News Desk

പതിമൂന്നുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രശസ്ത മനഃശാസ്ത്ര കൗൺസിലർക്കെതിരെ കേസ്

 

keralanews case against a renowned clinical phychologist

തിരുവനന്തപുരം:കൗൺസിലിംഗിനെത്തിയ പതിമൂന്നുകാരനെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസ് എടുത്തു.മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.സംഭവത്തിൽ മെഡിക്കൽ കോളേജിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റും പ്രശസ്ത കൗൺസിലറുമായ ഡോ.കെ.ഗിരീഷിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.കഴിഞ്ഞ പതിനാലിന് വൈകിട്ടാണ് സംഭവം.കുട്ടിക്ക് പഠനവൈകല്യമുണ്ടെന്നും കൗൺസിലിംഗ് വേണമെന്നും സ്കൂളിൽ നിന്നും നിർദേശിച്ചത്  പ്രകാരമാണ് ഇവർ കുട്ടിയുമായി ഡോക്റ്ററുടെ അടുത്തെത്തിയത്.മാതാപിതാക്കളോട് സംസാരിച്ച ശേഷം കുട്ടിയെ തനിയെ അകത്തേക്ക് വിളിപ്പിച്ചു.ഇരുപതു മിനിറ്റ് കഴിഞ്ഞ് പുറത്തു വന്ന കുട്ടി വല്ലതിരിക്കുന്നതു കണ്ടു മാതാപിതാക്കൾ കാര്യമന്വേഷിച്ചത്.ബോക്സ് പസിൽ കൊടുത്ത് കളിക്കാനിരുത്തിയ ശേഷം സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയും ചുംബിക്കുകയും ചെയ്തു എന്നാണ് കുട്ടി പറഞ്ഞത്.ഉടൻ തന്നെ ചൈൽഡ്‌ലൈനിൽ പരാതി നൽകി.അവിടുന്നാണ് ഫോർട്ട് പൊലീസിന് പരാതി ലഭിച്ചത്.അതേസമയം കെ.ഗിരീഷ് ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്.

കന്നഡ സീരിയൽ താരങ്ങൾ കാറപകടത്തിൽ മരിച്ചു

keralanews serial actors died in car accident

ബെംഗളൂരു:കന്നഡ സീരിയൽ താരങ്ങൾ കാറപകടത്തിൽ മരിച്ചു.അറിയപ്പെടുന്ന കന്നഡ സീരിയൽ താരങ്ങളായ രചന,ജീവൻ എന്നിവരാണ് മരിച്ചത്.ഇന്ന് രാവിലെ സൊലൂർ എന്ന സ്ഥലത്തു വെച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ നിർത്തിയിട്ടിരുന്ന ട്രാക്റ്ററിൽ ഇടിക്കുകയായിരുന്നു. രചനയും ജീവനും സംഭവ സ്ഥലത്തു തന്നെ മരിച്ചിരുന്നു.കാറിലുണ്ടായിരുന്ന രഞ്ജിത, ഉത്തം, കാർത്തിക്,എറിക്,ഹൊനേഷ്  എന്നീ സീരിയൽ താരങ്ങൾ പരിക്കുകളോടെ രക്ഷപ്പെട്ടു.മഹാനദി എന്ന സീരിയലിൽ അഭിനയിക്കുന്നവരാണ് അപകടത്തിൽപ്പെട്ട എല്ലാവരും.കാർത്തിക്കിന്റെ പിറന്നാൾ ദിവസമായതിനാൽ കുക്കെ സുബ്രമണ്യ ക്ഷേത്രത്തിൽ ദർശനത്തിനായി പുറപ്പെട്ടതായിരുന്നു ഇവർ.

മന്ത്രി കെ.കെ. ഷൈലജയ്ക്കെതിരായ പരാമർശം കോടതി നീക്കി

keralanews the high court has removed the allegation against kk shylaja

കൊച്ചി: ബാലാവകാശ കമ്മീഷൻ നിയമനത്തിൽ ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്കെതിരായ പരാമർശം ഹൈക്കോടതി നീക്കി. കമ്മീഷൻ നിയമനത്തിൽ രാഷ്ട്രീയക്കാരെ തിരുകി കയറ്റാൻ മന്ത്രി ശ്രമിച്ചെന്ന പരാമർശമാണ് നീക്കം ചെയ്തത്. മന്ത്രിയെ കേൾക്കാതെയാണ് പരാമർശങ്ങൾ നടത്തിയതെന്നും കോടതി നിരീക്ഷിച്ചു. സിംഗിൾ ബെഞ്ചിന്‍റെ പരാമർശങ്ങൾ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് നീക്കിയത്.ബാലാവകാശ  കമ്മീഷനിലേക്കുള്ള നിയമനം റദ്ദാക്കിയ സിംഗിൽ ബെഞ്ച് നടപടി നിലനിൽക്കുമെന്നും ഡിവിഷൻ ബെഞ്ച് അറിയിച്ചു. ശൈലജയ്ക്കെതിരായ പരാമർശങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്ചയാണ് സർക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.

പുതിയ 200 രൂപ നോട്ടുകൾ നാളെ പുറത്തിറക്കും

keralanews new 200rupee notes will release tomorrow

മുംബൈ:പുതിയ 200 രൂപ നോട്ടുകൾ നാളെ പുറത്തിറക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു.നിരവധി സുരക്ഷാ സവിശേഷതകളോടെയാണ് 200 രൂപ നോട്ട് ആർബിഐ അവതരിപ്പിക്കുന്നത്.മഞ്ഞ നിറത്തിലുള്ള നോട്ടിൽ രാഷ്‌ട്രപതി മഹാത്മാ ഗാന്ധിയുടെ ചിത്രം മുൻവശത്ത് കാണാം.പുറകു വശത്ത് സാഞ്ചി സ്തൂപമാണുള്ളത്.റിസർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേലിന്റെ ഒപ്പും റിസർവ് ബാങ്ക് ലോഗോയും നോട്ടിൽ ഉണ്ടായിരിക്കും.200 രൂപ നോട്ടുകൾ ആദ്യമെത്തുക ബാങ്കുകളുടെ തിരഞ്ഞെടുത്ത ശാഖകളിൽ മാത്രമാണ്.

മെഡിക്കൽ കോഴ: സതീഷ് നായർ വിജിലൻസിന് മുന്നിൽ ഹാജരായി

keralanews medical college bribery satheesh nair appeared before the vigilance
തിരുവനന്തപുരം: സംസ്ഥാനത്തെ ബിജെപിയെ പിടിച്ചുലച്ച മെഡിക്കൽ കോഴ ആരോപണവുമായി ബന്ധപ്പെട്ട് ഡൽഹിയിലെ വിവാദ ഇടനിലക്കാരൻ സതീഷ് നായർ വിജിലൻസ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. ഇയാളെ അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി ജയകുമാർ ചോദ്യം ചെയ്യുകയാണ്. കേസുമായി ബന്ധപ്പെട്ട് ഇന്ന് ഹാജരാകണമെന്ന് കാട്ടി സതീഷ് നായർക്ക് വിജിലൻസ് നോട്ടീസ് നൽകിയിരുന്നു.കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും ആരോപണത്തെക്കുറിച്ച് പാര്‍ട്ടിതല അന്വേഷണം നടത്തിയ ബിജെപി നേതാക്കളായ കെ.പി.ശ്രീശനും എ.കെ.നസീറും വിജിലന്‍സിന് മൊഴിനൽകിയിരുന്നു.മെഡിക്കൽ കോളജ് അനുമതിക്കായി വർക്കല എസ്ആർ മെഡിക്കൽ കോളജ് ഉടമ ആർ.ഷാജി ബിജെപി നേതാക്കൾ വഴി 5.65 കോടി രൂപ കൈമാറിയെന്നാണ് കേസ്.

എം.വിൻസെന്റ് എംഎൽഎക്ക് ജാമ്യം

keralanews bail for m vincent mla2

തിരുവനന്തപുരം:വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന എം.വിൻസെന്റ് എംഎൽഎക്ക് കോടതി  ജാമ്യം അനുവദിച്ചു.ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.വാദിയെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ ശ്രമിക്കരുത്,വീട്ടമ്മ താമസിക്കുന്ന വാർഡിൽ പ്രവേശിക്കരുത്,തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്.

ഡി സിനിമാസ് കയ്യേറ്റ ഭൂമിയിലല്ലെന്ന് റിപ്പോർട്ട്

keralanews d cinemas is not on the land of aggression

തൃശൂർ:ചാലക്കുടിയിൽ നടൻ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് കയ്യേറ്റ ഭൂമിയിലല്ലെന്നു റിപ്പോർട്ട്.സർവ്വേ സൂപ്രണ്ട് ജില്ലാ കളക്റ്റർക്ക് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.ഡി സിനിമാസിനായി സർക്കാർ ഭൂമിയോ പുറമ്പോക്ക് ഭൂമിയോ കയ്യേറിയിട്ടില്ല. സ്വകാര്യ ക്ഷേത്രത്തിന്റെ ഒന്നര സെന്റ് ഭൂമി മാത്രമാണ് ദിലീപിന്റെ ഭൂമിയിൽ അധികമായിട്ടുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു.വ്യാജ ആധാരങ്ങൾ ചമച്ചാണ് ദിലീപ് സ്ഥലം വാങ്ങിയതെന്നും ഇതിൽ പുറമ്പോക്കും ഉൾപ്പെടുന്നതായുള്ള റവന്യൂ റിപ്പോർട് മുക്കിയതായും നേരത്തെ ആക്ഷേപം ഉയർന്നിരുന്നു.

ഒളിച്ചോടിയ യുവതിയെ പിങ്ക് പോലീസ് രക്ഷിതാക്കളെ ഏൽപ്പിച്ചു

keralanews the girl was handed over to her parents by the pink police

കണ്ണൂർ:വീട്ടുകാരുമായി പിണങ്ങി ഒളിച്ചോടിയ ചെറുവത്തൂർ സ്വദേശിനിയായ 23 കാരിയെ പിങ്ക് പോലീസ് രക്ഷിതാക്കളെ ഏൽപ്പിച്ചു.ബുധനാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം.ബുധനാഴ്ച രാവിലെയായിരുന്നു പെൺകുട്ടി വീട് വിട്ടിറങ്ങിയത്.പെൺകുട്ടിയെ കാണാതായതോടെ ബന്ധുക്കൾ ചന്ദേര പോലീസ് സ്റ്റേഷനിൽ പരാതി നൽകി.തുടർന്ന് പോലീസ് കണ്ണൂരിലെ പിങ്ക്  പോലീസുമായി ബന്ധപ്പെട്ടു.പിങ്ക് പൊലീസിലെ എ.എസ്.ഐ കുമാരിയും സംഘവും നടത്തിയ അന്വേഷണത്തിൽ ബസ്സ്റ്റാൻഡിൽ നിന്നും യുവതിയെ കണ്ടെത്തി.തുടർന്ന് കണ്ണൂരിലെത്തിയ രക്ഷിതാക്കൾക്കൊപ്പം വീട്ടിലേക്കയച്ചു.

മന്ത്രി കെ.കെ ഷൈലജയ്ക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

keralanews lokayuktha ordered investigation against kk shylaja

തിരുവനന്തപുരം:ആരോഗ്യമന്ത്രി കെ.കെ ഷൈലജയ്ക്കെതിരെ അന്വേഷണത്തിന് ലോകായുക്ത ഉത്തരവിട്ടു.ബാലാവകാശ കമ്മീഷൻ അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട ക്രമക്കേടിൽ പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല നൽകിയ പരാതിയിലാണ് അന്വേഷണം. മന്ത്രിക്കെതിരായ പരാതിയിൽ പ്രഥമ ദൃഷ്ട്യാ കഴമ്പുണ്ടെന്ന് ലോകായുക്ത വിലയിരുത്തി.ഈ സാഹചര്യത്തിൽ മന്ത്രിക്ക് നോട്ടീസ് അയക്കുമെന്ന് ലോകായുക്ത വ്യക്തമാക്കി. സാമൂഹിക ക്ഷേമ വകുപ്പ് സെക്രെട്ടറിക്കെതിരെയും അന്വേഷണമുണ്ട്.കേസിലെ രണ്ടാം എതിർകക്ഷിയാണ് സാമൂഹിക ക്ഷേമ വകുപ്പ് സെക്രട്ടറി.

ഭാഗ്യക്കുറി വില്പനക്കാർക്ക് യൂണിഫോം വരുന്നു

keralanews uniform for lottery workers

ആലപ്പുഴ:സംസ്ഥാനത്തെ എല്ലാ ഭാഗ്യക്കുറി വില്പനക്കാർക്കും ഏജന്റുമാർക്കും യൂണിഫോം നല്കാൻ ഭാഗ്യക്കുറി വകുപ്പ് തീരുമാനിച്ചു.യൂണിഫോം ധരിച്ചു മാത്രമേ ഇനി ഭാഗ്യക്കുറി വിൽക്കാവൂ.ഓണത്തോടെ യൂണിഫോം നിലവിൽ വരും.ഭാഗ്യക്കുറി ക്ഷേമ ബോർഡാണ് ഇത് നടപ്പിലാക്കുന്നത്.കുടുംബശ്രീ യൂണിറ്റുകളെയാണ് ഇത്  തുന്നാനായി ഏൽപ്പിക്കുന്നത്.ഒരു യൂണിഫോമിന് 300 രൂപയാണ് കുടുംബശ്രീക്ക് കൊടുക്കേണ്ടത്.കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്റ്റർ എസ്.ഹരികിഷോറും ലോട്ടറി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എസ.കാർത്തികേയനും ഇത് സംബന്ധിച്ചുള്ള കരാറിൽ ഒപ്പുവെച്ചു.50000 യൂണിഫോമാണ് തയ്‌ക്കുന്നത്.കുങ്കുമനിറമാണ് യൂണിഫോമിന്.വസ്ത്രത്തിനു പുറത്തു ധരിക്കുന്ന ഓവർകോട്ടായിട്ടാണ് ഇത് തയ്യാറാക്കുക.