News Desk

നഴ്സ് സമരം: കണ്ണൂര്‍ ജില്ലാ കലക്ടറുടെ ഉത്തരവിനെതിരെ സിപിഎം

keralanews cpm against kannur district collectors order

കണ്ണൂർ:നഴ്സ് സമരം നേരിടാന്‍ ആശുപത്രികളില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥികളെ നിയോഗിക്കണമെന്ന കണ്ണൂര്‍ ജില്ലാ കലക്ടറുടെ നിര്‍ദ്ദേശത്തിനെതിരെ സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി ജയരാജന്‍. അത്തരമൊരു നടപടി പല പ്രത്യാഘാതങ്ങള്‍ക്കും ഇടയാക്കുമെന്ന് അദ്ദേഹം ഫേസ് ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ജൂലൈ 20ന് നടക്കുന്ന ചര്‍ച്ചയില്‍ നഴ്സുമാരുടെ ആവശ്യങ്ങള്‍ പരിഹരിക്കുമെന്നാണ് പാര്‍ട്ടി ഉറച്ചുവിശ്വസിക്കുന്നതെന്നും പി ജയരാജന്‍ പറഞ്ഞു.നഴ്സുമാരുടെ സംഘടനയായ യുഎന്‍എ യുമായി മുഖ്യമന്ത്രി അനുരഞ്ജന ചര്‍ച്ച വിളിച്ചതിനെ തുടര്‍ന്ന് സമരത്തില്‍ നിന്ന് പിൻമാറുകയുണ്ടായി. എന്നാല്‍ ഐഎന്‍എ നേതൃത്വം അനാവശ്യമായി നഴ്സുമാരെ സമരത്തിലേക്ക് വലിച്ചിഴക്കുകയാണ് ചെയ്യുന്നത്. നഴ്സുമാരുന്നയിക്കുന്ന ആവശ്യങ്ങള്‍ ന്യായമാണെന്നും അവ പരിഹരിക്കണമെന്നും എല്‍ഡിഎഫ് തന്നെ ഗവണ്‍മെന്‍റിനോട് ആവശ്യപ്പെടുകയുണ്ടായി. ജൂലൈ 20ന് നടക്കുന്ന ചര്‍ച്ചയില്‍ തീരുമാനമാകുമെന്നാണ് കരുതുന്നതെന്നും പി ജയരാജന്‍ ഫേസ് ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചയാൾ ആത്മഹത്യ ചെയ്തു

keralanews man committed suicide

തൃശൂർ:പെൺകുട്ടിയുടെ സംസാരിച്ചു എന്നാരോപിച്ച് പാവറട്ടി പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ആത്മഹത്യ ചെയ്തു.തൃശൂർ ഏങ്ങണ്ടിയൂർ സ്വദേശി വിനായക്(19)ആണ് തൂങ്ങിമരിച്ചത്.പോലീസ് മർദനമാണ് കാരണമെന്നും ജനനേദ്രിയത്തിൽ മർദിച്ചെന്നും ആരോപിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകി.ഒരു പെൺകുട്ടിയോട് സംസാരിച്ചു എന്നാരോപിച്ചാണ് പോലീസ് വിനായകിനെ കസ്റ്റഡിയിലെടുത്തത്.

നഴ്‌സുമാരുടെ സമരം പ്രതിപക്ഷം ഏറ്റെടുക്കുമെന്ന് രമേശ് ചെന്നിത്തല

keralanews opposition will take up the strike of nurses

തിരുവനന്തപുരം:വേതന വർദ്ധനവ് ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രി നഴ്സുമാർ നടത്തുന്ന സമരം സർക്കാർ നീട്ടികൊണ്ടുപോകുന്നത് തീക്കളിയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ഫേസ് ബുക്കിലൂടെയാണ് അദ്ദേഹം സർക്കാരിന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.ജൂലൈ 20 നു മുൻപ് സമരം അവസാനിപ്പിക്കാൻ സർക്കാർ നടപടിയെടുക്കണമെന്നും അല്ലാത്ത പക്ഷം നഴ്സുമാരുടെ സമരം പ്രതിപക്ഷം ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.വിഷയത്തിൽ പൊതു സമൂഹം നഴ്സുമാർക്കൊപ്പമാണ്.സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇന്ന് ഉപവാസ സമരം നടത്തുകയാണ്.

ദിലീപിനെതിരെ മഞ്ജു വാര്യർ സാക്ഷിയാകും

keralanews manju warrier will be the witness against dileep

കൊച്ചി:നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെ മുൻ ഭാര്യയും നടിയുമായ മഞ്ജു വാര്യർ സാക്ഷിയാകുമെന്നു റിപ്പോർട്ട്.കേസുമായി ബന്ധപ്പെട്ട് പോലീസ് സമർപ്പിക്കുന്ന രണ്ടാമത്തെ കുറ്റപത്രത്തിലാണ് മഞ്ജുവിന്റെ പേര് സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തുക.മഞ്‍ജുവില്‍ നിന്നും പൊലീസ് മൊഴിയെടുത്തു. നിര്‍ണായക വിവരങ്ങള്‍ ലഭിച്ചുവെന്ന് അന്വേഷണ സംഘം അവകാശപ്പെട്ടു. കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. ദിലീപിനെ അന്വേഷണ സംഘം ആദ്യം ചോദ്യം ചെയ്തതിന് മുന്നോടിയായി കൊച്ചിയില്‍ വച്ച് ബി സന്ധ്യയാണ് മഞ്‍ജുവിന്‍റെ മൊഴിയെടുത്തതെന്നാണ് അറിയുന്നത്.കുടുംബബന്ധം തകരാറിലായതിന് പിന്നിലെ കാരണവും കാവ്യ മാധവനുമായി ദിലീപിനുള്ള ബന്ധവും ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് പക തോന്നാനുള്ള കാരണവും മഞ്‍ജു വിശദമാക്കിയതായാണ് സൂചന.അതേസമയം കേസില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്ന് ആലുവയില്‍ കിടക്കുന്ന വിഐപി പറയട്ടെയെന്ന് ഒന്നാം പ്രതി പള്‍സര്‍ സുനി പ്രതികരിച്ചു. അങ്കമാലി കോടതിയില്‍ ഹാജരാക്കാനെത്തിച്ചപ്പോഴായിരുന്നു സുനിയുടെ നിര്‍ണായക പ്രതികരണം.

തിരുവനന്തപുരം എം.ജി കോളേജിൽ എസ്.എഫ്.ഐ-എ.ബി.വി.പി സംഘർഷം

keralanews abvp sfi conflict in mg college trivandrum

തിരുവനന്തപുരം:തിരുവനന്തപുരം എം.ജി കോളേജിൽ എസ്.എഫ്.ഐ-എ.ബി.വി.പി സംഘർഷം.യുണിറ്റ് രൂപീകരണവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്.എ.ബി.വി.പി കോട്ടയായ എം.ജി കോളേജിൽ യുണിറ്റ് രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച് എസ്.എഫ്.ഐ പ്രവർത്തകർ നടത്തിയ മാർച്ചിലാണ്‌ സംഘർഷമുണ്ടായത്.എ.ബി.വി.പി പ്രവർത്തകരാണ് ആദ്യം കല്ലെറിഞ്ഞത്.ഇരു വിഭാഗങ്ങളും തമ്മിൽ കല്ലേറും കുപ്പിയേറുമുണ്ടായി.പിന്നീട് ഇരു വിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടി.സംഘർഷം രൂക്ഷമായതോടെ പോലീസ് ലാത്തി വീശുകയും ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു.സംഘർഷത്തിൽ ജില്ലാ സെക്രട്ടറി പ്രജിൻ ഷാജി അടക്കമുള്ള എസ്.എഫ്.ഐ പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്.ഗ്രനേഡ് പ്രയോഗിച്ചിട്ടും എസ്.എഫ്.ഐ പ്രവർത്തകർ കോളേജിന് മുൻപിൽ നിന്നും പിരിഞ്ഞുപോകാതെ ഗേറ്റിനു മുൻപിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുകയാണ്.കോളേജിനകത്ത് എ.ബി.വി.പി പ്രവർത്തകർ തമ്പടിച്ചിരിക്കുകയാണ്.സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. സംഘർഷം രൂക്ഷമായതോടെ ജില്ലയുടെ വിവിധ സ്റ്റേഷനുകളിൽ നിന്നും പോലീസ് ഇവിടേക്കെത്തിയിട്ടുണ്ട്.

നടി ആക്രമിക്കപ്പെട്ട കേസ്;കഥ പകുതിയേ ആയിട്ടുള്ളു എന്ന് പൾസർ സുനി

keralanews actress abduction case 4

കൊച്ചി കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട കേസിൽ ഇനിയും നാടകീയ രംഗങ്ങൾ ഉണ്ടാകുമെന്നു പൾസർ സുനി.കേസുമായി ബന്ധപ്പെട്ടു കഥ പകുതിയേ ആയിട്ടുള്ളൂ എന്നും സുനി.റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കാൻ കൊണ്ട് വന്നപ്പോഴാണ് സുനിയുടെ പ്രതികരണം.മാധ്യമപ്രവർത്തകരോട് സുനി സംസാരിക്കാൻ ശ്രമിച്ചുവെങ്കിലും പോലീസ് വിലക്കി.ഇതിനിടെയാണ് കഥ പകുതിയേ ആയിട്ടുള്ളൂ എന്ന് സുനി പറഞ്ഞത്.അഡ്വക്കേറ്റ് ബി.എ ആളൂരാണ് സുനിക്ക് വേണ്ടി ഹാജരായത്.കേസിൽ ഇനിയും പ്രതികളുണ്ടാകുമെന്നു ആളൂർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.സുനിക്ക് കോടതിയോട് മാത്രമായി ചില കാര്യങ്ങൾ പറയാനുണ്ടെന്നും അതിനാൽ സുനിയുടെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് ആളൂർ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.

2011ൽ നടിയെ തട്ടിക്കൊണ്ടുപോയതിന് പള്‍സര്‍ സുനിക്കെതിരെ പുതിയ കേസ്

keralanews new case registered against pulsar suni

കൊച്ചി:പള്‍സര്‍ സുനിക്കെതിരെ നടിയെ തട്ടിക്കൊണ്ടുപോയതിന് പുതിയ കേസ് രജിസ്റ്റർ ചെയ്തു. 2011ൽ കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചുവെന്നാണ് പരാതി. നിർമാതാവ് ജോണി സാഗരികയുടെ പരാതിയിൽ കേസ് റെജിസ്റ്റർ ചെയ്‌തു. 2011ൽ ഓർക്കൂട് ഒരു ഓർമ്മക്കൂട് എന്ന ചിത്രത്തിന്റെ കൊച്ചിയിലെ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് പോകും വഴിയാണ് പൾസർ സുനി നടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. എറണാകുളം റെയിൽവേ സ്റ്റഷനിൽ എത്തിയ നടിയെ കുമ്പളം റമദ റിസോർട്ടിലേക്ക് കൊണ്ടു പോവുകയായിരുന്നു.കാർ വഴിമാറി പോകുന്നത് കണ്ട നടി ഭർത്താവിനെയും  സംവിധായകനെയും വിവരം അറിയിച്ചു.തുടർന്ന് ഇവരെത്തി നടിയെ കൂട്ടിക്കൊണ്ടു പോയി. സംഭവം അന്നുതന്നെ ഒത്തുതീർപ്പാക്കിയിരുന്നു. അതിനാൽ രേഖമൂലം പരാതി നൽകിയില്ല. ഇന്നലെ വൈകുന്നേരമാണ് നിർമാതാവ് ജോണി സാഗരികയെ സെൻട്രൽ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി പരാതി എഴുതി വാങ്ങിയത്. സംഭവത്തിൽ പോലീസ് കേസ് റെജിസ്റ്റർ ചെയ്തു.പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തൽ പൾസർ സുനിക്കെതിരെ കേസ് ശക്തമാക്കാനാണ് പോലീസ് ശ്രമം.

പൾസർ സുനിയുടെ റിമാൻഡ് കാലാവധി ഓഗസ്റ്റ് ഒന്നുവരെ നീട്ടി

keralanews pulsar sunis remand extended-2

കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ റിമാൻഡ് കാലാവധി ഓഗസ്റ്റ് ഒന്നുവരെ നീട്ടി.ഇയാളുടെ ജാമ്യാപേക്ഷയിൽ 20 നു വാദം കേൾക്കും.പോലീസ് കസ്റ്റഡിയിൽ നിന്ന് ലഭിക്കുന്ന മൊഴിക്ക് നിയമ സാധുതയില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.അതിനാൽ രഹസ്യമൊഴി നൽകാനാണ് പ്രതിയുടെ തീരുമാനം.സുനിയുമായി സംസാരിച്ച ശേഷം അടുത്ത ദിവസങ്ങളിൽ അതിനുള്ള അപേക്ഷ നൽകുമെന്നും സുനിയുടെ അഭിഭാഷകൻ അഡ്വ.ബി.എ ആളൂർ പറഞ്ഞു.

മട്ടന്നൂർ നഗരസഭാ തിരഞ്ഞെടുപ്പിൽ മുഴുവൻ ബൂത്തുകളിലും വെബ്‌കാസ്റ്റിംഗ് ഏർപ്പെടുത്തും

keralanews webcasting will be arranged in all booths

മട്ടന്നൂർ:മട്ടന്നൂർ നഗരസഭാ തിരഞ്ഞെടുപ്പിൽ മുഴുവൻ പോളിങ് ബൂത്തുകളിലും വെബ്‌കാസ്റ്റിംഗ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു.ഒരു വാർഡിൽ ഒന്ന് എന്ന നിലയിൽ 35 ബൂത്തുകളാണ് ഉള്ളത്.27 ബൂത്തുകൾ പ്രശ്ന സാധ്യതയുള്ളതായാണ് റിപ്പോർട്ട്.കൂടാതെ കന്നി വോട്ടർമാർക്ക് വൃക്ഷത്തൈ വിതരണം നടത്താൻ ഡെപ്യൂട്ടി കളക്ടർ(തിരഞ്ഞെടുപ്പ്)സി.എം ഗോപിനാഥന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.ചുറ്റുമതിലില്ലാത്ത പോളിംഗ് ബൂത്തുകളിൽ ബാരിക്കേടൊരുക്കാനും നഗരസഭാ അധികൃതർക്ക് നിർദേശം നൽകി.സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണവും കർശനമായി നിരീക്ഷിക്കാൻ യോഗത്തിൽ തീരുമാനമായി.

ബ്രൗൺഷുഗറുമായി പിടിയിൽ

keralanews one arrested with brown sugar

കണ്ണൂർ:കക്കാട് പുല്ലൂപ്പി ഭാഗത്തു നിന്നും അഞ്ചുപൊതി ബ്രൗൺഷുഗറുമായി ഒരാൾ അറസ്റ്റിൽ.കണ്ണൂർ സിറ്റിയിലെ മുസ്തഫീർ ആണ് പിടിയിലായത്.കണ്ണൂർ സിറ്റി ഭാഗങ്ങളിലെ പ്രധാനപ്പെട്ട കച്ചവടക്കാരനാണ് പിടിയിലായ മുസ്തഫീർ എന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥർ പറയുന്നത്.കണ്ണൂർ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ്  ആൻഡ് ആന്റി സ്‌ക്വാഡ് എക്‌സൈസ് ഇൻസ്‌പെക്ടർ അമൽ രാജനും സംഘവും ചേർന്നാണ് അറസ്റ്റ് ചെയ്തത്.