News Desk

പിഡിപി നാളെ നടത്തുന്ന ഹർത്താലിനോട് സഹകരിക്കില്ലെന്ന് ബസ്സ് ഓപ്പറേറ്റർസ് അസോസിയേഷനും വ്യാപാരികളും

keralanews bus operators and traders will not co operate with pdp hartal

തിരുവനന്തപുരം:പിഡിപി നാളെ നടത്താനിരിക്കുന്ന ഹർത്താലിനോട് സഹകരിക്കില്ലെന്ന് ഓൾ കേരളാ ബസ് ഓപ്പറേറ്റർസ് വ്യക്തമാക്കി.നേരത്തെ ഹർത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യക്തമാക്കിയിരുന്നു.മകന്റെ കല്യാണത്തിൽ പങ്കെടുക്കാൻ പിഡിപി നേതാവ് അബ്ദുൽ നാസർ മദനിക്ക് ജാമ്യം നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് പിഡിപി നാളെ ഹർത്താലിന് ആഹ്വാനം  ചെയ്തിരിക്കുന്നത്.രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ.

ജോലി നഷ്ടപ്പെട്ട കെഎസ്ആര്‍ടിസി ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു

keralanews ksrtc employee commit suicide

തിരുവനന്തപുരം:കെഎസ്ആര്‍ടിസി എംപാനൽ ജീവനക്കാരൻ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം പാലോട് ഡിപ്പോയിൽ കണ്ടക്ടറായിരുന്ന സുനിൽകുമാറാണ് വീട്ടിൽ തൂങ്ങിമരിച്ചത്. കെഎസ്ആര്‍ടിസിയില്‍ പുതിയ ഡ്യൂട്ടി പരിഷ്കാരത്തോടെ എംപാനൽ ജീവനക്കാർക്ക് ജോലി നഷ്ടമായിരുന്നു. തുടര്‍ന്ന് മനോവിഷമത്തിലായിരുന്നു സുനിലെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ പോസ്റ്റും ഇട്ടിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് സംസ്കരിക്കും.

വിനായകന് പൊലീസിന്‍റെ ക്രൂരമര്‍ദനമേറ്റെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

keralanews police brutally beat vinayakan

തൃശൂർ:തൃശൂര്‍ ഏങ്ങണ്ടിയൂരില്‍ ആത്മഹത്യ ചെയ്ത വിനായകന് പൊലീസിന്‍റെ ക്രൂരമര്‍ദനമേറ്റെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ പലയിടത്തും മുറിവുണ്ട്. നെഞ്ചിലാണ് മുറിവുകള്‍ കൂടുതലും. വിനായകന് കസ്റ്റഡിയില്‍ മര്‍ദനമേറ്റെന്ന വീട്ടുകാരുടെ ആരോപണം ശരി വെക്കുന്നതാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍‍ട്ട്. തലയിലും കാലിലും നെഞ്ചിലും മുറിപ്പാടുകളുള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നു.തലയില്‍ ചതവുണ്ട്.കഴുത്തിലും പോറലുകളുണ്ട്.നെഞ്ചിന്റെ ഇടത് ഭാഗത്ത് ആറ് മുറിവുകളാണുള്ളത്. മുലക്കണ്ണിലും പരിക്കുണ്ട്. കാലില്‍ ബൂട്ടിട്ട് ചവിട്ടി എന്ന ആരോപണം സാധൂകരിക്കുന്ന രീതിയില്‍ ഇടത്തേ കാലില്‍ പാടുള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു സുഹൃത്തുമായി പോവുകയായിരുന്ന വിനായകനെ പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വിനായകനെ ക്രൂരമായി മര്‍ദിച്ചതായി കൂടെയുണ്ടായിരുന്ന സുഹൃത്ത് വെളിപ്പെടുത്തിയിരുന്നു. ഇതിന് തൊട്ടടുത്ത ദിവസമാണ് വിനായക് ആത്മഹത്യ ചെയ്തത്. മര്‍ദനമാണ് മരണ കാരണമെന്നാണ് വിനായകന്റെ കുടുംബം പറയുന്നത്.

ഗുരുവായൂരിൽ പ്രസാദം വാങ്ങാനെത്തിയ സ്ത്രീയെ കാവൽക്കാർ തള്ളിയിട്ടതായി പരാതി

keralanews the guard threw thewoman down in guruvayoor

ഗുരുവായൂർ:ക്ഷേത്രത്തിൽ പ്രസാദം വാങ്ങാൻ വരിനിൽക്കുകയായിരുന്ന വയോധികയെ കാവൽക്കാർ തള്ളിയിട്ടതായി പരാതി.സ്ത്രീയുടെ തുടയെല്ല് പൊട്ടി.എരമംഗലം സ്വദേശിനി കുഞ്ഞുലക്ഷ്മി ‘അമ്മ(70) യ്യ്ക്കാണ് കാവൽക്കാർ തള്ളിയിട്ടതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റത്.തുടയെല്ല് പൊട്ടിയ കുഞ്ഞലക്ഷ്മി അമ്മയെ അടിയന്തിര ശസ്ത്രക്രിയക്കു വിധേയമാക്കി.കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്.മരുമകളോടൊപ്പം ക്ഷേത്രത്തിലെത്തിയ കഞ്ഞുലക്ഷ്മി അമ്മ പ്രസാദം ശീട്ടാക്കാനുള്ള വരിയിൽ നിക്കുന്നതിനിടെയാണ് കാവൽക്കാരൻ തള്ളിയിട്ടത്.തിരക്കുകൂട്ടുന്നുവെന്നു പറഞ്ഞാണ് കുഞ്ഞുലക്ഷ്മി അമ്മയെ കാവൽക്കാരൻ തള്ളിയിട്ടത്.ആദ്യം ദേവസ്വം മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ച കുഞ്ഞുലക്ഷ്മി അമ്മയെ പിന്നീട് ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.കുഞ്ഞുലക്ഷ്മി അമ്മയുടെ മകന്റെ പരാതിയെ തുടർന്ന് ക്ഷേത്രം കാവൽക്കാരൻ പി.ശിവശങ്കരനെ അന്വേഷണ വിധേയമായി ജോലിയിൽ നിന്നും മാറ്റി നിർത്തിയിട്ടുണ്ട്.ഇവരുടെ പരാതിയിൽ ഗുരുവായൂർ ടെംപിൾ പോലീസും കേസെടുത്തിട്ടുണ്ട്.

ആദായ നികുതി അടയ്ക്കാൻ ആധാർ നിർബന്ധമല്ല

keralanews aadhaar is not mandatory to pay income tax

ന്യൂഡൽഹി:ജൂലൈ 9ലെ സുപ്രീം കോടതി നിർദേശമനുസരിച്ചു ആധാർ നമ്പറില്ലെങ്കിലും ആദായനികുതി നൽകാമെന്ന് ആദായനികുതി വകുപ്പ്.പാൻകാർഡുമായി ആധാർ നമ്പർ ബന്ധിപ്പിക്കണമെന്നു നിർദേശിച്ചിരുന്നെങ്കിലും ആധാർ നമ്പർ ഇല്ല എന്നത് ഒരു പ്രശ്നമായി കാണുന്നില്ലെന്നും ആരെയും അതിനു നിർബന്ധിക്കില്ലെന്നും പ്രിൻസിപ്പൽ ചീഫ് കമ്മീഷണർ രജനീഷ് കുമാർ പറഞ്ഞു.എന്നാൽ ഓൺലൈൻ വഴി ആദായ നികുതി അടക്കുമ്പോൾ ആധാർ നമ്പർ ഹാജരാക്കണം.ഇതിനും ഉടനെ മാറ്റമുണ്ടാകുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.ജൂലൈ 31 ആണ് ആദായ നികുതി അടയ്ക്കുന്നതിനുള്ള അവസാന തീയതി.

ദിലീപിന് സുരക്ഷാ ഭീഷണിയെന്ന് രഹസ്യാന്വേഷണ റിപ്പോർട്

keralanews security threat to dileep

അങ്കമാലി:ആലുവ സബ്ജയിലിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിനെ സുരക്ഷാ പ്രശ്നങ്ങൾ മൂലം കോടതിയിൽ നേരിട്ട് ഹാജരാക്കാൻ കഴിയില്ലെന്ന് പോലീസ്.സുരക്ഷാഭീഷണി നിലനിൽക്കുന്നതിനാൽ പ്രതിയെ ജയിലിൽ നിന്നും പുറത്തിറക്കാനാകാത്ത സാഹചര്യമാണെന്നും അതിനാൽ വീഡിയോ കോൺഫെറെൻസിങ് സംവിധാനം ഏർപ്പെടുത്തണമെന്നും പോലീസ് അങ്കമാലി കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ ആവശ്യപ്പെട്ടു.ഈ അപേക്ഷ സ്വീകരിച്ച കോടതി വീഡിയോ കോൺഫെറൻസിങ് സംവിധാനം ഒരുക്കാൻ നിർദേശിച്ചു.ആലുവ സബ്ജയിലിലും അങ്കമാലി കോടതിയിലും ഈ സൗകര്യം ഉണ്ടെന്നു ഉറപ്പുവരുത്തണമെന്നും കോടതി നിർദേശിച്ചു.

നടിയോട് ലൈംഗിക ചുവയോടെ സംസാരിച്ചു,സംവിധായകൻ ജീൻ പോൾ ലാലിനെതിരെ കേസ്

keralanews case charged against jeen paul lal

കൊച്ചി:നടിയോട് ലൈംഗിക ചുവയോടെ സംസാരിച്ചതിന് സംവിധായകൻ ജീൻ പോൾ ലാൽ ഉൾപ്പെടെ നാലു പേർക്കെതിരെ കേസ്.ഹണി ബീ ടു എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് കേസിനാസ്പദമായ സംഭവം.ചിത്രത്തിൽ അഭിനയിച്ചതിന് പ്രതിഫലം നൽകിയില്ലെന്നും നടിയുടെ പരാതിയിൽ പറയുന്നു.കൊച്ചിയിലെ ഒരു ഹോട്ടലിൽ വെച്ച് ചിത്രീകരണത്തിനിടെയാണ് സംഭവം.ജീൻ പോൾ ലാലിനെ കൂടാതെ അനൂപ്,അനിരുദ്ധ്,ശ്രീനാഥ് ഭാസി എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.എന്നാൽ ഇതിൽ പറയുന്ന ശ്രീനാഥ് ഭാസി നടനാണോ എന്നുറപ്പില്ല.മുതിർന്ന നടനും സംവിധായകനുമായ ലാലിൻറെ മകനാണ് ജീൻ പോൾ.

രാംനാഥ് കോവിന്ദ് ഇന്ന് രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും

keralanews ramnath kovind will be sworn in today

ന്യൂഡൽഹി:രാജ്യത്തിൻറെ പതിനാലാമത്‌ രാഷ്ട്രപതിയായി രാംനാഥ് കോവിന്ദ് ഇന്ന് അധികാരമേൽക്കും.പാർലമെന്റ് ഹൗസിലെ സെൻട്രൽ ഹാളിൽ ഉച്ചയ്ക്ക് 12.15 നാണ് സത്യപ്രതിജ്ഞ.ഉപരാഷ്ട്രപതി ഹമീദ് അൻസാരി,പ്രധാനമന്ത്രി നരേന്ദ്ര മോഡി,ലോക്സഭാ സ്പീക്കർ സുമിത്ര മഹാജൻ തുടങ്ങിയ പ്രമുഖ വ്യക്തികൾ ചടങ്ങിൽ പങ്കെടുക്കും.സൈനികരുടെ അകമ്പടിയോടെ രാഷ്‌ട്രപതി ഭവനിലെത്തുന്ന കോവിന്ദ് സ്ഥാനമൊഴിയുന്ന പ്രണബ് മുഖർജിയെ സന്ദർശ്ശിക്കും.അവിടെ നിന്നും ഇരുവരും ഒന്നിച്ചാണ് സെൻട്രൽ ഹാളിലെത്തുക.ലോക്സഭയിലെയും രാജ്യസഭയിലെയും അധ്യക്ഷന്മാർ ചേർന്ന് ഇരുവരെയും സ്വീകരിക്കും.ചീഫ് ജസ്റ്റിസിന്റെ സാന്നിധ്യത്തിലായിരിക്കും സത്യപ്രതിജ്ഞ.പിന്നാലെ 21 ആചാരവെടി മുഴങ്ങും.തുടർന്ന് അധികാരമേറ്റു പാർലമെന്റിനെ അഭിസംബോധന ചെയ്യും.രാഷ്‌ട്രപതി ഭവനിലെത്തുന്ന കോവിന്ദിനെ മൂന്നു സേന  വിഭാഗങ്ങളും ചേർന്ന് ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിക്കും.

പി ടി തോമസ് എംഎൽഎയെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന് പരാതി .

keralanews attempt to attack pt thomas mla

കൊച്ചി:പി ടി തോമസ് എംഎൽഎയെ അപായപ്പെടുത്താൻ ശ്രമമെന്ന് പരാതി. പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. കഴിഞ്ഞ ദിവസമാണ് പരാതി നല്‍കിയത്.ഇന്നലെ യാത്ര ചെയ്യവേ എംഎല്‍എയുടെ കാറിന്‍റെ നാല് ടയറുകളുടെയും നട്ടുകൾ ഇളക്കിയ നിലയിലായിരുന്നു. ഒരു വഴിയാത്രക്കാരനാണ് ടയര്‍ ഇളകിയത് ശ്രദ്ധയിൽപെടുത്തിയത്. അതുകൊണ്ട് അപകടമൊഴിവായി. തുടര്‍ന്ന് എംഎല്‍എ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് സര്‍വ്വീസിംഗിനയച്ചതായിരുന്നു കാര്‍. വണ്ടിയുടെ സര്‍വ്വീസിംഗ് കഴിഞ്ഞതായിരുന്നുവെന്നും ടയര്‍ ഇളകിപ്പോകാന്‍ ഒരു സാധ്യതയുമില്ലെന്നും അട്ടിമറിശ്രമം നടന്നിട്ടുണ്ടാവാമെന്നും ഷോറൂം ഉടമകള്‍ വ്യക്തമാക്കി. തുടര്‍ന്നാണ് എംഎല്‍എ പരാതി നല്‍കിയത്.

സംസ്ഥാനത്തെ ഏഴ് മെഡിക്കൽ കോളേജുകൾക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രവർത്തനാനുമതി നിഷേധിച്ചു

keralanews union health ministry denied permission to six medical colleges

ന്യൂഡൽഹി:കേരളത്തിലെ ഏഴ് മെഡിക്കൽ കോളേജുകൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രവർത്തനാനുമതി നിഷേധിച്ചു.ഇതോടെ ആയിരം സീറ്റുകൾ കേരളത്തിന് നഷ്ട്ടമാകും.അടിസ്ഥാന സൗകര്യം വിലയിരുത്തിയ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.ബിജെപി നേതാക്കൾ ഉൾപ്പെട്ട മെഡിക്കൽ കോഴ വിവാദത്തിൽ പെട്ട വർക്കല എസ്.ആർ കോളേജ് അടക്കമുള്ളവയ്ക്കാണ് അനുമതി നിഷേധിച്ചിട്ടുള്ളത്. ഇടുക്കിയിലെ സർക്കാർ മെഡിക്കൽ കോളേജിനും ജസ്റ്റിസ് ലോധ അധ്യക്ഷനായ സമിതി അനുമതി നൽകിയിട്ടില്ല.കൽപ്പറ്റയിലെ ഡി.എം വയനാട് ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്,തൊടുപുഴ അൽ അഷർ മെഡിക്കൽ കോളേജ്,പാലക്കാട് കേരള മെഡിക്കൽ കോളേജ് എന്നീ സ്ഥാപനങ്ങളിലെ  അടുത്ത രണ്ടു അധ്യയന വർഷങ്ങളിലേക്കുള്ള പ്രവേശനത്തിന് ആരോഗ്യമന്ത്രാലയം വിലക്കേർപ്പെടുത്തിയിട്ടുണ്ട്.ഇതിനു പുറമെ അഞ്ചരക്കണ്ടിയിലെ കണ്ണൂർ മെഡിക്കൽ കോളേജ്,അടൂരിലെ മൗണ്ട് സിയോൺ എന്നീ മെഡിക്കൽ കോളേജുകൾക്ക് കഴിഞ്ഞ വർഷം അധികമായി അനുവദിച്ച സീറ്റുകളിലേക്ക് ഈ വർഷം പ്രവേശനത്തിന് അനുമതിയില്ല. അതിനാൽ കണ്ണൂർ മെഡിക്കൽ കോളേജിലെ 50 സീറ്റുകളിലും മൗണ്ട് സിയോൺ മെഡിക്കൽ കോളേജിലെ 100 സീറ്റുകളിലും ഇത്തവണ പ്രവേശനം നടത്താനാകില്ല.