News Desk

സ്വാശ്രയ മെഡിക്കൽ പ്രവേശനം;സർക്കാർ നിശ്ചയിച്ച അഞ്ചുലക്ഷം രൂപ ഫീസ് തുടരാമെന്ന് ഹൈക്കോടതി

keralanews admission to self financing medical colleges 5lakh rupees fee fixed by govt will continue

കൊച്ചി:സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിന്  സംസ്ഥാന സർക്കാർ നിശ്ചയിച്ച അഞ്ചു ലക്ഷം രൂപ ഫീസുമായി മുന്നോട്ടുപോകാമെന്ന് ഹൈക്കോടതി.അഡ്മിഷനും കൗൺസിലിംഗും ഉടൻ തുടങ്ങാമെന്നും ഹൈക്കോടതി ഉത്തരവിട്ടു.പഴയ ഫീസ് തുടരാമെന്ന തരത്തിലുള്ള  കരാർ ഇനി സ്വകാര്യ മെഡിക്കൽ മാനേജ്മെന്റുമായി സർക്കാർ ഉണ്ടാക്കരുത്.ഓരോ കോളേജിന്റെയും ഫീസ് ഘടന വ്യാഴാഴ്ച പ്രസിദ്ധീകരിക്കണമെന്നു ഹൈക്കോടതി വ്യക്തമാക്കി.സർക്കാർ നിശ്ചയിച്ചതിലും അധികമായി വരുന്ന തുക ബാങ്ക് ഗ്യാരന്റിയായി മാത്രം നൽകിയാൽ മതി.ഫീസ് എൻട്രൻസ് കമ്മീഷണറുടെ പേരിൽ ഡി.ഡി യായി അടക്കേണ്ടെന്നും ഹൈക്കോടതി നിർദേശിച്ചു.

കണ്ണൂരില്‍ ആര്‍എസ്എസ് നേതാവിന് കേന്ദ്രസേനയുടെ സുരക്ഷ

keralanews central armed force security for rss leader

കണ്ണൂർ:ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ വിഭാഗ് കാര്യവാഹക്  ചുണ്ടങ്ങപ്പൊയിലിലെ വി ശശിധരന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരിട്ട് സുരക്ഷ ഒരുക്കി.കണ്ണൂരില്‍ കേന്ദ്ര സേനയെ വിന്യസിക്കണമെന്ന് ബിജെപി ആവശ്യം ഉന്നയിച്ച് തുടങ്ങിയിട്ട് കാലം ഏറെയായി. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇതിനെ നഖശിഖാന്തം എതിര്‍ക്കുകയാണ്.ആര്‍എസ്എസിന്റെ കണ്ണൂര്‍വിഭാഗ് കാര്യവാഹകും കതിരൂര്‍ മനോജ് വധക്കേസിലെ പരാതിക്കാരനുമായ ചുണ്ടങ്ങപ്പൊയിലിലെ വി ശശിധരനാണ് നിലവില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സായുധ കമാന്‍ഡോ സുരക്ഷ ഒരുക്കിയിരിക്കുന്നത്.ഒരു ഹവീല്‍ദാരടങ്ങുന്ന അഞ്ചംഗ സിആര്‍പിഎഫ് കമാന്‍ഡോകള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ശശിധരനൊപ്പമുണ്ടാകും. സിപിഎം നേതാവ് പി ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതികൂടിയായ ശശിധരന് വധഭീഷണിയുണ്ടന്ന് കഴിഞ്ഞ ഏപ്രിലില്‍ രഹസ്യാന്വേക്ഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതനുസരിച്ച് കേരള പൊലീസിനെ സുരക്ഷക്ക് നിയോഗിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കുകയും ചെയ്തു. എന്നാല്‍ പൊലീസ് സുരക്ഷയിലും കെടി ജയകൃഷ്ണന്‍ കൊല്ലപ്പെട്ടത് ചൂണ്ടിക്കാട്ടി ശശിധരന് സുരക്ഷ നിഷേധിക്കുകയായിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം മുതല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ശശിധരന് നേരിട്ട് സുരക്ഷ ഭടന്മാരെ നിയോഗിച്ചത്.

മിസോറാം ലോട്ടറി വിൽപ്പന കേരളത്തിൽ നിർത്തിവെച്ചു

keralanews mizoram lottery sale stopped in kerala

തിരുവനന്തപുരം:മിസോറാം ലോട്ടറിയുടെ വിൽപ്പന കേരളത്തിൽ താൽക്കാലികമായി നിർത്തി വെച്ചു.വിൽപ്പന നിർത്തിവെക്കുന്ന കാര്യം മിസോറാം സർക്കാർ രേഖാമൂലം കേരളാ സർക്കാരിനെ അറിയിച്ചു.സംസ്ഥാനത്ത് മിസോറാം ലോട്ടറി വിൽപ്പന നിരോധിക്കണമെന്ന ആവശ്യത്തിൽ കേരളം ഉറച്ച് നിൽക്കുന്ന പശ്ചാത്തലത്തിൽ മലയാളത്തിലെ ചില പത്രങ്ങളിൽ മിസോറാം ലോട്ടറി ഡയറക്ടർ പരസ്യം നൽകിയിരുന്നു.മിസോറാം ലോട്ടറിയോടുള്ള കേരളത്തിന്റെ നിലപാട് അന്യായമാണെന്നും നിയമ പ്രകാരമാണ് ലോട്ടറി വിൽപ്പനയെന്നും മിസോറാം സർക്കാർ പറഞ്ഞു.

കാസര്‍കോട് കാണാതായ മൂന്ന് വയസുകാരി സന ഫാത്തിമയുടെ മൃതദേഹം കണ്ടെത്തി

keralanews the body of three year old sana fathima were found

രാജപുരം:ഏഴു ദിവസത്തെ തിരച്ചിലിനൊടുവിൽ കാസര്‍കോട് കാണാതായ മൂന്ന് വയസുകാരി സന ഫാത്തിമയുടെ മൃതദേഹം കണ്ടെത്തി..പാണത്തൂർ പവിത്രംകയം പുഴയിൽ നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.ബുധനാഴ്ച രാവിലെ മുതൽ പോലീസും നാട്ടുകാരും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിലാണ് പവിത്രംകയം പുഴയുടെ അടിത്തട്ടിൽ നിന്നും മൃതദേഹം കണ്ടെത്തിയത്.മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുമെന്ന് രാജപുരം എസ്.ഐ പറഞ്ഞു.  ഇക്കഴിഞ്ഞ ഓഗസ്റ്റ് മൂന്നാം തീയതിയാണ് പാണത്തൂർ ബാപ്പുങ്കയത്തെ വീട്ടുമുറ്റത്തു കളിച്ചു കൊണ്ടിരുന്ന സനയെ കാണാതാകുന്നത്. കുട്ടിയെ കാണാതായതിനെ തുടന്ന് ദിവസങ്ങളോളം വീടിനു സമീപത്തെ കനാലിലും പുഴയിലും തിരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ല.ദേശീയ ദുരന്തനിവാരണ സേനയുടെ കണ്ണൂര്‍ യൂണിറ്റില്‍ നിന്നുള്ളവരടക്കം തിരച്ചിലില്‍ പങ്കെടുത്തിരുന്നു.

കൈതപ്പൊയിൽ അപകടത്തിൽ മരിച്ചവരുടെ എണ്ണം ഒൻപതായി

keralanews nine died in kaithapoyil accident

കൊടുവള്ളി:കൈതപ്പൊയിൽ അപകടത്തിൽ പരിക്കേറ്റു ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾകൂടി മരിച്ചു.വെണ്ണക്കോട് തടത്തുമ്മേൽ മജീദ്-സഫീന ദമ്പതികളുടെ മകൾ ഖദീജ നിയ(10) ആണ് മരിച്ചത്.ഗുരുതരമായി പരിക്കേറ്റ നിയ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഇതോടെ കൊടുവള്ളി അപകടത്തിൽ മരിച്ചവരുടെ എണ്ണം ഒന്പതായി.അപകടത്തിൽ മരിച്ച കരുവൻപൊയിൽ അബ്ദുൽ റഹ്മാന്റേയും സുബൈദയുടെയും കൊച്ചുമകളാണ് ഖദീജ നിയ.ഈ മാസം അഞ്ചിനാണ് അടിവാരത്തിനും കൈതപ്പൊയിലിനുമിടയിൽ കമ്പിപ്പാലം വളവിൽ സ്വകാര്യ ബസ്സും ജീപ്പും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായത്.അപകടത്തിൽ ഒരു കുടുംബത്തിലെ എട്ടുപേരും ജീപ്പ് ഡ്രൈവറുമാണ് മരിച്ചത്.

തമിഴ്‌നാട്ടിലെ മൽസ്യ തൊഴിലാളികൾ ഇന്ന് മുതൽ സമരത്തിലേക്ക്

keralanews fishermen strike in tamilnadu

ചെന്നൈ:തമിഴ്‌നാട്ടിലെ മൽസ്യത്തൊഴിലാളികൾ ഇന്ന് മുതൽ സമരത്തിലേക്ക്.ശ്രീലങ്കയിൽ തടവിലുള്ള മത്സ്യത്തൊഴിലാളികളെ വിട്ടു കിട്ടുന്നതിന് സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ടാണ് സമരം.കഴിഞ്ഞ ദിവസം 49 മൽസ്യത്തൊഴിലാളികളെയും അവരുടെ ഒൻപതു ബോട്ടുകളും ശ്രീലങ്കൻ നാവികസേനാ പിടികൂടിയിരുന്നു.പുതുക്കോട്ട,രാമനാഥപുരം എന്നീ ജില്ലകളിൽ നിന്നുള്ള തൊഴിലാളികളാണ് സമരത്തിന് ആഹ്വാനം ചെയ്തത്.അനുവദനീയമായ സ്ഥലത്താണ് തങ്ങൾ മൽസ്യബന്ധനം നടത്തിയതെന്നും ശ്രീലങ്കൻ നാവികസേനാ അന്യായമായ നടപടിയാണ് സ്വീകരിച്ചതെന്നും സമരക്കാർ വ്യക്തമാക്കി.തമിഴ്‌നാട്ടിൽ നിന്നുള്ള 64 മൽസ്യ തൊഴിലാളികളാണ് ശ്രീലങ്കൻ ജയിലുകളിൽ ഉള്ളത്.ഇതിനു പുറമെ 125 ബോട്ടുകളും ശ്രീലങ്ക ഇതുവരെ പിടിച്ചെടുത്തിട്ടുണ്ട്.

ഡി സിനിമാസിന് പ്രവർത്തനാനുമതി

keralanews approval for dcinemas

കൊച്ചി:നടൻ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസ് അടച്ചുപൂട്ടാനുള്ള നഗരസഭയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.മതിയായ കാരണങ്ങൾ ഇല്ലാതെയാണ് തീയേറ്റർ അടച്ചുപൂട്ടിയത്.തീയേറ്റർ പ്രവർത്തിക്കാൻ ലൈസൻസ് നൽകിയ ശേഷം കാരണമൊന്നും കൂടാതെ എങ്ങനെ പ്രവർത്തനാനുമതി തടയാൻ കഴിയുമെന്ന് കോടതി ചോദിച്ചു.നിയമങ്ങൾ എല്ലാം പാലിച്ചാണ് ഡി സിനിമാസ് പ്രവർത്തിക്കുന്നതെന്നും തീയേറ്റർ അടച്ചുപൂട്ടാനുള്ള ഉത്തരവ് പുറപ്പെടുവിക്കാൻ നഗരസഭാ കൗൺസിലിന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.തീയേറ്റർ പൂട്ടാനുള്ള നഗരസഭാ ഉത്തരവ് ചോദ്യം ചെയ്തു ദിലീപിന്റെ സഹോദരൻ നൽകിയ ഹർജിയിലാണ് കോടതി തീരുമാനം.

നടൻ ദിലീപ് ജാമ്യത്തിനായി നാളെ വീണ്ടും ഹൈക്കോടതിയെ സമീപിക്കും

keralanews dileep will approach the court for bail tomorrow

കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപ് ജാമ്യത്തിനായി നാളെ വീണ്ടും ഹൈക്കോടതിയെ സമീപിക്കും.ജാമ്യാപേക്ഷ നാളെ സമർപ്പിക്കുമെന്ന് ദിലീപിന്റെ അഭിഭാഷകൻ ബി.രാമൻ പിള്ളയുടെ ഓഫീസ് അറിയിച്ചു.എന്നാൽ ജാമ്യത്തെ ശക്തമായി എതിർക്കുമെന്ന് ആലുവ റൂറൽ എസ്.പി എ.വി ജോർജ് വ്യക്തമാക്കി.മുൻപ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലും ഹൈക്കോടതിയിലും ദിലീപ് സമർപ്പിച്ച ജാമ്യാപേക്ഷകൾ കോടതി തള്ളിയിരുന്നു.നാളെ ദിലീപ് അറസ്റ്റിലായിട്ട് ഒരു മാസം തികയുന്ന വേളയിലാണ് പുതിയ ജാമ്യാപേക്ഷ സമർപ്പിക്കപ്പെടുന്നത്.അഡ്വക്കേറ്റ് രാംകുമാർ ആയിരുന്നു ഇത് വരെ ദിലീപിന് വേണ്ടി ഹാജരായിരുന്നത്.

എസ്.ബി.ഐക്കു പിന്നാലെ ആക്സിസ് ബാങ്കും സേവിങ്സ് അക്കൗണ്ട് പലിശ കുറച്ചു

keralanews axis bank also reduced the interest rate on savings bank account

മുംബൈ:രാജ്യത്തെ പ്രമുഖ പൊതു മേഖല ബാങ്ക് ആയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കു പിന്നാലെ സേവിങ്സ് ബാങ്ക് അക്കൗണ്ട് പലിശ നിരക്ക് കുറച്ച് സ്വകാര്യ ബാങ്കായ ആക്സിസ് ബാങ്കും.50 ലക്ഷം രൂപവരെയുള്ള നിക്ഷേപങ്ങൾക്ക് 3.5 ശതമാനമാണ് പലിശ.50 ലക്ഷത്തിന് മുകളിലുള്ള നിക്ഷേപത്തിന് നിലവിലെ നിരക്കായ നാലു ശതമാനം പലിശ തുടരും.ഒരു കോടിക്ക് താഴെയുള്ള സേവിങ്സ് ബാങ്ക് അക്കൗണ്ടിലെ നിക്ഷേപങ്ങൾക്ക് എസ്.ബി.ഐ നൽകുന്ന പലിശ 3.5 ശതമാനമാണ്.മറ്റൊരു പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡയും കർണാടക ബാങ്കും സമാനമായ രീതിയിൽ പലിശ നിരക്ക് ബഹിഷ്‌ക്കരിച്ചിരുന്നു.റിസേർവ് ബാങ്ക് റിപ്പോ നിരക്കിൽ കാൽ ശതമാനത്തിന്റെ കുറവ് വരുത്തിയതോടെയാണ് വായ്‌പ്പാ പലിശ നിരക്കുകൾ കുറയാനുള്ള സാഹചര്യമൊരുങ്ങിയത്.

ഹാർബറിലെ മത്സ്യത്തൊഴിലാളികളുടെ അനിശ്ചിതകാല സമരം പിൻവലിച്ചു

keralanews fishermen withdrawn indefinite strike

കണ്ണൂർ:ആയിക്കര ഫിഷിങ് ഹാർബറിലെ മത്സ്യത്തൊഴിലാളികൾ നടത്തിവന്ന അനിശ്ചിതകാല സമരം പിൻവലിച്ചു.എഡിഎമ്മുമായി നടത്തിയ ചർച്ചയുടെ ധാരണയുടെ അടിസ്ഥാനത്തിലാണു സമരം പിൻവലിച്ചത്. ഹാർബറിലെ മണൽ‌ നീക്കം ചെയ്യാത്ത അധികൃതരുടെ നിലപാടിൽ പ്രതിഷേധിച്ചു രണ്ടു ദിവസമായി തൊഴിലാളികൾ കണ്ണൂർ–അഴീക്കോട് പരമ്പരാഗത മത്സ്യത്തൊഴിലാളി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സമരം നടത്തിവരികയായിരുന്നു.കഴിഞ്ഞ ദിവസം ആയിക്കരയിൽ ഹർത്താൽ നടത്തിയ മത്സ്യത്തൊഴിലാളികൾ ഹാർബർ എൻജിനീയർ ഓഫിസ് ഉപരോധിച്ചിരുന്നു.ഹാർബറിൽ മണൽ ഡ്ര‍ജ് ചെയ്തു മാറ്റുന്നതു വരെ സമരം നടത്താനാണു മത്സ്യത്തൊഴിലാളികൾ തീരുമാനിച്ചിരുന്നത്.ഹാർബറിലെ മണൽതിട്ടയിൽ ഇടിച്ചു മത്സ്യബോട്ടുകൾ അപകടത്തിൽ പെടുന്നതു പതിവായ സാഹചര്യത്തിലാണു തൊഴിലാളികൾക്കു സമരത്തിലേക്കു നീങ്ങേണ്ടിവന്നത്.അഴിമുഖത്ത് 20നു ഡ്രജിങ് പുനരാരംഭിക്കും. സ്ഥലമില്ലാത്തതിനാൽ ബാർജിൽ നിന്നു നാല് കിലോമീറ്റർ അകലെ ഉൾക്കടലിൽ ഡ്രജ് ചെയ്തെടുക്കുന്ന മണൽ തള്ളാനാണ് തീരുമാനം. അഴിമുഖത്തടിയുന്ന മണൽ കാരണം അപകടം സംഭവിക്കുന്ന സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾ നടത്തിവന്ന സമരം ഒത്തുതീർപ്പാക്കാൻ എഡിഎം വിളിച്ചുചേർത്ത യോഗത്തിലാണ് ഈ തീരുമാനം.