News Desk

പ്രളയക്കെടുതിയില്‍ കേരളത്തിന് സഹായവുമായി കേന്ദ്ര സര്‍ക്കാര്‍; 50,000 ടണ്‍ അരി അധിക വിഹിതമായി നല്‍കും

keralanews central government to assist kerala in flood relief an additional 50000 tonnes of rice will be provided

ന്യൂഡൽഹി: പ്രളയക്കെടുതിയില്‍ കേരളത്തിന് സഹായവുമായി കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനത്തിന് 50,000 ടണ്‍ അരി നല്‍കുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ സംസ്ഥാനത്തിന് ഉറപ്പ് നല്‍കി. ദില്ലിയില്‍ കേന്ദ്രമന്ത്രിയും മുഖ്യമന്ത്രി പിണറായി വിജയനുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് സംസ്ഥാനത്തിന് ആശ്വാസമാകുന്ന നിര്‍ണ്ണായക പ്രഖ്യാപനം കേന്ദ്രമന്ത്രി നടത്തിയത്.ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളില്‍ നിന്ന് ജയ, സുരേഖ വിഭാഗത്തിലുള്ള അരി കേരളത്തിന് കൂടുതല്‍ ലഭ്യമാക്കും. ഇത് നവംബര്‍ മാസം മുതല്‍ പരിഗണിക്കാമെന്ന് കേന്ദ്ര മന്ത്രി വ്യക്തമാക്കി. അന്ത്യോദയ അന്ന യോജന (എ.എ.വൈ), പ്രയോരിറ്റി ഹൗസ് ഹോള്‍ഡ് (പി എച് എച്) പ്രയോറിറ്റി വിഭാഗങ്ങളുടെ എണ്ണം എന്‍ എഫ് എസ് എ മാനദണ്ഡമനുസരിച്ച്‌ കേരളത്തിന് കേന്ദ്രം അനുവദിച്ചിട്ടുള്ളത് 1,54,80,040 ആണ്.എന്നാൽ ഈ വിഭാഗങ്ങളിൽ കേരളത്തിൽ കൂടുതൽ ഗുണഭോക്താക്കളുണ്ട്. അയതിനാൽ ഇത് സംബന്ധിച്ച നിബന്ധനകൾ പരിഷ്‌കരിക്കണം എന്ന് കൂടിക്കാഴ്ചയിൽ കേരളം ആവശ്യപ്പെട്ടു. സംസ്ഥാനം മാനദണ്ഡങ്ങൾ നിശ്ചയിച്ച് ഉത്തരവ് ഇറക്കിയിട്ടുണ്ടെന്ന വസ്തുതയും ചൂണ്ടിക്കാട്ടി.

കുഞ്ഞിനെ നഷ്ടപ്പെട്ട സംഭവം;അനുപമ സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാരം തുടങ്ങി

keralanews Incident of missing baby anupama started hunger strike infront of secretariate

തിരുവനന്തപുരം: നഷ്ടപ്പെട്ട സ്വന്തം കുഞ്ഞിനെ തിരികെ കിട്ടാനായി മുന്‍ എസ്.എഫ്.ഐ നേതാവായ അനുപമ എസ്. ചന്ദ്രന്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ നിരാഹാരം തുടങ്ങി. ഇന്ന് രാവിലെ പത്തോടെയാണ് അനുപമ സമരം ആരംഭിച്ചത്. വൈകിട്ട് അഞ്ച് വരെയാണ് സമരം. ഭര്‍ത്താവ് അജിത്തിനൊപ്പമാണ് അനുപമ നിരാഹാരമിരിക്കുന്നത്.പൊലീസില്‍ വിശ്വാസം നഷ്ടപ്പെട്ടു. വനിതാകമ്മീഷന്‍ നടപടികളിലും വിശ്വാസമില്ലെന്നും അനുപമ പ്രതികരിച്ചു.കുഞ്ഞിനെ നഷ്ടപ്പെട്ട് മാസങ്ങളായിട്ടും ഒരു വിവരവും ലഭിക്കാത്തതിനെ തുടർന്നാണ് പ്രതിഷേധ സമരത്തിലേക്ക് പോകുന്നത്.അമ്മയിൽ നിന്നും കുഞ്ഞിനെ മാറ്റിയ സംഭവം വിവാദമായതോടെ അന്വേഷണവുമായി സർക്കാരും പോലീസും രംഗത്തെത്തുകയായിരുന്നു. വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടതായി ആരോഗ്യമന്ത്രി വീണാ ജോർജും പറഞ്ഞിരുന്നു.ഏപ്രിൽ 19 നാണ് കുഞ്ഞിനെ കാണാനില്ലെന്ന പരാതി അനുപമ പേരൂർക്കട പോലീസിൽ നൽകുന്നത്. പലതവണ നേരിട്ട് പോയി. കുട്ടിയെ അന്വേഷിച്ച് കണ്ടെത്തുകയോ കേസെടുക്കുകയോ ഒന്നും ചെയ്തില്ലെന്ന് അനുപമ ആരോപിച്ചിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ 22ന് പ്രസവിച്ച ശേഷം ആശുപത്രിയിൽ നിന്നും മടങ്ങും വഴി തിരുവനന്തപുരം ജഗതിയിൽവെച്ച് തന്റെ അച്ഛനും അമ്മയും ചേർന്ന് കുഞ്ഞിനെ ബലമായി എടുത്തുകൊണ്ടുപോയെന്നാണ് പരാതി.

ഭര്‍ത്താവിനെ കൊന്ന് കെട്ടിത്തൂക്കിയ കേസ്;ഭാര്യയും സുഹൃത്തുക്കളുമടക്കം അഞ്ചുപേർ അറസ്റ്റിൽ

keralanews case of husband killed five including wife and friends arrested

കാസർകോട് :കാസര്‍കോട് കുന്താപുരത്ത് ഭർത്താവിനെ കൊന്ന് കെട്ടിതൂക്കിയ കേസിൽ ഭാര്യയും സുഹൃത്തുക്കളും അടക്കം അഞ്ചുപേർ അറസ്റ്റിൽ.മമത, സുഹൃത്തുക്കളായ ദിനകര്‍, കുമാര്‍, പ്രായപൂർത്തിയാകാത്ത രണ്ടുപേർ എന്നിവരെയാണ് പോലീസ് പിടികൂടിയത് .കുന്താപുരം അമ്ബാറു മൊഡുബഗെ സ്വദേശി നാഗരാജിനെയാണ്(36) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.മാനസിക പ്രശ്‌നത്തെ തുടര്‍ന്ന് നാഗരാജ് തൂങ്ങിമരിച്ചതെന്നാണ് യുവതി പൊലീസില്‍ മൊഴി നല്‍കിയത്. സംഭവത്തില്‍ സംശയം തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മരണകാരണം കൊലപാതകമെന്ന് കണ്ടെത്തിയത് .കര്‍ണാടക സ്വദേശിയായ നാഗരാജ് 10 വര്‍ഷം മുൻപാണ് മമതയെ പ്രണയിച്ച്‌ വിവാഹം കഴിച്ചത്. വിവാഹത്തില്‍ ഇവര്‍ക്ക് മൂന്ന് കുട്ടികളുണ്ട്. നാഗരാജിന്റെ മൃതദേഹത്തില്‍ കണ്ട പാടുകളാണ് പൊലീസിന് തുമ്പായത്. മരണത്തിൽ സംശയം പ്രകടിപ്പിച്ച് നാഗരാജിന്റെ സഹോദരി നാഗരത്ന കുന്താപുരം പോലീസിൽ പരാതി നൽകിയിരുന്നു. ഭാര്യയും സുഹൃത്തുക്കളും തന്നെ ഭീഷണിപ്പെടുത്തുന്നതായി നാഗരാജ് സഹോദരിയോട് പറഞ്ഞെന്നായിരുന്നു പരാതി. ചോദ്യം ചെയ്തതോടെ മമത കുറ്റം സമ്മതിച്ചു. സുഹൃത്തുക്കളുടെ സഹായത്തോടെയായിരുന്നു കൊലപാതകമെന്ന് മമത വെളിപ്പെടുത്തി. പ്രതികളിലൊരാളുമായി മമത അടുപ്പത്തിലാണെന്ന് പോലീസ് വ്യക്തമാക്കി.

തെക്കന്‍ തമിഴ്നാട് തീരത്ത് ചക്രവാതച്ചുഴി രൂപപ്പെട്ടു;സംസ്ഥാനത്ത് നാല് ദിവസത്തേക്ക് ശക്തമായ ഇടിയോട് കൂടിയ മഴയ്‌ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

keralanews cyclone forms along southern tamilnadu thundershowers expected in the state for four days yellow alert in five districts

തിരുവനന്തപുരം: തെക്കന്‍ തമിഴ്നാട് തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴി കാരണം സംസ്ഥാന വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂർ,പാലക്കാട്,മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തില്‍ ഇന്ന് ശക്തമായ ഇടിമിന്നലിനും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗമുള്ള കാറ്റിനും സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. അറബിക്കടലില്‍ കര്‍ണാടക തീരത്തോട് ചേര്‍ന്ന് ന്യൂനമര്‍ദ്ദം രൂപപ്പെടുന്നുണ്ട്. ഇതിന്റെ ഫലമായി തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ കൂടുതല്‍ ശക്തിപ്പെട്ടേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.അതിനിടെ സംസ്ഥാനത്ത് മഴക്കെടുതി നേരിടുന്നതിന് വില്ലേജ് ഓഫീസര്‍മാര്‍ക്ക് ഇരുപത്തി അയ്യായിരം രൂപ വീതം മുന്‍കൂര്‍ പണം അനുവദിച്ച്‌ സര്‍ക്കാര്‍ ഉത്തരവായി. ജില്ലാ കളക്ടര്‍മാര്‍ക്ക് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കി. ദുരിതാശ്വാസ ക്യാമ്പുകൾ പെട്ടന്ന് തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ അതിനു വേണ്ടിയാണ് പണം അനുവദിച്ചത്. ഡിസംബര്‍ 31 ന് മുൻപ് ഇത് സംബന്ധിച്ച്‌ കണക്ക് സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.

സംസ്ഥാനത്ത് ഇന്ന് 9361 പേർക്ക് കൊറോണ സ്ഥിരീകരിച്ചു; 9401 പേർ രോഗമുക്തി നേടി

keralanews 9361 corona cases confirmed in the state today 9401 cured

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 9361 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 1552, തിരുവനന്തപുരം 1214, കൊല്ലം 1013, തൃശൂർ 910, കോട്ടയം 731, കോഴിക്കോട് 712, ഇടുക്കി 537, മലപ്പുറം 517, പത്തനംതിട്ട 500, കണ്ണൂർ 467, ആലപ്പുഴ 390, പാലക്കാട് 337, വയനാട് 310, കാസർഗോഡ് 171 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 99 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂൺ 14 വരെയുള്ള 292 മരണങ്ങളും, സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 172 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 27,765 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 39 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 9012 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 254 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 56 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 9401 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1309, കൊല്ലം 532, പത്തനംതിട്ട 183, ആലപ്പുഴ 401, കോട്ടയം 491, ഇടുക്കി 626, എറണാകുളം 1891, തൃശൂർ 1121, പാലക്കാട് 437, മലപ്പുറം 556, കോഴിക്കോട് 1004, വയനാട് 141, കണ്ണൂർ 519, കാസർഗോഡ് 190 എന്നിങ്ങനെയാണ് രോഗമുക്തിയായത്.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഹോമിയോ മരുന്ന് നല്‍കുന്നതിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി

keralanews high court has rejected a petition against giving homeopathic medicine to school children as part of the covid defense

കൊച്ചി: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഹോമിയോ പ്രതിരോധ മരുന്ന് നല്‍കാനുള്ള സര്‍ക്കാര്‍ നീക്കം തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ഹോമിയോ മരുന്നുകള്‍ പ്രതിരോധത്തിന് ഉപയോഗിക്കാമെന്ന് ആയുഷ് മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശമുണ്ടന്നും സുപ്രീം കോടതിയും ഹൈക്കോടതിയും ഇത് ശരിവച്ചിട്ടുണ്ടന്നും സര്‍ക്കാര്‍ അറിയിച്ചു.സര്‍ക്കാര്‍ ഉത്തരവില്‍ ഇടപെടേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. പാലാരിവട്ടം സ്വദേശി ഡോ. സിറിയക് അബി ഫിലിപ് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയാണ് ചീഫ് ജസ്റ്റfസ് എസ്. മണി കുമാറും ജസ്റ്റfസ് ഷാജി പി. ചാലിയും അടങ്ങുന്ന ബഞ്ച് പരിഗണിച്ചത്. ഹര്‍ജിക്കാരന്‍ നിവേദനം നല്‍കിയിട്ടില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. സംഘടന നിവേദനം നല്‍കിയിട്ടുണ്ടന്ന വാദം കോടതി തള്ളുകയും ചെയ്തു. ഹര്‍ജിക്കാരന്‍ നിവേദനം നല്‍കുകയാണെങ്കില്‍ പരിഗണിക്കാനും കോടതി നിര്‍ദേശിച്ചു. പ്രതിരോധ മരുന്നായ ആഴ്സനികം ആല്‍ബം ഫലപ്രദമാണന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലന്ന് ആരോപിച്ചായിരുന്നു ഹര്‍ജി. ശാസ്ത്രീയ പഠനം നടത്തി സുരക്ഷിതമാണന്ന് ഉറപ്പാക്കാതെയുള്ള മരുന്ന് വിതരണം ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാവുമെന്നും ഹര്‍ജിയില്‍ പറയുന്നു.18 വയസില്‍ താഴെയുള്ളവര്‍ക്ക് വാക്സിന്‍ നല്‍കാത്ത സാഹചര്യത്തില്‍ സ്ക്കൂളുകള്‍ തുറക്കുന്നത് കണക്കിലെടുത്താണ് ഹോമിയോ മരുന്ന് വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

കൊല്ലത്ത് ആംബുലൻസ് ഡ്രൈവർമാർ തമ്മിൽ തർക്കം;കുത്തേറ്റവരിൽ ഒരാൾ മരിച്ചു

keralanews dispute between ambulance drivers in kollam one stabbed to death

കൊല്ലം:കൊട്ടാരക്കരയില്‍ സ്വകാര്യ ആശുപത്രിയില്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മില്‍ നടന്ന കൂട്ടത്തല്ലില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.കഴുത്തിന് മാരകമായ കുത്തേറ്റ് ചികിത്സയിലായിരുന്ന കുന്നിക്കോട് സ്വദേശി രാഹുലാണ് മരിച്ചത്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ആഴത്തിലുള്ള കുത്തില്‍ കഴുത്തിലെ ഞരമ്പ് മുറിഞ്ഞതായിരുന്നു മരണകാരണം. രാഹുലിനൊപ്പം കുത്തേറ്റ വിഷ്ണു, സഹോദരന്‍ വിനീത് എന്നിവര്‍ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.കേസുമായി ബന്ധപ്പെട്ട് ആറുപേരെ പോലിസ് അറസ്റ്റു ചെയ്തിട്ടുണ്ട്. അഖില്‍, സജയകുമാര്‍, വിജയകുമാര്‍, ലിജിന്‍, രാഹുല്‍, സച്ചു എന്നിവരാണ് അറസ്റ്റിലായത്. ആംബുലന്‍സ്ഡ്രൈവര്‍മാര്‍മാരുടെ യൂണിയന്‍ പ്രസിഡന്റായ സിദ്ദീഖ് അടക്കമുളള മറ്റുപ്രതികള്‍ക്കായി അന്വേഷണം തുടരുകയാണെന്ന് പോലിസ്‌അറിയിച്ചു. ബുധനാഴ്ച രാത്രി കൊട്ടാരക്കര വിജയ ആശുപത്രിയില്‍ ഉണ്ടായ സംഘര്‍ഷത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. വടിവാളും, കരിങ്കല്ലും, ഇരുമ്പു ബോര്‍ഡുമടക്കം ഉപയോഗിച്ചായിരുന്നു ആക്രമണം.

കൂത്തുപറമ്പിൽ മകളെ പുഴയില്‍ എറിഞ്ഞു കൊലപ്പെടുത്തിയ കേസ്; പ്രതിയായ പിതാവിനെ ജോലിയില്‍ നിന്ന് സസ്‌പെൻഡ് ചെയ്തു

keralanews case of throwing daughter killed after throwing into river accused father suspended from job

കണ്ണൂര്‍ : കൂത്തുപറമ്പിൽ മകളെ പുഴയില്‍ എറിഞ്ഞു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പിതാവിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു . തലശ്ശേരി കുടുംബ കോടതിയിലെ റിക്കാര്‍ഡ്സ് അറ്റന്‍ഡര്‍ പാട്യം പത്തായകുന്നിലെ കെ പി ഷിജുവിനെതിരെയാണ് നടപടി എടുത്തിരിക്കുന്നത്. തലശ്ശേരി ജില്ലാ ജഡ്ജ് ജോബിന്‍ സെബാസ്റ്റ്യനാണ് ഷിജുവിനെതിരെ നടപടിയെടുത്തത്. മകള്‍ അന്‍വിതയെ പാത്തിപ്പാലം പുഴയില്‍ തള്ളിയിട്ടു കൊലപ്പെടുത്തി എന്നാണ് ഇയാൾക്കെതിരെയുള്ള കേസ്. കണ്ണൂര്‍ പാനൂരിലാണ് ഭാര്യയേയും കുഞ്ഞിനേയും ഭര്‍ത്താവ് പുഴയിലേക്ക് തള്ളിയിട്ടത്. ഭാര്യ സോനയെ നാട്ടുകാര്‍ രക്ഷിച്ച്‌ കരയ്ക്കു കയറ്റി.രണ്ടു വയസുകാരി അന്‍വിതയെ പുഴയില്‍ നിന്ന് പുറത്തെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. സംഭവ ശേഷം സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട ഷിജു പിറ്റേ ദിവസം ഉച്ചയോടെ മട്ടന്നൂരില്‍ നിന്നാണ് പിടിയിലായത്. അറസ്റ്റിലായ ഷിജു ഇപ്പോള്‍ റിമാന്‍ഡിലാണ്.

സംസ്ഥാനത്ത് മാറ്റി വെച്ച പ്ലസ് വൺ പരീക്ഷകൾ അടുത്തയാഴ്ച നടക്കും

keralanews the postponed plus one exams in the state will be held next week

തിരുവനന്തപുരം: സംസ്ഥാനത്ത് മാറ്റി വെച്ച പ്ലസ് വൺ പരീക്ഷകൾ ഈ മാസം 26 ന് നടക്കും. സമയത്തിൽ മാറ്റമില്ലന്ന് അധികൃതർ അറിയിച്ചു.ഈ മാസം ഒക്ടോബർ 18 മുതലായിരുന്നു പരീക്ഷകൾ നടത്താൻ മുൻപ് തീരുമാനിച്ചിരുന്നത്.സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായതിനെ തുടർന്ന് പരീക്ഷകൾ മാറ്റിവെയ്‌ക്കാൻ നിർദ്ദേശം നൽകുകയായിരുന്നു. അതേസമയം സെപ്തംബർ, ഒക്ടോബർ മാസങ്ങളിലായി നടന്ന പ്ലസ് വൺ പരീക്ഷകളുടെ ഉത്തരക്കടലാസ് മൂല്യനിർണയം കഴിഞ്ഞ ദിവസം സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ ആരംഭിച്ചു. 80 കേന്ദ്രങ്ങളിലായി 25,000 അദ്ധ്യാപകരാണ് മൂല്യനിർണയത്തിൽ പങ്കെടുക്കുന്നത്.

സംസ്ഥാനത്തെ തീയേറ്ററുകള്‍ തിങ്കളാഴ്ച തുറക്കും; സെക്കന്റ് ഷോകള്‍ക്കും അനുമതി

keralanews theaters in the state will open monday permission for second shows

തിരുവനന്തപുരം: സംസ്ഥാനത്തെ തീയേറ്ററുകള്‍ തിങ്കളാഴ്ച തുറക്കും.തീയേറ്റര്‍ ഉടമകളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. സെക്കന്റ് ഷോകള്‍ക്ക് അടക്കം അനുമതി ലഭിച്ചിട്ടുണ്ട്.വിനോദ നികുതിയില്‍ ഇളവ്, അടച്ചിട്ടിരുന്ന സമയത്തെ കെഎസ്‌ഇബിയിലെ ഫിക്സഡ് ഡെപ്പോസിറ്റിലെ ഇളവ് എന്നീ ആവശ്യങ്ങളാണ് തീയേറ്റര്‍ ഉമകള്‍ മുന്നോട്ട് വച്ചത്. ഇളവുമായി ബന്ധപ്പെട്ട് വകുപ്പുകളുമായും മുഖ്യമന്ത്രിയുമായും ചര്‍ച്ച ചെയ്യാം എന്ന് മന്ത്രി സജി ചെറിയാന്‍ തീയേറ്റര്‍ ഉടമകള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.ആദ്യ റിലീസിനെത്തുന്ന പ്രധാന ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പാണ്. നവംബര്‍ 12നാകും സിനിമ റിലീസ് ചെയ്യുക. ഒടിടി റിലീസ് ചെയ്യാനിരുന്ന ചിത്രമാണ് തീയേറ്റര്‍ റിലീസിലേക്ക് മാറിയത്.വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന മിഷന്‍ സി, ജോജു ജോര്‍ജ് നായകനാകുന്ന സ്റ്റാര്‍ എന്നീ ചിത്രങ്ങള്‍ ഒക്ടോബര്‍ 29ന് റിലീസ് പ്രഖ്യാപിച്ചിട്ടുണ്ട്.ആറുമാസത്തിന് ശേഷമാണ് സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറക്കുന്നത്. 50 ശതമാനം സീറ്റിങ് കപ്പാസിറ്റിയില്‍ പ്രവര്‍ത്തിക്കാനാണ് അനുമതി നല്‍കിയിട്ടുള്ളത്. ജീവനക്കാരും പ്രേക്ഷകരും രണ്ടു ഡോസ് വാക്‌സിന്‍ എടുത്തിരിക്കണമെന്നും നിബന്ധനയുണ്ട്.