News Desk

ലാവലിൻ കേസ്: സിബിഐ സുപ്രീം കോടതിയിൽ അപ്പീൽ നൽകും

keralanews cbi will approach supreme court against the lavalin verdict

കൊച്ചി: ലാവലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി ഉത്തരവിനെതിരേ സിബിഐ സുപ്രീം കോടതിയിൽ അപ്പീൽ നൽകും. ഹൈക്കോടതി വിധി പൂർണമായും തങ്ങൾക്ക് തിരിച്ചടിയല്ലെന്നാണ് സിബിഐ ഉദ്യോഗസ്ഥരുടെ വാദം. വിധി പകർപ്പ് കിട്ടിയശേഷം സുപ്രീം കോടതിയിൽ അപ്പീൽ പോകാനാണ് തീരുമാനം.പിണറായിയേയും മറ്റ് രണ്ടു പേരെയും കുറ്റവിമുക്തരാക്കിയെങ്കിലും കേസിലെ പ്രതികളായ മറ്റ് മൂന്നു പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ടെന്നും സിബിഐ വ്യക്തമാക്കി. കരാറുമായി ബന്ധപ്പെട്ട് ലാവലിന് ലാഭമുണ്ടായിട്ടുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. അതുകൊണ്ട് സിബിഐ കണ്ടെത്തൽ നിലനിൽക്കുന്നവെന്നും ഉദ്യോഗസ്ഥർ പറയുന്നു.

ലാവലിൻ വിധിക്കെതിരെ സിബിഐ സുപ്രീം കോടതിയെ സമീപിക്കണമെന്ന് കുമ്മനം

keralanews cbi has to approach the supreme court against the lavalin verdict

തിരുവനന്തപുരം:എസ്.എൻ.സി ലാവലിൻ കേസിൽ ഹൈക്കോടതി വിധിക്കെതിരെ സിബിഐ സുപ്രീം കോടതിയെ സമീപിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. കേസിലെ ചില പ്രതികൾ വിചാരണ നേരിടണമെന്ന് ഹൈക്കോടതി പറഞ്ഞതിലൂടെ അഴിമതി നടന്നു എന്ന് വ്യക്തമായിരിക്കുകയാണ്.അങ്ങനെ അഴിമതി നടന്നു എങ്കിൽ അതിന്റെ ധാർമിക ഉത്തരവാദിത്തം അന്നത്തെ മന്ത്രിസഭയ്ക്കാണ്.മന്ത്രിക്കുമുണ്ട്.മന്ത്രിമാരാണ് തീരുമാനമെടുക്കുന്നത്. അല്ലാതെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെ പഴിചാരുന്നത് ശരിയല്ല എന്നും കുമ്മനം പറഞ്ഞു.ഈ കേസിൽ കോടതിയുടെ കണ്ടെത്തലുകൾ വിസ്മരിക്കാനാകില്ല. സി.എ.ജിയുടെ കണ്ടെത്തലുമുണ്ട്.അതിനാൽ നീതി തേടി മേൽക്കോടതിയിലേക്ക് സിബിഐ പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പുതിയ 200 രൂപ നോട്ട് ആർബിഐ ഉടൻ പുറത്തിറക്കും

keralanews rbi will launch new 200rupee note soon

മുംബൈ: പുതിയ 200 രൂപ നോട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഉടൻ പുറത്തിറക്കും. കേന്ദ്ര ധനകാര്യമന്ത്രാലയമാണ് ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടത്. 200 രൂപയുടെ മൂല്യമുള്ള അന്പതുകോടിയോളം നോട്ടുകളാണ് പുറത്തിറക്കുക. അതേസമയം, 100, 500 രൂപ നോട്ടുകൾ ഇനി ഉടൻ അച്ചടിക്കേണ്ടെന്നാണ് ആർബിഐ തീരുമാനം. ജൂണിലാണ് 200 രൂപ നോട്ടിന്‍റെ അച്ചടി ആരംഭിച്ചത്.500,1000 രൂപയുടെ നോട്ടുകൾ റദ്ദാക്കിയതിനുശേഷം പുതിയ നോട്ടുകൾ പുറത്തിറക്കിയെങ്കിലും ചില്ലറക്ഷാമം രൂക്ഷമായത് രാജ്യത്ത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇതു പരിഹരിക്കാനാണ് പുതിയ 200 രൂപ നോട്ട് ഇറക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. 200 രൂപയുടെ നോട്ട് പുറത്തിറങ്ങിയാൽ ഇടപാടുകൾ കൂടുതൽ സുഗമമായി നടക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ഓടിക്കൊണ്ടിരുന്ന കേരളാ എക്സ്പ്രസിന് മുകളിൽ മരം വീണു

keralanews tree fell on the top of kerala express

കോട്ടയം:ഓടിക്കൊണ്ടിരുന്ന കേരളാ എക്സ്പ്രസിന് മുകളിൽ മരം വീണു.കോട്ടയം പൂവന്തുരുത്തിയിലാണ് സംഭവം.ഇതേ തുടർന്ന് കേരളാ എക്സ്പ്രസ് ചിങ്ങവനം സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുകയാണ്.അതിനാൽ കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.

ലാവ്‌ലിൻ കേസിൽ പിണറായിയെ ഹൈക്കോടതി കുറ്റവിമുക്തനാക്കി

keralanews pinarayi vijayan acquittedin snc lavalin case

കൊച്ചി:രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്ന എസ്.എൻ.സി ലാവലിൻ കേസിൽ പിണറായിയെ ഹൈക്കോടതി കുറ്റ വിമുക്തനാക്കി.പിണറായി വിജയൻ വിചാരണ നേരിടേണ്ടതില്ല.മുഖ്യമന്ത്രി പിണറായി വിജയനെതിരായ കേസ് പ്രഥമ ദൃഷ്ട്യാ നിലനിൽക്കുന്നതല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.മന്ത്രി സഭ യോഗത്തിന്റെ കൂട്ടായ തീരുമാനത്തിൽ ഒപ്പിട്ട കരാറിൽ പിണറായി വിജയൻ മാത്രം എങ്ങനെ കുറ്റക്കാരനായെന്നും ഹൈക്കോടതി ചോദിച്ചു.പിണറായിയെ സിബിഐ ബലിയാടാക്കുകയായിരുന്നു.കേസിൽ പിണറായിക്ക് പ്രസക്തിയില്ലെന്നും കോടതി വ്യക്തമാക്കി.

ദിലീപ് കിംഗ് ലയറെന്ന് പ്രോസിക്യൂഷൻ

keralanews dileep is king layer prosecution

കൊച്ചി: യുവനടിയെ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ നടൻ ദിലീപ് നൽകിയ ജാമ്യാപേക്ഷയെ ശക്തമായി എതിർത്ത് പ്രോസിക്യൂഷൻ. ദിലീപ് പെരുംനുണയനാണെന്ന് പ്രോസിക്യൂഷൻ അഭിഭാഷകൻ എ. സുരേശൻ വാദിച്ചു. തൃശൂർ ടെന്നീസ് ക്ലബിലെ ജീവനക്കാരൻ ദിലീപിനെയും സുനിലിനെയും ഒരുമിച്ച് കണ്ടിട്ടുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.സുനിയെ കണ്ടിട്ടില്ലെന്ന ദിലീപിന്റെ വാദം കള്ളമാണെന്നും പ്രോസിക്യൂഷൻ വാദിച്ചു.ദിലീപിന്റെ ഭാര്യയായ നടി കാവ്യാ മാധവന്റെ ഡ്രൈവർ പ്രതിക്കെതിരെ മൊഴി നൽകുമെന്നും പ്രോസിക്യൂഷൻ അവകാശപ്പെട്ടു.നേരത്തേ, ജനപ്രിയതാരത്തെ ക്രിമിനൽ കേസിലെ പ്രതിയുടെ കുമ്പസാരം കണക്കിലെടുത്തു മാത്രം കുടുക്കുകയായിരുന്നുവെന്നു ദിലീപിന്‍റെ അഭിഭാഷകൻ ബി. രാമൻപിള്ള കോടതിയിൽ പറഞ്ഞു. കെട്ടിച്ചമച്ച സാക്ഷിമൊഴികളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിൽ മാത്രമായിരുന്നു നടപടികൾ. കേസിനു പിന്നിൽ ആസൂത്രിത നീക്കമുണ്ടായിരുന്നുവെന്നും അദ്ദേഹം വാദിച്ചു.

കേരളത്തില്‍ ബലി പെരുന്നാള്‍ സെപ്തംബര്‍ ഒന്നിന്

keralanews bakreed in kerala is on september1

കോഴിക്കോട്:സംസ്ഥാനത്ത് ബലിപെരുന്നാള്‍ സെപ്തബര്‍ ഒന്ന് വെള്ളിയാഴ്ച്ച. കോഴിക്കോട് കാപ്പാട് മാസപിറവി ദൃശ്യമായതിനാല്‍ നാളെ(ബുധന്‍) ദുല്‍ ഹജ്ജ് ഒന്നായിരിക്കും. ദുല്‍ഹജ്ജ് പത്ത് സെപ്തംബര്‍ ഒന്ന് വെള്ളിയാഴ്ച്ച ബലി പെരുന്നാളായിരിക്കുമെന്ന് പാണക്കാട് ഹൈദറലി ഷിഹാബ് തങ്ങള്‍, കോഴിക്കോട് വലിയ ഖാസി ഇമ്പിച്ചി അഹമ്മദ്,സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങള്‍,കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍, പാളയം ഇമാം വി.പി സുഹൈല്‍ മൌലവി, ദക്ഷിണ കേരള ജംഇയത്തുല്‍ ഉലമ പ്രസിഡന്റ് തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൌലവി എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.

കെ.കെ ഷൈലജയ്ക്കെതിരെ വീണ്ടും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

keralanews high court critisizes kk shylaja again

കൊച്ചി:ബാലാവകാശ കമ്മീഷൻ നിയമനത്തിൽ തനിക്കെതിരെ ഹൈക്കോടതി നടത്തിയ പരാമർശങ്ങൾ നീക്കണമെന്ന മന്ത്രി കെ.കെ ഷൈലജയുടെ ആവശ്യം ഹൈക്കോടതി നിരസിച്ചു.മന്ത്രിക്കെതിരായ പരാമർശം നിലനിൽക്കുമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയതോടെ വൻ തിരിച്ചടിയാണ് കെ.കെ ഷൈലജയ്ക്ക് ഹൈക്കോടതിയിൽ നിന്നും ഉണ്ടായിരിക്കുന്നത്.ക്രിമിനൽ കേസിൽ ഉൾപ്പെട്ടയാൾ എങ്ങനെ ബാലാവകാശ കമ്മീഷനിൽ അംഗമായെന്നു പറയുവാൻ മന്ത്രി ബാധ്യസ്ഥയാണെന്നു ഹർജി പരിഗണിക്കവെ ഹൈക്കോടതി നിരീക്ഷിച്ചു.ഉത്തവാദിത്തത്തിൽ നിന്നും ഒഴിഞ്ഞു മാറാൻ ആവില്ലെന്നും കോടതി വ്യക്തമാക്കി.ഷൈലജ നൽകിയ പുനഃപരിശോധനാ ഹർജിയിൽ വാദം കേൾക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി.

ലാവലിന്‍ കേസില്‍ വിധി ഇന്ന്

keralanews lavalin case verdict today

കൊച്ചി:ലാവലിന്‍ കേസില്‍ ഹൈക്കോടതി വിധി ഇന്ന്. ജസ്റ്റിഡ് ഉബൈദിന്‍റെ ബഞ്ചാണ് ഉച്ചക്ക് 1.45ന് വിധി പറയുക. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ വെറുതെ വിട്ട വിചാരണ കോടതി വിധി ചോദ്യം ചെയ്ത് സിബിഐ നല്‍കിയ പുനഃപരിശോധന ഹരജിയിലാണ് വിധി വരുന്നത്.ഹർജിയിൽ അഞ്ചു മാസം മുൻപ് വാദം പൂർത്തിയായിരുന്നു.വിധി സർക്കാരിനും പിണറായി വിജയനും ഏറെ നിർണായകമാണ്.വിധി എതിരാവുകയാണെങ്കിൽ മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്ന് ആവശ്യം പ്രതിപക്ഷം ഉയർത്താനിടയുണ്ട്.2013 ലാണ് പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ തിരുവനന്തപുരം സിബിഐ കോടതി കുറ്റ വിമുക്തരാക്കിയത്.വൈദ്യുത മന്ത്രിയായിരുന്ന കാലത്തു പന്നിയാർ-ചെങ്കുളം-പള്ളിവാസൽ പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്.എൻ.സി ലാവ്‌ലിൻ കമ്പനിയുമായി ഉണ്ടാക്കിയ 374.5 കോടി രൂപയുടെ കരാർ വൈദ്യുത വകുപ്പിനും സർക്കാരിനും കോടികളുടെ നഷ്ട്ടമുണ്ടാക്കിയെന്നാണ് കേസ്.

പയ്യന്നൂർ വനിതാ പോളിടെക്നിക് വിദ്യാർത്ഥിനിയുടെ ആത്മഹത്യയ്ക്ക് പിന്നിൽ മയക്കുമരുന്ന് മാഫിയയെന്നു സൂചന

keralanews drug mafiya is behind the suicide of politechnic student

കണ്ണൂർ:പയ്യന്നൂർ വനിതാ പോളിടെക്നിക് വിദ്യാർത്ഥിനി ആതിരയുടെ ആത്മഹത്യയ്ക്ക് പിന്നിൽ മയക്കുമരുന്ന് മാഫിയയെന്നു സൂചന.സംഭവത്തിൽ പരിയാരം സ്വദേശിയായ ആൽവിൻ ആന്റണിയെ(23) കണ്ണപുരം പോലീസ് കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു.ആൽവിൻ ആതിരയെ മതം മാറ്റത്തിനു പ്രേരിപ്പിച്ചതായും ആതിരയുടെ അമ്മയെ പല പ്രാവശ്യം ഭീഷണിപ്പെടുത്തിയതായും കണ്ടെത്തി.ഇത്തരത്തിൽ ആറോളം പെൺകുട്ടികളെ വലയിലാക്കി മതം മാറ്റത്തിനു പ്രേരിപ്പിച്ചതായും ഇയാൾക്കെതിരെ ആരോപണമുണ്ട്.ഇയാളുടെ സഹായിയായി വേറൊരാളും ഒപ്പമുള്ളതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.ഇവർ മയക്കുമരുന്നും ഗുളിക രൂപത്തിലുള്ള ലഹരി വസ്തുക്കളും വിൽപ്പന ചെയ്യാറുണ്ടെന്നും ഇവരുടെ വലയിലകപ്പെട്ട പെൺകുട്ടികൾ മയക്കുമരുന്നിനിരയായതായും സംശയിക്കുന്നു.പെൺകുട്ടികളെ ബ്ലാക്‌മെയിലിംഗിനും വിധേയരാക്കിയതായാണ് റിപ്പോർട്ട.ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് ആൽവിൻ  ആന്റണിയുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്യുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തു.ഇയാളെ കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.