മട്ടന്നൂർ: നഗരസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന് മാതൃകയാകുകയാണ് മട്ടന്നൂർ. മട്ടന്നൂരിനെ പരിസ്ഥിതി സൗഹാർദമാക്കുവാൻ ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചുള്ള ഇലക്‌ഷൻ പ്രചാരണ തീരുമാനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച രാഷ്ട്രീയ പാർട്ടികൾക്കൊപ്പം സൈൻ പ്രിന്‍റിംഗ് ഇൻഡസ്ട്രീസ് അസോസിയേഷന്‍റെ പിന്തുണയും. പരിസ്ഥിതി സൗഹാർദമായ തെരഞ്ഞെടുപ്പ് യാഥാർഥ്യമാക്കാനുള്ള നഗരസഭയുടെയും രാഷ്ട്രീയ പാർട്ടികളുടെയും പരിശ്രമത്തിന് കണ്ണൂർ ജില്ലാ കമ്മിറ്റി പിന്തുണയുമായി രംഗത്തു വന്നതോടെയാണ് ഗ്രീൻ പ്രോട്ടോക്കോൾ പ്രചാരണം യാഥാർഥ്യമാകുന്നത്. പ്രചാരണ പ്രവർത്തനങ്ങൾക്ക് പിവിസി ഫ്ളക്സ് പൂർണമായും ഒഴിവാക്കിയാണ് മട്ടന്നൂരിൽ രാഷ്ട്രീയ പാർട്ടികളുടെ പരിസ്ഥിതി സൗഹാർദ വിപ്ലവം. ഫ്ളക്സിന് പകരം പൂർണമായും റീസൈക്കിൾ ചെയ്യാവുന്നതും അതേ പ്രിന്‍റിംഗ് ക്വാളിറ്റിയുള്ളതുമായ ഇക്കോസൈൻ ഉപയോഗിച്ചാണ് പ്രചാരണ ബോർഡുകളും ബാനറുകളും ഒരുക്കുന്നത്.സർക്കാർ അംഗീകരിച്ചതും ഉപയോഗശേഷം റീസൈക്കിൾ ചെയ്യാവുന്നതുമായ പ്രകൃതി സൗഹാർദ ഇക്കോസൈൻ പ്രിന്‍റ് പ്രചാരണശേഷം റീസൈക്കിളിംഗിനായി സമ്മാനങ്ങൾ നൽകി തിരിച്ചെടുക്കുവാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ടെന്ന് ഫ്ളെക്സ് പ്രിന്‍റിംഗ് യൂണിറ്റുകളുടെ സംഘടനയായ സൈൻ പ്രിന്‍റിംഗ് ഇൻഡസ്ട്രീസ് അസോസിയേഷൻ അറിയിച്ചു.
സ്കൂൾ വാൻ തോട്ടിലേക്ക് മറിഞ്ഞ് നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്
കൊല്ലം:സ്കൂൾ വാൻ തോട്ടിലേക്ക് മറിഞ്ഞു നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്.കൊല്ലം കടയ്ക്കൽ കാഞ്ഞിരത്തിൻമൂട്ടിനു സമീപം ചിതറ എസ്.എൻ.എച്.എസ്സിലെ സ്കൂൾ ബസ്സാണ് മറിഞ്ഞത്.പതിനാറു വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്.സാരമായി പരിക്കേറ്റ അഞ്ചു വിദ്യാർത്ഥികളെ മെഡിക്കൽ കോളേജ് ആശുപത്രിയിലും പതിനൊന്നു പേരെ കടയ്ക്കൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പി.യു ചിത്രയെ തഴഞ്ഞതിൽ പി.ടി ഉഷയ്ക്കും പങ്കെന്ന് സിലക്ഷൻ കമ്മിറ്റി ചെയർമാൻ
ഉഴവൂർ വിജയൻറെ കുടുംബത്തിന് 25 ലക്ഷം രൂപയുടെ ധനസഹായം
തിരുവനന്തപുരം:അന്തരിച്ച എൻ.സി.പി സംസ്ഥാന അധ്യക്ഷൻ ഉഴവൂർ വിജയൻറെ കുടുംബത്തിന് 25 ലക്ഷം രൂപയുടെ ധനസഹായം.ഉഴവൂർ വിജയൻറെ ചികിത്സയ്ക്ക് ചിലവായ തുകയിലേക്കു അഞ്ചു ലക്ഷം രൂപയും രണ്ടു പെണ്മക്കളുടെ വിദ്യാഭ്യാസത്തിനുള്ള ചിലവിലേക്കായി പത്തു ലക്ഷം രൂപ വീതവും ധനസഹായം അനുവദിച്ചു.ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്.
സംസ്ഥാനത്ത് ഇന്ന് രാത്രിയും വൈദ്യുതി നിയന്ത്രണം
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് രാത്രിയും വൈദ്യുതി നിയന്ത്രണം.വൈകുന്നേരം 6.45 മുതൽ രാത്രി 10.45 വരെയാണ് നിയന്ത്രണം.15 മിനിറ്റ് വീതമാണ് ലോഡ് ഷെഡിങ്.കേന്ദ്ര വിഹിതത്തിൽ കുറവുണ്ടായതിനെ തുടർന്നാണ് നിയന്ത്രണം.
2.71 കോടി രൂപയുടെ അസാധു നോട്ടുകളുമായി സ്ത്രീയടക്കം അഞ്ചുപേർ പിടിയിൽ
കൊച്ചി:2.71 കോടി രൂപയുടെ അസാധു നോട്ടുകളുമായി സ്ത്രീയടക്കം അഞ്ചുപേർ പിടിയിൽ.നാല് ബാഗുകളിലായാണ് പണം കണ്ടെടുത്തത്.മലപ്പുറത്ത് നിന്നും പെരുമ്പാവൂരിലേക്കു ആഡംബരകാരിൽ സഞ്ചരിക്കവെയാണ് ഇവരെ പോലീസ് പിടികൂടിയത്.ആയിരത്തിന്റെ 122 കെട്ട് നോട്ടും അഞ്ഞൂറിന്റെ 299 കെട്ട് നോട്ടുമാണ് കണ്ടെടുത്തത്.കടമറ്റം സ്വദേശി അനൂപ്,കുറുപ്പുംപടി സ്വദേശി നിതിൻ,ആലുവ ചുണങ്ങംവേലി സ്വദേശി ജിജു,മലപ്പുറം രണ്ടത്താണി സ്വദേശികളായ അലി,അമീർ,ആലുവ തോട്ടമുഖത്ത് തയ്യൽ യൂണിറ്റ് നടത്തുന്ന മലപ്പുറം സ്വദേശിനി ലൈല പരീത് എന്നിവരാണ് അറസ്റ്റിലായത്..
നടിക്കെതിരായ മോശം പരാമർശം;സെന്കുമാറിനെതിരെ അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം:ആക്രമിക്കപ്പെട്ട നടിക്കെതിരെ മോശം പരാമർശം നടത്തിയെന്ന പരാതിയിൽ മുൻ ഡിജിപി സെന്കുമാറിനെതിരെ അന്വേഷണം ആരംഭിച്ചു.എ.ഡി.ജി.പി ബി.സന്ധ്യക്കാണ് അന്വേഷണ ചുമതല.ഓൺലൈൻ വാരികയ്ക്ക് നൽകിയ അഭിമുഖത്തിനിടെ മൊബൈൽ ഫോണിൽ വിളിച്ചയാളോടാണ് നടിയെ കുറിച്ച് സെൻകുമാർ മോശം പരാമർശം നടത്തിയത്.സെൻകുമാറിനെ കുറിച്ച് ഗുരുതര പരാമർശങ്ങൾ അടങ്ങുന്ന റിപ്പോർട് സന്ധ്യ നേരത്തെ സർക്കാരിന് സമർപ്പിച്ചിരുന്നു.സ്ത്രീത്വത്തിനു നേരെയുള്ള കടന്നുകയറ്റമാണ് ഡിജിപിയുടേതെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്.
12 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ആശ്വാസ് ഭവൻ ഡയറക്ടർ അറസ്റ്റില്‍
കോട്ടയം:കോട്ടയം പാമ്പാടിയിൽ 12 വയസുകാരിയായ അന്തേവാസിയെ പീഡിപ്പിച്ച കേസിൽ ആശ്വാസ് ഭവൻ ഡയറക്ടർ ജോസഫ് മാത്യുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ പോക്സോ ചുമത്തി. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പെൺകുട്ടിയുടെ മൊഴി എടുത്തു. 2016 ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ദിവസങ്ങളായി ഒളിവിലായിരുന്ന ഇയാളെ ഇന്നലെ കുട്ടിക്കാനത്ത് വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവമായി ബന്ധപ്പെട്ട് ഉണ്ണി എന്നൊരാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. സിഡബ്ല്യുസി റിപ്പോർട്ടിനെ തുടർന്ന് ആശ്വാസ് ഭവന്റെ പ്രവർത്തനം മരവിപ്പിച്ചു.ജയിലിൽ കഴിയുന്ന മാതാപിതാക്കളുടെ കുട്ടികളെയാണ് ഇവിടെ പാർപ്പിച്ചിരിക്കുന്നത്.സംഭവത്തെ തുടർന്ന് ഇവിടെയുണ്ടായിരുന്ന പന്ത്രണ്ടു കുട്ടികളെയും മറ്റൊരിടത്തേക്ക് മാറ്റി.
നായികാ വേഷം വാഗ്ദാനം ചെയ്ത് പുതുമുഖ താരത്തെ പീഡിപ്പിച്ച ഫോട്ടോഗ്രാഫർ അറസ്റ്റിൽ
കൊച്ചി:നായികാ വേഷം വാഗ്ദാനം ചെയ്ത് പുതുമുഖ താരത്തെ പീഡിപ്പിച്ച സംഭവത്തില്‍ ഫോട്ടോ ഗ്രാഫര്‍ അറസ്റ്റില്‍.യുവനായകന്റെ ചിത്രത്തില്‍ അസിസ്റ്റന്റ് സ്റ്റില്‍ ഫോട്ടോഗ്രഫറായിരുന്ന കൊടുങ്ങല്ലൂര്‍ സ്വദേശി വിന്‍സണ്‍ ലോനപ്പനാണ് അറസ്റ്റിലായത്.എറണാകുളം നോര്‍ത്ത് പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ദന്ത ഡോക്ടറായ പുതുമുഖ താരത്തെ പീഡിപ്പിക്കുകയും നായികാ വേഷം വാഗ്ദാനം ചെയ്ത് 33 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്തു എന്നാണ് ഇയാള്‍ക്കെതിരെയുള്ള പരാതി.ഇപ്പോള്‍ തമിഴ് സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന യുവതിയാണു പീഡനത്തിനിരയായത്. സിനിമയില്‍ നായികാ വേഷം കിട്ടുന്നതിനു മന്ത്രവാദമടക്കമുള്ള ആഭിചാര ക്രിയകള്‍ നടത്തുന്നതിനും മറ്റുമായാണു ഇയാള്‍ യുവതിയില്‍നിന്നും പണം വാങ്ങിയതെന്നു പോലീസ് പറഞ്ഞു.
ജാമ്യ വ്യവസ്ഥയിൽ ഇളവുതേടി മദനി സുപ്രീം കോടതിയെ സമീപിച്ചു
ബെംഗളൂരു:മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി മദനി സുപ്രീം കോടതിയെ സമീപിച്ചു.ഇക്കാര്യം ആവശ്യപ്പെട്ട് മദനി നൽകിയ അപേക്ഷ കർണാടക ഹൈക്കോടതി തള്ളിയിരുന്നു.നേരത്തെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ കോടതി അനുവാദം കൊടുത്ത കാര്യവും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.ബാംഗ്ലൂർ സ്ഫോടനവുമായി ബന്ധപ്പെട്ട ഗൂഢാലോചന നടത്തിയെന്നാരോപിച്ചു 2011 ഫെബ്രുവരിയിലാണ് മദനി അറസ്റ്റിലാകുന്നത്.