News Desk

സംസ്ഥാനത്ത് ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കിക്കൊണ്ടുള്ള തീരുമാനം രണ്ടാഴ്ചത്തേക്കു ദീർഘിപ്പിച്ചു;ഫെബ്രുവരി 16 മുതല്‍ നടപടിയെന്ന് ആരോഗ്യമന്ത്രി

ഡിവൈഎഫ്ഐയുടെ ഡോക്യുമെന്ററി പ്രദർശനം;പൂജപ്പുരയിൽ സംഘർഷം, ജലപീരങ്കി പ്രയോഗിച്ച് പോലീസ്

keralanews documentary screening by dyfi clashes at pujapura police using water cannons

തിരുവനന്തപുരം: തലസ്ഥാനത്ത് ഡിവൈഎഫ്ഐയുടെ ബിബിസി ഡോക്യുമെന്ററി പ്രദർശനത്തിനിടെ പൂജപ്പുരയിൽ സംഘർഷം.പ്രദർശനം നടത്തുന്നിടത്തേക്ക് നടന്ന ബി.ജെ.പിയുടേയും ബി.ജെ.പി. അനുകൂല സംഘടനകളും മാർച്ച് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. പോലീസ് ജലപീരങ്കി പ്രയോഗിച്ചു.റോഡ് ബാരിക്കേഡ് കെട്ടി അടച്ചെങ്കിലും ഇത് തകർക്കാനുള്ള ശ്രമങ്ങളും പ്രതിഷേധക്കാരുടെ ഭാഗത്തുനിന്നുണ്ടായി.പാർട്ടി ജില്ലാ അദ്ധ്യക്ഷൻ വി.വി രാജേഷിന്റെ നേതൃത്വത്തിലായിരുന്നു മാർച്ച്.അതേസമയം, വലിയ തോതിലുള്ള പ്രതിഷേധത്തിനിടെയും ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ ഡോക്യുമെന്ററി പ്രദർശനം പൂജപ്പുരയിൽ തുടരുകയാണ്.ജനപ്രതിനിധികൾ അടക്കമുള്ളവരെ അണിനിരത്തിയാണ് ബി.ജെ.പി. പ്രദർശന സ്ഥലത്തേക്ക് മാർച്ച് നടത്തിയത്. പൂജപ്പുരയിലെ ഡോക്യുമെന്ററി പ്രദർശനം തടയുമെന്ന് നേരത്തെ തന്നെ ബി.ജെ.പി. പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ വൻപോലീസ് സംഘത്തെ വിന്യസിച്ചിരുന്നു.

ആന പേടി ഒഴിയുന്നില്ല;ധോണിയിൽ വീണ്ടും കാട്ടാനയിറങ്ങി;തെങ്ങും കവുങ്ങും ഉള്‍പ്പെടെ നശിപ്പിച്ചതായി പരാതി

keralanews wild elephants again came to dhoni destroyed coconuts and gourds

പാലക്കാട്: വീണ്ടും ആന പേടിയിൽ ധോണി. നാടിനെ വിറപ്പിച്ച  PT സെവൻ എന്ന കാട്ടാന കൂട്ടിലായെങ്കിലും ധോണി നിവാസികളുടെ പേടി ഒഴിയുന്നില്ല. ഇന്നലെ രാത്രിയാണ് ജനവാസ മേഖലയിൽ വീണ്ടും കാട്ടാനയിറങ്ങിയത്.ചേലക്കാട് ചൂലിപ്പാടത്താണു കൃഷിയിടത്തില്‍ രാത്രി ഏഴ് മണിയോടെ കാട്ടാനയിറങ്ങിയത്. തെങ്ങും കവുങ്ങും ഉള്‍പ്പെടെ കൃഷിനശിപ്പിച്ചതായി നാട്ടുകാർ പറഞ്ഞു.നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ആർആർടി സംഘം സ്ഥലത്തെത്തിയാണ് ആനയെ തുരത്തിയത്. പിടി സെവനെ പിടികൂടിയെങ്കിലും വീണ്ടും ജനവാസ മേഖലയിലേക്ക് കാട്ടാനകൾ ഇറങ്ങാൻ തുടങ്ങിയതോടെ ആശങ്കയിലാണ് നാട്ടുകാർ. അതേസമയം ധോണി മേഖലയെ വിറപ്പിച്ച പി.ടി7നെ മെരുക്കാനായി പുതിയ പാപ്പാനെ നിയോഗിക്കും. പാപ്പാൻ വഴിയായിരിക്കും ഭക്ഷണം, വെള്ളം, മരുന്ന് എന്നിവ നൽകുക. പാപ്പാനിൽ നിന്ന് ആന നേരിട്ട് തീറ്റ സ്വീകരിക്കുന്നത് വരെ പോസിറ്റീവ് ഇൻഡ്യൂസ്മെന്റ് എന്ന രീതി തുടരും. പി.ടി 7ന് പ്രത്യേക ഭക്ഷണ മെനുവും തയ്യാറാക്കിയിട്ടുണ്ട്. ആനയെ മർദിക്കാതെ അനുസരണശീലം പഠിപ്പിക്കുന്ന സമ്പ്രദായമാണ് സ്വീകരിക്കുന്നത്.

എറണാകുളത്ത് 19 സ്കൂൾ കുട്ടികൾക്ക് നോറ വൈറസ് ബാധ സ്ഥിരീകരിച്ചു;67 കുട്ടികൾക്ക് സമാന ലക്ഷണങ്ങൾ

keralanews 9 school children been diagnosed with noro virus in ernakulam 67 children have similar symptoms

എറണാകുളം: കാക്കനാട്ടെ സ്‌കൂളിൽ 19- കുട്ടികൾക്ക് നോറ വൈറസ് ബാധ സ്ഥിരീകരിച്ചു. ഒരേ സ്‌കൂളിലെ വിദ്യാർത്ഥികൾക്കാണ് രോഗം ബാധിച്ചത്. ഒന്ന് മുതൽ അഞ്ച് വരെയുള്ള ക്ലാസിലെ കുട്ടികളാണിവർ. വിദ്യാർത്ഥികളുടെ മാതാപിതാക്കളിൽ മിക്കവർക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.മറ്റ് 67 കുട്ടികൾക്കും സമാന ലക്ഷണങ്ങൾ ഉണ്ട്.രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ഈ സ്‌കൂളിലെ ഒന്ന് മുതൽ അഞ്ച് വരെയുള്ള ക്ലാസുകൾക്ക് ഓൺലൈൻ ക്ലാസ് ഏർപ്പെടുത്തി. ആരോഗ്യവകുപ്പ് പ്രതിരോധ നടപടികൾ ആരംഭിച്ചിട്ടുണ്ട്.ഉദര സംബന്ധമായ അസുഖം ഉണ്ടാക്കുന്ന ഒരുകൂട്ടം സൂക്ഷമാണുക്കളാണ് നോറ വൈറസുകൾ. മലിന ജലത്തിലൂടെയും വൃത്തിഹീനമായ ഭക്ഷണത്തിലൂടെയുമാണ് വൈറസ് ബാധ പ്രധാനമായും ഉണ്ടാകുന്നത്. കൂടാതെ രോഗബാധിതരുമായുള്ള സമ്പർക്കം വഴിയും വൈറസ് ബാധിക്കാം. കടുത്ത ഛർദ്ദി, വയറിളക്കം എന്നിവയാണ് വൈറസ് ബാധയുടെ പ്രധാന ലക്ഷണങ്ങൾ. ചെറിയ കുട്ടികളിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവർക്കും പ്രായമായവർക്കും നോറ വൈറസ് ബാധ ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമായേക്കാം.