News Desk

ഹർത്താലിൽ ജില്ലയിൽ അക്രമസംഭവങ്ങൾ ;ചൊക്ലിയിൽ കാറുകൾ അടിച്ചുതകർത്തു

keralanews violence in some part of the district
കണ്ണൂർ:സംസ്ഥാനത്ത് ബിജെപി ആഹ്വാനം ചെയ്ത ഹർത്താലിനെ തുടർന്നു ജില്ലയിൽ ചിലയിടങ്ങളിൽ അക്രമം. ചൊക്ലി ഒളവിലം പള്ളിക്കുനിയിൽ ഹർത്താൽ അനുകൂലികൾ രണ്ടു കാറുകൾ അടിച്ചു തകർത്തു. പൊലീസ് സ്ഥലത്തെത്തിയെങ്കിലും അക്രമികൾ ഓടി രക്ഷപ്പെട്ടു. ഇരിക്കൂർ ടൗണിൽ തുറന്ന കടകൾ അടയ്ക്കണമെന്നു ഹർത്താൽ അനുകൂലികൾ നിർബന്ധിച്ചതിനെ തുടർന്നു സംഘർഷാവസ്ഥയുണ്ടായി. ഇതേ തുടർന്ന് അഞ്ച് ബിജെപി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.കെഎസ്ആർടിസി ഉൾപ്പെടെ സ്വകാര്യ ബസുകളൊന്നും സർവീസ് നടത്തിയില്ല. ചുരുക്കം ഇരുചക്ര–സ്വകാര്യ വാഹനങ്ങൾ മാത്രമേ നിരത്തിലിറങ്ങിയുള്ളൂ. മലയോര– ഗ്രാമപ്രദേശങ്ങളിലും ഹർത്താൽ പൂർണമായിരുന്നു. തലേന്ന് രാത്രി പ്രഖ്യാപിച്ചതിനാൽ ഹർത്താൽ വിവരം അറിയാതെ ജനം ഏറെ ബുദ്ധിമുട്ടി. റെയിൽവേ സ്റ്റേഷനിലേക്കും ബസ് സ്റ്റാൻഡിലേക്കുമായി പുറപ്പെട്ട പലരും വാഹനം കിട്ടാതായപ്പോഴാണു ഹർത്താൽ വിവരം അറിഞ്ഞത്.ട്രെയിനുകളിൽ റെയിൽവേ സ്റ്റേഷനിലെത്തിയവർ തുടർ യാത്രയ്ക്കു വാഹനം കിട്ടാതെ വലഞ്ഞു. ഹോട്ടലുകൾ ഉൾപ്പെടെ കടകളൊന്നും തുറന്നില്ല.സംഘർഷ സാധ്യത കണക്കിലെടുത്ത് കനത്ത പൊലീസ് സുരക്ഷയാണു ജില്ലയിൽ ഒരുക്കിയിരുന്നത്. നഗരങ്ങളിൽ ഇടവിട്ട് പൊലീസ് പട്രോളിങ്ങുണ്ടായി. പ്രധാന ടൗണുകളിൽ വൻ പൊലീസ് സംഘം നിലയുറപ്പിച്ചിരുന്നു.

സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അർധരാത്രിയോടെ അവസാനിക്കും

keralanews ban of trawling ends today midnight

തിരുവനന്തപുരം:സംസ്ഥാനത്തു ഒന്നര മാസമായി നീണ്ടു നിന്നിരുന്ന ട്രോളിങ് നിരോധനം ഇന്ന് അർധരാത്രിയോടെ അവസാനിക്കും.ട്രോളിങ് നിരോധന കാലയളവിൽ നല്ല മഴ ലഭിച്ചതിനാൽ ചാകരക്കോളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് മൽസ്യ തൊഴിലാളികൾ.4500 രജിസ്റ്റർ ചെയ്ത ബോട്ടുകളാണ് സംസ്ഥാനത്തുള്ളത്.സുരക്ഷയുടെ ഭാഗമായി കടലിലേക്ക് പോകുന്ന ബോട്ടുകൾക്ക് ഏകീകൃത നിറം സർക്കാർ നിശ്ചയിച്ചെങ്കിലും പൂർണ്ണമായും നടപ്പാക്കിയിട്ടില്ല.കണവ,ചെമ്മീൻ തുടങ്ങിയ മത്സ്യങ്ങളാണ് നിരോധനം കഴിഞ്ഞാൽ ആദ്യം ലഭിക്കുക.ഇവയ്‌ക്കായി പ്രത്യേക വലകളാണ് ഉണ്ടാക്കിയിരിക്കുന്നത്.ഡിസംബർ-ജനുവരി മാസങ്ങളിൽ മൽസ്യങ്ങളുടെ പ്രജനനം നടക്കുന്നതിനാൽ ആ സമയത്ത് നിരോധനം ഏർപ്പെടുത്തണമെന്നാണ് മൽസ്യ തൊഴിലാളികളുടെ ആവശ്യം.

അക്രമങ്ങൾ ആവർത്തിക്കാതിരിക്കാൻ അണികളെ ബോധവൽക്കരിക്കും

keralanews violence will not be repeated

തിരുവനന്തപുരം:തലസ്ഥാനത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ബിജെപി – ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി. അക്രമങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് മുഖ്യമന്ത്രി വിളിച്ച ചര്‍ച്ചയില്‍ ധാരണയായി. രണ്ട് പാര്‍ട്ടികളുടെയും അണികള്‍ക്ക് നിര്‍ദേശം നല്‍കും. തിരുവനന്തപുരത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവം ദൌര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആഗസ്ത് ആറിന് സര്‍വകക്ഷിയോഗം ചേരാനും യോഗത്തില്‍ ധാരണയായി.സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ബിജെപി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍, ഒ രാജഗോപാല്‍ എംഎല്‍എ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. സമാധാനശ്രമങ്ങള്‍ക്ക് ബിജെപി നേതാക്കള്‍ പിന്തുണ പ്രഖ്യാപിച്ചു.

ആർ.എസ്.എസ് പ്രവർത്തകൻ രാജേഷിന്റേത് രാഷ്ട്രീയ കൊലപാതകം തന്നെയെന്ന് എഫ്.ഐ.ആർ

keralanews rss worker rajeshs death is political murder

തിരുവനന്തപുരം:തലസ്ഥാനത്ത് ആർ.എസ്.എസ് പ്രവർത്തകൻ രാജേഷിന്റേത് രാഷ്ട്രീയ കൊലപാതകം തന്നെയെന്ന് വ്യക്തമാക്കി പോലീസിന്റെ പ്രഥമ വിവര റിപ്പോർട്ട്.പ്രദേശത്തു കുറച്ചു കാലമായി നിലനിൽക്കുന്ന രാഷ്ട്രീയ സംഘർഷങ്ങളുടെ ഭാഗമാണ് കൊലപാതകമെന്ന് എഫ്.ഐ ആറിൽ പറയുന്നു.11 പേർ കൊലപാതകത്തിൽ പങ്കാളികളാണ്.കൊലപാതകത്തിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഗൂഢാലോചനയെ കുറിച്ച് കൂടുതൽ അന്വേഷണം ആവശ്യമാണെന്നും എഫ്.ഐ ആറിൽ പറയുന്നു.അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.കൊലപാതകത്തിൽ നേരിട്ട് പങ്കാളികളായ  നാലുപേർ ഒളിവിലാണ്.ശനിയാഴ്ച രാത്രി ഒൻപതു മണിയോടെയാണ് രാജേഷിനെ അക്രമി സംഘം വെട്ടി കൊലപ്പെടുത്തിയത്.89 വെട്ടുകളാണ് രാജേഷിന്റെ ശരീരത്തിൽ ഉണ്ടായിരുന്നത്.

ദിലീപിന്റെ മാനേജർ അപ്പുണ്ണി അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി

keralanews appunni appeared before the investigation team

കൊച്ചി:നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ദിലീപിന്റെ മാനേജർ അപ്പുണ്ണി അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി.ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ട് അപ്പുണ്ണിക്ക്‌ കോടതി നോട്ടീസ് നൽകിയിരുന്നു.അപ്പുണ്ണിയുടെ മുൻ‌കൂർ ജാമ്യാപേക്ഷയും കോടതി തള്ളിയിരുന്നു.കേസിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് തെളിയിക്കുന്നതിന് അപ്പുണ്ണിയെ ഇന്ന് ചോദ്യം ചെയ്യും.ദിലീപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയപ്പോൾ മുതൽ അപ്പുണ്ണിയിലേക്കും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു.എന്നാൽ ഒളിവിൽ പോയ അപ്പുണ്ണിയെ കണ്ടെത്താൻ പൊലീസിന് സാധിച്ചിരുന്നില്ല.പൾസർ സുനി നിരവധി തവണ അപ്പുണ്ണിയെ വിളിച്ചതായുള്ള രേഖകൾ പൊലീസിന് ലഭിച്ചിരുന്നു.

മാധ്യമ പ്രവർത്തകരോട് ഇറങ്ങിപ്പോകാൻ ആക്രോശിച്ച് മുഖ്യമന്ത്രി

keralanews chief minister shouted at media persons

തിരുവനന്തപുരം:തലസ്ഥാനത്തെ രാഷ്ട്രീയ സംഘർഷാവസ്ഥയെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിൽ നടക്കുന്ന സമാധാന ചർച്ച റിപ്പോർട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെ മുഖ്യമന്ത്രി ശകാരിച്ചു പുറത്താക്കി.മസ്കറ്റ് ഹോട്ടലിൽ നടക്കുന്ന ചർച്ച റിപ്പോർട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെയാണ് ‘കടക്കൂ പുറത്ത്’ എന്നാക്രോശിച്ചു കൊണ്ട് മുഖ്യമന്ത്രി ഇറക്കി വിട്ടത്.സമാധാന യോഗം റിപ്പോർട് ചെയ്യാൻ മാധ്യമ പ്രവർത്തകർക്ക് വിലക്കുണ്ടായിരുന്നില്ല.ഇവരെയെല്ലാം ആരാണ് ഇങ്ങോട്ടു കടത്തി വിട്ടതെന്ന് മുഖ്യമന്ത്രി അധികൃതരോട് തിരക്കുന്നുണ്ടായിരുന്നു.പുറത്തു പോകണമെന്നാവശ്യപ്പെട്ടപ്പോൾ മാധ്യമ പ്രവർത്തകർ ഓരോരുത്തരായി പുറത്തേക്കു പോകുമ്പോഴായിരുന്നു കടക്കു പുറത്ത് എന്ന് മുഖ്യമന്ത്രി വീണ്ടും കയർത്ത്.സി.പി.എം സംസ്ഥാന  സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.ഇവരെ കൂടാതെ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ,ഓ.രാജഗോപാൽ,ആർ.എസ്.എസ് നേതാവ് പി.ഗോപാലൻകുട്ടി എന്നിവരാണ് ചർച്ചയിൽ പങ്കെടുക്കുന്നത്.ജസ്റ്റിസ് പി.സദാശിവന് നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ചർച്ച.ചർച്ചയ്ക്കു ശേഷം സമാധാനത്തിനു പൊതു അഭ്യർത്ഥന നടത്തുമെന്ന് മുഖ്യമന്ത്രി ഗവർണ്ണർക്ക് ഉറപ്പു നൽകി.

കോട്ടയത്ത് സി.ഐ.ടി.യു.ഡി.വൈ.എഫ്.ഐ ഓഫീസുകൾക്കു നേരെ ആക്രമണം

keralanews attack towards citu dyfi offices in kottayam

കോട്ടയം:സംസ്ഥാനത്തു ആക്രമണം തുടരുന്നു.കോട്ടയത്ത് സി.ഐ.ടി.യു.ഡി.വൈ.എഫ്.ഐ ഓഫീസുകൾക്കു നേരെ ആക്രമണം.സംഘമായി എത്തിയ അക്രമികൾ ഓഫീസുകൾ അടിച്ചു തകർത്തു.രാത്രിയോടെ കോട്ടയത്തെ ആർ.എസ്.എസ് ജില്ലാ കാര്യാലയത്തിന് നേരെ കല്ലെറിഞ്ഞിരുന്നു.ബൈക്കിലെത്തിയ രണ്ടുപേരാണ് കല്ലെറിഞ്ഞതെന്നാണ് ഓഫീസിലുള്ളവരുടെ മൊഴി.ഇതിനു പിന്നാലെയാണ് സി.ഐ.ടി.യു ഓഫീസ് അടക്കമുള്ളവയ്ക്കു നേരെ കല്ലേറുണ്ടായത്.തിരുവനന്തപുരത്തു ആർ.എസ്.എസ് കാര്യവാഹക് രാജേഷിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചു ബിജെപി ആഹ്വാനം നൽകിയ ഹർത്താലിനിടെ ആയിരുന്നു കോട്ടയത്തും സംഘർഷം.

വിലാപ യാത്രയ്ക്കിടെ തിരുവനന്തപുരത്ത് വീണ്ടും സംഘർഷം

keralanes conflict again in trivandrum

തിരുവനന്തപുരം:ആർ.എസ്.എസ് പ്രവർത്തകൻ രാജേഷിന്റെ മൃതദേഹവും വഹിച്ചു കൊണ്ടുള്ള വിലാപയാത്രയ്ക്കിടെ തലസ്ഥാനത്തു വീണ്ടും സംഘർഷം.തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിന് മുൻപിൽ കല്ലേറുണ്ടായി.വിലാപയാത്രയുമായി വന്ന സംഘത്തിൽ പെട്ടവർ സിപിഎമ്മിന്റെ കൊടിതോരണങ്ങൾ വ്യാപകമായി നശിപ്പിച്ചു.എൻ.ജി.ഒ യൂണിയൻ ഓഫീസിനു നേരെയും സ്ടുടെന്റ്റ് സെന്ററിന് നേരെയും കല്ലേറുണ്ടായി. യൂണിവേഴ്സിറ്റി കോളേജ് പരിസരത്ത് എസ്.എഫ്.ഐ പ്രവർത്തകന്റെ ബൈക്ക് കത്തിച്ചു.ബിജെപി പ്രവർത്തകർ നടത്തിയ കല്ലേറിൽ ഒരു പോലീസുകാരന് പരിക്കേറ്റു.

ഗുജറാത്ത് തീരത്തു നിന്നും 3500 കോടി രൂപയുടെ ഹെറോയിൻ പിടികൂടി

keralanews heroin worth rs3500crores seized from gujarath

അഹമ്മദാബാദ്:ഗുജറാത്ത് തീരത്തു നിന്നും പനാമ രെജിസ്ട്രേഷനുള്ള കപ്പലിൽ നിന്നും 3500 കോടി രൂപ വിലമതിക്കുന്ന 1500 കിലോഗ്രാം മയക്കുമരുന്ന് തീര സംരക്ഷണ സേന പിടികൂടി.കപ്പലിലെ എട്ടു ജീവനക്കാരെയും കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.എം.വി ഹെന്റി എന്ന് പേരുള്ള കപ്പലാണ് മൂന്നു ദിവസം നീണ്ടുനിന്ന നീക്കത്തിനൊടുവിൽ പിടിച്ചെടുത്തത്.ഇത് ഇറാനിൽ നിന്നും എത്തിയതാണെന്നു ഉദ്യോഗസ്ഥർ വ്യക്തമാക്കി.ഗുജറാത്തിലെ അലാങ് വഴി മയക്കുമരുന്ന് രാജ്യത്തേക്ക് എത്തിക്കാനുള്ള നീക്കമാണ് രഹസ്യ വിവരത്തെ തുടർന്ന് തീര സംരക്ഷണ സേന പരാജയപ്പെടുത്തിയത്.

നടി താരാ കല്യാണിന്റെ ഭർത്താവ് രാജാറാം ഡെങ്കി പനി ബാധിച്ചു മരിച്ചു

keralanews actress thara kalyans husband died due to dengue fever

കൊച്ചി:പ്രമുഖ നടിയും നർത്തകിയുമായ താരാ കല്യാണിന്റെ ഭർത്താവ് രാജാറാം ഡെങ്കി പനി ബാധിച്ചു മരിച്ചു.എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.അണുബാധ ഉണ്ടായതിനെ തുടർന്ന് അദ്ദേഹത്തെ ഈ മാസം 22നു തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു.നർത്തകൻ,നൃത്ത സംവിധായകൻ,ചാനൽ അവതാരകൻ എന്നീ നിലകളിൽ പ്രശസ്തനായ രാജാറാം സീരിയലിലും സിനിമകളിലും ചെറിയ വേഷങ്ങളിലും അഭിനയിച്ചിട്ടുണ്ട്.താരാ കല്യാണിനൊപ്പം നൃത്ത വേദികളിലും സജീവമായിരുന്ന ഇദ്ദേഹം നൃത്താദ്ധ്യാപകൻ എന്ന നിലയിലാണ് കൂടുതലായും അറിയപ്പെട്ടിരുന്നത്.