News Desk

മിസോറാം ലോട്ടറി വിറ്റ അഞ്ചുപേർ കസ്റ്റഡിയിൽ

keralanews five arrested for selling mizoram lottery

പാലക്കാട്:മിസോറാം ലോട്ടറി വിറ്റ അഞ്ചുപേർ പോലീസ് കസ്റ്റഡിയിൽ.വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 5 കോടി ടിക്കറ്റുകളും  പോലീസ് പിടിച്ചെടുത്തു.ഇവർ 18 ലക്ഷം ടിക്കറ്റുകൾ വിറ്റതായും അന്വേഷണ സംഘം കണ്ടെത്തി.സംസ്ഥാന സർക്കാരിന്റെ അനുമതി വാങ്ങാതെയാണ് മിസോറാം ലോട്ടറി കേരളത്തിൽ വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നതെന്ന് ധനമന്ത്രി തോമസ് ഐസക് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.മന്ത്രിയുടെ നിർദേശ പ്രകാരം മിസോറാം ലോട്ടറി ഏജൻസിക്കു നോട്ടീസ് അയച്ചിരുന്നു.കേന്ദ്ര ചട്ടപ്രകാരം ലോട്ടറി നടത്തുന്ന സംസ്ഥാനം മറ്റു സംസ്ഥാനങ്ങളെ അക്കാര്യം അറിയിച്ചിരിക്കണം.മിസോറാം സർക്കാർ ഇത് ചെയ്‌തിരുന്നില്ല.പത്രപരസ്യം വഴിയാണ് ലോട്ടറി രംഗപ്രവേശനം ചെയ്തത്.സംസ്ഥാന സർക്കാർ മിസോറാം സർക്കാരിനെയും കേന്ദ്ര സർക്കാരിനെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്.

നാലു ലക്ഷം രൂപയുടെ ബ്രൗൺഷുഗറുമായി രണ്ടുപേർ പിടിയിൽ

keralanews two persons arrested with brownsugar

കണ്ണൂർ:നാലു ലക്ഷം രൂപയുടെ ബ്രൗൺഷുഗറുമായി രണ്ടുപേർ പിടിയിൽ.കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് 300 പൊതി ബ്രൗൺഷുഗറുമായി ഇവരെ അറസ്റ്റ് ചെയ്തത്.മരക്കാർകണ്ടി ഫദൽ കോട്ടേജിലെ സി.സജ്ജാദ്,ആയിക്കര പൊളാൻ ഹൗസിൽ പി.ഹർഷാദ് എന്നിവരാണ് അറസ്റ്റിലായത്.മുംബൈയിൽ നിന്നും  എത്തിയതായിരുന്നു ഇവർ രണ്ടുപേരും.റെയിൽവേ സ്റ്റേഷനിൽ വെച്ച് തന്നെ ഇവരെ കണ്ണൂർ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റിനർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് എക്‌സൈസ് ഇൻസ്‌പെക്‌ടർ അമൽരാജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ ഷാജി.എസ്.രാജന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.പ്രതികളെ വടകര എൻ.ഡി.പി.എസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ബിനീഷ് കോടിയേരിയുടെ വീട് ആക്രമിച്ച കേസിൽ മൂന്നു പേർ അറസ്റ്റിൽ

keralanews three arrested in connection with the house attack of bineesh kodiyeri

തിരുവനന്തപുരം:ബിനീഷ് കോടിയേരിയുടെ വീട് ആക്രമിച്ച കേസിൽ മൂന്നു പേർ അറസ്റ്റിൽ.പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ പിടികൂടിയത്.അക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്.നാല് ബൈക്കുകളിലായി എട്ടുപേരാണ് സ്ഥലത്ത് എത്തിയതെന്നാണ് ദൃശ്യത്തിലുള്ളത്.ഇവരെ രഹസ്യകേന്ദ്രത്തിൽ വെച്ച് ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്.

ബിജെപി ഓഫീസിനു നേരെയുള്ള അക്രമം തടഞ്ഞ പോലീസുകാരന് പാരിതോഷികം

keralanews the policeman who blocked the violence against bjp office was rewarded

തിരുവനന്തപുരം:തിരുവനന്തപുരത്ത് ബിജെപി ഓഫീസിനു നേരെയുള്ള അക്രമം തടഞ്ഞ പോലീസുകാരന് പാരിതോഷികം പ്രഖ്യാപിച്ചു.ഐ.ജി മനോജ് എബ്രഹാമാണ് 5000 രൂപ പാരിതോഷികം പ്രഖ്യാപിച്ചത്.ആക്രമണത്തിൽ പരിക്കേറ്റു ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പ്രത്യുഞ്ജയനെ ആശുപത്രിയിൽ സന്ദർശിച്ച ശേഷമാണ് മനോജ് എബ്രഹാം ഇക്കാര്യം പ്രഖ്യാപിച്ചത്.അക്രമം നോക്കി നിന്ന സുരക്ഷാ ചുമതലയുണ്ടായിരുന്ന രണ്ടു പോലീസുകാരെ ഇന്നലെ സസ്‌പെൻഡ് ചെയ്തിരുന്നു.അഞ്ചാം സായുധ ബറ്റാലിയനിലെ അഖിലേഷ്,ശ്യാംകൃഷ്ണ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.ബൈക്കിലെത്തിയ സംഘത്തെ തടയാതെ ഇവർ ഒഴിഞ്ഞു മാറുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.

ദിലീപിന്റെ മാനേജർ അപ്പുണ്ണി ഇന്ന് കീഴടങ്ങിയേക്കും

keralanews dileeps manager appunni will surrender today

കൊച്ചി:നടിയെ തട്ടികൊണ്ടുപോയ കേസിൽ റിമാൻഡിൽ കഴിയുന്ന ദിലീപിന്റെ സഹായി അപ്പുണ്ണി എന്ന് വിളിക്കുന്ന എ.എസ് സുനിൽ കുമാർ ഇന്ന് കീഴടങ്ങാൻ സാധ്യത.കോടതി മുൻ‌കൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണിത്.ഹർജിക്കാരൻ പൊലീസിന്  മുൻപാകെ ഹാജരാകണമെന്ന് കോടതി നിർദേശിച്ചു.ചോദ്യം ചെയ്യൽ നിയമപ്രകാരമാകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.നിലവിൽ അപ്പുണ്ണി പ്രതിയല്ലെങ്കിലും ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തിൽ ആവശ്യമെങ്കിൽ കൂടുതൽ നടപടിയുണ്ടാകുമെന്നുമാണ് സർക്കാർ നിലപാട്.

നവാസ് ഷെരീഫ് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചു

keralanews pak president navas sharif resigned

ഇസ്‌ലാമാബാദ്: പാനമ ഗേറ്റ് അഴിമതിക്കേസിൽ ആരോപണ വിധേയനായ പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷരീഫിനെ പാക്ക് സുപ്രീംകോടതി അയോഗ്യനാക്കി. ഷരീഫിനെതിരേ ക്രിമിനൽ കേസെടുക്കണമെന്നും അദ്ദേഹം ഉടൻ സ്ഥാനം രാജിവയ്ക്കണമെന്നും പാക്ക് സുപ്രീംകോടതിയിലെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഏകകണ്ഠമായി വിധിച്ചു. തൊട്ടുപിന്നാലെ പ്രധാനമന്ത്രി സ്ഥാനം നവാസ് ഷരീഫ് രാജിവച്ചു.ഇത് മൂന്നാം തവണയാണ് കാലാവധി പൂർത്തിയാകുന്നതിന് മുൻപ് നവാസ് ഷരീഫിന് സ്ഥാനമൊഴിയേണ്ടി വരുന്നത്. 2018ൽ പാക്കിസ്ഥാൻ പൊതു തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതിന് മുൻപുള്ള ഷരീഫിന്‍റെ രാജി പാർട്ടിക്ക് കനത്ത തിരിച്ചടിയാകും. കേസ് മുൻപ് സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വന്നപ്പോൾ ഷരീഫ് രാജിവയ്ക്കണമെന്ന് രണ്ടു ജഡ്ജിമാർ വിധിച്ചിരുന്നു. എന്നാൽ ശേഷിച്ച മൂന്ന് ജഡ്ജിമാർ പാനമ രേഖകളെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാനും ഉത്തരവിട്ടു. ഇതോടെയാണ് അഴിമതിയാരോപണത്തെക്കുറിച്ച് സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തിയത്. പ്രത്യേക അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ട് പരിശോധിച്ച ശേഷം അഞ്ച് ജഡ്ജിമാർ അടങ്ങിയ ഭരണഘടനാ ബെഞ്ച് ഇന്ന് ഏകകണ്ഠമായി വിധി പ്രസ്താവിക്കുകയായിരുന്നു.കള്ളപ്പണം വെളുപ്പിച്ച് ലണ്ടനിൽ നാലു ഫ്ളാറ്റുകൾ ഉൾപ്പെടെയുള്ള അനധികൃത സ്വത്തുസന്പാദിച്ചെന്നാണ് ഷരീഫിനും കുടുംബത്തിനും എതിരായ ആരോപണം. ഷരീഫ് സമർപ്പിച്ച ധനകാര്യ സ്റ്റേറ്റ് മെന്‍റിൽ ഈ സ്വത്തുക്കൾ സംബന്ധിച്ചു വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് ചോർന്നു കിട്ടിയ പാനമ രേഖകളിലൂടെയാണ് അനധികൃതസ്വത്തിന്‍റെ വിശദാംശങ്ങൾ പുറത്തായത്.

സിപിഎം- ബിജെപി സംഘര്‍ഷം; തിരുവനന്തപുരത്ത് നിരോധനാജ്ഞ

keralanews prohibitory order in trivandrum
തിരുവനന്തപുരം: അക്രമസംഭവങ്ങളെ തുടര്‍ന്ന് തിരുവനന്തപുരം സിറ്റി പോലീസ് പരിധിയില്‍ നിരോനാജ്ഞ പ്രഖ്യാപിച്ചു. പോലീസ് ആക്ട് പ്രകാരമുള്ള നിരോധനാജ്ഞയാണ് പ്രഖ്യാപിച്ചത്. മൂന്നു ദിവസത്തേക്കാണ് നിരോധനാജ്ഞ.ഇന്ന് പുലര്‍ച്ചെ ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെ ആക്രമണമുണ്ടായതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. പിന്നാലെ തിരുവനന്തപുരത്ത് സിപിഎം- ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ പലയിടത്തും സംഘര്‍ഷങ്ങള്‍ ഉണ്ടായി. ഇതേതുടര്‍ന്നാണ് സംഘര്‍ഷങ്ങള്‍ വ്യാപിക്കാതിരിക്കാന്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.കോണ്‍ഗ്രസ് നേതാവ് എം വിന്‍സന്റ് അറസ്റ്റിലായതിന് പിന്നാലെ ഉണ്ടായ സംഘര്‍ഷങ്ങളെ തുടര്‍ന്ന് ബാലരാമപുരം, നെയ്യാറ്റിന്‍കര തുടങ്ങിയ സ്ഥലങ്ങളില്‍ നേരത്തെ തന്നെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

ഐപി ബിനുവിനെ അറസ്റ്റ് ചെയ്തു; പ്രജിത്തിനെയും ബിനുവിനെയും സസ്‍പെന്‍ഡ് ചെയ്യുമെന്ന് കോടിയേരി

keralanews police arrested corporation councellor ip binu
തിരുവനന്തപുരം:ബി ജെ പി ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട് തിരൂവനന്തപുരം കോര്‍പ്പറേഷന്‍ കൌണ്‍സിലര്‍ ഐ പി ബിനു അടക്കം 4 പേരെ അറസ്റ്റ് ചെയ്തു. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് പ്രതിൻ സാജ് കൃഷ്ണ, എസ്എഫ്ഐ ജില്ലാ നേതാക്കളായ സുകേശ്, ജെറിൻ എന്നിവരെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലെടുത്ത ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.. സംഭവവുമായി ബന്ധപ്പെട്ട് പ്രജിത്തിനെയും ബിനുവിനെയും സസ്‍പെന്‍ഡ് ചെയ്യുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു.തുടര്‍ച്ചയായി ഇത്തരം ആക്രമണങ്ങള്‍ കേരളത്തില്‍ സംഘടിപ്പിക്കാനാണ് ആര്‍ എസ് എസ് ആസൂത്രണം ചെയ്യുന്നത്. പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിക്കപ്പെടുന്നു. സംസ്ഥാന സെക്രട്ടറി താമസിക്കുന്ന വീടാണെന്ന് അറിഞ്ഞാണ് ആക്രമണം നടത്തിയത്. ഉന്നത നേതാക്കള്‍ ആസൂത്രണം ചെയ്ത ആക്രമണം. ബിജെപി ഓഫീസ് ആക്രമിച്ചത് അപലപനീയമാണ്.  പ്രകോപനങ്ങള്‍ ഉണ്ടായാലും പാര്‍ട്ടി ഓഫീസുകള്‍ അക്രമിക്കാന്‍ പാടില്ല. സിപിഎം കേന്ദ്രകമ്മിറ്റി ഓഫീസ് ആക്രമിച്ചപ്പോള്‍ ബിജെപി എതിര്‍ത്തില്ല. കേരളത്തില്‍ ബിജെപി ആക്രമണം അഴിച്ചുവിടുകയാണെന്നും കോടിയേരി കുറ്റപ്പെടുത്തി.

അപ്പുണ്ണിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

keralanews court rejected appunnis anticipatory bail application

കൊച്ചി:നടിയെ ആക്രമിച്ച കേസിൽ റിമാൻഡിലായ നടൻ ദിലീപിന്റെ മാനേജർ അപ്പുണ്ണിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.ദിലീപിനെ കേസിൽ അറസ്റ്റ്  ചെയ്തശേഷം ഇയാൾ ഒളിവിൽ പോവുകയായിരുന്നു.തുടർന്നാണ് ഇയാൾ മുൻ‌കൂർ ജാമ്യം തേടി കോടതിയെ സമീപിച്ചത്.ഇയാളെ അന്വേഷണത്തിന്റെ തുടക്കത്തിൽ പോലീസ് ചോദ്യം ചെയ്തിരുന്നെങ്കിലും കാര്യമായ വിവരങ്ങൾ പോലീസിനു ലഭിച്ചിരുന്നില്ല.അപ്പുണ്ണിയുടെ ജാമ്യാപേക്ഷ തള്ളിയത് പ്രോസിക്യൂഷന്റെ വിജയമായാണ് വിലയിരുത്തപ്പെടുന്നത്.ഇതോടെ ഇയാൾക്ക് കീഴടങ്ങുകയല്ലാതെ വേറെ മാർഗങ്ങളൊന്നുമില്ല.അപ്പുണ്ണിക്ക്‌ വേണമെങ്കിൽ അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരാകാമെന്ന് കോടതി അറിയിച്ചു.ചോദ്യം ചെയ്യുമ്പോൾ അപ്പുണ്ണിയെ പീഡിപ്പിക്കരുതെന്നും കോടതി നിർദേശിച്ചു.

ബി​ഹാ​റി​ൽ വി​ശ്വാ​സം നേടി നി​തീ​ഷ്

keralanews nitish kumar win trust vote in bihar

പാട്ന: അഭ്യൂഹങ്ങളെ കാറ്റിൽ പറത്തി ബിഹാറിൽ നിതീഷ് കുമാർ സർക്കാർ വിശ്വാസ വോട്ട് നേടി. കേവല ഭൂരിപക്ഷത്തിന് 122 സീറ്റു വേണ്ട ബിഹാർ നിയമസഭയിൽ ഒന്പത് എംഎൽഎമാരുടെ അധികം പിന്തുണ നേടിയാണ് നിതീഷ് മുഖ്യമന്ത്രി കസേരയിൽ ഇരിപ്പുറപ്പിച്ചത്. 131 എംഎൽഎമാർ നിതീഷ് കുമാറിന് അനുകൂലമായി വോട്ട് ചെയ്തു. അതേസമയം, 108 എംഎൽഎമാർ എതിർത്ത് വോട്ട് ചെയ്തു.