടുമെന്ന് സർക്കാർ

keralanews govt decided to take strong measures in the poultry market

തിരുവനന്തപുരം:ഇറച്ചി കോഴി വിപണയില്‍ ശക്തമായ ഇടപെടല്‍ നടത്താന്‍ സര്‍ക്കാര്‍ തീരുമാനം. ഒരു കോടി കോഴികുഞ്ഞുങ്ങളെ വളര്‍ത്തി കുറഞ്ഞവിലക്ക് വില്‍പന നടത്താന്‍ മൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തില്‍ നടപടി തുടങ്ങും. കെപ്‌കോ, മീറ്റ് പ്രൊഡക്റ്റ്‌സ് ഓഫ് ഇന്ത്യ എന്നിവ വഴിയായിരിക്കും പ്രവര്‍ത്തനം. കോഴി വിപണിയിലെ തമിഴ്‌നാട് ലോബിയെ മറികടക്കുകയാണ് ലക്ഷ്യം.സംസ്ഥാനത്തെ ഇറച്ചിക്കോഴി വിപണിയെ നിയന്ത്രിക്കുന്നത് തമിഴ്‌നാട്ടിലെ മൊത്തവ്യാപാരികളാണ്. ഇറച്ചികോഴിക്കുള്ള കുഞ്ഞുങ്ങളെ നല്‍കുന്നത് അവരാണ്. കോഴികുഞ്ഞിന് അവര്‍ നിശ്ചയിക്കുന്ന വില കേരളത്തിന്റെ ഇറച്ചിക്കോഴി വിപണിയുടെ അടിസ്ഥാനമാകുന്നു. ഇത് മറികടക്കാനാണ് സര്‍ക്കാര്‍ നടപടി.കോഴിക്കുഞ്ഞുങ്ങളെ കര്‍ഷകര്‍ക്കും കുടുംബശ്രീ യൂനിറ്റുകള്‍ക്കും സബ്‌സിഡി നല്‍കി വില്‍ക്കാനാണ് ആലോചിക്കുന്നത്. കെപ്‌കോ, മീറ്റ് പ്രൊഡക്ടസ് ഓഫ് ഇന്ത്യ എന്നിവയുടെ ഔട്ട്‌ലെറ്റ് വഴിയും വില്‍പന വര്‍ധിപ്പിക്കും.പദ്ധതി ഒരു മാസത്തിനകം ആരംഭിക്കാനാണ്  സര്‍ക്കാര്‍ ആലോചിക്കുന്നത്.

നടിയെ ആക്രമിച്ച കേസ്;കാവ്യാമാധവന്റെയും അമ്മയുടെയും മൊഴിയെടുക്കും

keralanews police will take the statement of kavya and her mother

കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപില്‍ നിന്ന് അന്വേഷണം കൂടുതല്‍ പേരിലേക്ക്. കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവനില്‍ നിന്നും കാവ്യയുടെ അമ്മയായ ശ്യാമള മാധവനില്‍ നിന്നും പോലീസ് ഇന്ന്‌ മൊഴിയെടുക്കും. അതോടൊപ്പം ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തും. വ്യാപാര സ്ഥാപനത്തില്‍ നിന്നാണ് നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുള്ള മെമ്മറി കാര്‍ഡ് പോലീസിന് ലഭിച്ചത്. ദിലീപും പള്‍സര്‍ സുനിയും തമ്മിലുള്ള തമ്മിലുള്ള നിര്‍ണായക തെളിവുകള്‍ ലഭിച്ചതും ഈ റെയ്ഡിനിടെയാണ്.അതേ സമയം നടിയെ ആക്രമിച്ച സംഭവത്തിൽ പൾസർ സുനി പരാമർശിച്ചിരുന്ന “മാഡം’ സുനിയുടെ ഭാവനാസൃഷ്ടിയെന്നു പോലീസ്. അന്വേഷണം വഴിതിരിച്ചുവിടാൻ പൾസർ സുനി മനപൂർവം ചെയ്തതാണ് ഇതെന്നും ദിലീപ് മാത്രമാണ് ക്വട്ടേഷൻ നൽകിയതെന്നും പോലീസ് അറിയിച്ചു.

കലാഭവൻ മണിയുടെ മരണത്തിൽ ദിലീപിന് പങ്കുണ്ടെന്നു മണിയുടെ സഹോദരൻ

keralanews dileep plays role in manis death

തൃശൂർ:കലാഭവൻ മണിയുടെ മരണത്തിൽ ദിലീപിന് പങ്കുണ്ടെന്നു മണിയുടെ സഹോദരൻ.ദിലീപും മണിയും തമ്മിൽ ഭൂമി ഇടപാടുകൾ ഉണ്ടെന്നും മണിയുടെ സഹോദരൻ പറഞ്ഞു.ഇതേകുറിച്ച് സി.ബി.ഐ ക്കു വിവരം നൽകിയതായും മണിയുടെ സഹോദരൻ ആർ.എൽ.വി രാമകൃഷ്ണൻ അറിയിച്ചു.സി.ബി.ഐ ഇതിനു കുറിച്ചുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും രാമകൃഷ്‌ണൻ മാധ്യമങ്ങളോടെ പറഞ്ഞു.മുൻപ് മണിയുടെകേസന്വേഷിച്ച കേരള പോലീസിനോട് ഈ വിവരം പറഞ്ഞിരുന്നെങ്കിലും ഭൂമിയിടപാടുകൾ പരിഗണിക്കാതെയാണ് അന്വേഷണം മുൻപോട്ടു പോയതെന്നും രാമകൃഷ്ണൻ കുറ്റപ്പെടുത്തുന്നു.ഇടുക്കിയിലെ രാജാക്കാട്.മൂന്നാർ എന്നിവിടങ്ങളിലും മണിയും ദിലീപും ഭൂമിയിടപാടുകൾ നടത്തിയിരുന്നു എന്നും മണിയുടെ സഹോദരൻ പറയുന്നു.മണി മരിച്ചതിനു ശേഷം ഒരുതവണ മാത്രമാണ് ദിലീപ് വീട്ടിൽ വന്നത്.മണിയുടെ മരണം സംബന്ധിച്ചുള്ള അന്വേഷണത്തിൽ സഹായിച്ചില്ലെന്നും രാമകൃഷ്ണൻ കുറ്റപ്പെടുത്തി.

സൗദിയിൽ വൻ തീപിടുത്തം;11 പേർ മരിച്ചു

keralanews 11 died in a fire in saudi

റിയാദ്:സൗദിയിലെ നജ്റാനിൽ തൊഴിലാളികളുടെ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പതിനൊന്ന് പേർ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു. മരിച്ചവരില്‍ പത്തു പേര്‍ ഇന്ത്യക്കാരാണെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. ഇതിൽ  രണ്ടു പേര്‍ മലയാളികളാണെന്നാണ് പ്രാഥമിക വിവരം. പുലർച്ചെ നാല് മണിയോടെയായായിരുന്നു സംഭവം.തീപിടുത്തം ഉണ്ടായ കാരണം വ്യക്തമല്ല.മൂന്ന് മുറികളുള്ള പഴയ കെട്ടിടത്തിലാണ് തൊഴിലാളികൾ  താമസിച്ചിരുന്നത്.അൽ ഖമർ നിർമാണ കമ്പനി ജീവനക്കാരാണ് അപകടത്തില്‍പെട്ടത്. മൃതദേഹങ്ങൾ കിങ്  ഖാലിദ് ആശുപത്രി മോർച്ചറിയിൽ.