News Desk

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട

keralanews goldhunt in nedumbasseri airport

കൊച്ചി:പെർഫ്യൂം ബോട്ടിലിനകത്ത് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 27 ലക്ഷം രൂപ വില വരുന്ന സ്വർണം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടികൂടി.രാവിലെ ജി9 0425 എയർ അറേബ്യാ വിമാനത്തിൽ ഷാർജയിൽ നിന്നും എത്തിയ കോഴിക്കോട് സ്വദേശി ഷംസീർ(23) ആണ് പിടിയിലായത്.920.500 ഗ്രാം സ്വർണമാണ് ഇയാളിൽ നിന്നും പിടികൂടിയത്.എട്ടു പെർഫ്യൂം ബോട്ടിലുകളുടെ അടപ്പുകളിൽ ചെറിയ സ്വർണ്ണ കട്ടികളുടെ രൂപത്തിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്.

ദിലീപിന്റെ ജാമ്യാപേക്ഷ തിങ്കളാഴ്ച വീണ്ടും ഹൈക്കോടതിയില്‍

keralanews dileep will again give bail application in the high court

കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ ദിലീപ് വീണ്ടും ഹൈക്കോടതിയില്‍ തിങ്കളാഴ്ച ജാമ്യാപേക്ഷ നല്‍കും. ദിലീപിനു വേണ്ടി അഡ്വ.രാമന്‍പിള്ള കേസിന്‍റെ വക്കാലത്ത് ഏറ്റെടുത്തു. ആലുവ സബ് ജയിലില്‍ അഭിഭാഷകര്‍ ഒന്നര മണിക്കൂറോളം കൂടിക്കാഴ്ച നടത്തി.അഡ്വ.രാംകുമാറിനെ ഒഴിവാക്കിയാണ് രാമന്‍പിള്ളക്ക് വക്കാലത്ത് നല്‍കിയിരിക്കുന്നത്. കേസ് നടത്തിപ്പില്‍ അഡ്വ രാംകുമാറിന് വീഴ്ച പറ്റിയെന്ന വിലയിരുത്തലിലാണ് പുതിയ അഭിഭാഷകനെ കേസ് ഏല്‍പ്പിച്ചത്. മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയപ്പോള്‍ സെഷന്‍സ് കോടതിയില്‍ പോകാതെ ഹൈക്കോടതിയെ സമീപിച്ചത് ദിലീപിന്‍റെ ഒരവസരം നഷ്ടപ്പെടുത്തിയെന്ന് നേരത്തെ വിമര്‍ശം ഉണ്ടായിരുന്നു.ആലുവ സബ് ജയിലില്‍ രാമന്‍പിള്ള അസോസിയേറ്റ്സിലെ ഫിലിപ്പ് ടി വര്‍ഗീസ്, സുജീഷ് മേനോന്‍ എന്നീ അഭിഭാഷകര്‍ എത്തിയാണ് വക്കാലത്ത് ഒപ്പിട്ട് വാങ്ങിയത്. ദിലീപുമായി വിശദമായ കൂടിക്കാഴ്ച നടത്തി പുറത്തിറങ്ങിയ അഭിഭാഷകര്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല. അഭിഭാഷകരെ ദിലീപിന്‍റെ സഹോദരന്‍ അനൂപും സഹോദരി ഭര്‍ത്താവും അനുഗമിച്ചിരുന്നു.

രണ്ടു പതിറ്റാണ്ടിനു ശേഷം പാകിസ്ഥാനിൽ ഹിന്ദു മന്ത്രി

keralanews a hindu minister in pakisthan after two decades

ഇസ്ലാമാബാദ്:രണ്ടു പതിറ്റാണ്ടിനു ശേഷം പാക്കിസ്ഥാനിൽ ഒരു ഹിന്ദു മന്ത്രി അധികാരത്തിലെത്തി.ദർശൻ ലാലാണ് നാലു പ്രവിശ്യയുടെ ഏകോപന ചുമതലയുള്ള മന്ത്രിയായി അധികാരമേറ്റത്.സിന്ധിലെ ഗോഡ്‌കി ജില്ലയിൽ ഡോക്റ്ററായി സേവനം അനുഷ്ഠിച്ചുവരികയായിരുന്ന ദർശൻ ലാൽ പുനസംഘടനയെ തുടർന്നാണ് മന്ത്രിസഭയിൽ ഇടം പിടിച്ചത്.രണ്ടാം തവണയാണ് ദേശീയ അസ്സംബ്ലിയിൽ എത്തുന്നത്.ന്യൂനപക്ഷ സംവരണ സീറ്റിലാണ് അദ്ദേഹം മത്സരിച്ചത്.

സ്പെഷ്യൽ തഹസിൽദാരെ മൂന്നാർ കളക്ടർ സസ്‌പെൻഡ് ചെയ്തു

keralanews special thahasildar suspended by collector

മൂന്നാർ:മൂന്നാർ കയ്യേറ്റം സംബന്ധിച്ച് തെറ്റായ റിപ്പോർട് സമർപ്പിച്ചതിനെ തുടർന്ന് സ്പെഷ്യൽ തഹസിൽദാരെ കലക്റ്റർ സസ്‌പെൻഡ് ചെയ്തു.കെ.എസ് ജോസഫിനെയാണ് സസ്‌പെൻഡ് ചെയ്തത്.സ്പെഷ്യൽ തഹസിൽദാർ കെ.എസ് ജോസെഫിനെയാണ് കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന്റെ ചുമതല നൽകിയിരുന്നത്.കയ്യേറ്റം ഒഴിപ്പിക്കാതെ സ്ഥലം ഒഴിപ്പിച്ചെന്നു റിപ്പോർട് സമർപ്പിച്ചതിനെ തുടർന്നാണ് തഹസിൽദാർക്കെതിരെ നടപടി സ്വീകരിച്ചത്.

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ;വോട്ടെടുപ്പ് പൂർത്തിയായി

keralanews vice president election is over

ന്യൂഡൽഹി:ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് പൂർത്തിയായി.771 എം പി മാർ വോട്ട് ചെയ്തു.മുസ്ലിം ലീഗിന്റെ രണ്ടു എം പിമാരുൾപ്പെടെ പതിനാലുപേർക്കു വോട്ടു ചെയ്യാനായില്ല.മുസ്ലിം ലീഗിന്റെ പി.കെ കുഞ്ഞാലിക്കുട്ടിക്കും അബ്ദുൽ വഹാബിനുമാണ് വോട്ടു ചെയ്യാൻ സാധിക്കാഞ്ഞത്.വോട്ടിങ് സമയം കഴിഞ്ഞാണ് ഇവർ പാർലിമെന്റിൽ എത്തിയത്.

ജുനൈദിന്റെ കുടുംബത്തിന് സിപിഎം പത്തുലക്ഷം രൂപ നൽകും

keralanews cpm will give ten lakh rupees for junaids family

തിരുവനന്തപുരം:ബീഫ് കൈവശം വെച്ചു എന്നാരോപിച്ചു അക്രമികൾ ഓടുന്ന തീവണ്ടിയിലിട്ട് മർദിച്ചു കൊന്ന ഹരിയാന സ്വദേശിയും മദ്രസ വിദ്യാർത്ഥിയുമായ ജുനൈദിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ നൽകാൻ സിപിഎം സംസ്ഥാന കമ്മിറ്റി തീരുമാനം.കഴിഞ്ഞ ദിവസം ഡൽഹിയിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ജുനൈദിന്റെ മാതാപിതാക്കളും കുടുംബാംഗങ്ങളും സന്ദർശിച്ചിരുന്നു.രാജ്യത്തെ  മതനിരപേക്ഷ സമൂഹം എന്നും പിന്തുണയുമായി കൂടെയുണ്ടാകുമെന്നു മുഖ്യമന്ത്രി പറഞ്ഞു.പാർട്ടി കേന്ദ്ര കമ്മിറ്റി വഴിയാകും തുക ജുനൈദിന്റെ കുടുംബത്തിന് കൈമാറുക.

ഡി സിനിമാസ് പൂട്ടിയതിനെതിരെ ഫിയോക് നിയമനടപടിക്ക്

keralanews fiok is moving for legal action

കൊച്ചി:നടൻ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് പൂട്ടിയതിനെതിരെ തീയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് നിയമനടപടിക്ക്.തീയേറ്ററിൽ ജനറേറ്റർ പ്രവർത്തിപ്പിക്കാൻ അനുമതിയില്ലെന്നു ആരോപിച്ചാണ് തീയേറ്റർ അടച്ചു പൂട്ടാൻ തീരുമാനിച്ചത്.എന്നാൽ ഡി സിനിമാസിന് 2017 ഡിസംബർ വരെ പ്രവർത്തിക്കാൻ അനുമതിയുണ്ടെന്ന് തീയേറ്റർ ഉടമകളുടെ സംഘടന വ്യക്തമാക്കി.വിജിലെൻസ് അന്വേഷണം തീരുന്നതു വരെ തീയേറ്റർ പ്രവർത്തിപ്പിക്കരുതെന്നാണ് നിർദേശം.ചാലക്കുടി നഗരസഭാ കൌൺസിൽ ഏകകണ്ഠമായാണ് തീരുമാനമെടുത്തത്.നിർമാണാനുമതി നൽകിയതിൽ ക്രമക്കേടുണ്ടെന്ന് നഗരസഭാ അംഗങ്ങൾ പറഞ്ഞിരുന്നു.

നിയന്ത്രണം വിട്ട ബസ്സ് ജീപ്പും കാറും ഇടിച്ചു തകർത്തു;ആറ് മരണം

keralanews six died in bus accident in kozhikode

കോഴിക്കോട്:വയനാട് ചുരത്തിന്റെ അടിവാരത്തു നിയന്ത്രണം വിട്ട ബസ് ജീപ്പിലും കാറിലുമിടിച്ചു ആറുപേർ മരിച്ചു.കോഴിക്കോടുനിന്നും സുൽത്താൻ ബത്തേരിയിലേക്കു പോവുകയായിരുന്ന രാജഹംസം ബസാണ് കൈതപ്പൊയിൽ അപകടത്തിൽപെട്ടത്.ഉച്ചയ്ക്ക് 2.30 ഓടെ ആയിരുന്നു സംഭവം.മരിച്ചവരിൽ മൂന്നുപേർ കുട്ടികളാണ്.വയനാട്ടിൽ നിന്നും വരികയായിരുന്ന കാറിൽ ബസ് ഇടിക്കുകയും തുടർന്ന് നിയന്ത്രണം വിട്ട ബസ് ജീപ്പ് ഇടിച്ചു തകർക്കുകയും ആയിരുന്നു.മൃതദേഹങ്ങൾ കൈതപ്പൊയിലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.അപകടത്തിൽ നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്.ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.ജീപ്പ് ഡ്രൈവർ വടുവഞ്ചാൽ സ്വദേശി പ്രമോദ്,കൊടുവള്ളി സ്വദേശികളായ ആയിഷ,ലൂഹ,മുഹമ്മദ് നിഷാൽ, ജിഷ,ഫാത്തിമ എന്നിവരാണ് മരിച്ചത്.ജീപ്പിലുണ്ടായിരുന്നവരാണ് മരിച്ചവരിലേറെയും.

നടിയെ ആക്രമിച്ച കേസ്: നാദിര്‍ഷായുടെ സഹോദരനെ ചോദ്യം ചെയ്യുന്നു

keralanews police interrogating nadirshas brother

ആലുവ: നടിയെ ആക്രമിച്ച കേസില്‍ സംവിധായകനും നടനുമായ നാദിര്‍ഷായുടെ സഹോദരന്‍ സമദിനെ അന്വേഷണ സംഘം ആലുവ പോലീസ് ക്ലബ്ബിലേക്ക് വിളിപ്പിച്ചു. ദിലീപിന്റെ സ്‌റ്റേജ് ഷോകളിലും സിനിമകളിലും സജീവ സാന്നിദ്ധ്യമാണ് ഗായകന്‍ കൂടിയായ സമദ്. ഈ സാഹചര്യത്തിലാണ് അന്വേഷണ സംഘം ഇദ്ദേഹത്തെ ചോദ്യം ചെയ്യുന്നത്.അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ ബൈജു.കെ.പൗലോസും ചോദ്യം ചെയ്യലിന് എത്തിയിട്ടുണ്ട്.ഒരുമാസത്തിനുള്ളില്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണ സംഘം. നടന്‍ ദിലീപ് ജാമ്യത്തിന് വീണ്ടും ഹൈക്കോടതിയെ സമീപിപ്പിക്കാനൊരുങ്ങുന്ന സാഹചര്യത്തിലാണ് കുറ്റപത്രം ഉടന്‍ തയ്യാറാക്കാന്‍ ഒരുങ്ങുന്നത്.

ജി.എസ്.ടി കൌണ്‍സില്‍ യോഗം ഇന്ന്; ഹോട്ടല്‍ നികുതികുറക്കാന്‍ കേരളം

keralanews gst counsil meet today

ഡൽഹി:ജി.എസ്.ടി കൌണ്‍സില്‍ യോഗം ഇന്ന് ദല്‍ഹിയില്‍ ചേരും. ജി.എസ്.ടി നടപ്പിലാക്കിയ ശേഷമുള്ള ഒരു മാസത്തെ അവലോകനം ഇന്നത്തെ യോഗത്തില്‍ നടക്കും.നികുതി കുറഞ്ഞ ഉല്‍പ്പന്നങ്ങളുടെ വിലക്കുറവിന്‍റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് കിട്ടാന്‍ ലാഭവിരുദ്ധ ചട്ടത്തിന് യോഗം രൂപം നല്‍കും. കൊള്ളലാഭം എടുക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനുള്ള വ്യവസ്ഥയും ചട്ടത്തിലുണ്ടാകും. ഉപയോഗശൂന്യമായ ഉത്പന്നങ്ങള്‍,  ഹോട്ടല്‍ ഉള്‍പ്പടെയുള്ളവയുടെ നികുതി നിരക്ക് കുറയ്ക്കണമെന്ന് കേരളം യോഗത്തില്‍ ആവശ്യപ്പെടും.